Slider

ഹൃദയമൊരു മഴവിൽ.

0
ഹൃദയമൊരു മഴവിൽ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഹൃദയമൊരു മഴവിൽ പോലെ
പല നിറങ്ങൾ ചാർത്തുകയായി.
എങ്കിലുമെൻ വരികൾ തീർക്കാൻ
നിൻ മിഴി ഞാൻ തേടുകയായി.
കുളിരുന്ന നിലാവിൻ പ്രഭയിൽ
നീയിന്നൊരു മലരായ് വിരിയൂ.
കുയിലിന്റെ സ്വരമാധുരിയിൽ
നാണത്താൽ മധുമൊഴിയേകൂ.
പ്രണയത്തിൻ അത്തറിൻ നറുമണം
ഹൃദയത്തിൽ പൂശുകയില്ലെ.
പ്രണയാർദ്രമായ നിൻ മിഴികൾ
ഇശലിൻ വരി തീർക്കുകയില്ലെ.
ഹൃദയമൊരു മഴവിൽ പോലെ
പല നിറങ്ങൾ ചാർത്തുകയായി.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo