"കാലമെത്രയായ് കാത്തിരിപ്പൂ.
പ്രേമമെന്നു ഞാൻ ചൊല്ലിയില്ലേ?
പ്രേമമേകുവാനാവുകില്ലേ?
വേണ്ട ഭംഗിയെനിക്കുമില്ലേ "
പ്രേമമെന്നു ഞാൻ ചൊല്ലിയില്ലേ?
പ്രേമമേകുവാനാവുകില്ലേ?
വേണ്ട ഭംഗിയെനിക്കുമില്ലേ "
"പ്രേമമെന്നു ഞാൻ ചൊല്ലിയില്ല,
സ്നേഹമെന്നെ മൊഴിഞ്ഞതുള്ളൂ.
എന്റെ പ്രേമം കൊടുത്തുപോയ് ഞാൻ
പങ്കുവയ്ക്കുവാനാവുകില്ലാ."
സ്നേഹമെന്നെ മൊഴിഞ്ഞതുള്ളൂ.
എന്റെ പ്രേമം കൊടുത്തുപോയ് ഞാൻ
പങ്കുവയ്ക്കുവാനാവുകില്ലാ."
"നിന്റെ പ്രേമം തകർത്തിടും ഞാൻ
എന്റെയാശയെനിക്കു മുഖ്യം.
ആശ തോന്നിയതൊന്നുമെന്നെ
വിട്ടുപോയ ചരിത്രമില്ല."
എന്റെയാശയെനിക്കു മുഖ്യം.
ആശ തോന്നിയതൊന്നുമെന്നെ
വിട്ടുപോയ ചരിത്രമില്ല."
"ആർത്തിയാണു നിൻ കണ്ണിലിപ്പോൾ
പ്രേമമല്ലെന്നറിയുക നീ.
ആർത്തിയേറെ വളർന്നിടുമ്പോൾ
പോയ്മറയുന്നു സ്നേഹമെല്ലാം."
പ്രേമമല്ലെന്നറിയുക നീ.
ആർത്തിയേറെ വളർന്നിടുമ്പോൾ
പോയ്മറയുന്നു സ്നേഹമെല്ലാം."
"വാക്കുകേട്ടു നടക്കുവാനായ്
ആരുമെന്നോട് ചൊല്ലിയില്ല.
വാക്കുകേട്ടു നടന്ന ശീലം
ഇല്ലെനിക്കെന്നറിയുക നീ."
ആരുമെന്നോട് ചൊല്ലിയില്ല.
വാക്കുകേട്ടു നടന്ന ശീലം
ഇല്ലെനിക്കെന്നറിയുക നീ."
"നീ വളർന്നതിൻ ദോഷമാവാം,
കുറ്റമോതുവാനാവുകില്ല.
നന്മയുള്ളിൽ വളർത്തുവാനായ്
അച്ഛനമ്മമാർ ഓർത്തിടേണം."
കുറ്റമോതുവാനാവുകില്ല.
നന്മയുള്ളിൽ വളർത്തുവാനായ്
അച്ഛനമ്മമാർ ഓർത്തിടേണം."
കേട്ടിടേണ്ട നിൻ പാഴ്‌വചനം,
നിന്റെ പ്രേമം തകർത്തിടും ഞാൻ.
എന്റെയാശയെനിക്കു മുഖ്യം,
തോൽക്കുവാനെനിക്കാവുകില്ല.
-------------------------------------------------------
--- സിരാജ് ശാരംഗപാണി
നിന്റെ പ്രേമം തകർത്തിടും ഞാൻ.
എന്റെയാശയെനിക്കു മുഖ്യം,
തോൽക്കുവാനെനിക്കാവുകില്ല.
-------------------------------------------------------
--- സിരാജ് ശാരംഗപാണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക