കല്യാണകൈമാറ്റം
---------------------------
പതിനേഴാമത്തെ പെണ്ണുകാണലാണിന്ന്, ഇതുകൂടിനടന്നില്ലേൽ പതിനെട്ടാംപടിചാടികയറി നാളികേരംഅടിച്ചൊടിച്ചു നിത്യബ്രഹ്മചാരിയാകുമെന്ന് വീട്ടിലെ തുളസിതറയിൽ തേങ്ങാതല്ലിപൊട്ടിച്ച് ഞാൻ ഉഗ്രശപഥംചെയ്തു.

പെണ്ണിൻെറ വീട്ടിലെത്തിയപ്പോൾ അവളും അനിയത്തികുട്ടിയുംകൂടി സിറ്റൗട്ടിലിരുന്ന് ഓറഞ്ചിൻെറതൊലി പരസ്പരം ഞെക്കിപിഴിഞ്ഞ് കണ്ണിൽവീഴ്ത്തികളിക്കുന്നു. നല്ല ഭാവനയുളള കുട്ടികൾ ,
രണ്ടുപേരും കണ്ണടച്ചിരിക്കുന്നതിനാൽ ഞങ്ങള് വരുന്നത് കണ്ടിട്ടില്ല, ഞാൻ കണ്ണെടുക്കാതെയവരെനോക്കിനിന്നു , മൂത്തവള് പൂവൻപഴംപോലെയിരിക്കുന്നുവെങ്കിൽ ഇളയവള് തനി മാതളപ്പഴംതന്നെ .
പെണ്ണുകാണലിന് കുടിക്കാൻ കരിക്കിൻവെളളം കിട്ടണത് ആദ്യമായിട്ടാരുന്നു , വിവരമുളള വീട്ടുകാരാണെന്ന് തോന്നുന്നു, രണ്ടുകുട്ടികളിൽ ഏതേലുമൊര് കരിക്കിനെകിട്ടിയിരുന്നേൽ ഈ ജന്മം തേങ്ങാവെളളംപോലെ മധുരകരമായേനെ..
അവളുടെ മുറിയിൽ ഓറഞ്ചിൻെറമണം നിറഞ്ഞിരുന്നു ,തൻെറ ഫോൺനമ്പർ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കണത് ഓറഞ്ചുനീര് വീണതുകൊണ്ടാണോ ആവോ
പെണ്ണുകാണൽകഴിഞ്ഞ് വീട്ടിലെത്തിയത് പ്രതീക്ഷയുടെ ഇരുമുടികെട്ടുംപേറിയാണ് , രാവിലെ അടിച്ചുപൊട്ടിച്ച തേങ്ങാ കാക്കകൾ കൊത്തിതിന്നുന്നുണ്ട്, അടുത്തെത്തിയിട്ടും കാക്കകൾക്ക് കണ്ടഭാവമില്ലാ, വന്നുവന്നു കാക്കകൾക്കുപോലും പേടിയില്ലാതെയായി , സൂക്ഷിച്ചുനോക്കിയപ്പോൾ കാക്കകൾ തിന്നുന്ന തേങ്ങയൊര് പേട്ടുതേങ്ങയായിരുന്നു
ഒടുവിലെയാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻപോവുന്നു, മെഴുകുതിരിയേന്തും മാലാഖ
ഫോൺമണിമുഴങ്ങി , അവളാണ്
ഞാൻ വേറൊരാളുമായി ഇഷ്ടത്തിലാണ് ചേട്ടാ, വീട്ടിലെല്ലാവർക്കുമതറിയാം ..
അവൻ വേറെ ജാതിയായതുകൊണ്ട് ഇവിടെയൊരിക്കലും സമ്മതിക്കില്ല , അവൻെറ വീട്ടിലൊര് കുഴപ്പവുമില്ല, എപ്പോൾ വേണേലും എന്നെവിളിച്ചുകൊണ്ടുപോവാന്ന് പറഞ്ഞിട്ടുണ്ട്, പക്ഷേ അങ്ങനെയെന്തേലും സംഭവിച്ചാൽ എൻെറ വീട്ടിലൊത്തിരി പ്രശ്നമാവും , നാണക്കേടവർക്ക് സഹിക്കാൻ കഴിയില്ല, എനിക്കൊരനുജത്തിയുണ്ട് അവൾക്കൊര് നല്ലബന്ധംപിന്നെ കിട്ടാനുംബുദ്ധിമുട്ടാണ്.

അവൾ പറഞ്ഞുനിർത്തിയപ്പോൾ ഏങ്ങലിൻെറ കിച്ച് കിച്ച് ശബ്ദംകേൾക്കാമായിരുന്നു,
പതിനേഴാമത്തെ പെണ്ണുകാണലും ഗോവിന്ദയായല്ലോ ദൈവമെ,
പതിനേഴാമത്തെ പെണ്ണുകാണലും ഗോവിന്ദയായല്ലോ ദൈവമെ,
ഞാനിപ്പോളെന്താണ് ചെയ്യേണ്ടത് ?
ചേട്ടനെങ്ങനെയെങ്കിലും എന്നെസഹായിക്കണം
എനിക്ക് കുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു, ഇനിയിപ്പോള്‍ ഞാൻ പിൻമാറിക്കൊളളാം
ചേട്ടൻ പിൻമാറിയാലും പ്രശ്നംതീരുന്നില്ല, ഇതിനുമുൻപ് വന്നയാളോട് ഇതുപോലെയെല്ലാം തുറന്നുപറഞ്ഞപ്പോൾ അയാളും പിൻമാറിയിരുന്നു, പക്ഷേ നാളെയുമിനി ഇതുതന്നെയല്ലേ അവസ്ഥ
എനിക്കൊന്നും മനസ്സിലാവുന്നില്ല,
ചേട്ടനുമായുളള കല്യാണം എൻെറ വീട്ടിലേതാണ്ട് ഉറപ്പിച്ചപോലെയാണ്, ചേട്ടനെന്നെ കെട്ടണം
അതിനുശേഷം എന്നെയവനൊപ്പം ജീവിക്കാൻ വിടാമോ ?
അതിനുശേഷം എന്നെയവനൊപ്പം ജീവിക്കാൻ വിടാമോ ?
ഒരുമാതിരി ബല്ലാത്തചോദ്യമായിപ്പോയത്, താലികെട്ടുന്നതിന് മുൻപുളള ഒളിച്ചോട്ടവും കൈമാറ്റവുമൊക്കെ കേട്ടിട്ടുണ്ട്, ഇതിപ്പോൾ കല്യാണംകഴിഞ്ഞു ഭാര്യയെ കാമുകന് കൊടുക്കാനോ, ആദ്യരാത്രിയിൽ സ്വന്തംഭാര്യ കാമുകനൊപ്പമോ ,
ഹോ ആലോചിച്ചിട്ടൊന്നും ചേരുംപടിചേരണില്ലാ.
ഹോ ആലോചിച്ചിട്ടൊന്നും ചേരുംപടിചേരണില്ലാ.
നാളെ മറുപടി പറയാമെന്ന് പറഞ്ഞുടനെ ഫോൺവെച്ചു, ഒരു കൊതുക് ചെവിയിലെ രോമത്തിൽ വന്നിരുന്നു ശോകഗാനംമൂളണ്, കൊട്ടാരംകത്തുമ്പോളാണ് കൊതുകിൻെറ വീണകച്ചേരി, കൈ വായുവിൽവട്ടംകറക്കി കൊതുകിനെ ക്യാച്ചെടുത്ത് ഞെരിക്കാൻ നടത്തിയശ്രമം വിഫലമായി, അതിസമത്ഥമായി ആ കൊതുകുമോൾ രക്ഷപ്പെട്ടു.
കെട്ടിയപെണ്ണിനെ കാമുകന് വീട്ടുകൊടുത്ത് നാട്ടിലൊര് മാതൃകയായാലോ, താനെന്തായാലും ഈ ആലോചന നടന്നില്ലേൽ നിത്യബ്രഹ്മചാരിയാകാനിരിക്കുവായിരുന്നു, ഇനിയിപ്പോള്‍ കെട്ടിയശേഷം നിത്യബ്രഹ്മചാരിയായി ഇരിക്കാനാവും അയ്യപ്പസ്വാമിയുടെ കല്പിതം.
അടുത്തദിവസം ആരാമം ഹോട്ടലിൽവെച്ച് ഭാവിപരിപാടിയുടെ തീരുമാനം നടത്താനുളള കൂട്ടസമ്മേളനമുണ്ടായിരുന്നു, അവൾക്കൊപ്പം മാതളപ്പഴം പോലിരിക്കണ അവളുടെ അനുയത്തിയുമുണ്ടായിരുന്നു കൂട്ടിന്.
ഓഹോ ! ചേച്ചിയും അനിയത്തിയുമെല്ലാം ഒത്തുചേർന്നുളള കളിയാണല്ലേ ! ചേച്ചിയോ പോയി , അനിയത്തിയേയെങ്കിലും കെട്ടാൻ കിട്ടിയാൽ മതിയായിരുന്നു,
കല്യാണനാടകത്തിനൊക്കെ ഞാൻ തയ്യാറാണ്, പക്ഷേ അന്നുതന്നെയെനിക്ക് വേറൊര് പെണ്ണിനെ നിങ്ങള്‍ കണ്ടെത്തിതരണം, ഞാൻ ഇളയമാതളപ്പഴത്തെനോക്കികൊണ്ടു കല്യാണഡിമാൻറ് മുന്നോട്ടുവെച്ചു
പൂവൻപഴംചേച്ചിയതുകേട്ട് ആലോചനാഭാവത്തിൽ മാതളപ്പഴത്തെനോക്കി, പിന്നെ മിഴികൾ ആരാമംഹോട്ടലിൻെറ ഗേറ്റിലേക്ക് ടേൺചെയ്തുകൊണ്ടുപറഞ്ഞു
അവനിപ്പോൾവരും , ചേട്ടൻെറ കാര്യമൊക്കെ അവൻ ശരിയാക്കിതരും
അവനിപ്പോൾവരും , ചേട്ടൻെറ കാര്യമൊക്കെ അവൻ ശരിയാക്കിതരും
കണ്ടാൽ ബോളിവുഡ് നടനെപോലെ തോന്നിക്കുന്നയൊരുത്തൻ ബുളളറ്റിൽ അളളിപിടിച്ചുവന്നു,
തളേള! ഇവനെപോലുളളവർ കാമുകനായുണ്ടേൽ നമ്മളെയൊക്കെ ഏതവള് കെട്ടാനാ, അവൻെറ ലുക്ക്കണ്ടിട്ട് ഇരുമുടികെട്ട് കെട്ടിനടക്കാനുളള യോഗമേ ഈ ലക്കില്ലാത്തവനുളെളന്നുതോന്നി,
തളേള! ഇവനെപോലുളളവർ കാമുകനായുണ്ടേൽ നമ്മളെയൊക്കെ ഏതവള് കെട്ടാനാ, അവൻെറ ലുക്ക്കണ്ടിട്ട് ഇരുമുടികെട്ട് കെട്ടിനടക്കാനുളള യോഗമേ ഈ ലക്കില്ലാത്തവനുളെളന്നുതോന്നി,
കാമുകനൊപ്പം വെളുത്ത ചാമ്പക്കാപഴംപോലിരിക്കണയൊര് അപ്സരസുന്ദരി, ങേ ! ഇതേതാണ് അവതാരം , ഹോ ! എന്തൊക്കെ പരീക്ഷണങ്ങളാണിത്
സ്വാമി ശരണം...
സ്വാമി ശരണം...
കാമുകനെയും കാമുകൻെറ അനിയത്തിയെയും പൂവൻപഴമെനിക്ക് പരിചയപ്പെടുത്തി
ഒന്നുങ്കിൽ മാദളപ്പഴം അല്ലേൽ ചാമ്പക്കാപെണ്ണ് ഇതിലേതേലുമൊന്നിനെ കിട്ടിയാൽ പൂവൻപഴമേ നിന്നെ നൂറുവെട്ടംകെട്ടിയിട്ടുവേണേലും കാമുകനൊപ്പം വിടാൻ ഞാൻ തയ്യാർ
കാര്യങ്ങളൊക്കെയറിഞ്ഞപ്പോൾ കാമുകൻ മൊഴിഞ്ഞു, അപ്പോൾ ചേട്ടനൊര് പെണ്ണിനെ കല്യാണത്തിൻെറയന്നുതന്നെ കണ്ടെത്തിതരണമല്ലേ, എങ്ങനെയുളള കുട്ടിയെയാണ് ചേട്ടൻ ഉദ്ധേശിക്കുന്നത്
ഉളളകാര്യം ഉളളപോലെ തളളിയാൽ ചിലപ്പോള്‍ വെളളിക്കിണ്ണം കിട്ടിയാലോ,
മനസ്സിൽ ഞാൻ ഒരുരൂപാതുട്ട് പൊക്കിയിട്ട് ടോസിട്ടുനോക്കി, മാതളപ്പഴംവേണോ അതോ ചാമ്പക്കാപെണ്ണുവേണോ ,
മനസ്സിൽ ഞാൻ ഒരുരൂപാതുട്ട് പൊക്കിയിട്ട് ടോസിട്ടുനോക്കി, മാതളപ്പഴംവേണോ അതോ ചാമ്പക്കാപെണ്ണുവേണോ ,
എനിക്ക് നിങ്ങളുടെ രണ്ടുപേരുടെയും സിസ്റ്റേർസിനെ ഇഷ്ടമായി , ഇനി ബാക്കികാര്യങ്ങൾ നിങ്ങള്‍ തീരുമാനിച്ചോളു
മാദളപ്പഴമൊര് ഞെട്ടലോടെയെന്നെനോക്കി,
ചാമ്പക്കാസുന്ദരി കൂട്ടിൽകയറണ തത്തമ്മയെപോലെ ചേട്ടൻെറ പുറകിലേക്ക് വലിഞ്ഞിരുന്നു, പൂവൻപഴംചേച്ചിയും ബോളിവുഡ് കാമുകനും എന്നെ കടിച്ചുകീറണമാതിരിനോക്കി, പിന്നെയവിടെയൊര് പൊട്ടിച്ചിരിയുടെ കൂട്ടച്ചിരിമുഴങ്ങി..
ചാമ്പക്കാസുന്ദരി കൂട്ടിൽകയറണ തത്തമ്മയെപോലെ ചേട്ടൻെറ പുറകിലേക്ക് വലിഞ്ഞിരുന്നു, പൂവൻപഴംചേച്ചിയും ബോളിവുഡ് കാമുകനും എന്നെ കടിച്ചുകീറണമാതിരിനോക്കി, പിന്നെയവിടെയൊര് പൊട്ടിച്ചിരിയുടെ കൂട്ടച്ചിരിമുഴങ്ങി..
കല്യാണം കഴിഞ്ഞിറങ്ങാൻ സമയമായി, പൂവൻപഴത്തിൻെറ കണ്ണിൽനിന്നു വാഴക്കൂമ്പിലെ തേൻപോലെ കണ്ണീർതുളളികൾ കല്യാണപുടവയിലേക്കിറ്റിറ്റുവീണു, പെണ്ണിൻെറ അച്ഛനുമ്മയും ആനന്ദക്കണ്ണീർ പനിനീർതുളളിപോലെ പെയ്തിറക്കി മകളെയാത്രയാക്കി.
രജിസ്ട്രാഫീസിൽ കാമുകൻെറ പപ്പാ പാപ്പച്ചനും കുടുംബവും കാത്തുനില്ക്കുന്നുണ്ടായിരുന്നു, ഞാനെൻെറ പൂവൻപഴംഭാര്യയെ ബോളിവുഡ് കാമുകന് കൈമാറി, ആ നാറിയൊര് പുഞ്ചിരിയോടെ എൻെറ തോളിൽതട്ടി അഭിനന്ദിച്ചു, അവനാള് ജിമ്മാണെന്ന് തോന്നുന്നു , അഞ്ചാറുകിലോയുടെ ഡംബൽസ് തോളിൽവന്നുവീണതുപോലെ,
രജിസ്ട്രാഫീസിൽ അന്നുരണ്ടുകല്യാണമുണ്ടായിരുന്നു, ആദ്യകല്യാണം പൂവൻപഴത്തിൻെറയും കാമുകൻെറയും , രണ്ടാംകല്യാണം എൻെറയും ചാമ്പക്കാപെണ്ണിൻെറയും, അങ്ങനെ മണിക്കുറുകൾക്കുളളിൽ എൻെറ രണ്ടാംകല്യാണവും വളരെ വിജയകരമായികഴിഞ്ഞു.
ചാമ്പക്കാപെണ്ണിൻെറ ചെന്താമരകൈയിൽ പിടിച്ചു വീട്ടിലേക്കുപോവാൻനേരം ബോളിവുഡ് കാമുകൻെറ പപ്പാ പാപ്പച്ചായൻ ലാലുഅലക്സിനെപോലെ വികാരഭരിതനായി അടുത്തേക്കുവന്നു,
ഞങ്ങളുടെ പൊന്നിനെയാണ് നിനക്കുതരുന്നത്, നീ മുത്തുപോലെയവളെ കോർത്തുകൊണ്ടുനടക്കണം, ഒത്തിരിസന്തോഷമായി മോനെ ..
ഒത്തിരിസന്തോഷമായി, പാപ്പച്ചയാൻ കൈലേസെടുത്ത് കണ്ണുതുടച്ചുകൊണ്ടു തുടർന്നു, എൻെറ രണ്ടുമക്കളുടെയും കല്യാണം യാതൊരുവിധചിലവുമില്ലാതെ ഒരുമിച്ചുനടക്കുമെന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയതല്ലാ,
നീ വലിയവനിലും വലിയവനാടാ...

കാറിലിരിക്കുമ്പോൾ ചാമ്പക്കാപെണ്ണെന്നെ ഏറുകണ്ണിട്ടൊന്ന് നോക്കി,
എൻെറ ബ്രഹ്മചര്യം തകർക്കാൻ പതിനെട്ടാമതൊര് പെണ്ണിനെ അയ്യപ്പസ്വാമി കണ്ടുവെച്ചത് ഞാനറിഞ്ഞിരിന്നല്ലല്ലോ...
സ്വാമിശരണം... ....
മണ്ടൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക