അങ്കലാപ്പ്(കഥ)
----------------------------
വൈകുന്നേരമായപ്പോൾ വിജയൻ ഓഫീസ്സിൽനിന്ന് തിടുക്കത്തിൽ പുറത്തിറങ്ങി..
വളരെ പരവശനായിരുന്നു അയാൾ..
അയാളുടെ വെപ്രാളവും,ശ്വാസഗതിയുടെ മാറ്റവുമൊക്കെകണ്ട് സഹപ്രവർത്തകർ പലതും ചോദിക്കുന്നുണ്ടായിരുന്നു,
ഒന്നിനും മറുപടികൊടുക്കാതെ,അതിനെയൊക്കെയവഗണിച്ച് ചിത്തഭ്രമം പിടിപെട്ടവനെപോലുള്ള ചേഷ്ടകളോടുകൂടി,സ്വന്തം ബാഗ് പോലും എടുക്കാതെ ബൈക്കിൽ കയറി പാഞ്ഞു...

സഹപ്രവർത്തകരെല്ലാം വട്ടംകൂടിനിന്ന് പല സംശയങ്ങളും പ്രകടിപ്പിച്ചു..
വീട്ടിൽ ആർക്കെങ്കിലും..അതൊ അയൽവക്കകാർക്കോ,ഇനി കൂട്ടുകാർക്കാണോ വല്ല അത്യാഹിതവും സംഭവിച്ചിരിക്കുന്നത്..?
ഇരിക്കപൊറുതിയില്ലാതെ അതിലൊരുവൻ സംശയനിവാരണം വരുത്തുന്നതിനുവേണ്ടി തന്റെ മൊബൈൽ എടുത്ത് വിജയന്റെ വീട്ടിലേക്ക് വിളിച്ചു..

അവരെ ഭയപെടുത്താതെ സമാധാനത്തിൽ കുശലാന്വേഷണത്തിലേക്കുകടന്നു..
ഇല്ല അവരും ഒന്നും അറിഞ്ഞമട്ടില്ല....
പക്ഷേ,അവിടെയും ചില കനലുകൾ വാരിവിതറി ബൈ പറഞ്ഞ് അയാൾഫോൺ വെച്ചു..
ഒരുസമാധാനവുമില്ല,
അടുത്തദിവസം എന്തെങ്കിലും അശുഭ വാർത്തയാകും കേൾക്കേണ്ടിവരികയെന്നാണെന്റെ മനസുപറയുന്നത്,ശാലിനി എല്ലാവരോടുമായ് പറഞ്ഞു..
സ്വതവേ ടെൻഷനുള്ള തോമസ്സ് ഇതുകേട്ട് വീണ്ടും ടെൻഷനായി,വേച്ചുപോയ അയാളെ ഒരുകസേരയിലിരുത്തി.
സമാധാനമില്ലാതയാൾ
വിജയനെ ഫോണിൽ വിളിച്ചുനോക്കി..
ഇല്ല എടുക്കുന്നില്ല..
സന്ധ്യയോടടുക്കുന്നതിനാൽ എല്ലാവരും വീടുകളിലേക്ക് മടങ്ങി..
ഈ സമയം വിജയന്റെ ബൈക്കിന്റെ നിയന്ത്രണം
പലപ്പോഴും നഷ്ടപെട്ടു..
മനസ് പാളിപോവുകയാണ് .കൈകാലുകൾ തളരുന്നപോലെ തോന്നിച്ചു..
പായുന്ന മനസ്സിനെ നിയന്ത്രണതിലാക്കി,മരവിച്ച മനസ്സുമായി അയാൾ മുൻപോട്ടോടിച്ചു...
തിരക്കിൽ കൂടി അതിവേഗമാണയാൾ പായുന്നത്.വഴിവക്കിലെ ജനങ്ങൾ കാഴ്ചക്കാരായിമാറി..
പെട്ടന്ന് ഇടവഴിയിൽനിന്ന് ഒരു ഓട്ടോക്കാരൻ റോഡിലേക്ക് കടന്നുവന്നു..
ഭാഗ്യത്തിനാണ് വിജയൻ രക്ഷപെട്ടത്.
ബൈക്കിന്റെ ഇന്റിക്കേറ്ററും,സൈഡു ഗ്ലാസും പൊട്ടിപോയി വിജയന്റെ കൈമുട്ടിൽ നിന്നും ചോര ഒഴുകുന്നതുകണ്ട് ഓടിക്കൂടിയസ്ത്രീകളിലൊരാളാണുപറഞ്ഞത്.വേഗം ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകൂ..
ഇങ്ങനെയുള്ള അവസ്ഥയിൽ സാധാരണ ദേഷ്യപെടാറുള്ളവിജയൻ, ഇവിടെ ഒന്നും പറയാതെ തിടുക്കത്തിൽതന്നെ മറിഞ്ഞുകിടന്ന ബൈക്കുയർത്തി സ്റ്റാർട്ടാക്കി പാഞ്ഞുപോയി..
കാഴ്ച്ചക്കാർ അന്തം വിട്ട് നോക്കുകയാണ്, ലോട്ടറിയടിച്ച് സന്തോഷത്താൽ ഓട്ടോക്കാരനും പയ്യെ അവിടുന്നു സ്കൂട്ടായി..ജനങ്ങൾ ശശിയോ,സോമനോ ഏതാണ്ടക്കെയായി..
വിജയന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം അയാളിലെ ഉത്ഖണ്ഠ.
വൈകുന്നേരം ഗൾഫിൽനിന്ന് രാജനായിരുന്നു മെസ്സേജയച്ചത്..
ദൈവത്തിൽ വിശ്വാസമില്ലാതിരുന്നിട്ടുകൂടി വിജയൻ സർവ്വ ദൈവങ്ങളേയും വിളിച്ചു..
അവിടെയെത്തിയപ്പോൾ സകല നിയന്ത്രണവും കൈവിട്ടുപോയി..
വണ്ടിയൊതുക്കിവെക്കാന്നുള്ള നിയന്ത്രണംപോലും മനസ്സിനില്ല..
വന്നപാടേതന്നെ വണ്ടി ആ പറമ്പിലേക്ക് നിർത്തി ഇറങ്ങിയോടുകയായിരുന്നു..
ധാരാളം പേർ അവിടെകൂടിനിൾക്കുന്നു..
അവരെയൊക്കെവകഞ്ഞുമാറ്റി കഷ്ടപെട്ട് വാതിലിന്റടുക്കൽചെന്നു...
അകത്തേക്ക് കടക്കുവാൻ ക്യൂ നിൾക്കുകയാണെല്ലാവരും..
വിജയനും അവരിലൊരാളായി..
ഓരോർത്തരായി പുറത്തേക്ക് ഇറങ്ങിവരുന്നുണ്ട്..
താനും അടുത്തുകൊണ്ടിരിക്കുന്നു..
വീണ്ടും മുഖം കൂടുതൽ മങ്ങി..
ഇഷ്ടപെട്ട ബ്രാൻഡ് കാണണേ..
മനമുരുകി പ്രാർത്ഥിച്ചു..
ഗാന്ധിജയന്തിയുൾപ്പടെ മൂന്നാലവധി കൂടി വരുന്നു..
എന്തായാലും നേരത്തെ ഓടിയലച്ച് വന്നതുകൊണ്ട് ഇവിടെയെത്താനായി.
അതിനു സാധിച്ചില്ലായിരുന്നെങ്കിലോ...
ഹോ..ആലോജിക്കാൻ കൂടി കഴിയുന്നില്ല അയാൾ മനസ്സിൽ മന്ത്രിച്ചു..

റാംജി..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക