ആശങ്കയോടെ ഇവർ...
-------------------------------------------------------------------
-------------------------------------------------------------------
ഞെട്ടി കണ്ണ് തുറന്ന സുനി ചുറ്റും നോക്കി. എല്ലായിടത്തും വെള്ളം. ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ജീവനില്ലാത്തവരും, ജീവനുവേണ്ടി നിലവിളിക്കുന്നവരും. പാഞ്ഞുവരുന്ന വെള്ളത്തിന്റെ കുത്തൊഴുക്കിൽ ജീവനുള്ളവരുടെ നിലവിളികൾ താണുപോകുന്നു . സർവ്വം കടപുഴക്കി വരുന്ന വെള്ളത്തിൽ നാൽക്കാലികളും, വൃക്ഷങ്ങളും ഒക്കെ ഒഴുകി വരുന്നു. ഒഴുക്കിൽപ്പെടാതെ പിടിച്ചുകിടന്ന മരത്തിന് ഇളക്കം സംഭവിക്കുന്നത് അറിഞ്ഞു സുനി കണ്ണുകളടച്ചു.
പെട്ടന്ന് ഉണ്ടായ മിന്നലിൽ നടുങ്ങി അവൻ ജനൽച്ചില്ലിലേക്കു നോക്കി. ചുറ്റിലും കൈകൾ പരതി ഒന്നുകൂടി ഉറപ്പാക്കി. ഇല്ല!!. താൻ വെള്ളത്തിൽ ഒഴുകിപോയിട്ടില്ല.
വീണ്ടും മിന്നൽ ജനൽച്ചില്ലിൽ പതിച്ചപ്പോൾ സുനി കട്ടിലിൽ നിന്നെഴുന്നേറ്റു. ഇരച്ചുപെയ്യുന്ന മഴയുടെ ശബ്ദം കേൾക്കേ, നീളമുള്ള എവറടിയുടെ ടോർച്ചു തെളിച്ചുകൊണ്ട് സുനി വേഗം മുറ്റത്തേക്കിറങ്ങി.
ശരീരത്തിൽ മഴത്തുള്ളികൾ ശക്തിയിൽ വീണപ്പോൾ സുനി തിരിച്ചു തിണ്ണയിലേക്കു കയറി.കഴുക്കോലിൽ തൂക്കിയിട്ടിരുന്ന കാലൻകുട എടുത്ത് നിവർത്തി വീണ്ടും മുറ്റത്തേക്കിറങ്ങി. മഴവെള്ളം ഒഴുകികൊണ്ടിരുന്ന ഇടവഴിയിലൂടെ വേഗം നടന്നു. അമ്പത് മീറ്ററപ്പുറത്തു പെരിയാർ നിറഞ്ഞൊഴുകുന്നു.
പെരിയാറിന്റെ സൈഡിൽ കുത്തി നിറുത്തിയിരുന്ന, നീളമുള്ള കമ്പിലേക്ക് സുനി ടോർച്ചിന്റെ വെട്ടം ഓടിച്ചു നോക്കി.രണ്ടാമത്തെ വരയെയും വെള്ളം മൂടിയിരിക്കുന്നു.
" സുനിയേ! വെള്ളം നല്ല വരവാ കേട്ടോ. മല കേറേണ്ടി വരും ".
" അമ്മയേ കൊണ്ടുപോയി ആക്കിയാലോ ദിവാകരേട്ടാ "?.
"അമ്മയേ ഇരുട്ടുന്നതിനു മുൻപ് കൊണ്ടുപോയി ആക്കി സുനീ.ബിജു വന്നായിരുന്നു, അതാ ഞാൻ സുനിയേ വിളിക്കാതിരുന്നത്. പെണ്ണുമ്പിള്ളയും അവിടാ. ഇന്ന് ഉച്ച തൊട്ട് ഒരേ പെയ്ത്തല്ലേ".
ദിവാകരേട്ടന്റെ അമ്മക്ക് നടക്കാൻ കഴിയില്ല.കസേരയിൽ ഇരുത്തി ചുമന്നോണ്ട് മലയുടെ മുകളിലുള്ള ഏതെങ്കിലും വീട്ടിൽ കൊണ്ടുചെന്നാക്കും. മഴ ശക്തി പ്രാപിക്കുമ്പോൾ ആദ്യമൊക്കെ എല്ലാവരും മലമുകളിലേക്ക് കയറിപ്പോകുമായിരുന്നു. ഇപ്പോൾ അപകടസൂചന തോന്നിയാൽ പ്രായമായവരെ മാത്രം മുകളിൽ എത്തിക്കും. വരുന്നത് വരട്ടെ എന്നോർത്ത് ബാക്കിയുള്ളവരൊക്കെ ഇവിടിരിക്കും.
തീരത്തെല്ലാം ടോർച്ചുകൾ മിന്നിത്തെളിയുന്നുണ്ട് . ആരും ഉറങ്ങിയിട്ടില്ല.എങ്ങനെ ഉറങ്ങും ?.ഏതു നിമിഷവും തങ്ങളെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാൻ 'മുല്ലപ്പെരിയാർ ' ഇങ്ങനെ നിൽക്കുന്നതിനാൽ വള്ളക്കടവ് ഗ്രാമം ശാന്തമായി ഉറങ്ങിയിട്ട് നാളേറെ ആയി.
സുനി ഒന്നുകൂടി ടോർച്ചടിച്ചു വെള്ളത്തിന്റെ അളവ് നോക്കിയിട്ട് വീട്ടിലേക്കു തിരിച്ചു നടന്നു.
സുനി ഒന്നുകൂടി ടോർച്ചടിച്ചു വെള്ളത്തിന്റെ അളവ് നോക്കിയിട്ട് വീട്ടിലേക്കു തിരിച്ചു നടന്നു.
തിണ്ണയിൽ കയറി ചാരുകസേരയിലേക്ക് ചാഞ്ഞുകിടന്ന്, സുനി കണ്ണുകൾ അടച്ചു. കണ്ണ് തുറന്നാലും, കണ്ണടച്ചാലും ഇരുട്ട് തന്നെ. ഇന്നിനി കരണ്ട് വരാൻ പോകുന്നില്ല.
അപ്പൻ ഉണരുമോന്ന പേടിയിൽ അമ്മ അടക്കിപ്പിടിച്ചു ചുമക്കുന്നത് അകത്തു നിന്നും കേൾക്കാം. ഉറങ്ങിയിട്ടുണ്ടാവില്ല പാവം.
'കർത്താവ് തമ്പുരാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് . നീ ഇവിടെ ഉറക്കം കളഞ്ഞ് ഇരുന്നാൽ മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കുമോ ?. ഉറങ്ങാതെ കുത്തി ഇരുന്ന് ചുമച്ചോളും. ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളയാൻ. '
അമ്മയുടെ ചുമ കേട്ട് അപ്പൻ എഴുന്നേറ്റു കാണും. അപ്പൻ എന്ത് പറഞ്ഞാലും അമ്മ ഒരക്ഷരം മിണ്ടില്ല. അപ്പന്റെ മുഖത്തു നോക്കി നേരെ നിന്ന് ഒന്ന് സംസാരിക്കാൻ തനിക്കും കഴിഞ്ഞിട്ടില്ലന്ന് സുനി ഓർത്തു . വല്ലാത്തൊരു ആജ്ഞാശക്തിയാണ് അപ്പന്റെ വാക്കുകൾക്ക്. ഒന്ന് പറഞ്ഞാൽ ആ വാക്കിൽ നിന്നും അണുവിട ചലിക്കില്ല അപ്പൻ.
ഇന്ന് അപ്പനും, അമ്മയും കൂടി മോളേക്കാണാൻ പോയ കാര്യം ഓർത്തപ്പോൾ സുനിക്ക് ചിരി വന്നു.
തിരിച്ചറിയൽ കാർഡും, വീടിന്റെ ആധാരവും, റേഷൻ കാർഡുമൊക്കെ കട്ടപ്പനയിൽ കെട്ടിച്ചുവിട്ട മിനിയുടെ അടുത്ത് കൊണ്ടുപോയി കൊടുത്തു. ഡാം പൊട്ടി വെള്ളപ്പൊക്കം ഉണ്ടായാൽ വിലപ്പെട്ടതെല്ലാം നഷ്ട്ടപെടുമത്രേ.ആള് ബാക്കിയില്ലങ്കിൽ തിരിച്ചറിയൽ കാർഡുകൊണ്ട് എന്ത് കാര്യം ?.,അത് മാത്രമല്ല കട്ടപ്പനക്കുള്ള പോക്കിന് കാര്യം. മോളേ കണ്ടിട്ട് കുറേ നാളായേ. അപ്പന് ഇടക്കിടക്ക് അവളെക്കണ്ടില്ലേൽ ഉറക്കം വരില്ല. ആണായ തന്നെക്കാളും ഒരു പിടി സ്നേഹക്കൂടുതൽ മകളോടാണെന്നു സുനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അവളോ, കെട്ടിച്ചു വിട്ടേൽ പിന്നെ വീട്ടിൽ വന്നത് രണ്ടോ, മൂന്നോ വട്ടം. ഡാം പൊട്ടുമെന്ന പേടിയിലാണ് അവൾ വരാതിരിക്കുന്നത്. പഞ്ചപാവമായ അളിയൻ വിടില്ലെന്ന് പഴിയും.

അവൾ മാത്രമല്ല, ഇവിടുന്ന് കെട്ടിച്ചുവിട്ട ഒട്ടുമിക്ക പെണ്ണുങ്ങളും ഇങ്ങോട്ട് വരാറില്ല. കെട്ടുപ്രായമായ പെണ്ണുങ്ങളൊക്കെ സ്വയരക്ഷ നോക്കി വള്ളക്കടവിൽ നിന്നും മംഗല്യം വേണ്ടാന്ന് തീരുമാനിച്ചപ്പോൾ, ആണുങ്ങളൊക്കെ പുരനിറഞ്ഞു നിൽക്കാൻ വിധിക്കപ്പെട്ടു.
ഒരിക്കൽ അമ്മയേക്കൊണ്ട് അപ്പന്റെ മനസ്സറിയാൻ ഒന്ന് സംസാരിപ്പിച്ചതാ. ഈ നാട് ഉപേക്ഷിച്ച് വേറെ എങ്ങോട്ടെങ്കിലും പോകാമെന്ന്.
'പോകണ്ടവർക്കു പോകാം. കഷ്ട്ടപ്പെട്ടുണ്ടാക്കിയ വീടും, മണ്ണും വിട്ട് ഞാൻ എങ്ങോട്ടുമില്ല. ചാകുന്നെങ്കിൽ ഇവിടെക്കിടന്നു ചാകും. '
പറയുന്നതിന് മാറ്റം ഒന്നും ഇല്ലന്ന് അറിയാവുന്നതുകൊണ്ടും,സ്വന്തം ജീവനേക്കാൾ അപ്പനേ സ്നേഹിക്കുന്നതുകൊണ്ടും ആ മോഹം സുനി മനസ്സിൽ നിന്ന് കളഞ്ഞു.
പതിനെട്ട് വർഷത്തോളമായി 'മുല്ലപ്പെരിയാർ 'ഒരു കൂട്ടം ജനങ്ങളുടെ സ്വസ്ഥത കെടുത്താൻ തുടങ്ങിയിട്ട്. സമരമുറകൾ പലതും പയറ്റി. മാറി, മാറി വന്ന ഭരണമുന്നണികൾ വെറും വാക്ക് പറഞ്ഞ് പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.
സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധസമിതിയും മുല്ലപ്പെരിയാർ ബലവത്താണന്ന് പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും നഷ്ട്ടപ്പെട്ട ജനങ്ങൾ ആശങ്കയിലാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ, വള്ളക്കടവിലും, പെരിയാറിന്റെ പരിസരപ്രേദേശങ്ങളും മാത്രമല്ല, ഇടുക്കി ഡാമും തകരുമെന്നും, കേരളത്തിലെ നാല് ജില്ലകൾ ഭൂമുഖത്തുനിന്നും ഇല്ലാതാകുമെന്നുമുള്ള മുന്നറിയിപ്പുകൾ അധികാരികൾ എന്തുകൊണ്ട് ഇത്ര നിസ്സാരമായി കാണുന്നുവെന്ന് എന്നും ചിന്തിക്കാറുള്ളതുപോലെ സുനി വീണ്ടും ആ ചോദ്യത്തിന് ഒരുത്തരം കിട്ടുമോന്നറിയാൻ കണ്ണുകളടച്ച് കിടന്നു .
രാവിലെ കട്ടൻ കാപ്പിയുമായി അമ്മ വിളിക്കുമ്പോഴാണ് സുനി കണ്ണ് തുറന്നത്.
മഴ മാറിയിരിക്കുന്നു. ആകാശം ഇപ്പോഴും ഇരുണ്ടു മൂടി തന്നെ. ചൂട് കാപ്പി ഊതി കുടിച്ചപ്പോൾ ഉറക്കക്ഷീണം പകുതി കുറഞ്ഞത് പോലെ. ഒന്ന് മുങ്ങിക്കുളിക്കാമെന്ന ചിന്തയോടെ തോർത്ത് എടുത്ത് തലയിൽ വട്ടം കെട്ടി സുനി പെരിയാറിലേക്കു നടന്നു.

ക്ഷീണം പോകുന്നതുവരെ വെള്ളത്തിൽ മുങ്ങി, പൊങ്ങി. ഒരു മുങ്ങാംകുഴിയിട്ട് പൊങ്ങിയപ്പോൾ , ദേ, കല്പടവിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്നു ജെസിപ്പെണ്ണ്.
കൈക്കുമ്പിളിൽ വെള്ളം എടുത്ത് ജെസിപ്പെണ്ണിന്റെ മുഖത്തേക്ക് തെറിപ്പിച്ചിട്ട് ഒന്നും കൂടി വെള്ളത്തിലേക്ക് ഊളിയിട്ടു.ഊറി വന്ന കണ്ണുനീർ സുനി പെരിയാറിലെ വെള്ളത്തിൽ ഒഴുക്കിവിട്ടു.
"എന്താടീ ജെസ്സിപ്പെണ്ണേ ?, മോന്ത ഒരു കൊട്ട ഉണ്ടല്ലോ ".
വെള്ളത്തിൽ തന്നെ നിന്നുകൊണ്ട് സുനി ചോദിച്ചു.
വെള്ളത്തിൽ തന്നെ നിന്നുകൊണ്ട് സുനി ചോദിച്ചു.
"ദേ, സുനി!! ഇങ്ങോട്ട് കേറി വരുന്നോ ? അതോ ഞാൻ അങ്ങോട്ട് ഇറങ്ങി വരണോ ?"
"രാവിലെ വന്ന് ചുമ്മാ കലിക്കാതെ കാര്യം പറയടീ പെണ്ണേ ".
"ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചതിന് ഉത്തരം കിട്ടിയില്ല ".
"എടീ, നിനക്കെന്റെ അപ്പനേ അറിയില്ലേ. അപ്പൻ എന്ത് വന്നാലും ഇവിടം വിട്ടില്ലന്നാ പറയുന്നത്. അപ്പനേ വിട്ടിട്ട് വരാൻ എനിക്ക് കഴിയില്ല പെണ്ണേ. "
"ഹും, അപ്പനേം കെട്ടിപ്പിടിച്ച് ഇവിടെ ഇരുന്നോ. ഞങ്ങൾ നാളെ പോകും. അമ്മാവന്മാർ നാളെ വണ്ടിയുമായി വരും.
ഞാൻ കട്ടപ്പനയിൽ പോയി നട്ടെല്ലുള്ള വല്ലോ ആമ്പിള്ളേരെയും കിട്ടുവോന്നു നോക്കട്ടെ."
ദേഷ്യത്തിൽ പറഞ്ഞിട്ട് ജെസി പോകാൻ തുനിഞ്ഞു.
ഞാൻ കട്ടപ്പനയിൽ പോയി നട്ടെല്ലുള്ള വല്ലോ ആമ്പിള്ളേരെയും കിട്ടുവോന്നു നോക്കട്ടെ."
ദേഷ്യത്തിൽ പറഞ്ഞിട്ട് ജെസി പോകാൻ തുനിഞ്ഞു.
"നീയെങ്കിലും പോയി രക്ഷപ്പെട്ടോ പെണ്ണേ. നമ്മളീ മുല്ലപ്പെരിയാർ പൊട്ടുമോന്ന് അറിഞ്ഞിട്ടേ ഉള്ളൂ ".
ജെസി അകന്ന് പോകുന്നത് കാണാൻ കെല്പില്ലാതെ, സുനി കല്പടവിലേക്ക് കയറി ശാന്തമായൊഴുകുന്ന, എന്നാൽ ഏത് നിമിഷവും സംഹാരതാണ്ഡവം ആടിയേക്കാവുന്ന പെരിയാറിന്റെ ഓളങ്ങളിലേക്ക് നോക്കിയിരുന്നു.
ജെസി അകന്ന് പോകുന്നത് കാണാൻ കെല്പില്ലാതെ, സുനി കല്പടവിലേക്ക് കയറി ശാന്തമായൊഴുകുന്ന, എന്നാൽ ഏത് നിമിഷവും സംഹാരതാണ്ഡവം ആടിയേക്കാവുന്ന പെരിയാറിന്റെ ഓളങ്ങളിലേക്ക് നോക്കിയിരുന്നു.
കവിളിൽ ഒരു ചുംബനത്തിന്റെ ചൂടറിഞ്ഞ സുനി അത്ഭുതത്തോടെ തല തിരിച്ചു നോക്കി.
നിറകണ്ണുകളുമായി ജെസ്സിപ്പെണ്ണ്.
"ഓർമ്മ വെച്ച നാൾമുതൽ ജെസിയുടെ മനസ്സിൽ സുനി മാത്രമേ ഉള്ളൂ , അതെന്നും അങ്ങനെ തന്നെ ആയിരിക്കും , എന്റെ ചങ്ക് പൊട്ടിപ്പോകുന്നത് പോലെ സുനീ."
പ്രാണനായി സ്നേഹിച്ച പെണ്ണിനേ അശ്വസിപ്പിക്കാനാവാതെ സുനി അവളെ ചേർത്ത് പിടിച്ചു.
"ഞങ്ങൾ പോകുമ്പോൾ സുനീ വരണ്ടാ കേട്ടോ. ചിലപ്പോൾ ഞാൻ വീട്ടുകാരുടെ കൂടെ പോയില്ലന്ന് വരും ".
പെട്ടന്ന് ജെസി അവന്റെ കരവലയത്തിൽ നിന്നും ഓടി പോയപ്പോൾ, കവിളിൽ ജെസിയുടെ ചുണ്ടുകൾ പതിഞ്ഞിടത്ത് സുനി പതിയെ വിരലുകൾ ഓടിച്ചു.
എത്രയോ വട്ടം ചോദിച്ചിരുന്നു , തന്നിട്ടില്ല ഒരിക്കൽപ്പോലും. ഇപ്പോൾ.. ഒരു അവസാനചുംബനം ആയിരിക്കുമോ ?.
ഡാമിന്റെ വിള്ളലുകളിൽ കൂടി ഒഴുകി വരുന്ന ജലത്തിന്റെ ദൃശ്യം സുനിയുടെ മനസ്സിലേക്ക് കടന്നു വന്നു.
എത്രയോ വട്ടം ചോദിച്ചിരുന്നു , തന്നിട്ടില്ല ഒരിക്കൽപ്പോലും. ഇപ്പോൾ.. ഒരു അവസാനചുംബനം ആയിരിക്കുമോ ?.
ഡാമിന്റെ വിള്ളലുകളിൽ കൂടി ഒഴുകി വരുന്ന ജലത്തിന്റെ ദൃശ്യം സുനിയുടെ മനസ്സിലേക്ക് കടന്നു വന്നു.
ഇച്ഛാശക്തിയില്ലാത്ത അധികാരവർഗ്ഗം തങ്ങളുടെ ജീവനും, സ്വത്തും സംരക്ഷിക്കില്ലന്ന തിരിച്ചറിവിൽ ഇന്നുവരെ സ്വരുക്കൂട്ടിയതൊക്കെ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി ഒരു കുടുംബം കൂടി നാളെ ഈ ഗ്രാമത്തിൽ നിന്നും പോകും.
മനസ്സിലെ വിഷമങ്ങൾ പെരിയാറിലെ വെള്ളത്തിൽ ഒഴുക്കി വിടാനായി സുനി വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങി.
---------------------------------------------------------------------
"എടാ, സുനീ !നിനക്ക് അവിടെ വരെ ഒന്ന് പോകാൻ മേലായിരുന്നോ" ?.
കട്ടിലിൽ കണ്ണടച്ച് കിടന്നിരുന്ന സുനി കണ്ണ് തുറന്നു നോക്കി.
കട്ടിലിൽ കണ്ണടച്ച് കിടന്നിരുന്ന സുനി കണ്ണ് തുറന്നു നോക്കി.
"എവിടെ പോകുന്ന കാര്യമാ അമ്മേ" ?.
"എടാ ! ജെസിയൊക്കെ പോകുവല്ലേ ".
"അതിനെന്താ ? അവര് പോകട്ടെ അമ്മേ ".
"അമ്മക്കറിയാം മോനേ നിന്റെ വിഷമം. അപ്പനോട് എന്തെങ്കിലും പറയാൻ അമ്മക്ക് പേടിയാ. അപ്പനേയും, അമ്മയേയും നോക്കി ഇരിക്കാതെ എന്റെ കൊച്ച് എങ്ങോട്ടെങ്കിലും പൊയ്ക്കോ.അമ്മക്കറിയാം നിനക്ക് ജെസ്സിയേ ഇഷ്ടമാണെന്ന്. "
"അതുകൊണ്ട് ?.എന്തുറപ്പിലാ ഞാൻ പോകുന്നത് അമ്മേ ?. മുല്ലപ്പെരിയാർ പൊട്ടി അപ്പനും, അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ജീവിതത്തിൽ സ്വസ്ഥത കിട്ടില്ലമ്മേ."
അമ്മ അവിടെ നിന്നും പോയപ്പോൾ സുനി വീണ്ടും കണ്ണുകൾ അടച്ചു.
ലോറി നീട്ടി ഓൺ അടിക്കുന്നുണ്ട്. ജെസിയൊക്കെ പോകുവാണ്.
പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ, ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ.. എല്ലാം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
"സുനീ !!.
അപ്പന്റെ വിളി കേട്ട് സുനി ചാടിയെഴുന്നേറ്റപ്പോഴേക്കും അപ്പൻ മുറിയിലേക്ക് വന്നു. പേടിയോടെ അമ്മയും പിറകെ വന്നു.
"നീയും, ജെസ്സിയും തമ്മിൽ ഇഷ്ട്ടത്തിലാണോ" ?.
"അതേ ".
സുനി അപ്പന്റെ മുഖത്തു നോക്കാതെ അമ്മയേ നോക്കിക്കൊണ്ട് പറഞ്ഞു.
സുനി അപ്പന്റെ മുഖത്തു നോക്കാതെ അമ്മയേ നോക്കിക്കൊണ്ട് പറഞ്ഞു.
"വർക്കിച്ചനാണ് പറഞ്ഞത് . സുനിയും, മോളും തമ്മിൽ ഇഷ്ടത്തിലാണെന്ന്. നീ ഇവിടെ നിന്ന് പോകാൻ ഞാൻ സമ്മതിക്കുന്നില്ലന്ന്.നീ എന്നോട് ചോദിച്ചോ എപ്പോളേലും ?.ഞാൻ പറഞ്ഞിട്ടില്ലേ പോകണ്ടവർക്ക് പോകാം എന്ന്. എവിടെയാണെന്ന് വെച്ചാൽ പൊക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല., "
"ഞാൻ തന്നെ ഒരിടത്തും പോകുന്നില്ല. "
സുനി പറഞ്ഞതുകേട്ട് അപ്പൻ തിരിഞ്ഞു നിന്നു.
"പിന്നെ?.
"അപ്പനും, അമ്മയും കൂടി വരണം ".
"അതെന്തിനാ ഞങ്ങൾ വരണമെന്ന് നീ വാശി പിടിക്കുന്നേ ?.
നിനക്ക് പോയിക്കൂടെ "?.
നിനക്ക് പോയിക്കൂടെ "?.
"സ്വന്തം ജീവനേക്കാൾ വലുതാണ് അവന് അവന്റെ അപ്പനും, അമ്മയുമെന്ന് ".
അമ്മ പറഞ്ഞതുകേട്ട് സുനി കണ്ണുമിഴിച്ചു നോക്കി . പെട്ടന്ന് അവൻ അപ്പനേ നോക്കി.
ഇന്നുവരെ ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞിരുന്ന അമ്മ പറഞ്ഞതുകേട്ട് അപ്പനും അമ്മയേ അന്തിച്ചു നോക്കുന്നു.
ഒന്നും മിണ്ടാതെ അപ്പൻ മുറിക്ക് പുറത്തേക്കു പോയി. നിറഞ്ഞ കണ്ണുകളോടെ അമ്മയും.
-------------------------------------------------------------------
പിറ്റേദിവസം സുനി ഉറങ്ങാൻ കിടന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി ആയിരുന്നു. അപ്പൻ വരാമെന്ന് സമ്മതിച്ചിരിക്കുന്നു. നാളെ തന്നെ പോകുകയാണ് തങ്ങളും ഈ ആശങ്കയിൽ നിന്നും.

പുറത്ത് മഴ ശക്തിയായി പെയ്യുന്നു. ഇന്നൊരു രാത്രി കൂടി മുല്ലപ്പെരിയാറിന്റെ ഭീതിയിൽ.ഇതുവരെ ഇല്ലാത്ത ആശങ്കയുമായി സുനി കണ്ണുകൾ അടച്ചു.നാളെ പുലരി കാണാമെന്നുള്ള പ്രതീക്ഷയിൽ.
By. ബിൻസ് തോമസ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക