Slider

യുവത്വമേ.. ഉണരുക !

0
യുവത്വമേ.. ഉണരുക !
************************
ശ്രീജിത്ത് നീ തനിച്ചിരുന്നു കരയുന്നത് കാണുമ്പോൾ
ഇടനെഞ്ചിലൊരു വേദന ;
അധികാരവർഗത്തിന്റെ മുന്നിൽ വെയിലും മഴയുമേറ്റ് നീ കിടക്കുന്നത് കണ്ട് മടങ്ങുന്ന മരവിച്ച മനസ്സുകൾ!
ഹൃദയംപൊട്ടിക്കരയുന്നമ്മയുടെ വേദന ഞാനറിയുന്നു.
അധികാരത്തിന്റെ വീഞ്ഞു കുടിച്ച്
സുഖസോപാനത്തിൽ കയറിയിരിക്കുന്ന പരിഷകളേ!
നിങ്ങൾ കാണുന്നില്ലേ,
കൂടപ്പിറപ്പുനഷ്ടപ്പെട്ടവന്റെ രോദനം!
ലാത്തിയടിയുടെ പാടുകളേറ്റ ശരീരം കണ്ട് തലതല്ലിക്കരയുന്നവൻ;
ഉണരുക യുവത്വമേ കൊടുങ്കാറ്റാവുക!
ചോരപൊടിഞ്ഞ മുഖവുമായ്,
ചതഞ്ഞ വാരിയെല്ലുമായ്,
മോർച്ചറിയിൽ നിന്നും വെട്ടിക്കീറിത്തുന്നിക്കെട്ടിയ
അനുജന്റെ മുഖം നോക്കിക്കരയുന്നവൻ;
ഒരു പാത്രത്തിലുണ്ടമ്മയുടെ തലോടലേറ്റ സഹോദരങ്ങൾ,
ചവിട്ടിയരച്ചുകളഞ്ഞനുജന്റെ നീതിക്കായ് നീ തെരുവിൽ ചുരുണ്ടു കിടക്കുന്നു.
അമ്മയുടെ ഹൃദയംപറിച്ചുള്ള വേദന,
ശാപത്തിൻ തീക്കാറ്റേറ്റ് ഉരുകിത്തെറിക്കട്ടെ സുഖ സോപാനങ്ങൾ!
പരസ്പരം മലം വാരിയെറിഞ്ഞു കളിക്കുന്ന ഭരണ പ്രതിപക്ഷ കോമാളികൾ !
പത്തുലക്ഷം നൽകിയാൽ തീരുമോ നിൻ നെഞ്ചിലെ വേദന,
തെരുവിൽക്കിടന്ന് മരിച്ചാലും നീതി കിട്ടില്ല പോലും.
പക്ഷം പിടിച്ച് ന്യായീകരിക്കുന്ന പക്ഷവാദികളെ,
പഴിചാരി രക്ഷപ്പെടാതെ
മൂത്രം രക്തമായൊഴുക്കി മരണത്തോടടുക്കുന്നവന്റെ നൊമ്പരങ്ങൾ ഹൃദയത്തിലേറ്റുക.
വസന്തത്തിന്റെ ഇടിമുഴക്കമായ് യുവശക്തിയുണരട്ടെ!
ഭരണസിരാ കേന്ദ്രത്തിലേക്കൊഴുകട്ടെ നീതിതൻ പോരാട്ടത്തിനായ്.
സജി വർഗീസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo