
ഫാർമ്മസിയിൽ നല്ല തിരക്കുളള ഒരു ദിവസമാണു ഞാൻ അവനെ ആദ്യമായി കാണുന്നത് മുഹമ്മദ് റസൂൽ ഖാൻ അതാണവന്റെ പേര് വെള്ളാരം കണ്ണുകളുള്ള വിളഞ്ഞ ഗോതബത്തിന്റെ നിറവും പാറിപ്പറന്ന മുടികളുമുള്ള അഫ്ഗാൻ യുവാവ്.
രണ്ട് മണിക്കൂറിലതികമായി അവനാനിൽപ്പുതുടങ്ങീട്ട് മരുന്നു വാങ്ങാനുള്ള ടോകൻ പോലും എടുക്കാതെയാണാനിൽപ്പ്. ഞാൻ ഒരു ബ്രേക് കഴിഞ്ഞുവന്നപ്പോഴും ആൾ ആ നിൽപ്പുതന്നെയാണു തിരക്കൽപ്പം കുറഞ്ഞപ്പോൾ അവൻ എന്നെ പ്രതീക്ഷിച്ചെന്നോണം അടുത്ത് വന്നു
" താങ്കൾക്ക് ഉർദു അറിയുമല്ലോ അതാ താങ്കൾ ഒഴിവാക്കുന്നത് വരെ കാത്തിരുന്നത്"
" പറഞ്ഞോളു , എവിടെ താങ്കളുടെ മരുന്ന് ശീട്ട്"
" ഇതാ, പക്ഷെ ആദ്യം എത്ര പൈസയാവും എന്നറിയണം എന്നിട്ടു മതി, നേരത്തെ ആ ഫിലിപ്പൈൻ പെണ്ണ് എന്തല്ലാമോ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല അതാ നിങ്ങളെ കാത്ത് നിന്നത്"
വളരെ നിശ്കളങ്കമായി അവൻ പറഞ്ഞു നിർത്തി
" ബായ് ഇതിലെ ഒന്ന് രണ്ട് മരുന്നുകൾ താങ്കളുടെ ഇൻഷൂറൻസ് കാർഡ് കവർച്ചെയ്യില്ല ആകെ ഒരു 250 ദിർഹമോളം വരും"
" ഇതാ, പക്ഷെ ആദ്യം എത്ര പൈസയാവും എന്നറിയണം എന്നിട്ടു മതി, നേരത്തെ ആ ഫിലിപ്പൈൻ പെണ്ണ് എന്തല്ലാമോ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല അതാ നിങ്ങളെ കാത്ത് നിന്നത്"
വളരെ നിശ്കളങ്കമായി അവൻ പറഞ്ഞു നിർത്തി
" ബായ് ഇതിലെ ഒന്ന് രണ്ട് മരുന്നുകൾ താങ്കളുടെ ഇൻഷൂറൻസ് കാർഡ് കവർച്ചെയ്യില്ല ആകെ ഒരു 250 ദിർഹമോളം വരും"
തല കുനിച്ച് നിരാശനായി ഒന്നും പറയാതെ തിരിച്ചു നടക്കുന്ന അവൻ എന്റെ മനസ്സിൽ വല്ലാത്ത ഒരു വിങ്ങലാണു ഉണ്ടാക്കിയത് ഇത് പോലെയുള്ള കാഴ്ച്ചകൾ സാധാരണയാണങ്കിലും എനിക്കവനെ തിരിച്ചു വിളിക്കാനണു തോനിയത്.
" ബായ് ഇദർ ആഹോം "
ഒരു നിഷം ആലോചിച്ചു നിന്ന് അവൻ തിരിച്ചു വന്നു കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു
" എന്താ എന്തു പറ്റി നിങ്ങൾക്ക് മരുന്ന് വേണ്ടേ?"
കുറച്ച് സമയത്തിനു അവൻ ഒന്നും പറഞ്ഞില്ലാ , പിന്നെ കണ്ഠമിടറിക്കൊണ്ട് പറഞ്ഞു തുടങ്ങി.
" സാബ് ഒരു ആയ്ച്ചയിലധികമായി ചെവിയും തൊണ്ടയും വേദനിക്കുന്നു രാത്രിയിൽ വല്ലാത്ത വേദന ഉറങ്ങാൻ പറ്റുന്നില്ല രണ്ട് മൂന്ന് ദിവസമായിട്ട് ജോലിയില്ല പിന്നെ..."
അത് അവൻ മുഴുവനാക്കിയില്ല
അത് അവൻ മുഴുവനാക്കിയില്ല
"നന്ദിയുണ്ട് സാബ് എന്നോട് വിവരങ്ങൾ ചോദിച്ചല്ലോ ഇപ്പോൾ മരുന്ന് വേണ്ട ഞാൻ പിന്നെ വാങ്ങിച്ചോളാം, അല്ലങ്കിൽ ആ ചെവിയിൽ ഇറ്റിക്കുന്ന മരുന്ന് മാത്രം മതി ബാക്കി ഞാൻ പിന്നെ വാങ്ങിച്ചോളാം "
" ചെവിയിൽ മരുന്നു ഇറ്റിച്ചത് കൊണ്ട് മാത്രം കാര്യമില്ലാ അകത്ത് കഴിക്കാനുള്ള മരുന്ന് കൂടി കഴിച്ചാലെ പൂർണ്ണമായി സുഖപ്പെടൂ, ആ മരുന്നിന്റെ ശീട്ട് ഇങ്ങു താ എന്നിട്ട് അവിടെ പോയി ഇരിക്ക് ഞാൻ വിളിക്കുമ്പോൾ ഇങ്ങോട്ട് വന്നാമതി"
എന്റെ ചിലവിൽ മരുന്നെല്ലാം എടുത്ത് പൊതിഞ്ഞ് അവനെ വിളിച്ചു
"മരുന്ന് കൊണ്ട് പോയി മുടക്കമില്ലാതെ കഴിക്കുക ദൈവം പെട്ടന്ന് നിങ്ങളുടെ അസുഖം വേഗത്തിൽ സുഖപ്പെടുത്തി തരട്ടെ".
അൽപം ശങ്കിച്ചു മരുന്നു വാങ്ങി കൊണ്ടവൻ ചോദിച്ചു
" ഇതിന്റെ പൈസ തരാൻ എന്റെ കയ്യിൽ ..."
"മരുന്ന് കൊണ്ട് പോയി മുടക്കമില്ലാതെ കഴിക്കുക ദൈവം പെട്ടന്ന് നിങ്ങളുടെ അസുഖം വേഗത്തിൽ സുഖപ്പെടുത്തി തരട്ടെ".
അൽപം ശങ്കിച്ചു മരുന്നു വാങ്ങി കൊണ്ടവൻ ചോദിച്ചു
" ഇതിന്റെ പൈസ തരാൻ എന്റെ കയ്യിൽ ..."
" ഓ അത് സാരമില്ല ഞാൻ കൊടുത്തിട്ടുണ്ട് നിങ്ങൾ പിന്നീട് എനിക്ക് തന്നാൽ മതി "
"വളരെ നന്ദി നിങ്ങളെയും കുടുംബത്തെയും ദൈവമനുഗ്രഹിക്കട്ടെ "
നിറകണ്ണുകളോ അതും പറഞ്ഞ് മരുന്നു വാങ്ങിച്ചു അവൻ നടന്നകന്നു.
നിറകണ്ണുകളോ അതും പറഞ്ഞ് മരുന്നു വാങ്ങിച്ചു അവൻ നടന്നകന്നു.
ആഴ്ച്ചകൾ ഒന്ന് രണ്ടു പിന്നിട്ടു അവനെയും ആ സംഭവുമെല്ലാം മറന്നു തുടങ്ങിയിരുന്നു ഒരു ദിവസം മോർണ്ണിംഗ് ഡ്യൂട്ടികഴിഞ്ഞിറഞ്ഞാൻ സമയത്താണു അവൻ വീണ്ടും വരുന്നത് ആദ്യം മനസ്സിലായില്ല പിന്നെ അവന്റെ വെള്ളാരം കണ്ണുകളാണു എല്ലാം ഓർമ്മപ്പെടുത്തിയത്
" അസുഖമെല്ലാം മാറിയോ "
" ഉവ്വ് സാബ് ദൈവാനുഗ്രഹം, എല്ലാം സുഖമായി, ഞാൻ താങ്കളെ കാണാൻ രണ്ട്തവണ വന്നിരുന്നു നിങ്ങളിവിടെ ഇല്ലാത്തത് കൊണ്ട് താങ്കളെ കാണാനും താങ്കളുടെ പൈസ കുറച്ച് മടക്കിതരാനും പറ്റിയില്ല എന്നോട് ക്ഷമിക്കണം"
" അസുഖമെല്ലാം മാറിയോ "
" ഉവ്വ് സാബ് ദൈവാനുഗ്രഹം, എല്ലാം സുഖമായി, ഞാൻ താങ്കളെ കാണാൻ രണ്ട്തവണ വന്നിരുന്നു നിങ്ങളിവിടെ ഇല്ലാത്തത് കൊണ്ട് താങ്കളെ കാണാനും താങ്കളുടെ പൈസ കുറച്ച് മടക്കിതരാനും പറ്റിയില്ല എന്നോട് ക്ഷമിക്കണം"
" ഓ അതൊന്നും സാരമില്ല നിങ്ങളുടെ അസുഖം ഭേദപ്പെട്ടല്ലോ അതു മതി, ഞാൻ ജോലി കഴിഞ്ഞു റൂമിലേക്ക് പോവുകയാണു"
ഇത് പറഞ്ഞ് ഫാർമ്മസിയിൽ നിന്ന് പുറത്ത് ഇറങ്ങിയ എന്റെ പിന്നാലെ അവനും വന്നു കുറച്ചു ചില്ലറ നോട്ടുകൾ കയ്യിൽ പിടിച്ച് അത് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
" ഇത് കുറച്ച് പൈസയാണു നിങ്ങൾ ഇത് വാങ്ങണം ബാക്കി ഞാൻ പിന്നെ തന്നോളാം"
ഇപ്പോൾ വേണ്ട പിന്നെ ഒരുമിച്ച് എടുക്കാം എന്നല്ലാം പറഞ്ഞു നോക്കി അവൻ വിടാനുള്ള ഭാവമില്ല ഒടുവിൽ പണം വാങ്ങിച്ചു അവനോടൊപ്പം നടക്കുമ്പോൾ അവൻ കൂടുതൽ ഉല്ലാസവാനായി തോന്നി.
ഇത് പറഞ്ഞ് ഫാർമ്മസിയിൽ നിന്ന് പുറത്ത് ഇറങ്ങിയ എന്റെ പിന്നാലെ അവനും വന്നു കുറച്ചു ചില്ലറ നോട്ടുകൾ കയ്യിൽ പിടിച്ച് അത് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
" ഇത് കുറച്ച് പൈസയാണു നിങ്ങൾ ഇത് വാങ്ങണം ബാക്കി ഞാൻ പിന്നെ തന്നോളാം"
ഇപ്പോൾ വേണ്ട പിന്നെ ഒരുമിച്ച് എടുക്കാം എന്നല്ലാം പറഞ്ഞു നോക്കി അവൻ വിടാനുള്ള ഭാവമില്ല ഒടുവിൽ പണം വാങ്ങിച്ചു അവനോടൊപ്പം നടക്കുമ്പോൾ അവൻ കൂടുതൽ ഉല്ലാസവാനായി തോന്നി.
വൈകീട്ട് നടക്കാനിറങ്ങിയപ്പോഴാണു അവനെ പിന്നെ കാണുന്നത് കൂട്ടുകാർക്കൊപ്പം പാർക്കിൽ ക്രിക്കറ്റ് കളിക്കുകയാണു മനോഹരമായിട്ടാണവൻ ബാറ്റ് ചെയ്യുന്നത് കുറേസമയം അത് നോക്കി നിന്നു കളിക്കിടയിൽ എപ്പോഴോ എന്നെ കണ്ടപ്പോൾ അടുത്തേക്ക് ഓടിവന്നു വിശേഷങ്ങൾ അനേഷിച്ചു മറ്റു സുഹ്യത്തുകൾക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു അവരുടെ കൂടെ കളിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം നിർബന്ധിച്ചു.
ഞങ്ങളുടെ സൗഹ്യദം അങ്ങനെ വളർന്നു.
ഞങ്ങളുടെ സൗഹ്യദം അങ്ങനെ വളർന്നു.
എന്റെ രാത്രി ഡ്യൂട്ടി സമയത്ത് അവൻ ഫാർമ്മസിയിൽ വരും വിശേഷങ്ങൾ പറഞ്ഞിരിക്കും യുദ്ധം തകർത്ത അവന്റെ നാടിനെകുറിച്ചു 7 ക്ലാസ്സ് മുഴുവനാക്കുന്നതിനു സ്കൂൾ പഠനം നിർത്തി അഭയാർത്തിയായി പാലായനം ചെയ്യേണ്ടിവന്ന അവസ്ഥയെ കുറിച്ച് സ്വന്തകാരെയും പ്രിയപ്പെട്ടവരെയും കൊണ്ട് പോയ പ്രക്യതിയുടെ വിക്യതിയെ കുറിച്ച് , പ്രക്യതി ഒന്നു പിണങ്ങിയപ്പോൾ നിലം പൊത്തിയ മൺകൂരയക്കിടയിൽ മരണത്തോട് മല്ലിട്ട ദിനരാത്രങ്ങളെക്കുറിച്ച് ഒടുവിൽ അതിർത്തിയിലെ അഭയാർത്തി ക്യാമ്പിൽനിന്ന് ഈ സൈകതഭൂമി വരെയെത്തിയ നീണ്ട യാത്രകളെകുറിച്ച് എല്ലാം അവൻ വിശദമായി സംസാരിച്ചു.
ദിനങ്ങൾ കഴിയും തോറും ഞങ്ങളുടെ സൗഹ്യദവും വളർന്നു ഒരിക്കൽ അവൻ എന്നോട് പറഞ്ഞു
ദിനങ്ങൾ കഴിയും തോറും ഞങ്ങളുടെ സൗഹ്യദവും വളർന്നു ഒരിക്കൽ അവൻ എന്നോട് പറഞ്ഞു
" സാബ് നിങ്ങൾ മലബാരികൾ ( കേരളക്കാർ) എത്ര ഭാഗ്യം ചെയ്തവരാണു എത്ര ശാന്തിയിലും സമാദാനത്തിലുമാണു നിങ്ങൾ കഴിയുന്നത് നിങ്ങളെപ്പോലെ ഇത്രയും അടുക്കും ചിട്ടയോടും ജീവിക്കുന്ന ഒരു സമൂഹം വേറെയുണ്ടാവുമോ? സാബി ന്റെ നാട്ടിലെ പാസ്സ്പോർട്ട് എനിക്കു കിട്ടുമോ?
"എന്റെ ഒരു പഴയ പാസ്പോർട്ട് ഉണ്ട് അത് മതിയോ? " തമാശരൂപേണയുള്ള എന്റെ മറുപടി അവനെ വേദനിപ്പിച്ചെന്ന് തോനുന്നു പോകാൻ ഒരുങ്ങിയ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എല്ലാം മൂളികേട്ട് അവൻ യാത്രപറഞ്ഞു ഇറങ്ങി.
കുറേദിവസത്തിനു അവന്റെ ഒരു വിവരവും ഇല്ലായിരുന്നു അപ്രതീക്ഷിതമായി ഒരു ദിനം അവൻ കടന്നു വന്നു നേരെ ഒരു ചോദ്യമായിരുന്നു " സാബ് എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാമോ? അന്നുമുതൽ ഒഴിവുസമയത്തെ പരിപാടി അവന്റെ ഇംഗ്ലീഷ് പഠനമായി ഒന്നു രണ്ട് മാസങ്ങൾ കൊണ്ട് അത്യാവിശ്യം വാക്കുൾ പറയാനും എഴുതാനുമെല്ലാം പഠിച്ചു ആയിടക്കാണു ഒരു സുഹ്യത്തിന്റെ ക്ലബിന്റെ ക്രിക്കറ്റ് മത്സരം കാണാൻ പോയത് എന്റെ കൂടെ അവനുമുണ്ടായിരുന്നു അവരുടെ ഒരു കളിക്കാരനു പരിക്ക് ആയത് കൊണ്ട് പകരം ആളില്ലാതെ ഇരിക്കുമ്പോഴാണു ഞങ്ങൾ ചെല്ലുന്നത് ഒരാൾക്ക് പകരം കളിക്കുമോ എന്ന് അവനോട് ചോദിച്ചു അവൻ കളിക്കാൻ എപ്പോഴോ റെഡിയായിരുന്നു
കളിയുടെതുടക്കത്തിൽ അവനു കുറച്ചു താളപിഴകൾ ഉണ്ടായി എങ്കിലും കളി അവസാനിക്കുംബോൾ അവന്റെ ഒറ്റയാൾ പ്രകടനത്തിൽ ക്ലബ് വിജയകിരീടവും ചൂടി അവനാക്ലബിൽ സ്തിരം കളിക്കാരനായി മാറി ,യു എ ഇ ലെതന്നെ ഏറ്റവും തിരക്കുള്ള ക്രിക്കറ്റ് കളിക്കാരനായി അവൻ വളരുകയായിരുന്നു , യു എ ഇ സന്ദർശനെത്തിയ അഫ്ഗാൻ ദേശീയ ടീം ന്റെ പരിശീലനത്തിൽ ഭാഗമായത് അവന്റെ ക്രിക്കറ്റ് കരിയറിനെ മാറ്റിമറിച്ചു ദേശീയ ടീമിൽ ഇടം നേടുവാൻ അത് വഴി അവനു സാദിച്ചു പിന്നീട് അവന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു ദേശീയ ടീമിനു വിജയങ്ങൾ സമ്മാനിച്ച അവനെ പൊന്നും വില കൊടുത്താണു കേരളത്തിലെ ഐ പി എൽ ടീം സ്വന്തമാക്കിയത് താരലേലം കഴിഞ്ഞ് അവനെന്നെ വിളിച്ചു " സാബ് നിങ്ങളുടെ നാടിന്റെ പാസ്സ്പോർട്ട് എനിക്ക് കിട്ടിയില്ലങ്കിലും സാബിന്റെ നാടിനു വേണ്ടി കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു ,
അദ്യത്തെ മാച്ചിനായി ഇവിടെ വന്നപ്പോൾ പലതരത്തിലുമുള്ള അഫ്ഗാൻ സ്വീറ്റ്സ് മായി അവൻ എന്നെ കാണാൻ വന്നു ഒരു പാടു സമയം വിശേഷങ്ങൾ പറഞ്ഞിരുന്നു മുമ്പത്തെപോലെതന്നെ മുഹമ്മദ് റഫിയുടെയും കിഷോർക്കുമാറിന്റെയുമെല്ലാം പാട്ടുകൾ പാടിതന്നു പോകുന്ന സമയം വി ഐ പി പാസ്സ് കയ്യിൽ വെച്ച് തന്ന് സാബ് എന്തായാലും കളി കാണാൻ വരണം എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചാണു പോയത്.
തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി മറ്റൊരു മനോഹരമായ ഇന്നിംഗ്സ് കാഴ്ചവെച്ച് കളം വിട്ട് കളിയിലെ കേമൻ പട്ടം സ്വീകരിച്ചു സംസാരിക്കുമ്പോൾ ഈ വിജയം ഞാൻ എന്റെ സാബിനു സമർപ്പിക്കുന്നു , മാൻ ഒഫ് ദ മാച്ച് ട്രോഫിയുമായി അവൻ നേരെ അവന്റെ സാബിനെ കണാനായി നടന്നടുക്കുകയായിരുന്നു.
#അബ്ബാസ് എൻ. എം
അബൂദാബി
അബൂദാബി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക