Slider

മുറപ്പെണ്ണ്

0

മുറപ്പെണ്ണ്
.....................
"എങ്ങോട്ടാ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ?.അറിഞ്ഞിട്ട് നിനക്കു എന്താ കാര്യം?. നീ നിന്റെ പണിയും നോക്കി പോ പെണ്ണെ.പെങ്ങളുടെചോദ്യത്തിന് മറുപടിയും പറഞ്ഞു ദേവൻ വീട്ടിൽ നിന്നും ഇറങ്ങി.
"എടാ ദേവാ അവിടെന്നു നിന്നെ . ഞാൻ ഒരുവഴിക്ക് പോകുമ്പോൾ എന്നെ പുറകില്നിന്നും വിളിക്കല്ലെന്ന് ഒരു നൂറു തവണ അമ്മയോട് പറഞ്ഞിട്ടുണ്ട്.
ആ എന്താ കാര്യം ?
നീ എവിടെ പോകുവാ?
"ഞാൻ ടൗണിൽ വരെ ഒരാളെ കാണാൻ വേണ്ടി പോകുവാ.
"എങ്കിൽ എന്റെ മോൻ പോയിട്ടു വരുമ്പോൾ അമ്മക്ക് ഇച്ചിരി കുഴമ്പ് മേടിച്ചോണ്ടു വരണേ. കാലിനു വേദന പിന്നെയും തുടങ്ങി.
" മറന്നില്ലങ്കിൽ മേടിച്ചോണ്ടു വരാം.
"ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുമ്പോൾ ആണ് വഴിക്ക് വച്ച് മുറപെണ്ണായ ശ്രീക്കുട്ടി വരുന്നത് കാണുന്നത്.
"ഓ നാശം ഇന്നത്തെ കാര്യം പോയി. നല്ല ശകുനം എന്ന് മനസ്സിൽ പറഞ്ഞു ദേവൻ അവളെ മൈൻഡ് ചെയ്യാതെ പോയപ്പോൾ അത് ഒരു സങ്കടമായി അവൾക്ക്.
"വിഷമിച്ചു വീട്ടിലേക്കു കയറി വന്ന ശ്രീകുട്ടിയെ കണ്ടപ്പോൾ ദേവന്റെ അമ്മ ചോദിച്ചു.
"എന്താ മോളെ നീ സങ്കടപെടുന്നത്. എന്ത് പറ്റി നിനക്ക്‌.
"ദേവയേട്ടൻ എന്നെ കണ്ടിട്ടു ഒന്ന് മിണ്ടാതെ കൂടി പോയി. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ.
"ഓ അതാണോ കാര്യം?. "അവന് ആരെയോ കാണാൻ വേണ്ടി ടൗണിൽ പോയതാ. മോള് വിഷമിക്കാതെ.
"മോള് എന്താ വന്നത്. ഒന്നുമില്ല അമ്മായി ഞാൻ വെറുതെ വന്നതാ.
"ശ്രീജ എന്തിയെ അമ്മായി?.
"അവള് അകത്തു ഉണ്ട്. മോള് അങ്ങോട്ട്‌ ചെല്ല്.
"മ്മ്.
"ശ്രീജെ.....
"എന്താ! അമ്മേ!.
"ദേ! ഉണ്ണിമായ വന്നിരിക്കുന്നു.
"ആഹാ!ചേച്ചിയോ എപ്പോൾ വന്നു.
"ഞാൻ കുറച്ച് നേരം ആയതേ ഉള്ളൂ.
"ഏട്ടനെ കണ്ടോ ചേച്ചി.
"കണ്ടു എന്നോട് ഒന്ന് മിണ്ടാതെ ആണ് പോയത്.
"എന്താ പതിവില്ലാതെ ഇങ്ങോട്ട്. എന്നെ കാണാൻ ആണോ അതോ ഏട്ടനെ കാണാൻ ആണോ വന്നത്.
"ഒന്ന് പോടീ, നിന്നെ കാണാൻ തന്നെ ആണ് വന്നത്.
"ഓ! ഞാൻ അങ്ങ് വിശ്വസിച്ചു.
"എടി ശ്രീജെ നിനക്ക്‌ ഇന്ന് കോളേജിൽ പോകേണ്ടയോ ?
"വേണ്ടാ ചേച്ചി. എനിക്ക് അടുത്ത ആഴ്ച എക്സാം തുടങ്ങുവാ.സ്റ്റഡി ലീവ് ആണ്.
"എങ്കിൽ ഞാൻ പോകുവാ. നീ ഇരുന്നു പഠിച്ചോ.
"ഞാൻ പിന്നെ വരാം.
"അമ്മായി ഞാൻ ഇറങ്ങുവാ. പിന്നെ വരാം.
"പോകുവാണോ നീ. ഈ ചായ കുടിച്ചിട്ട് പോ.
"വേണ്ടാ അമ്മായി. ഞാൻ പോകുവാ. അച്ഛനോട് പറയത്താണ് ഇങ്ങോട്ടു ഞാൻ വന്നത്. എന്നെ കണ്ടില്ലെങ്കിൽ അത് മതി ഇന്നത്തെ വഴക്കിനു.
"ഏറെ വൈകി വന്ന ദേവനോട് അമ്മ ചോദിച്ചു.
"എവിടായിരുന്നു നീ ഇത് വരെ. ഞാൻ രാവിലെ അമ്മയോട് പറഞ്ഞിട്ടു അല്ലെ പോയത്. പിന്നെ എന്താ.
"നീ ഞാൻ പറഞ്ഞത് മേടിച്ചോ?
"അ!മേടിച്ചു.
"മ്മ്.
"എടാ നിന്നോട് എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ?.
"എന്താ! അമ്മേ.
"നീ എന്താടാ രാവിലെ ശ്രീകുട്ടിയെ കണ്ടപ്പോൾ. മിണ്ടാതെ പോയത്. അവൾ ഇവിടെ വന്നു സങ്കടപ്പെട്ട് എന്നോട് പറഞ്ഞു.
"നീ കണ്ടിട്ടും മിണ്ടാതെ പോയന്നു.
"നീ എന്താടാ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. അവള് നാളെ ഒരിക്കൽ നിന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണ് അല്ലയോ.
"ആ പാവം പിടിച്ച പെണ്ണിനോട് നീ ഇങ്ങനെ ഒന്നും കാണിക്കരുത് കേട്ടോ.
"ശരിയാ ഏട്ടാ. ചേച്ചി ഇവിടെ വന്നു ഒരുപാട് സങ്കടപ്പെട്ട വീട്ടിലോട്ടു പോയത്.
"നിന്നോട് ചോദിച്ചോ. കയറി പോയി വല്ലതും പഠിക്കാൻ നോക്കു പോ.
"എനിക്ക് അവളെ ഇഷ്ട്ടം അല്ല. ഇനി ഈ കാര്യം ഈ വീട്ടിൽ സംസാരിക്കേണ്ട.
"എന്താടാ അവൾക്ക് കുഴപ്പം. അവളെ പോലെ ഒരു പെണ്ണിനെ എന്റെ മരുമകളായി കിട്ടാൻ ഭാഗ്യം കൂടി വേണം.
"പിറ്റേന്ന്,
"ദേവനും അവന്റെ കൂട്ടുകാരനും കൂടി ബൈക്കിൽ പോകുമ്പോൾ ശ്രീക്കുട്ടി വിളിച്ചു.
"ഏട്ടാ അവിടെ ഒന്ന് നിന്നെ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
"ഏട്ടാ എന്നോട് എന്താ ഇത്ര ദേഷ്യം. ഏട്ടന് എന്നെ ഇഷ്ട്ടം ആല്ലാന്ന് അറിയാം. എങ്കിലും എന്നെ കണ്ടാൽ ഒന്ന് മിണ്ടിക്കൂടെ.
"എടി എന്നോട് കിന്നരിക്കാൻ വരരുത് എന്ന് നിന്നോട് പറഞ്ഞിട്ടുണ്ട് . എനിക്ക് ഇഷ്ട്ടം അല്ല നിന്നെ. ദേവൻ പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു കൊണ്ട് അവൾ നടന്നു പോയി.
"എടാ മോശമായി കേട്ടോ നീ ശ്രീകുട്ടിയോട് പറഞ്ഞത്. ഒന്നുമില്ലെങ്കിലും നിന്റെ മുറപ്പെണ്ണ് അല്ലെ അവള്. അവൾക്ക് നിന്നോട് എന്ത് സ്നേഹമാണ്. നീ അത് കണ്ടില്ലന്നു നടിക്കരുത്. ഒരു പാവം പിടിച്ച പെണ്ണ് അല്ലേടാ അവൾ.
"നിനക്കു അത്രക്ക് ഇഷ്ട്ടം ആണെങ്കിൽ നീ അങ്ങ് കെട്ടിക്കോ. ആ ശല്യം അങ്ങ് ഒഴിയുമല്ലോ.
"ഇന്ന് ഞാൻ അനുപമയോട് പറയും എനിക്ക് ഇഷ്ട്ടം ആണന്നു. അവൾക്കും എന്നോട് ഒരു താല്പര്യം ഉണ്ടന്നു തോന്നുന്നു.
"നീ എന്നെ എന്റെ വീട്ടിലോട്ടു ഒന്ന് വിട്ടേര്.
" മ്മ് ശരി.
"ഹലോ!അനുപമ.
"എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
"എന്താ! ദേവാ!.
"എനിക്ക് തന്നെ ഇഷ്ട്ടം ആണ്. തന്നെ കല്ല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു ഞാൻ.
"നല്ല തമാശ.
ഞാൻ കാര്യമായി പറഞ്ഞത് ആണ്.
"സോറി എനിക്ക് താല്പര്യം ഇല്ല.
"അതെന്താ? എന്നെ ഇഷ്ട്ടം അല്ലാത്തതുകൊണ്ട് ആണോ.
"അത് കൊണ്ട് അല്ല. ഞാൻ ഇയാളെ ഒരു സഹോദരനെ പൊലെ ആണ് കാണുന്നത്.പിന്നെ എന്റെ നല്ലാരു ഫ്രണ്ടും കൂടി ആണ് താൻ.
"എനിക്ക് വേറെ ഒരാളുമായി എന്റെ കല്ല്യാണം ഉറപ്പിച്ചിരിക്കുവാ.
"എന്നെ ഇഷ്ട്ടം ആണന്നു പറഞ്ഞതോ ?"
"ഇഷ്ട്ടത്തിന് ഒരു അർത്ഥം മാത്രം ആണോ ഉള്ളത്.
"സോറി അനു. തന്റെ ഇഷ്ടങ്ങൾക്കു ഒരുപാട് അർത്ഥം ഉണ്ടന്നു ഞാൻ അറിഞ്ഞിരുന്നില്ല.
"മനസ്സിൽ സങ്കടത്തോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നേരെ പോയത് ഗോപന്റെ അടുത്തേക്ക്.
" ആഹാ!നീ ഇത്ര പെട്ടന്നു വന്നോ? എന്താ ഡാ നിന്റെ മുഖത്തു ഒരു വിഷമം. എന്ത് പറ്റി. അവളെ കണ്ടില്ലയോ ?
"കണ്ടു.
"ഓ! അത് ശരിയാകില്ലടാ. അവൾക്ക് വേറെ ആരോ ഉണ്ട്. അവളുടെ കല്ല്യാണം ഉറപ്പിച്ചേക്കുവാ എന്ന് പറഞ്ഞു.
"എടാ ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ ഇത് വേണ്ടാന്നു. ശ്രീയോട് കാണിച്ചതിന് ഇത് തന്നെ കിട്ടണം.
"അപ്പോൾ നീയും എന്നെ കുറ്റപ്പെടുത്തുവന്നോ?.
"അല്ലടാ .നമ്മള് സ്നേഹിക്കുന്നവരെ അല്ല സ്‌നേഹിക്കേണ്ടതു മറിച്ചു
നമ്മളെ ആരാണോ സ്നേഹിക്കുന്നത് അവരെ ആണ് സ്‌നേഹിക്കേണ്ടതു . അതാണ് യഥാർത്ഥ പ്രണയം.
"ശ്രീകുട്ടിയെ ദേവന്റെ വീട്ടിൽ വച്ച് കണ്ടപ്പോൾ. ശ്രീക്കുട്ടി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. "ശ്രീക്കുട്ടി എന്നോട് നീ ക്ഷമിക്കണം ഞാൻ അറിയാതെ പോയി നിന്റെ സ്നേഹം.ഞാൻ ചെയ്തത് എല്ലാം തെറ്റാണു.
"അയ്യോ! ദേവേട്ടാ... എന്താ! ഇങ്ങനെ. ഞാൻ ഒരു പൊട്ടി പെണ്ണ് അല്ലെ! ആഗ്രഹിക്കാൻ പാടില്ലാത്തതു ആണ് ആഗ്രഹിച്ചത് എന്ന് അറിയാം എനിക്ക് അതിൽ സങ്കടം ഇല്ല ഏട്ടാ.
"അത് അല്ല ശ്രീക്കുട്ടി ഞാൻ. വേണ്ട ഏട്ടാ. ഏട്ടൻ പറയാൻ പോകുന്നത് എന്താണന്നു എനിക്ക് മനസ്സിലായി.
ഏട്ടന് എന്നെക്കാളും നല്ലാരു പെണ്ണിനെ കിട്ടും. ഏട്ടന് നല്ലതേ വരൂ.
ഞാൻ പോവാ ഏട്ടാ എന്ന് പറഞ്ഞു സങ്കടത്തെടെ അവൾ വീട്ടിലേക്കു മടങ്ങി...
(പ്രിയപെട്ടവരുടെ ഇഷ്ടങ്ങൾ അറിയാതെ പോകരുത് ., അറിയാതെ പോയാൽ,പോകുന്നതൊക്കെയും നഷ്ടങ്ങൾ ആയിരിക്കും .., ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ !!)സ്നേഹപൂർവ്വം :രചന/മനു മാധവ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo