
(നിയമ പരമായ മുന്നറിയിപ്പ് ,ചിരിക്ക് വേണ്ടിയുള്ളതാണ്,ചിന്തിച്ച് ബേജാറാകാതിരിക്കുക)
എന്റെ ആജന്മ പാരയാണ് അയൽ വാസിയും, സമപ്രായക്കാരനുമായ ബിജുകുട്ടൻ അവനെ നിങ്ങൾ, ചക് ദേ ഇൻഡ്യയിലും, സിന്ധു നദിതട സംസ്കാരത്തിലും പരിചയപെട്ടല്ലോ.
കാലം പലത് പിന്നിട്ടിട്ടും, പരസ്പരം ഉള്ള പാരവെപ്പ് ഞാനും ബിജുക്കുട്ടനും കൈവിട്ടില്ല. കാഠ്മണ്ഡുവിൽ, നേപ്പാളി അമ്മായിയെ കെട്ടിയ ഒരു മലയാളി അമ്മാവൻ ഇല്ലാത്തതിനാൽ അവിടെ പോയി പാര വെക്കാത്തതൊഴിച്ചാൽ ബാക്കി എല്ലാം " യോദ്ധാ " സിനിമക്ക് സമം.
പ്രായം നാൽപതോടടുത്ത ഇന്ന് ഞങ്ങൾക്ക് ഓരോ കെട്ട്യോളുമാരും,ഈ രണ്ട് വീതം കുട്ടികളും ഉണ്ട് .
അങ്ങനെ ഇരിക്കെ ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായ ദേശപോഷിണി ഗ്രന്ഥാലയത്തിന്റെ ഭരണ സാരഥ്യം ,ഞങ്ങൾ "പഴം ജൻ''മാരിൽ നിന്നും " ന്യൂ ജൻ" പിള്ളേര് ഏറ്റെടുത്തു. അത്തവണത്തെ ഗ്രാന്റ് കൊണ്ട് അവർ അതിനെ ദേശപോഷിണി ഡിജിറ്റൽ ബുക് ഡിപ്പോ അക്കി മാറ്റി.
പണ്ട് നടന്ന് വന്നിരുന്ന പത്രമാധ്യമങ്ങളിലെ ചൂടേറിയ രാഷ്ട്രീയ, സാമൂഹിക ചർച്ചകൾക്ക് പകരം ഇന്നവിടെ നടക്കുന്നത്, ഓൺലൈൻ സിനിമാ ഗോസിപ്പുകളും ,അവയെ കുറിച്ചുള്ള പരദൂഷണവുമാണ്.
വൈകിട്ട് കളിച്ചിരുന്ന ചീട്ടിനും, ക്യാരംസിനും പകരം ആളുകൾ ഇപ്പോൾ ഓൺ ലൈനിൽ മിനി മിൽറ്റയും, അസ്ഫാൾട്ടും ഒക്കെ കളിക്കുന്നു.
പുതിയ സമ്പ്രദായങ്ങളോട് പൊരുത്ത പ്പെടാൻ ബുദ്ധിമുട്ടിയ ഞാൻ പത്രവായന വീട്ടിലേക്ക് മാറ്റിയപ്പോൾ , ഉത്തരാധുനികനായ് മാറിയ ബിജുക്കുട്ടൻ എളുപ്പത്തിൽ ന്യൂ ജൻകാരുമായി ചങ്ങാത്തത്തിലാവുകയും, ഡിജിറ്റൽ ഗ്രന്ഥാലയത്തിലെ നിത്യ സന്ദർശകനാകുകയും ചെയ്തു.
വൈകിട്ട് കളിച്ചിരുന്ന ചീട്ടിനും, ക്യാരംസിനും പകരം ആളുകൾ ഇപ്പോൾ ഓൺ ലൈനിൽ മിനി മിൽറ്റയും, അസ്ഫാൾട്ടും ഒക്കെ കളിക്കുന്നു.
പുതിയ സമ്പ്രദായങ്ങളോട് പൊരുത്ത പ്പെടാൻ ബുദ്ധിമുട്ടിയ ഞാൻ പത്രവായന വീട്ടിലേക്ക് മാറ്റിയപ്പോൾ , ഉത്തരാധുനികനായ് മാറിയ ബിജുക്കുട്ടൻ എളുപ്പത്തിൽ ന്യൂ ജൻകാരുമായി ചങ്ങാത്തത്തിലാവുകയും, ഡിജിറ്റൽ ഗ്രന്ഥാലയത്തിലെ നിത്യ സന്ദർശകനാകുകയും ചെയ്തു.
അങ്ങനെ കാലം ഇരുട്ടി വെളുക്കവെ, ഒരു നാൾ, ഞാനാ ഞെട്ടിക്കുന്ന സത്യമറിഞ്ഞു. ബിജുക്കുട്ടൻ നവ മാധ്യമങ്ങളിൽ കഥകളും, കവിതകളും എഴുതുന്നു. തുടർന്ന് ഞാനവന്റെ ഐ.ഡി പരിശോധിച്ചപ്പോൾ ശരിയാണ്, കുറെ കഥകളും കവിതകളും അവന്റെ വാളിൽ ഇരുന്ന് എന്നെ നോക്കി കൊഞ്ഞനം കാണിച്ചു.ഇതറിഞ്ഞ " ആ " രാത്രി ,എന്റെ സ്വപ്നത്തിൽ വളരെ കാലത്തിന് ശേഷം അവന്റെ ' ഇളിച്ച മോന്ത 'കടന്നു വരികയും, പെരു വിരൽ പൊക്കി ലൈക്കടിക്കുകയും ചെയ്തു .
അസൂയ മൂത്ത ഞാൻ അവന്റെ കഥകൾക്കും കവിതകൾക്കും അടിയിൽ "ഭാവന '' ...പോരാ......"കാവ്യ "......ഭംഗി കുറെക്കൂടി, ആകാമായിരുന്നു.രണ്ട് തവണ "കോമാ"ഇട്ടു എന്നു വേണ്ട അക്ഷരം ഉരുട്ടി എഴുതാൻ ശ്രദ്ധിക്കണം എന്ന് വരെ "കമൻറി'' കളഞ്ഞു.
പക്ഷെ, അന്ന് വൈകിട്ട് ഞാൻ ഫോൺ നോക്കിയപ്പോൾ ,എല്ലാ കമൻറ് കൾക്ക് മറുപടിയും,അഭിപ്രായത്തിന് നന്ദിയും പറഞ്ഞ് അവനെന്നെ ഇരുത്തിയതായാണ് കാണാൻ കഴിഞ്ഞത്.
അങ്ങനെ ഇരിക്കെ പല വ്യഞ്ജനക്കടയിലെ ലിസ്റ്റ് പോലും നേരാം വണ്ണം എഴുതാനറിയാത്ത എനിക്ക് ,കനത്ത ആഘാതമായി ഒരു ഇടിത്തീ വാർത്ത വന്നു.
ആ കൊല്ലത്തെ ഗ്രന്ഥശാലാ വാർഷികത്തോടനുബന്ധിച്ച്, ഞങ്ങളുടെ ദേശ പോഷിണി ഗ്രന്ഥശാലാ അതിലെ അംഗങ്ങൾക്ക് ഓൺ ലൈനിൽ കഥാ രചനാ മത്സരം നടത്തുന്നു. ഏറ്റവും കൂടുതൽ " ലൈക്ക്'' കിട്ടുന്ന കഥക്ക് പതിനായിരത്തി ഒന്ന് രൂപയുടെ ക്യാഷ് അവാർഡും ,ശിൽപവും, ആധുനിക കവി, ചുംബന സമര വീരൻ "ആലിംഗനം അനിൽ കുമാർ " നല്കുന്നതായിരിക്കും. ന്യൂ ജൻമാരുടെ പുതിയ ഏർപ്പാടാണ് .
ആകെ പരവശനായ് വീട്ടിലെത്തിയ എന്നോട് വാമഭാഗം കാര്യം തിരക്കി. അങ്ങനെ ചാണകത്തിൽ പറമ്പ് ബിജുക്കുട്ടനോട് ,കുന്നുവഴിയിലെ ഈ കോന്തൻ പരാജയപ്പെടാൻ പോകുന്ന ദുഖസത്യം ഞാൻ അവളോട് വെളിപ്പെടുത്തി.ഭർത്താവിന്റെ നിസ്സഹായാവസ്ഥയിൽ മനം നൊന്ത ആ മഹിളാ രത്നം ,അന്ന് ആദ്യമായി ഈ യുള്ളവനോട് ഉന്മേഷ ജനകമായ ഒരു കാര്യം പറഞ്ഞു. "നിങ്ങളും ഒരു കഥയെഴുതണം ചിലപ്പോൾ സമ്മാനം നിങ്ങൾക്ക് കിട്ടിയാലോ ''ആൻ ഐഡിയാ കാൻ ചേഞ്ച് പലരുടെയും ലൈഫ് എന്നാണല്ലോ".
അങ്ങനെ ഞാനും ഒരു കഥയെഴുതാൻ തീരുമാനിച്ചു.പക്ഷെ കഥയുടെ ആശയം, എന്റെ മനസ്സിൽ ഒരു ആശയായ് മാത്രം അവശേഷിച്ചു.
അങ്ങനെ വിഷമിച്ചിരുന്ന എന്നോട് ഭാര്യ ഒരു രഹസ്യം വെളിപ്പെടുത്തി .കുളിക്കടവിൽ വച്ച് ബിജുക്കുട്ടന്റെ ഭാര്യയിൽ നിന്നും ആ ' റഷ്യൻ ചാര സുന്ദരി 'ഭർത്താവിന് വേണ്ടി ചോർത്തിയതായിരുന്നു ആ പരമ രഹസ്യം.
ബിജുക്കുട്ടൻ എഴുതുന്നത് ഒരു പട്ടാളക്കാരന്റെ കഥയാണ് എന്നതായിരുന്നു ആ മില്യൺ ഡോളർ വാല്യുബിൾ സീക്രട്ട് .
ബിജുക്കുട്ടൻ എഴുതുന്നത് ഒരു പട്ടാളക്കാരന്റെ കഥയാണ് എന്നതായിരുന്നു ആ മില്യൺ ഡോളർ വാല്യുബിൾ സീക്രട്ട് .
ഇത് കേട്ട പാടെ എന്റെ മനസിലൂടെ "പരേഡ് സാവധാൻ " എന്ന് പറഞ്ഞ് ബിജുക്കുട്ടൻ രണ്ട് വട്ടം മാർച്ച് നടത്തി. പക്ഷെ അവൻ നടത്തിയ ആ മാർച്ച് എന്റെ ഉള്ളിൽ ഒരു കഥയുടെ സ്പാർക്ക് തീർത്തു.
ഒട്ടും മടിക്കാതെ വിറക്കുന്ന കരങ്ങളോടെ .....എന്റെ വാക്കുകളിൽ പറഞ്ഞാൽ ദേശ സ്നേഹം തിങ്ങി നിറഞ്ഞ, ഒരു പട്ടാളകഥ മേജർ രവിയേട്ടനെ ഗുരുവായി സങ്കൽപിച്ച് ഞാൻ എഴുതാൻ ആരംഭിച്ചു. '''''വെക്കടാ വെടി "''""എന്ന് പേരിട്ട ആ കഥയുടെ കഥാസാരം ഇതായിരുന്നു.
മേജർ മഹാദേവനായി മാറുന്ന ഞാൻ അതിർത്തിയിൽ റോന്ത് ചുറ്റുമ്പോൾ വരക്ക് അപ്പുറത്ത് നിന്ന് ഒരു പാക്കിസ്ഥാൻ പട്ടാളക്കാരൻ " നേന്ത്രപഴം "തിന്ന ശേഷം തൊലി എന്റെ മുന്നിലേക്കിടുന്നു. അതിൽ ചവിട്ടി തെന്നി പാക്കിസ്ഥാനിലേക്ക് വീഴുന്ന എന്നെ പാക്കിസ്ഥാൻ പട്ടാളം അതിർത്തി ലംഘിച്ച പേരിൽ പിടിച്ച് വലിച്ച് അവരുടെ ക്യാപ്റ്റന്റെ അടുക്കലെത്തിക്കുന്നു. അവിടെ എത്തിയ ഞാൻ""വെക്കടാ വെടി"" എന്ന് ആക്രോശിച്ച് കൊണ്ട് അതിലൊരു പട്ടാളക്കാരന്റെ കൈയ്യിൽ നിന്നും തോക്ക് പിടിച്ച് വാങ്ങി, നൂറോളം വരുന്ന ആ സംഘത്തെ നിഷ്കരുണം വെടിവച്ച്കൊന്ന് മടങ്ങി ഇന്ത്യയിലേക്ക് എത്തുന്നതാണ് കഥ.
അടിയിൽ ജയ് ഹിന്ദ് എന്ന് കൂടി കൂട്ടി ചേർത്ത് ,ഞാൻ ആ കഥ വായിച്ച് നോക്കാൻ ഭാര്യക്ക് കൊടുത്തു.
കഥ വായിച്ച് നോക്കിയിട്ടവൾ പറഞ്ഞു സംഭവം കൊള്ളാം പക്ഷെ ക്ലൈമാക്സ് മാറ്റി എഴുതണം ,മേജർ മഹാദേവനായ നിങ്ങള് ചാകണം ,എന്നാലെ ആൾക്കാർക്ക് "സെന്റിമെൻസ് "തോന്നി ലൈക്ക് വീഴൂ. അങ്ങനെ അവളുടെ വാക്ക് കേട്ട് ,കഥയുടെ അവസാനം ,മേജർ മഹാദേവന്നെന്ന എന്നെ, ഞാൻ തന്നെ കൊന്നു.
പൊളിച്ച് മാറ്റി എഴുതിയ ക്ലൈമാക്സ് ഇതായിരുന്നു. പാക്കിസ്ഥാൻ പട്ടാളക്കാരെയെല്ലാം ,കാലപുരിക്കയച്ച് ഞാൻ അതിർത്തിയിലേക്ക് ഓടി അടുക്കുമ്പോൾ ആ പഴയ പഴത്തൊലിയിൽ തെന്നി വീണ് കല്ലിൽ തലയിടിച്ച് " വന്ദേ മാതരം "എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് CID മൂസേലെ ജഗതി ചേട്ടനെ പോലെ മരിച്ച് വീഴുന്നു.
അങ്ങനെ കഥ സബ്മിറ്റ് ചെയ്യേണ്ട ആ സുവർണ്ണ ദിനം വന്നെത്തി ,എൻറയും, ബിജുക്കുട്ടന്റെയുമടക്കം അഞ്ച് കഥകളാണ് പോസ്റ്റ് ചെയ്യാൻ ജൂറിക്ക് മുൻപിൽ സമർപ്പിച്ചത് അവ ഇപ്രകാരമായിരുന്നു.
ന്യൂ ജൻ പ്രതിനിധിയും 'വൈക്കോൽ തുറുവിനെ ' അനുസ്മരിപ്പിക്കുന്ന മുടിയുമുള്ള കളരി പറമ്പ് സുമേഷിന്റെ 'വിസ്പർ ', മറ്റൊരു ന്യൂ ജൻ ആയ യമഹാ ആന്റോയുടെ 'ഞാൻ കണ്ട കിനാവുകൾ' , കുടുംബ ശ്രീ പ്രവർത്തക ഓമന ചേച്ചിയുടെ ''കണ്ണീർ പാടം", " ബിജുക്കുട്ടന്റെ "ഈറൻ നിലാവ്'', എന്റെ "വെക്കടാ വെടി. "
അമിത 'രതി പ്രസരം ' മൂലം ആന്റോയുടെ 'ഞാൻ കണ്ട കിനാവുകൾ' പ്രസിദ്ധികരണ യോഗ്യമല്ലെന്ന് ജൂറി ഏക കണ്ഠേന തീരുമാനമെടുത്തു. അങ്ങനെ ഒരു തലവേദന അപ്പോഴേ വിട്ടകന്നു .
പിന്നീട് മത്സര രംഗത്ത് നാല് കഥകൾ മാത്രം അവശേഷിച്ചു. പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് തന്നെ ഓമന ചേച്ചിയുടെ കണ്ണീർ പാടം സ്ത്രീ ജനങ്ങളുടെ അകമഴിഞ്ഞ പിൻതുണയോടെ എഴുപത് ലൈക്ക് നേടി കനത്ത മുന്നേറ്റം നടത്തി.സുമേഷിന്റെ 'വിസ്പർ' യുവജനങ്ങളുടെ പിൻതുണയോടെ നാൽപത് ലൈക്കും, ബിജുക്കുട്ടന്റെ ഈറൻ നിലാവ് മുപ്പത്താറ് ലൈക്കും നേടിയപ്പോൾ ,എന്റെയും ,ഭാര്യയുടേയും അയൽവാസി കുഞ്ഞപ്പൻ ചേട്ടന്റെയും മാത്രം പിൻതുണയോടെ 'വെക്കടാ വെടി' മൂന്ന് ലൈക്ക് മാത്രം നേടി.
മുഖ്യ ശത്രു ബിജുക്കുട്ടനല്ല ഓമന ചേച്ചിയാണെന്ന് മനസിലാക്കിയ ഞാൻ, അന്ന് വൈകുന്നേരം അവരുടെ ഭർത്താവ് ചന്ദ്രൻ ചേട്ടനെ, മുക്കിലെ ഷാപ്പിൽ നിന്നും രണ്ട് കുപ്പി കളളും അനുസാരികകളും വാങ്ങി കൊടുത്ത് മയക്കി ,ചേച്ചി ലൈക്ക് നേടിയാൽ പുരുഷ ആരാധകർ മൂലം ഉണ്ടാകുന്ന ശല്യം പൊടിപ്പും തൊങ്ങലും വച്ച് ആ തലയിൽ കുത്തി നിറച്ചു.അങ്ങനെ വയറിലും തലയിലും വിഷം നിറഞ്ഞ ചന്ദ്രേട്ടൻ വീട്ടിലെത്തിയ ഉടൻ തന്നെ ഓമന ചേച്ചിയുടെ 'കണ്ണീർ പാടം കഥ' ഉഴുത് മറിച്ച് ചെളിക്കണ്ട മാക്കി മത്സരത്തിൽ നിന്ന് പിൻതിരിപ്പിച്ചു.
സുമേഷിന്റെ 'വിസ്പർ' തുടക്കത്തിൽ യുവജന പ്രീതി നേടിയെങ്കിലും പിന്നീട് ആരും കൈയ്യേറ്റില്ല. ലൈക്കുകൾ വാരിക്കൂട്ടിയ ബിജുക്കുട്ടന്റെ ഈറൻ നിലാവിന് മുൻപിൽ, വെക്കടാ വെടി, ഉണ്ട ഇല്ലാത്ത തോക്ക് പോലെ പൊട്ടാതെ ഇരുന്നു.
അങ്ങനെ വിഷമിച്ച് ,പരവശനായിരുന്ന എന്റെ അടുക്കലേക്ക് ആത്മ സുഹൃത്ത് രമേശൻ ഒരു വണ്ടർഫുൾ ഐഡിയയുമായി വന്നു.
രമേശന്റെ ഭാര്യയുടെ ഒരു അകന്ന ബന്ധു ടി.വിയിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു. അന്ന് അയാളെ ഫൈനൽ വരെ എത്തിക്കാനുള്ള എസ് .എം. എസ് വോട്ട് ,പട്ടണത്തിലെ ഒരു ഇവന്റ് മാനേജ് മെന്റ് കമ്പനിയാണ് സംഘടിപ്പിച്ചതെന്നും ,അവരെ കണ്ടാൽ ലൈക്കിന്റെ കാര്യം നടക്കുമെന്നുമായിരുന്നു ആ ഐഡിയ.
രമേശന്റെ ഭാര്യയുടെ ഒരു അകന്ന ബന്ധു ടി.വിയിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു. അന്ന് അയാളെ ഫൈനൽ വരെ എത്തിക്കാനുള്ള എസ് .എം. എസ് വോട്ട് ,പട്ടണത്തിലെ ഒരു ഇവന്റ് മാനേജ് മെന്റ് കമ്പനിയാണ് സംഘടിപ്പിച്ചതെന്നും ,അവരെ കണ്ടാൽ ലൈക്കിന്റെ കാര്യം നടക്കുമെന്നുമായിരുന്നു ആ ഐഡിയ.
അങ്ങനെ ലൈക്കൊന്നിന് രണ്ട് രൂപാ നിരക്കിൽ ,അയ്യായിരം ലൈക്കിന് അവരുമായി കച്ചോടം കരാറാക്കിയ ഞാൻ വളരെ കാലത്തിന് ശേഷം വീണ്ടും, കോടിശ്വരനിൽ സുരേഷ് ഗോപിയേട്ടൻ പറഞ്ഞത് കേട്ട് സുഖ നിദ്ര ,ശുഭ നിദ്ര പൂകി. സമ്മാന തുകയായ് ലഭിക്കുന്ന പതിനായിരം പോയാലും ബാക്കി ഒരു രൂപയും ,കുന്നു വഴിയുടെ അന്തസും കാക്കുന്ന ആ കച്ചോടം ഒരു വൻ ലാഭം തന്നെ എന്ന് ,ഞാൻ ചിന്തിച്ചു സന്തോഷിച്ചു.
ഇൻബോക്സിലും, വാട്സ് ആപ്പിലും വൻ വോട്ടിംഗ് ഗ്രൂപ്പുകൾ ഉള്ള ,ആ കമ്പനിക്കാർ മത്സര സമയമായ ഒരാഴ്ചകൊണ്ട് ,എനിക്ക് അയ്യായിരം ലൈക്ക് വാങ്ങി തന്നു .അങ്ങനെ ഇത്തവണ "കുതന്ത്രത്തിലൂടെ "ഞാൻ ബിജുക്കുട്ടനെ തോൽപ്പിച്ചു.
അങ്ങനെ സമ്മാന ദാനത്തിന്റെ സുദിനം വന്നെത്തി. ഞങ്ങളുടെ നാട്ടിലെ ആ ബാല വൃദ്ധ ജനങ്ങളും അന്നവിടെ തടിച്ച് കൂടി.മറുപടി പ്രസംഗത്തിൽ ബിജുവിന്റെ കഥയെ നല്ലവണ്ണം കളിയാക്കുന്നതിന് വേണ്ടി , അന്നാദ്യമായി ഞാൻ അവന്റെ " ഈറൻ നിലാവ് " വായിക്കാൻ തുടങ്ങി .
യുദ്ധത്തിൽ ,പട്ടാളക്കാരനായ ഏക മകൻ നഷ്ടപ്പെട്ട ,ഒരമ്മയുടെ നൊമ്പരങ്ങൾ വിവരിക്കുന്ന, " ഈറൻ നിലാവിന്റെ " ഓരോ വരികളിലൂടെയും കടന്ന് പോകുമ്പോൾ എന്റെ ഹൃദയം വിങ്ങുകയും, കണ്ണിൽ നനവ് പടരുകയും ചെയ്തു. അവനോട് ചെയ്ത ചതിയുടെ കുറ്റബോധം കൊണ്ടെന്റെ മനസ്സ് വല്ലാതെ നീറിപ്പുകഞ്ഞു .പിന്നീട് നടന്നതെല്ലാം യാന്ത്രികമായിട്ടായിരുന്നു.
എന്നെ ആലിംഗനം കുമാർ അണിയിച്ച പൊന്നാട ,പണ്ട് പുഴയിൽ ഉടുമുണ്ട് നഷ്ടപ്പെട്ട ബിജുവിന് നാണം മറക്കാൻ ഞാൻ കൊടുത്ത തോർത്തായാണ് എനിക്ക് തോന്നിയത്. മറുപടി പ്രസംഗത്തിൻ കണ്ഠമിടറിയ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ആളുകൾ അത് നീണ്ട കൂക്ക് വിളികളോടെ സ്വീകരിച്ചു.
ബിജുവിനെ ഒരു നോക്ക് കാണാൻ അവിടെ എല്ലാം പരതിയെങ്കിലും കണ്ടില്ല . അന്ന് രാവിലെ പ്ലാവിൽ നിന്ന് വീണ് ഒരു ചെറിയ അപകടം പറ്റിയതിനാൽ ബിജു ഹോസ്പിറ്റലിലാണെന്ന് പിന്നീട് ഞാൻ അറിഞ്ഞു. ആ രാത്രി കുറ്റബോധം കൊണ്ട് നീറി പുകഞ്ഞ ഞാൻ എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ ബിജുവിനെ കാണാൻ ഞാൻ ഹോസ്പിറ്റലിലെത്തി. "എന്റെ കിടപ്പ് "കാണാൻ വന്നതാണല്ലെടാ എന്ന ഭാവത്തിൽ അവനെന്നെ ഒന്ന് ഇരുത്തി നോക്കി .
സുഖ വിവരം അന്വേഷിച്ച് കുറച്ച് നേരം അവിടെ നിന്ന ഞാൻ, പതിയെ അവന്റെ ബെഡ്ഡിനരികിൽ എത്തി. എന്റ കൈയ്യിലുണ്ടായിരുന്ന കവറിൽ നിന്നും ,എനിക്ക് കിട്ടിയ ഫലകവും, പണവും ,പൊന്നാടയും എടുത്ത് ആ ബെഡ്ഡിൽ വച്ചു.എന്നിട്ട് അവനെ ചേർത്ത് പിടിച്ച് ,നിറകണ്ണ്കൾ ഒളിപ്പിക്കാൻ വിഫല ശ്രമം നടത്തികൊണ്ട് ഞാൻ പറഞ്ഞു.
നീ എന്നോട് ക്ഷമിക്കണം ബിജുക്കുട്ടാ............ഇത് നിനക്കുള്ളതാടാ നിനക്കാണ് ഇതിന് അർഹത............ ചതിയിലൂടെ തട്ടി എടുത്ത ഈ ഫലകവും ,പൊന്നാടയും എന്റെ കൈയ്യിലിരിക്കുമ്പോൾ വെറും തടിക്കഷണവും ,തുണിക്കീറു മൊക്കെയാണ്
ഇത് നിന്റെതാണ്.
അപ്പോൾ അവന്റെ കണ്ണിലും സ്നേഹത്തിന്റെ നീരുറവകൾ ദൃശ്യമായിരുന്നു. ഞങ്ങളുടെ സ്നേഹപ്രകടനം, കണ്ട് നിന്ന, ബിജുക്കുട്ടന്റെ ഭാര്യയുടെ കണ്ണുകളേയും ഈറനണിയിച്ചു.
ഇത് നിന്റെതാണ്.
അപ്പോൾ അവന്റെ കണ്ണിലും സ്നേഹത്തിന്റെ നീരുറവകൾ ദൃശ്യമായിരുന്നു. ഞങ്ങളുടെ സ്നേഹപ്രകടനം, കണ്ട് നിന്ന, ബിജുക്കുട്ടന്റെ ഭാര്യയുടെ കണ്ണുകളേയും ഈറനണിയിച്ചു.
അങ്ങനെ അന്ന്, അവന്റെ മുൻപിൽ തോറ്റെങ്കിലും, ആ തോൽവിയിൽ ഞാൻ സന്തോഷിച്ചു .അവിടെ നിന്നും പോകാനിറങ്ങിയ ഞാൻ വാതിലിനടുത്തെത്തി ഒരു നിമിഷം നിന്ന ശേഷം ,തിരിഞ്ഞ് നിന്ന് അവനോട് ഉറക്കെ പറഞ്ഞു -
" ബിജുക്കുട്ടാ നിന്നെ ഞാൻ കാവിലെ പാട്ട് മത്സരത്തിനെടുത്തോളാമെടാ ''.
( വാർ വിൽ കണ്ടിന്യൂ............)
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക