Slider

ഹൃദയ പൂർവ്വം ഒരു സഹയാത്രികൻ

0
Image may contain: 1 person, smiling, closeup and outdoor

ഒരു സംവത്സരത്തിലൂടെയുള്ള
യാത്ര
ഇവിടെ പൂർണ്ണമാകുന്നു.
കഴിഞ്ഞു പോയ ദിനങ്ങളിൽ
എന്നും സന്തോഷമായിരുന്നോ ?
അല്ല.
എന്നും സമൃദ്ധിയായിരുന്നോ ?
അല്ല.
നടന്നു തീർത്ത വഴികളിലെല്ലാം
പട്ടും പൂക്കളും,
പാട്ടും നൃത്തവും ഉണ്ടായിരുന്നോ ?
ഇല്ല.
തീരാത്ത ദുരിതങ്ങളും,
കൊടും വേദനകളും,യാതനകളും
ഏറെ കണ്ടു.
കാണുവാൻ കരളുറപ്പില്ലാതെ
കണ്ണുകൾ പൊത്തിപ്പോയ കാഴ്ചകൾ;
ഉള്ളിൽ നെരിപ്പോടുകളായി
നീറി നിൽക്കുന്നു.
നിസ്സഹായരായവരുടെ
രോദനങ്ങൾ,
നിശ്വാസങ്ങളുടെ
തീക്കാറ്റുകളായി തെരുവുകളിൽ പറക്കുന്നു.
ഈ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ,
ഈ മനസ്സ് ഇടറിയിട്ടുണ്ടെങ്കിൽ,
ഒറ്റപ്പെട്ടുപോയവരേ
അത് നിങ്ങൾക്കു വേണ്ടി മാത്രമാണ്.
എന്റെ വയറെരിഞ്ഞത്
നിങ്ങളുടെ വിശപ്പു കൊണ്ടാണ്.
എന്റെ നെഞ്ചകം പിളർന്നത്
നിങ്ങളുടെ ആർത്ത നാദങ്ങൾ
വന്നലച്ചതു കൊണ്ടായിരുന്നു.
എന്റെ കണ്ണുകൾക്ക് മുന്നിൽ
ഞാനില്ല,
നിങ്ങൾ മാത്രമേയുള്ളൂ...
എനിക്കു ലഭിച്ച
സന്തോഷത്തിന്റെയും,
സ്നേഹത്തിന്റെയും നിമിഷ ശകലങ്ങൾ
ഞാൻ പങ്കിട്ടത്
നിങ്ങളുടെ കൂരകൾക്കുള്ളിലായിരുന്നു.
സഹയാത്രികരേ,
എന്റെ യാത്രയ്ക്കായി
ഈ മനോഹരമായ വീഥികളിൽ
കണ്ണിമ ചിമ്മാതെ കാവൽ നിന്നവരേ,
വാക്കുകളുടെ മാലിന്യമോ
ചിന്തകളുടെ വിഷ ജ്വാലകളോ
ഈ വീഥികളിൽ
ഒരിടത്തും ഞാൻ വലിച്ചെറിഞ്ഞിട്ടില്ല.
ഇപ്പോൾ ഈ കൈകൾ ശൂന്യമാണ്.,
എങ്കിലും
ഒന്നിന്റെയും
കറ ഈ കൈകളിൽ പുരണ്ടിട്ടില്ല.
സ്നേഹത്തിന്റെയും
പ്രാർത്ഥനകളുടെയും
ദാനം ചെയ്ത രക്തത്തിന്റെയും
പുണ്യമല്ലാതെ.
അതു തന്നെയാണെന്റെ
ചാരിതാർഥ്യവും...
===========
സായ് ശങ്കർ,മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo