ചമയങ്ങൾ കൊണ്ടു മറയ്ക്കുവാനാകാത്തവ...
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഇടുങ്ങിയ വഴികൾ അവസാനിക്കുന്ന
ഇടുങ്ങിയ കൂരകൾ.
അതാണ് ചേരികൾ.
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഇടുങ്ങിയ വഴികൾ അവസാനിക്കുന്ന
ഇടുങ്ങിയ കൂരകൾ.
അതാണ് ചേരികൾ.
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
കരിപിടിച്ച ചുടുകട്ടകൾക്കു മീതെ
തുരുമ്പിച്ച തകരത്തിന്റെ
മേൽക്കൂരകൾ.
അതാണ് ചേരികൾ.
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
തുരുമ്പിച്ച തകരത്തിന്റെ
മേൽക്കൂരകൾ.
അതാണ് ചേരികൾ.
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
മാലിന്യത്തിലെ പുഴുക്കളേപോലെ
തിങ്ങി ഞെരിഞ്ഞു,
കൂടിക്കുഴഞ്ഞു ജീവിക്കുന്ന
മനുഷ്യ ജന്മങ്ങൾ,
അവരുടെ ഇരുണ്ട മുഖങ്ങൾ...
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
തിങ്ങി ഞെരിഞ്ഞു,
കൂടിക്കുഴഞ്ഞു ജീവിക്കുന്ന
മനുഷ്യ ജന്മങ്ങൾ,
അവരുടെ ഇരുണ്ട മുഖങ്ങൾ...
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ !
കൊടും ചൂടിലും കൊടും മഞ്ഞിലും,
മഴയിലും കാറ്റിലും,
ജനനവും,
മരണവും
ഈ കൂരകൾക്കുള്ളിൽ തന്നെ.
സൗന്ദര്യം ഇല്ലാത്ത ഈ മനുഷ്യരുടെ
സ്വപ്‌നങ്ങൾക്കും
നിറങ്ങൾ ഏഴു തന്നെ.
എങ്കിലും
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ.
മഴയിലും കാറ്റിലും,
ജനനവും,
മരണവും
ഈ കൂരകൾക്കുള്ളിൽ തന്നെ.
സൗന്ദര്യം ഇല്ലാത്ത ഈ മനുഷ്യരുടെ
സ്വപ്‌നങ്ങൾക്കും
നിറങ്ങൾ ഏഴു തന്നെ.
എങ്കിലും
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ.
പുകയുന്ന അടുപ്പുകളിന്മേലിരിക്കുന്ന
കുട്ടിക്കലങ്ങളിൽ
കഞ്ഞിയുണ്ടോ ?
വികാരങ്ങൾ വറ്റിയ
ആ മുഖങ്ങളിൽ
പുഞ്ചിരി വിടരുന്നുണ്ടോ ?
അറിയില്ല.
അറിയില്ല.
എങ്കിലും
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ.
കുട്ടിക്കലങ്ങളിൽ
കഞ്ഞിയുണ്ടോ ?
വികാരങ്ങൾ വറ്റിയ
ആ മുഖങ്ങളിൽ
പുഞ്ചിരി വിടരുന്നുണ്ടോ ?
അറിയില്ല.
അറിയില്ല.
എങ്കിലും
ഇന്നലെ
ചേരികളുടെ ചുമരുകളിൽ
ആരോ ചായം പൂശിയത്രേ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
സായ് ശങ്കർ,മുതുവറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക