Slider

അവസാനത്തെ കവിത.

0
അവസാനത്തെ കവിത.
//////////////////////// [കവിത ]
എന്റെവിശുദ്ധ
പ്രണയത്തിനുമുന്നിൽ
നിന്റെകനത്തമൗനം
വെച്ചിട്ടെന്തിനാണ്.?
ചരാതുകൾ കരിന്തിരി
കത്തുന്ന സന്ധൃകളിൽ,
നിലാവുംകടന്നുവരാത്ത
രാവുകളിൽ,ഞാൻമാത്രം
എന്തിനീകടവത്തു
കാത്തിരിക്കണം.?
ദൂരെഅകന്നുപോകുന്ന
തോണിയിൽ
അവനും,നീയുമാണെന്ന
അവബോധംഎനിക്കുണ്ട്
നക്ഷത്രങ്ങൾ
നീലമദജലംപൊഴിക്കുന്ന
രാത്രിയിൽ ,
നിലാവസ്തമിച്ചവേളയിൽ
ഞാനെന്റെ
ഹോമകുൺടത്തിൽ
എന്നെഎരിക്കാനൊരു
അഗ്നിക്കായ്
തിരയുകയാണ്.!
സ്വയംകത്തിഎരിയുക
എന്നതു വിധിയാണ്.
എന്റെ മാത്രം വിധി.!
നുണകൾപറഞ്ഞു
എന്നെപററിചുണ്ടാക്കിയ
നിന്റെ സ്വർഗ്ഗം
നാളെ തകർന്നടിയും .!
അസ്തികൾനുറുങ്ങന്ന
വേദനയാൽഅപ്പോൾ
നീനിലവിളിക്കുന്നതു
കേൾക്കാനായ്
ഞാനീ ഹോമകുണ്ഡത്തിന്
മുന്നിൽ ചമ്രം പടിയിട്ടിരിക്കും .
പ്രതിഷ്ഠകൾ മാററി
പ്രതിഷ്ടിച്ച,
ഈ തകർന്നകോവിലിൽ
ഇനി ഞാൻ
പൂജാരിയാവില്ല.
വാവലുകൾതൂങ്ങിയാടുന്ന
ആൽമരക്കൊമ്പിൽ
നിന്നെ സന്തോഷിപ്പിക്കാൻ
സമാധാനിപ്പിക്കാൻ,
ഞാനിതാതൂങ്ങിനില്ക്കന്നു.!!
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അസീസ് അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo