നാട്ടിൽ നിന്ന് വിമാനം കയറുമ്പോഴേ അവളെ കുറിച്ച് കേട്ടിട്ടുണ്ട്. പ്രവാസികളുടെ ചോര ഊറ്റി കുടിക്കുന്നവൾ.അവള് കാരണം പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ട പ്രവാസികളായ ചങ്ങാതിമാരുടെ കഥനകഥകൾ എന്നെ ഭയപ്പെടുത്തിയിരുന്നു..ഒരുമ്പെട്ടവൾ...അതുകൊണ്ട് തന്നെ അവളുടെ മുന്നിൽ ചെന്ന് ചാടരുത് എന്ന് ആദ്യമെ കരുതിയിരുന്നു.. ഞാൻ വന്നപ്പോൾ തൊട്ട് അവളുടെ കഥകൾ കേൾക്കാൻ തുടങ്ങിയിരുന്നു..പല രാത്രികളിലും അവളുടെ കേളീവിലാസങ്ങൾ കഴിഞ്ഞു പുലർച്ചെ പതിവിലും വൈകി എഴുന്നേല്ക്കുന്ന കൂട്ടുക്കാരെ സഹതാപത്തോടെ നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ട്... ആദ്യത്തെ രണ്ട് മൂന്ന് മാസക്കാലം അവളുടെ രൂപം എങ്ങനെയാണെന്നോ അവളുടെ പ്രവർത്തി എന്തെന്നോ ഞാനറിഞ്ഞിരുന്നില്ല...
ഒരു ദിവസം....അന്നാണാ നശിച്ച ദിവസം വന്നത്..അന്ന് പതിവിലും വൈകിയാണ് ഉറങ്ങാൻ കിടന്നത്..ഉറങ്ങി അല്പ്പം കഴിഞ്ഞപ്പോൾ എൻ്റെ കിടക്കയിൽ എന്നെ കൂടാതെ മറ്റാരോ ഉണ്ടെന്നൊരു തോന്നൽ...അത് വെറും തോന്നലായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ പതുക്കെ പതുക്കെ ഞാനറിഞ്ഞു...എൻ്റെ ദേഹത്തേക്ക് ആരോ കയറുന്നു..അതേ അത് അവളായിരുന്നു.. ഞാനാകെ പേടിച്ചു.. ആരാണ് അവളെ ഇങ്ങോട്ട് ക്ഷണിച്ചത്?ആരാണ് അവൾക്ക് വാതിൽ തുറന്ന് കൊടുത്തത്..എന്നെ കൊണ്ട് പറ്റാവുന്ന വിധത്തിൽ ഞാൻ തടഞ്ഞു..പക്ഷെ...
ഒരു പുരുഷനായിട്ട് പോലും അവളുടെ കരുത്തിന് മുമ്പിൽ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റിയില്ല..എൻ്റെ ശക്തി മുഴുവൻ ചോർത്തി കളഞ്ഞു..അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. അവൾ എപ്പോഴാണ് അവളുടെ ദാഹം തീർത്ത് എൻ്റെ ദേഹം വിട്ട് പോയതെന്നറിയില്ല..കാലത്ത് ഉണരാൻ വൈകിയപ്പോൾ കൂട്ടുക്കാരാണ് വിളിച്ചുണർത്തിയത്..
എൻ്റെ ദേഹത്ത് അവൾ വരുത്തിവെച്ച പാടുകൾ അവരെനിക്ക് കാണിച്ചു തന്നു...
'നിന്നെയും അവൾ?'
അവരുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ നിസഹായകനായി നില്ക്കാനെ എനിക്ക് പറ്റിയുള്ളു..
പിന്നീടുള്ള എല്ലാ രാത്രികളിലും അവൾ എൻ്റെ ഉറക്കം കളഞ്ഞു.. ആദ്യമൊക്കെ അവളെ എനിക്ക് വെറുപ്പായിരുന്നു.. പക്ഷെ എൻ്റെ വെറുപ്പ് വകവെക്കാതെ അവളെന്നെ നിർലോഭം ഭോഗിച്ചു...ഇപ്പോൾ എൻ്റെ ശരീരം അവൾക്കായി ഞാൻ മാറ്റി വെച്ചിരിക്കുകയാണ്..ഇന്നു രാത്രിയും അവൾ വരും... വരട്ടേ...ഇന്നത്തോടെ എല്ലാത്തിനും പരിഹാരമാകും.നാളെ ആ ഒരുമ്പെട്ടവളെ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഞാൻ ഇല്ലാതാക്കാൻ പോകുകയാണ്..അതിനുള്ള ശിക്ഷ എന്തായാലും ഞാൻ ഏല്ക്കും..എനിക്കും മനസമാധാനത്തോടെ ഒന്നുറങ്ങണം....

അവൾക്കുള്ള വിഷം ഞാൻ കൊണ്ടുവച്ചിട്ടുണ്ട്...
അവൾ പിടഞ്ഞ് ചാവുന്നത് എനിക്ക് കാണണം..അത് കണ്ട് എനിക്ക് പൊട്ടിചിരിക്കണം.
ബിജു പെരുംചെല്ലൂർ
അവൾ പിടഞ്ഞ് ചാവുന്നത് എനിക്ക് കാണണം..അത് കണ്ട് എനിക്ക് പൊട്ടിചിരിക്കണം.
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക