Slider

വാക്‌സിൻ

0

വാക്‌സിൻവിരുദ്ധതയോടൊപ്പം ഈയിടെയായി പറഞ്ഞുകേൾക്കുന്ന ഒരു concept ആണ് 'വീട്ടിൽ പ്രസവം'. എന്റെ ആദ്യത്തെ പ്രസവത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ 'വീട്ടിൽ പ്രസവ'ത്തിനെ ഒന്ന് റിവ്യൂ ചെയ്യാൻ ആഗ്രഹിക്കുന്നു. ഏതാണ്ട് പതിനാല് വർഷം മുൻപാണ് എന്റെ ആദ്യപ്രസവം (ഹോസ്പിറ്റലിൽ വച്ച്) നടക്കുന്നത്.
പ്രസവത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ കുവൈറ്റിൽ നിന്നും നാട്ടിൽ എന്റെ വീട്ടിലേക്ക് മടങ്ങിയെത്തി. ആദ്യമാസങ്ങളിലെ ശർദിൽ ഒഴിച്ചാൽ വളരെ നോർമൽ ആയിരുന്നു എന്റെ അവസ്ഥ. കാലിൽ നീരോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ എനിക്കുണ്ടായിരുന്നില്ല.
തൃശ്ശൂരിൽ നഗരമധ്യത്തോടടുത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ വനിതാ ഗൈനെക്കോളജിസ്റിനെ ഞാൻ സ്ഥിരമായി കണ്ടുകൊണ്ടിരുന്നു. അങ്ങിനെ മാസങ്ങൾ കടന്നുപോയി. എന്റെ ഡെലിവറി തീയതി വളരെ അടുത്തപ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഡെലിവറിക്ക് നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞപ്പോൾ pain വരാത്തതിനാൽ രണ്ടു ഡോസ് മരുന്ന് രണ്ടു തവണയായി കയറ്റി. എന്നിട്ടും contractions തുടങ്ങാത്തതിനാൽ അടുത്തദിവസം സിസേറിയൻ നടത്താം എന്ന് നിശ്ചയിച്ചു എന്നെ റൂമിലേക്ക് തിരിച്ചയച്ചു.
അന്ന് രാത്രി കുഞ്ഞ് 'മഷിയിറക്കുക' എന്ന് ഗ്രാമ്യഭാഷയിൽ പറയുന്ന Meconium എന്ന ആദ്യത്തെ അപ്പി വിസര്ജിക്കുകയും അത് കുഞ്ഞിന്റെ ശ്വാസനാളത്തിൽ കടക്കുകയും ചെയ്തു. അത് കൊണ്ട് neonatal icu ഉള്ള വേറെ ഒരു ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ അടിയന്തരമായി മാറ്റി. വെന്റിലേറ്ററിൽ മൂന്നു ദിവസം survive ചെയ്തശേഷം ആ കുഞ്ഞ് മരിച്ചുപോയി. തലച്ചോറിലേക്കുള്ള oxygen സപ്ലൈ തടസ്സപ്പെട്ടതുമൂലം ആ കുഞ്ഞ് ജീവിച്ചിരുന്നിരുന്നെങ്കിലും പൂർണ്ണബുദ്ധിയോടെ ആകുമായിരുന്നോ എന്നത് സംശയമാണ്.
വീട്ടിൽ പ്രസവം നടത്തിയ ഒരു സ്ത്രീയെപ്പറ്റി മാതൃഭൂമി വാരാന്തപ്പതിപ്പിൽ കുറച്ചുനാൾ മുന്പുവന്ന ഒരു ഫുൾപേജ് ലേഖനവും പ്രസവം വീട്ടിലാക്കാൻ 'ധീരമായി' മുന്നോട്ടുവരുന്ന സ്‌ത്രീകളെക്കുറിച്ചു ഈയിടെയായി ചിലയിടങ്ങളിൽ കേൾക്കുന്നതും ആണ് ഇങ്ങനെ ഒരു അനുഭവക്കുറിപ്പ് എഴുതാൻ എനിക്ക് പ്രചോദനമായത്. യാതൊരു കോംപ്ലിക്കേഷൻസിന്റെ ലാഞ്ചനയും ഇല്ലാതെ, യൗവനത്തിൽ പൂർണ്ണആരോഗ്യവതിയായി ഇരിക്കുമ്പോൾ മികച്ച ഒരു ഹോസ്പിറ്റലിൽ വച്ച് എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നെങ്കിൽ വീട്ടിലെ പ്രസവത്തിൽ ഉണ്ടാവാനിടയുള്ള സങ്കീർണ്ണതകൾ എത്ര അധികമായിരിക്കും? ഈയടുത്തകാലംവരെ സ്ത്രീകൾ മരിക്കുന്നതിനുള്ള ഏറ്റവും പ്രമുഖകാരണം പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രാവവും മറ്റു കോംപ്ലിക്കേഷൻസും ആയിരുന്നു. ആ അവസ്ഥക്ക് മാറ്റം വന്നത് ആധുനിക വൈദ്യശാസ്ത്രം നേടിയെടുത്ത പുതിയ അറിവുകളിലൂടെ ആണ്. നമുക്ക് ആ നല്ല അറിവുകളും പിന്തുണയും പരസ്പരം കൈമാറാം. അങ്ങിനെ ഒത്തൊരുമിച്ച് നമുക്ക് ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് നടക്കാം.
സ്നേഹപൂർവ്വം
രശ്മി. കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo