അയാൾ ആശുപത്രിയിലെത്തി.
മുഷിഞ്ഞൊരഞ്ചുരൂപനോട്ട് ചില്ലിട്ട കൗണ്ടറിലെ ദ്വാരത്തിലൂടെ നീട്ടി;
ഗോപാലൻ അറുപത്തിനാല് വയസ്സ്,
നടുവിന് കയ്യും പിടിച്ച് കൂനിക്കൂനി നടന്നു.
അഡ്മിഷൻ വേണമെന്ന് ഡോക്ടർ;
വെള്ളയുടുപ്പിട്ട മാലാഖയ്ക്ക് മുന്നിലയാൾ നിന്നു;
റേഷൻ കാർഡുണ്ടോയെന്ന് ചോദ്യം,
ഇല്ലായെന്ന് മറുപടി.
കാർഡില്ലെങ്കിൽ ഡിസ്ചാർജായി പോകുമ്പോൾ പണമടയ്ക്കക്കണം,
ഭാര്യയും മക്കളുമില്ലേയെന്ന ചോദ്യം,
ഭാര്യയോ എന്നയാൾ ചോദിച്ചു.
എന്നേ, എന്നെയുപേക്ഷിച്ചുപോയി,
മക്കൾക്കും വേണ്ടാത്ത ജന്മം.
കാർഡുണ്ടാകണമെങ്കിൽ വീടു വേണം;
വീടുണ്ടെങ്കിൽ നമ്പർ വേണം,
ഓലഷെഡിൽ താമസിക്കുന്ന വീടിന്
വീട്ടുനമ്പർ തരില്ലായെന്ന് പഞ്ചായത്ത്
ഇതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.
വീടില്ലാത്തവന് സർക്കാർ ആശുപത്രിയിൽ കിടക്കാൻ പറ്റില്ല പോലും.
നടുവിന് കൈയ്യും കുത്തി അയാൾ പുറത്തേക്കിറങ്ങി.
എതിരെവന്ന വണ്ടി അയാളെ ഇടിച്ചു തെറിപ്പിച്ചു.
ചോരയിൽക്കുളിച്ച് വീണുകിടന്ന അയാളെ ആരും തിരിഞ്ഞ് നോക്കിയില്ല.
പത്രത്തിൽ പടം കണ്ട് മകൻ തിരിച്ചറിഞ്ഞു.
നഷ്ടപരിഹാരംകിട്ടുമെന്നായപ്പോൾ മകനോടിക്കിതച്ചെത്തി.
പ്രണാമമെന്നടിയിലെഴുതിയ അച്ഛന്റെ ച്ഛായാ ചിത്രത്തിനു മുന്നിൽ കൈകൂപ്പി നിന്നു;
ഗോപാലന്റെ യാത്മാവതുകണ്ട് കാർക്കിച്ചു തുപ്പിച്ചിരിച്ചു.

സജി വർഗീസ്
Copyright protected
Copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക