Slider

എന്റെഓപ്പോൾ ഭാഗം - 22

1


എന്റെഓപ്പോൾ
ഭാഗം - 22
ജെറോമിന്റെ മനസ്സിൽ ഡോക്ടർ പറഞ്ഞ വാചകങ്ങൾ അലയടിച്ചു - പിന്നെ ഓപ്പോളിന്റെ മുറിയിൽ നിന്ന് കിട്ടിയ ഡയറിക്കുറിപ്പുകളും.
ഡോക്ടർ എഴുതിയ കത്ത് ദിവ്യ നമ്പൂതിരിക്കോ ബ്രഹ്മദത്തനോ കിട്ടിയിരിക്കുമോ? കിട്ടിയെങ്കിൽ അവർ എന്തായിരിക്കും ഓപ്പോളിനോട് ചോദിച്ചിട്ടുണ്ടാവുക?
ഓപ്പോൾ ഡോക്ടറുടെ അടുത്ത് നിന്ന് മടങ്ങി വന്നതിന് ശേഷം എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക.
ജെറോം ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ ആനി വന്നിട്ട് ചോദിച്ചു. എന്താ ഇച്ചായ ചിന്തിക്കുന്നത്?
ഞാനാ ഡോക്ടർ അവർക്കയച്ച കത്തും ഓപ്പോളിന്റെ ഡയറിക്കുറിപ്പിനെക്കുറിച്ചും ആലോചിക്കുവായിരുന്നു.
ഓ ഞാനത് മറന്നു. ആ ഡയറികുറിപ്പിൽ എന്താണിച്ചായ എഴുതിയിരിക്കുന്നേ ? നമ്മുടെ കേസന്യോഷണത്തിന് അത് എത്രത്തോളം സഹായകരമായിരിക്കും? പിന്നെ എന്ത് കൊണ്ടാണ് ആ ഡയറിയിൽ എന്താണെഴുതിയിരിക്കുന്നതെന്ന് മിഥുൻ ചോദിച്ചപ്പോൾ " പിന്നീട് പറയാം" എന്ന് പറഞ്ഞ് പോന്നത്. സത്യത്തിൽ ഓപ്പോൾ എന്താണെഴുതിരിക്കുന്നത്.
അത് ഞാൻ പറയാം!
ആ ഡയറി ഇങ്ങ് തന്നേ ഇച്ചായ ഞാനൊന്ന് വായിച്ച് നോക്കട്ടെ.
ആനിക്ക് ജെറോം ബാഗിൽ വെച്ചിരുന്ന ഡയറി താളുകൾ എടുത്ത് കൊടുത്തു.
അതിലെഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. ഓപ്പോളിന്റെ നല്ല ഭംഗിയുള്ള കൈയക്ഷരം.
"ഞാൻ കോഴിക്കോട് പോയതിന് ശേഷം അമ്മ വിളിച്ചപ്പോൾ കാര്യങ്ങൾ സംസാരിച്ചു. അമ്മയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് മരിച്ചെങ്കിൽ ഞാനാരാണമ്മേ എന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം. കുറച്ച് കഴിഞ്ഞ് ഇടറുന്ന സ്വരത്തിൽ അമ്മ ചോദിച്ചു "നിന്നോടാരാ ഇത് പറഞ്ഞത്" ഞാൻ രേഖകൾ കിട്ടിയ കാര്യവും കോഴിക്കോട് പോയതും അന്യോഷിച്ചതുമായ കാര്യങ്ങൾ പറഞ്ഞപ്പോൾ. ഇത് മറ്റാരോടെങ്കിലും പറഞ്ഞിരുന്നോ എന്നായിരുന്നു അമ്മ ചോദിച്ചത്. ഇല്ല അമ്മേ എന്ന് ഞാൻ പറഞ്ഞപ്പോൾ. മോളിത് ആരോടും പറയരുതെന്നും അമ്മ വരുന്ന വരെ ഒരാളും അറിയരുത്. അമ്മ എല്ലാം നേരിട്ട് പറയാം എന്നായിരുന്നു പറഞ്ഞത്.
എന്നെ പ്രസവിച്ച എന്റെ അമ്മ ആരെന്ന് ചോദിച്ചതും. മോളിങ്ങനെയൊന്നും ചോദിക്കരുതെന്നും പറഞ്ഞു?
ഞാനിത് ഇവിടെ എഴുതി വെയ്ക്കുന്നതിന്റെ കാരണം. ഞാൻ ഇല്ലത്തെ കുട്ടിയല്ല എന്ന് നാളെ ഞാൻ ഇല്ലാതായാലും ഇത് കാണുന്നവർ അറിയണം. എന്നെ പ്രസവിച്ചത് ഒരു നാടോടി സ്ത്രീയാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എവിടെയോ ജീവിക്കുന്ന എന്റെ അമ്മയെ കാണുവാൻ എനിക്കിനി സാധിക്കുമോ ആവോ! എവിടെ ചെന്ന് ഞാൻ കണ്ടെത്തും. അമ്മ വരുന്നത് വരെ അല്ല എന്റെ വളർത്തമ്മ വരുന്നത് വരെ ഞാൻ കാത്തിരിക്കുന്നു."
ഡയറികുറിപ്പുകളിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ഓപ്പോൾ അമ്മ ദിവ്യ നമ്പൂതിരിയുമായി സംസാരിച്ചെന്നും 'അമ്മ വരുന്ന വരെ കാത്തിരിക്കാനുമാണ് പറഞ്ഞിരിക്കുന്നത് , അല്ലേ?
അതെ ! ജെറോം പറഞ്ഞു
അപ്പോൾ 'അമ്മ വരുന്നതിന് മുന്നേ ഓപ്പോൾ മരിച്ചു അല്ലേ , ആനി വീണ്ടും ചോദിച്ചു.
അതെ, ഓപ്പോളിന് അമ്മയുമായി വ്യക്തമായി സംസാരിക്കുവാൻ കഴിഞ്ഞില്ല. അതിന് മുന്നേ ഓപ്പോൾ... ഹ്മ്മ് ജെറോം ഒന്ന് ദീർഘ ശ്വാസമെടുത്തു.
എന്നാണ് ഓപ്പോൾ മരിച്ച ദിവസം? ആനി വീണ്ടും ആരാഞ്ഞു
ഞാൻ നിന്നോട് മുന്നേ പറഞ്ഞിരുന്നു, മറന്നു അല്ലേ?
സോറി ഇച്ചായ, ഞാൻ മറന്നു
1995 ഡിസംബർ 14 നാണ് ഓപ്പോൾ മരിച്ചത്.
പിന്നെ ആനി ഞാനൊരു കാര്യം പറയാം.
എന്താ ഇച്ചായ.
ഓപ്പോളിന്റെ മരണത്തിന് പിന്നിൽ ഇപ്പോഴത്തെ ഊഹമനുസരിച്ച് രണ്ട് പേരാണ്.
അതാരൊക്കെ, ആനി ജിജ്ഞാസ പൂണ്ട് ചോദിച്ചു!
ഇത്രയും അന്യോഷിച്ചതിൽ നിനക്കത് ഊഹിക്കുവാൻ സാധിക്കുന്നില്ലേ ആനി?
ഇല്ല ഇച്ചായ, എനിക്കതിനുള്ള കഴിവില്ല.
നീ അങ്ങനെ പറയരുത്, കം ഓൺ ഡാർലിംഗ് , പറയൂ.
കുറച്ച് നേരം ആലോചിച്ചിട്ട് ആനി പറഞ്ഞു. ഇനി എ ഡോക്ടർ എങ്ങാനും തന്റെ ആശുപത്രി രഹസ്യം പുറത്ത് പോകുമോ എന്ന് ഭയന്നായിരിക്കുമോ?
അങ്ങനേയും സംഭവിക്കാം ആനി, എന്നാൽ ഈ കാര്യത്തിൽ അതിന്റെ ആവശ്യമില്ല. കാരണം ഡോക്ടറെ കുടുക്കുവാനുള്ള ഒരു തെളിവും ആധികാരികമായി ഇല്ല. ഡോക്ടർ നമ്മളോട് പറഞ്ഞ വാമൊഴിയല്ലാതെ വേറെ എന്തുണ്ട്? അത് തന്നെയാണ് ഡോകട്ർക്കുണ്ടായ ആത്മവിശ്വാസവും.
ആഹ് , അത് ശരിയാണല്ലോ.
ഇച്ചായൻ പറയൂ.
ഓപ്പോളിനെ കൊന്നത് ഒന്നുകിൽ ബ്രഹ്മദത്തൻ നമ്പൂതിരിയോ അല്ലെങ്കിൽ ദിവ്യ നമ്പൂതിരിയോ ആയിരിക്കാം.
വാട്ട് ? !!!!! ആനി അമ്പരന്നു.
അന്നാമ്മേ, ഞാനൊരു ഹൈപ്പോതിസീസ് പറഞ്ഞു എന്നേയുള്ളു. എങ്കിലും നമ്മൾ ഏറെ അടുത്തെത്തിയിരിക്കുന്നു.
കൊലയാളി തറവാട്ടിലെ അഭിമാനത്തിന് മുറിവ് പറ്റരുതെന്ന് അതിയായി ആഗ്രഹിക്കുന്നത് ആരോ അയാളാണ് ഓപ്പോളിനെ കൊന്നത്.
ഇനി എങ്ങനെയാണ് മുന്നോട്ട് പോവേണ്ടത് ? ആനി ചോദിച്ചു.
നിന്റെ വല്യ പപ്പയുടെ മൂത്ത മോൻ ഇന്ത്യൻ എമിഗ്രെഷൻ ഡിപ്പാർട്മെന്റിലല്ലേ ജോലി?
അതെ!
എന്താ ഇച്ചായ?
അവനെ കൊണ്ട് ഒരു കാര്യമുണ്ട് ? 21 വർഷങ്ങൾക്ക് മുന്നേയുള്ള ദിവ്യ നമ്പൂതിരിയുടെ വിമാന യാത്രയുടെ , അതായത് ഓപ്പോൾ മരിച്ച വർഷം എത്ര തവണ ഇന്ത്യയിൽ വന്നിട്ടുണ്ട് എന്ന രേഖകൾ?
ഇച്ചായൻ എന്താണ് ഈ പറയുന്നത്
തിടുക്കം കൂട്ടല്ലേ , ഞാൻ എന്റെ ഊഹങ്ങൾ വെച്ച് ചെയ്യുന്നു എന്നേയുള്ളു.
ആനി ഒന്നും പിടികിട്ടാത്തവളെ പോലെ ജെറോമിനെ നോക്കി
തുടരും......
1
( Hide )
  1. nice wytng but ithil late ayit analoo post cheyune? eni 23rd part eppozhaaa???

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo