Slider

ഉയിർത്തെഴുന്നേൽപ്പ്

0
Image may contain: 1 person, smiling, closeup

കരച്ചില്‍ കൂട്ടകരച്ചിൽ ....
എനിക്ക് ചുറ്റും ആളുകള്‍ ..
ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്...
ഞാന്‍ മഞ്ചയിലാണ്..
എന്തിനാണു ഇവർ എന്നെ ഇനിയും ഇവിടെ കിടത്തിയിരികുന്നത്...
ഞാന്‍ പറയാന്‍ ശ്രമിച്ചു
എനിക്ക് ജീവന്‍ തിരിച്ച് കിട്ടീ ..
പക്ഷേ ആരും കാണുന്നില്ല
ഒന്നു ഉറക്കെ വിളിച്ചു കൂവി വിളിക്കാൻ തോന്നി ...പറ്റുന്നില്ല.
പെട്ടെന്ന് ചേട്ടന്‍ വന്നു വാതിയ്ക്കൽ എത്തി നോക്കി .എന്നെ ദൂരെ നിന്ന് നോക്കി കാണുന്നു..
ഒന്ന് അടുത്ത് വരൂ..മനസ്സ് വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു ..ചേട്ടൻ പണ്ടേ അങ്ങിനെ തന്നെയാ..മരിച്ചയാളെ ദൂരെ നിന്ന് ഒരു നോക്ക് ..അതിലപ്പുറം ഇല്ല..
അന്നാലും ഇത് ഞാനല്ലേ ഒന്ന് എന്റെ അടുത്ത് വന്നുകൂടേ
നിങ്ങള്‍ എന്തിനു കരയുന്നു ..ഞാൻ മരിച്ചിട്ടില്ല.
എനിക്കു ഉച്ചത്തില്‍ വിളിച്ച് പറയണം എന്നുണ്ട് പക്ഷേ എന്റെ കണ്ണുകള്‍ തുറന്ന് വന്നത് ആരും കാണുന്നില്ലേ...തൊട്ടടുത്ത് വലിയ വായിൽ കരയുന്ന മമ്മി പോലും അറിയുന്നില്ല..
എന്റെ മുഖം വലിച്ചു മുറുക്കി കെട്ടിയിരിക്കുന്നു..കാലുകളും കൈകളും..എല്ലാം...ശരീരത്തിൽ വെച്ച റീത്തുകളുടെ ഭാരം കൂടി കൂടി വരുന്നു ..ഒന്ന് ശരീരം അനക്കാൻ ശ്രമം നടത്തി നോക്കി ..
നടക്കുന്നില്ല
അപ്പോഴേയ്ക്കും എന്നെ കൊണ്ട് പോകാന്‍ പള്ളിയില്‍ നിന്നും അച്ചനും കൂട്ടരും എത്തി .ആകെബഹളമയം..
നിലവിളി ഉച്ചസ്ഥായിലെത്തി..മരിച്ചു എന്നു കരുതി ഇവര്‍ എന്നെ കുഴിച്ചിടുമോ..
അച്ചന്‍ വന്ന് പ്രാർത്ഥനേം കഴിഞ്ഞു എന്നെപൊക്കി .. കൂട്ടകരച്ചിൽ
ആളുകള്‍ ..വാഹനങ്ങള്‍
മൌനജാഥ..
പള്ളി മണി അടുത്ത് കേട്ടു തുടങ്ങി
പിന്നുടൻ പ്രാർത്ഥനക�ൾ
പള്ളിയില്‍ (പാർത്ഥനകൾ വേഗത്തില്‍ നടക്കുന്നു..എങ്ങനെ ഞാന്‍ പറയും ..
മഞ്ചക്കുള്ളിൽ ഞാന്‍ ഞെങ്ങിഞെരുങ്ങി...കെട്ടുകൾ പൊട്ടിക്കാൻ നോക്കി ...നടക്കുന്നില്ല.
ശ്വാസം മുട്ടി ഞാന്‍ വീണ്ടും മരിച്ചു പോകുമോ?
അതോ ആ മഞ്ചയ്ക്കുള്ളിൽ ഞാന്‍ ...ഹോ...
ആലോചിച്ചു നേരം കളയാനില്ല...ആരൊക്കൊയൊ മൂടിയും കൊണ്ട് വരുന്നു .
അകലെയായ് ക്രൂശിതനായ ഈശോയുടെ രൂപം ...
ഞാന്‍ മുഴുവൻ ശക്തി എടുത്തു വരിഞ്ഞു കെട്ടിയ എന്റെ കൈകള്‍ പൊട്ടിച്ചെറിയാൻ നോക്കി ....എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു...
ഈശോയേ....
അടുത്ത് കിടന്ന ചേട്ടന്‍ ഞെട്ടി എഴുന്നേറ്റു ..
ഞാന്‍ നിലവിളി ആണ് ..
ഞാന്‍ മരിച്ചിട്ടില്ല....മരിച്ചിട്ടില്ല,,,
അലറി വീളിക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു
ഞാന്‍ ഒന്നും കേൾക്കുന്നില്ല
കെട്ടുകൾ വലിച്ചെറിഞ്ഞ് ശ്വാസം വീണ്ടെടുത്ത പുതുജന്മം
നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നു
തൊട്ട് മുന്നേ ഞാന്‍ മരണം മുന്നില്‍ കണ്ട് കിടന്നതാണ്
ശ്വാസം വീണ്ടെടുത്ത് പൊട്ടികരച്ചിലാണ്..
പിറ്റേന്ന് നേരം വെളുത്തിട്ടും ...മരണത്തിൽ നിന്നും എഴുന്നേറ്റു വന്ന പോലെ ആയിരുന്നു എനിക്ക് ....
ഒരു പുതിയ ലോകം ..നഷ്ടപ്പെട്ടു എന്നു കരുതിയ എല്ലാം തിരിച്ച് കിട്ടിയ പോലെ ...
ഒരു സ്വപ്നം കൊണ്ട് ജീവൻ്റെ വില ഞാനറിഞ്ഞ പോലെ ..
നിമിഷങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു പോയേക്കാവുന്ന ഒന്ന് ...
മഞ്ചയിൽ വച്ചു ജീവന്‍ തിരിച്ച് വന്നാല്‍ ...
ആരെയെങ്കിലും അതു പോലെ ജീവനോടെ കുഴിച്ചു മൂടി കാണുമോ...
തലയില്‍ ഉദിച്ച മണ്ടൻചോദ്യങ്ങളുമായി ഞാന്‍ നടന്നു ...
മരണവീടുകളിൽ ചെന്നാല്‍ മരിച്ച വ്യക്തിയുടെ ശരീരത്തില്‍ അവസാനമായി നോക്കി ...
എവിടെ എങ്കിലും ..ജീവൻ്റെ അവസാന തുടിപ്പ്...?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo