
(കല്യാണം കഴിഞ്ഞ് മലേഷ്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ഒരു സുഹൃത്തിന് വേണ്ടി ഈ കഥ സമർപ്പിക്കുന്നു .....വിഷ് യു എ ഹേപ്പി മേരിഡ് ലൈഫ്)
നിതയുടെ കണ്ണുനീർ തടം കെട്ടിയ തണുപ്പ് നെഞ്ചിലേ രോമകൂപങ്ങൾക്കിടയിലുടെ പടർന്നപ്പോഴാണ് ശരത് അത് ശ്രദ്ധിച്ചത്.....
ഓർമകളെ തൊട്ടുണർത്തി കൊണ്ട് പഴയ കാലത്തിൽ വാചാലതയായ അവൾ പെട്ടന്ന് മൗനത്തിലേക്ക് വഴുതി വിണ് തന്റെ നെഞ്ചിലേക്ക് മുഖമ വർത്തിയത് കരയാനായിരിന്നോ?? ...
17 വർഷം തന്നെ മാത്രം മനസ്സിൽ കുടിയിരുത്തിയ ആ ഹൃദയത്തെ അറിയാതെ പോയ തെറ്റുകൾക്ക് മുന്നിൽ അടർന്ന് വിഴുന്ന അവളുടെ വിതമ്പ ലുകളുടെ പളുങ്കു നിർക്കുമിളകൾ പാപ യാചനയോടെ കൈകൂപ്പി .....
"നിത നി കരയുകയാണോ "....
ശരത് അവളെ വാരിപ്പുണർന്ന് കൊണ്ട് അ മിഴികളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു.....!
ശരത് അവളെ വാരിപ്പുണർന്ന് കൊണ്ട് അ മിഴികളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു.....!
"കരഞ്ഞു വറ്റിയ ഒരു കണ്ണിർ പാടമാണ് നിന്റേത് അറിയാലോ..... "
"എനിയlള്ള ജിവിതം അതിനുള്ളതല്ല ..... "
കഴിഞ്ഞു പോയ കാലം വരണ്ട മണ്ണിലെ വാടിയ ചില്ലയിലെ സൂര്യകിരണം ചുംബിക്കാൻ മറന്ന ഏതോ പൂമ്പാടിയിലെ സുഗന്ധമില്ലാത്ത ഒരു പൂവായിരിന്നും നീ ....
ഇന്നലെ അത് മാറി.....
"പുതുവസന്തം തളിരിട്ട ഇളം കൊമ്പിലെ വർണപ്പൂ വാണ് നീയിന്ന്...... "
നിന്നെ തലോടാൻ ഓടിയെത്തുന്ന ഇളം തെന്നലും ജന്മദോഷ തിന്റെ മാറാല നീക്കി അത്മനിർവൃതിക്കായി നിന്നെയൊന്നു പുൽകാൻ വെമ്പിട്ടു നിൽക്കുന്ന സ്വർണ കസവണിഞ്ഞ ആയിരം സൂര്യകിരണങ്ങളുമാണ് എനി നിനക്ക് ഈ ഉദ്യാനത്തിൽ കൂട്ടിന് ....
"പണ്ടങ്ങോ നിരൊഴുക്ക് നിലച്ച വരണ്ട മണ്ണിലേക്ക് ഇന്ന് നിന്റെ വേര് തേടിയലയുന്ന അഗാധസാഗരങ്ങളെ കാണുന്നില്ലേ നീ " ......
അൽപം സാഹിത്യം കലർന്ന ശരത്തിന്റെ വാക്കുകളിൽ കേട്ടപ്പോൾ കണ്ണിണകളിൽ നനവിന്റെ ചില്ല കൂട്ടിയ നയനങ്ങളിൽ മിന്നി മറയുന്ന മഴവില്ല് വിരിയുന്നതായ് അവൾക്ക് തോന്നി .....
ആദ്യരാത്രിയുടെ മിഥുന മുഹൂർത്തത്തിൽ പട്ടുമെത്തയിൽ ഞെരിഞ്ഞമർന്ന വാടിയ പൂവുകൾ പൊറുക്കിയെടുക്കുന്നതിനിടയിൽ തലയണയ്ക്ക് സൈഡിലായി വിതറിയ പാതി വിരിഞ്ഞ ഇന്നലത്തെ ചില മുല്ലമൊട്ടുകൾ മൃദുല ദളങ്ങളോടെ പൂർണതയിൽ എത്തി നിൽക്കുന്നതായ് കണ്ടു: ...
ഒരു കുസൃതി ചിരിയോടെ അവരുടെ ആദ്യരാത്രിയുടെ വിയർപ്പിന്റെ മണം ഘനീഭവിച്ച ഉൻമാദ ലഹരികൾക്ക് സാക്ഷികളായ നറുമണം ചൊരിയുന്ന ആ പൂവുകൾ അവൾ വാരിയെടുത്ത് അയാൾക്ക് നേരെ നീട്ടി.....
മേശമേൽ അടുക്കി വെച്ച പ്രസന്റേഷൻ സെറ്റുകളുടെ വർണ കടലാസ് നിക്കുന്നതിൽ വ്യാപൃതനായിരിന്ന ശരത് സൗഗന്ധിക പൂവുകളേക്കാൾ മൃദുലമായ അവളുടെ മനോഹരമായ കൈയിലിരിക്കുന്ന ആ പൂവുകളിൽ ഉമ്മവെച്ചതും ..... അവളെ വാരിയെടുത്ത് ബെഡിലേക്കിട്ടതും പെട്ടന്നായിരിന്നു......
പുറത്ത് പന്തലഴിക്കാനും വാടക സാധനങ്ങൾ തിരിച്ചെടുക്കാനു വന്നവരുടെ സംസാരം കേട്ടപ്പോളോണ് നിതിക്ക് രംഗബോധമുണർന്നത്......
സമയം 7 മണി..... രാവിലെ എഴുന്നേറ്റ് വ്രതശുദ്ധി വരുത്തി അടുക്കളയിൽ കയറി ചായയുണ്ടാക്കി അമ്മയെ സഹായിക്കേണ്ട ഞാൻ മണി ഏഴായിട്ടും മണിയറയിൽ മയങ്ങുന്നു.....
ശരത് - .... "ഞാൻ ആദ്യ ദിവസത്തിൽ തന്നെ ചിട്ടകൾ തെറ്റിച്ചെന്നു തോനുന്നു ..... "
അവൾ സ്വരം താഴ്ത്തി പേടിയോടെ പറഞ്ഞു......
ഒരു ചെറു ചിരിയോടെ അവൻ പോയ്ക്കൊള്ളാൻ ആംഗ്യം കാട്ടി.....
കടൽത്തിരകൾ തമ്മിലുള്ള അട്ടിമറിയിൽ ഓളം തെറ്റിയസ്ഥടിക നീർപ്പാളി പോലെ ചിന്നി ചിതറിയ അലസമായ കാർകൂന്തൽ ഒരു വിധം വാരി കെട്ടി ......
അണയാനായ സായാഹ്ന സൂര്യന്റെ പ്രഭാവലയം പോലെ കുംങ്കുമവർണം പടർന്ന നെറ്റിയിലെ വിയർപ്പിൽ ചാലിച്ച് കിടക്കുന്ന സിന്ദൂരം ഒരു നേരിയ സിമന്തരേഖയാക്കി - ....
അലകൾ അല്ലടിച്ച സാരി ഞൊറി കുത്തി ഒതുക്കിയുടുത്ത് കൊണ്ട് തെല്ല് പരിഭ്രമത്തോടെ അവൾ പതുക്കെ മണിയറ വാതിൽ തുറന്നു പുറത്തേക്കിറങ്ങി ......
ഭാഗ്യം ആരെയും കാണുന്നില്ല ....!! അമ്മ എഴുന്നേറ്റില്ലെന്ന് തോനുന്നു .....
എന്താണ് ചെയ്യേണ്ടത് എവിടെ തുടങ്ങണം എന്നത് ഒരു നിശ്ചയവു കിട്ടുന്നില്ല.....
ഏട്ടന്റെ മോള് മീനാക്ഷിയാണ് ഇന്നലെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പോയി അടുക്കളയും എല്ലാ റൂമുകളും കാണിച്ച് തന്നത് ....
എല്ലാവരെയും ശരിക്കുമെന്ന് പരിചയപ്പെടാൻ തന്നെ ഇന്നലെ സമയം കിട്ടില്ല .... കാരണം റിസപ്ഷൻ കഴിയുമ്പോൾ തന്നെ 9.30 ആയിരിന്നും...
അടുക്കളയുടെയും വർക്ക് ഏരിയയുടെയും വാതിലുകൾ തുറന്നിട്ടിട്ടുണ്ട് .....
അച്ചന്റെ റൂമിൽ ഉള്ള റേഡിയോയിൽ നിന്നാകാം ആകാശവാണിയിലൂടെ തകരയിൽ എസ് ജാനകി പാടിയ "മൗനം .... നിറയേ ... മൗനം...... ഉതിർന്ന് വരുന്നുണ്ടായിരിന്നു....
പുറത്ത് വാടക സാധനങ്ങൾ കൂട്ടിമുട്ടുന്ന വട്ടയുടെയും സ്റ്റീൽ പാത്രങ്ങളുടെയും ഇടവിട്ട ചിലപ്പൻ ശബ്ദം .....
കല്ലാണ സദ്യയുടെ ബാക്കി ഭക്ഷണം രുചിക്കാതെത്തിയതാകാം കാക്കകളുടെ കലപില ശബ്ദം തൊടിയിൽ നിന്ന് തെളിഞ്ഞ് കേൾക്കുന്നുണ്ട്....
സ്റ്റോർ റൂമിൽ തൂക്കിയിട്ട പഴക്കുലകളിൽ അടർന്ന് വിഴാനായ കുറെ കറുത്ത ചിഞ്ഞ പഴങ്ങൾക്ക് ചുറ്റും വട്ടമിടുന്ന ചെറുപ്രാണികൾ ....
പ്ലാസ്റ്റിക് ഫോയൽ പേപ്പറിൽ ചിതറിക്കിടക്കുന്ന പൊട്ടിയപ്പവും കാരയും കടലാസ് കേയ്ക്കുക ളു ....
പാതി കുടിച്ച ചായയും അലസമായി കിടക്കുന്ന ഗ്ലാസുകളു നിറഞ്ഞ അടുക്കള ....
അവളുടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി....
ഗ്ലാസ്സിൽ നിന്ന് തന്നെ തുടങ്ങാം..... ഒരു ചിരപരിചിതയെ പോലെ അവൾ വർക്ക് ഏരിയയുടെ മൂലയിലേക്ക് നടന്നു
പ്ലേറ്റുകളും ഗ്ലാസ്സുകളും പെറുക്കിയെടുത്ത് ബാഷ്ബേസിനടുത്തേക്ക് നിങ്ങുമ്പോൾ പിറകിൽ നിന്ന് ഏട്ടത്തിയമ്മയുടെ ശബ്ദം ......
"നീത - .... എല്ലാം അവിടെ വെച്ചേക്കും ഞാൻ ചെയ്തോളാം"
"പോയി കുളിച്ച് വന്നോളൂ ....."
അപ്പോഴാണ് തന്റെ മുടിയിഴകൾക്കുള്ളിൽ കുരുങ്ങി നിന്നിരിന്ന വാടിയ മുല്ല പൂവുകൾ ഉതിർന്ന് വീഴാൻ തുടങ്ങിയത് അവൾ ശ്രദ്ധിച്ചത് ......
എനി കഥയിലേക്ക് ......
AKG സ്മാരക സകൂ ളി ലെ എട്ടാം തരത്തിൽ പഠിക്കുന്ന ക്ലാസിലെ ഏറ്റവും സമർത്ഥയായ കുട്ടി......
പാഠ്യത്തിലും ഇതര വിഷയത്തിലും മുൻപന്തിയിൽ .....
തുടുത്ത കവിളുകളു പാൽ വെള്ള നിറവു നക്ഷത്ര കണ്ണുകളുമുള്ള സുന്ദരികുട്ടി..... അതായിരിന്നു നിത വാസുദേവ്:
ശരത്തിന് അവളോട് ആദ്യ പ്രണയം തുടങ്ങിയത് ഓല മേഞ്ഞ പനയോല തട്ടികൾ കൊണ്ട് ക്ലാസ് പാർട്ടിഷൻ തീർത്ത ചാണകത്തറയുള്ള 8B യിലെ അതേ ക്ലാസിൽ വച്ചയിരിന്നു.....
മെലിഞ്ഞ് കറുത്ത ശരീരവും ഉന്തി നിൽക്കുന്ന പല്ലുകളുമുള്ള ക്ലാസിലെ ബാക് ബെഞ്ചർ ...
അവളോടുള്ള തീവ്രമായ പ്രണയമായിരിന്നും എന്നും അവനെ സകൂ ളിൽ വരാൻ തന്നെപ്രേരിപ്പിച്ചിരിന്നത്.....
ആ പ്രായത്തിൽ പ്രേമത്തെ എന്നും ഭയത്തോടെ കണ്ടിരിന്ന അവൾക്ക് തന്നെ സദാ സമയവും നോക്കിയിരിക്കുന്ന അവനോട് അറപ്പും വെറുപ്പു മാത്രമായിരിന്നും .....
നന്നായി പാട്ട് പാടാൻ കഴിവുള്ള അവന്റെ കഴിവുകൾക്ക് പോലും ഒരിക്കലും കൈയ്യടിയോ പ്രോത്സാഹന മോ അംഗികാരമോ കൊടുക്കാത്ത ആ സകൂ ളിലെ ഏക കുട്ടി അവളായിരിന്നു......
കാരണം അവളുടെ കൗമാരസ്വപനത്തിലെ രാജകുമാരൻ വെളുത്ത് തുടുത്ത ഒരു സുന്ദര രൂപമായിരിന്നു......
അവളുടെ അവഗണനകൾ അവനെ തളർത്തിയില്ല .....
നിരസിച്ച പ്രേമ ലേഖനങ്ങളും അവളുടെ മൂർച്ചയുള്ള ദേഷ്യ വാക്കുകളും സത്യത്തിൽ അവന് അവളോടുള്ള പ്രണയത്തിന്റെ തീവ്രത ദിനംപ്രതി കൂട്ടുകയായിരിന്നു.......
അവളുടെ സാമിപ്യത്തിൽ നിന്ന് ഒരു നിമിഷം പോലും അകന്നു മാറാൻ കഴിയാത്തത് കൊണ്ട് അവൾ പഠിക്കുന്ന അതേ സ്ഥാപനത്തിൽ തന്നെ പ്ലസടുവും ഡിഗ്രിയും പിന്നെ MBA യും എടുക്കാൻ അവനെ പ്രേരിപ്പിച്ചത്.....
പക്ഷെ ഇതൊന്നും അവളിൽ അവനെക്കുറിച്ച് ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല വെറുപ്പ് കൂടുക മാത്രമാണ് ഉണ്ടായത്.....
കോളേജുകളിലും ബസ് സ്റ്റോപു ക ളി ലും ലൈബ്രറി ഹാളുകളിലും കാന്റിനുകളിലും അവളെ കാണുവാൻ എപ്പോഴു മിന്നി മറയുന്ന ഒരു വൺവേ പ്രണയത്തിന്റെ ഉൻമാദ ലഹരിയിൽ അവൻ ജിവിതം തള്ളിനിക്കിയ എത്രയോ നാളുകൾ .......
ഒടുവിൽ അത് സംഭവിച്ചും ശല്യം സഹിക്കാനാവാതെ അവൾ ഒരിക്കൽ വിട്ടുകാരോട് പരാതിപ്പെട്ടും .....
MBA ഫിനാൻസിന്റെ അവസാനവർഷത്തിലെ ഒരു നാൾ കോളേജ് വിട്ട് വിട്ടിലെത്തിയ അവന് അത് ഒരു കയ്പ് നിറഞ്ഞ ദിവസമായിരിന്നു....
ഒരിക്കലു മറക്കാനാവാത്ത ഒരു ദിവസം - .... ഇതു വരെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത അച്ചൻ അവനെ ആദ്യമായി അടിച്ചു .....
കുടുംബത്തിന് കളങ്കം വരുത്തി എന്ന് പറഞ്ഞ് അമ്മ പോലും ആ ദിവസം വെറുത്തു ....
എട്ടൻ റ ശകരവർഷത്തിൽ മനം നിറീ നൊന്ത ദിവസം .....
കുറ്റപ്പെടുത്തലുകളുടെ തിവ്രത കൂടിയപ്പോൾ അത്മഹത്യയുടെ വക്കിലെത്തിയ നിമിഷമായിരിന്നു അത്.....
അവളുടെ വിട്ടകാർ പരാതിയുമായി കുറച്ച് ബന്ധുക്കളെ കൂട്ടി വന്ന് എല്ലാവരെയും ഭീക്ഷണി പെടുത്തിയാണ് പോയത്ന്
അവൾ നിരസിച്ച പ്രേമ ലേഖനങ്ങൾ ഒന്നും കിറികളായാതെ എല്ലാം ഭദ്രമായി എടുത്ത് വച്ചിരിന്നു ഷെൽഫിന്റെ സേഫ് ലോക്കറിൽ .....
റൂമിൽ കടന്ന് വന്ന അമ്മ എല്ലാം അന്ന് രാത്രി തന്നെ കത്തിച്ച് ഒരു പിടി ചാരമാക്കി ::
ഇത് വരെ തന്നെ കുറിച്ച് ഒരു മോശഭിപ്രായം ഉണ്ടായിട്ടില്ല ....
ഈ ഒരു നിമിഷം എല്ലാം തകർന്നു .....
വളരെ നിസ്സാരവൽക്കരിക്കാമായിരിന്ന ഈ കാര്യം വീട്ടിൽ ഒരു വലിയ സംഭവം നടന്ന പ്രതിതിയായിരിന്നു അന്ന് സൃഷ്ടിച്ചത്....
കാരണം കുടുംബത്തിന്റെ അന്തസിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നവരായിരിന്നും അച്ചൻ .....
ആദ്യമായാണ് വിട്ടിൽ ഒരാൾ മക്കളെ കുറിച്ച്പരാതി പറയാൻ വന്നത് അതും ഒരു ' പെണ്ണുമായി ബന്ധപ്പെട്ട പ്രശനത്തിൽ - ....
അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല എല്ലാവരും ഉറക്കമൊഴിച്ച ഒരു രാത്രിയായിരിന്നു .....
ഒടുവിൽ അച്ചന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ് കൊണ്ട് മാപ്പപേക്ഷിച്ചും: ...
അന്ന് ഏട്ടൻ കരഞ്ഞുകൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട് ..... "നിന്നെ വേണ്ടാത്ത ഒരു പെണ്ണിന് വേണ്ടി എന്തിനാടാ നീ നിന്റെ ജീവിതം കളയുന്നത് "
ആ വാക്ക് എന്നിൽ ഒരു പാട് ചിന്തകൾ ജനിപ്പിച്ചു.... ശരിയാണ് ഞാൻ ഒരു വിഡ്ഡിയാണ് തിരിച്ച് കിട്ടാത്ത പ്രണയവും പേറി ജിവിത യാമങ്ങൾ നടന്നു നിങ്ങുന്ന ഒരുവൻ...
അന്ന് രാത്രി എടുത്ത തീരുമാനമാണ് എനി അവളെ കാണില്ലെന്നും മനസ്സിൽ നിന്ന് എന്നന്നേക്കുമായ് അടർത്തിമാറ്റാനു .......
പിറ്റേന്ന് ഒരു പുതിയ മനസ്സിനുടമയായിരിന്നു ശരത് .....
ഒരു ജോലി നേടണം: .. MBA പരിക്ഷയക്ക് എനി 5 മാസമുണ്ട്.....
തിരുമാനത്തിന്റെ ഭാഗമായ് അയാൾ കോഴ്സ് കംപ്ലിറ്റ് ചെയ്യാതെ മംഗലാപുരം കനാറ പ്ലൈവുഡിൽ അസി എകൗണ്ടസ് മ മാനേജർ എന്ന പുതിയ ജോലിയിൽ തന്നെ സുഹൃത്ത് വഴി ജോയൻ ചെയ്തു .......
അവളെ കുറിച്ചുള്ള ഓർമകൾ ഒരായിരം ഇതളുകളുള്ള പുഷ്പങ്ങളായ് തലച്ചോറിൽ നിറഞ്ഞ് നിൽക്കുന്നു ഒരോ ദളങ്ങളും പറിച്ചു കളഞ്ഞിട്ടും വീണ്ടും ഇരട്ടിക്കുന്നതു പോലെ അവന് തോനി - .....
ഓഫിസിലെ ഫയലുകളിലും പേപ്പറുകളിലും വിരിയുന്നത് അവളുടെ മിന്നി മറയുന്ന മുഖം മാത്രം..... ഒരോ ദുർബല നിമിഷവും സ്വപനത്തിലേക്ക് കൂപ്പ് കുത്തി പൂർത്തിയാകാതെ പാതി വഴിയിൽ നിലച്ച ഒരു പാട് ഓഫിസ് ജോലികൾ ......
അലസമായ ജിവിത യാത്രയിൽ അവളെ മറന്ന് ഒന്നുറങ്ങി കിട്ടാൻ മദ്യത്തിലേക്കും സിഗററ്റിലേക്കു എത്തിച്ച എത്രയോ രാത്രികൾ അവ നിലൂടെ കടന്ന് പോയ്കൊണ്ടിരിന്നു.. - .....
അന്ന്.... ഉള്ള ജോലി നഷ്ടപ്പെട്ട ആ ദിവസം തന്നെയാണ് കാലിക്കറ്റ് യൂണിവേർസിറ്റി ഫൈനൽ സെം പരീക്ഷയുടെ ടൈം ടേബിളും നെറ്റിൽ അപ്ഡേറ്റ് ചെയ്തതയ് ശ്രദ്ധയിൽ പെട്ടത്.....
പിന്നിട് ഒന്നും ആലോചിച്ചില്ല..... ഭാണ്ഡകെട്ടുമായ് നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു:
അലസമായ് പാറിപ്പറക്കുന്ന തന്റെ മുടിയും ശോഷിച്ച തന്റെ ശരീരവും ഒന്ന് ശരിക്ക് ശ്രദ്ധിച്ചത് തന്നെ രണ്ട് മണിക്ക് മംഗലാപുരത്ത് നിന്ന് കയറിയ ചെന്നൈ മെയിൽ ട്രെയിനിന്റെ ടോയ്ലറ്റ് മിററിൽ വച്ചായിരിന്നു....
തിരിച്ചറിയാൻ പറ്റാത്ത കോലത്തിലൂടെ അന്ന് വീട്ടിലേക്ക് കയറി ചെന്ന അവന് അന്ന് വിട്ടു കാർ ഒരു പാട് ഉപദേശങ്ങൾ നൽകി .....
നല്ല ഒരു കൗൺസിലിങ്ങ് കിട്ടിയത് കൊണ്ടാകാം ക്രമേണ അവളെ കുറിച്ചുള്ള ഓർമകൾ അനിൽ നിന്ന് അകന്ന് പോകാൻ തുടങ്ങിയിരിന്നു......
എങ്ങനെങ്കിലും നല്ല മാർക്കോടെ MBA കഴിഞ്ഞ് പുറത്ത് എവിടെയങ്കിലും പോയ് നല്ല രീതിയിൽ ജിവിക്കുക എന്ന ആധുനിക കാഴ്ചപ്പാടിന്റെ വക്താവിലേക്കുള്ള മനസ്സിന്റെ ദുരം അവനിൽ നിന്ന് ഏറെ അകലെയായിരിന്നില്ല .....
നല്ലപോലെ പ്രിപറേഷൻ ചെയ്തത് കൊണ്ട് എല്ലാം നല്ല പരിക്ഷയായിരിന്നു..... ലാസ്റ്റ് നിമിഷം മിസ് ആയ കോസറ്റിങ്ങ് അന്റ് സ്റ്റാറ്റിറ്റിക്സ് മാത്രമായിരിന്നും കുറച്ച് ടൈറ്റ് തോനിയത് ......
ഈ ദിവസങ്ങളിൽ അവളെയൊന്ന് കാണാനോ സംസാരിക്കാനോ അവനെറ ഉപബോധ മനസ് കൊതിച്ചില്ല .....
ഏതോ ധൂമ പടലത്തിൽ അലിഞ്ഞു പോയ ഓർമകൾ പോലെയായിരിന്നു മനസ് ......
നൈമുഷികതയും പിരിമുറുക്കങ്ങളും നന്നേ കുറഞ്ഞിരിക്കുന്നു ......
റിസൽട്ടിന്റെ സന്തോഷത്തിലായിരിന്നു അച്ചൻ.....
ഫസ്റ്റ് ക്ലാസ് ..... എന്ന വാർത്ത ആദ്യ മറിയിച്ചത് ഏട്ടനായിരിന്നു.....
സുഖമില്ലാതെ വീട്ടിൽ കിടക്കുമ്പോഴും അവനേക്കാൾ അവന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഏട്ടനാണ്......
ഡൽഹിയിലെ കരോൾബാഗിലെ JK ടയറിലേക്കുള്ള ഫൈനാൻസ് അനാലിസിസ് വിംഗ് ലിഡറായ് ഒരു സൈകപ്പ് ഇന്റർവ്യൂ വിന് മുകളിലത്തെ റൂമിലായിരിന്നു അന്ന് ഉച്ചമുതൽ ശരത് ......
താഴേ നിന്ന് അമ്മയുടെ നിലവിളി ശബ്ദം .....
ഏട്ടന് അസുഖം കൂടുതലാണ്.......
കൊയിലി ഹോസ്പിറ്റലിലെ ഡോകടർ കോശിയാണ് ഒടുവിൽ വിധിയെഴുതിയത്..... കിഡ്നി ഫെയിലർ നീഡ് ടു റിപ്ലെയ്സ് A പോസിറ്റിവ് കിഡനി അർജൻ ലി .......
തുന്നികെട്ടിയ ഭാഗം ചെരിച്ച് വച്ച് ഏട്ടന്റെ റൂമിൽ തന്നെയാണ് ശരത്ത് ഒരു മാസം ബെഡ് റെസ്റ്റ് ചെയ്തത് ......
ഓമനത്തം തുളുമ്പുന്ന മീനാക്ഷിയുടെ മുഖത്തെ സന്തോഷം വാടാതെ കാണാനു ഏട്ടത്തിയമ്മയുടെ കണ്ണിരിന് അറുതി വരുത്തുവാനും ഒരു അനിയന് നൽകാൻ പറ്റുന്ന എറ്റവു വലിയ സമ്മാനം ഏട്ടന് തന്റെ ഒരു കിഡ്നി ......
എനിയുള്ള ജീവിതം ഒരു കിഡ്നി കൊണ്ട് തന്നെ ധാരാളമെന്ന അവന്റെ ധൃഡനിശ്ച്ചയത്തിന് മുന്നിൽ ഉത്തരമില്ലാതല യുകയായിരിന്നു വീട്ടുകാർ ......
ഡൽഹിയിലേക്കുള്ള പുതിയ ജോലിയുടെ അപ്പായന്റമെന്റ് ഡേറ്റ് നീട്ടി കിട്ടിയില്ല......
പുതിയത് നാട്ടിൽ തന്നെ നോക്കിയാൽ മതിയെന്നായി വീട്ടുകാർ .......
ചെന്നെയിലെ ഫൈനാൻസ് കമ്പനിയിലെ ജോലി കാമ്പസ് ഇൻറർവ്യൂ വഴി നേടിയടുത്ത നീത യും ഫാമിലിയും താമസം തന്നെ അവിടത്തേക്ക് മാറ്റിയന്ന് കൂട്ട് കാരനാണ് പറഞ്ഞത് .....
ഇയിടെയായി അവളെ കുറിച്ചുള്ള ഓർമകൾ ഒരു തളിരില പോലെ തന്നെ മനസ്സിൽ തഴുത്ത് വരുന്നതായ് അവന് തോനി തുടങ്ങിയിരിന്നു....
ഒരു പാട് കമ്പനിയിൽ മാറി മാറി ജോലി ചെയ്ത് ഒന്നിലും ഉറച്ച് നിൽക്കാതെ ഒന്നര വർഷക്കാലം നാട്ടിൽ തന്നെ ശരത് കഴിച്ചുകൂട്ടി ജിവിത യാമങ്ങൾ അലസമായിപിന്നിട്ടു കൊണ്ടേയിരിന്നു......
ഭയങ്കര ആഹ്ലാദത്തിലായിരിന്നു നാട്ടിലെത്തിയ നിതയുടെ വീട്ടുകാർ ......
വലിയ പേര്.കേട്ട തറവാട്ട് കാർ .....
ചെക്കൻ യു കെ യിൽ ഉയർന്ന ജോലി :....
കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധം ......
റിംഗ് എക്സ്ചേഞ്ച് ചടങ്ങ് ഗംഭിരമായ്ത്തന്നെ കണ്ണൂരിലെ ഒരു വലിയ ഹോട്ടലിൽ നടന്നു.....
ശരത്തിന്റെ വീടൊഴികെ മൊത്തം നാട്ടുകാരെ പങ്കെടുപ്പിച്ച ആ ചടങ്ങ് നടക്കുമ്പോൾ ശരത്ത് തലശ്ശേരിയിലെ റിവർസൈഡ് എൻക്ലേവിലെ തന്റെ കൂട്ടുകാരെന്റെ റൂമിലിരിന്ന് ഒരു ഭ്രാന്തനെ പോലെ പൊട്ടിക്കരയുകയായിരിന്നു.....
താൻ മനസ്സിൽ ഒരു കാലം മുഴുവൻ തലോലിച്ച് കൊണ്ട് നടന്ന പെണ്ണാണ് നാളെ മറ്റൊരുത്തന്റെ ഭാര്യയാവുവാൻ പോകുന്നത്.....
അവളെയല്ലാതെ വേറൊരു പെണ്ണിന്റെ കഴുത്തിൽ താൻ താലി ചാർത്തില്ലെന്ന് ചെറുപ്പം തൊട്ടെ താൻ എടുത്ത ശപദ വാക്കുകൾ ജിവിതത്തിന്റെ ഇപ്പോഴത്തെ വഴിത്തിരിവിന്റെ മുഹൂർത്തവും തമ്മിൽ ഒരു പാട് ചോദ്യചിഹ്നങ്ങളെടെ സൂചിമുനകൾ കോർത്തിണക്കിയ വൈകാരിക നിമിഷങ്ങൾക്കടിമയായിരിന്നു ...
കല്യാണം ആറു മാസം കഴിഞ്ഞേ ഉള്ളൂ അവൾ തിരിച്ച് ചെന്നൈയിലേക്കും അയാൾ യു കെയിലേക്കും അന്ന് തന്നെ തിരിച്ചു....
യൂറോപ്യൻ കൾച്ചറിലേക്ക് അവൾ ക്രമേണ മാറാൻ തുടങ്ങി.....
അയാൾ മാറ്റാൻ തുടങ്ങി നിരന്തര ഫോൺ കോളുകളും ചാറ്റിങ്ങും നിറഞ്ഞതായിരിന്നു പിന്നിടുള്ള അവരുടെ ദിനരാത്രങ്ങൾ.....
അത് അയാൾ മനപൂർവ്വം അയച്ചതാണോ അബദ്ധത്തിൽ മാറി വന്നതാണോ എന്നവൾക്കറിയില്ല .....
തന്റെ പ്രതിശ്രുത വരൻ യു കെയിൽ വച്ച് ഒരു സ്ത്രീയുമായ് കിടക്ക പങ്കിടുന്ന കുറെ വാട്സ് അപ്പ് ചിത്രങ്ങൾ അവൾ ഞെട്ടിത്തരിച്ചാണ് ആ നിമിഷം ശ്രദ്ധിച്ചത്.....
അതും പാതിരാത്രിയിലെ ചാറ്റിംഗിനിടയിലാണ് അയാളുടെ മൊബൈലിൽ നിന്ന് അ അശ്ലീല ചിത്രങ്ങൾ വന്നത് - ....
ഉറങ്ങാത്ത അ രാത്രിയിൽ ഒന്ന് പുലർന്ന് കിട്ടാൻ വേണ്ടി കാത്തിരിക്കയായിരിന്നു അവൾ
ഉറങ്ങാത്ത അ രാത്രിയിൽ ഒന്ന് പുലർന്ന് കിട്ടാൻ വേണ്ടി കാത്തിരിക്കയായിരിന്നു അവൾ
. രാത്രിയിലെ അയാളയച്ച ടെക്സ്റ്റ് മെസേജുകളുടെ ഉത്തരം വ്യക്തമല്ലായിരിന്നു......
മദ്യം തലക്ക് പിടിച്ചാൽ അയാൾ അവളെ ഉറങ്ങാൻ വിടില്ല ..... മിക്കപ്പോഴും ഒരു കാമ ഭ്രാന്തന്റെ സമി പനമായിരിന്നും ഇയിടയായി അയാൾക്ക് എന്ന് അവൾക്ക് തോന്നി തുടങ്ങിയിരിന്നും തന്നെക്കാൾ തന്റെ ശരീരത്തെ അയാൾ സ്നേഹിക്കുന്നതായി അവൾക്ക് തോന്നിയിരിന്നും......
ഏറെ സന്തോഷിച്ച സപ്നം കണ്ടിരിന്ന ഭാവി ജീവിതം ക്രമേണ തകരുന്നതായ് അവൾക്ക് തോന്നി......
രാവിലെ തന്നെ അവൾ യു കെയിലേക്ക് ഫോൺ ചെയ്തു .....
മദ്യത്തിന്റെ കെട്ടുമാറിയ അയാൾ മറുതലക്കൽ മൊഴിഞ്ഞത് കേട്ട് അവൾ ഒരു നിമിഷം ഞെട്ടിത്തരിച് പ്പോയി ......
അയാൾക്ക് കിടപ്പറ പങ്കിടാൻ ഒരുപാട് സത്രികൾ ഉണ്ട് പോലും അവിടെ.....
അങ്ങനെ ഒരു അവസരത്തിൽ എടുത്ത ഫോട്ടോ ആണ് അയാൾ ബോധപൂർവം അവൾക്ക് അയച്ചു കൊടുത്തത്...
അവളും കല്യാണം കഴിഞ്ഞാൽ അയാളെപ്പോലെ ...:
ആ രാജ്യത്തിന്റെ കൾച്ചറിലേക്ക് മാറണം പോലും.....
ആരുടെ കുടെയും കിടക്കാനുള്ള സ്വാതന്ത്യം അവൾക്കും ഉണ്ട് എന്ന അയാളുടെ മറുപടിക്ക് വളരെ ക്ഷോഭിച്ചാണ് നിത മറുപടി കൊടുത്തത്.... കാരണം ഒരു ഗ്രാമിണ പെൺകുട്ടിയായ അവൾക്ക് ആ സംസ്കാരത്തിന്ന് ഒത്ത് ചേർന്ന് ഒരിക്കലും മുന്നോട്ട് പോകുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരിന്നും ::
പൊട്ടി കരഞ്ഞ് കൊണ്ടാണ് അവൾ ആ ഫോൺ കട്ട് ചെയ്തത്..... അന്ന് തന്നെ ശിഥിലമായ അവളുടെ മനസ്സിന് ചില ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.... തന്റെ ഭാവി ജി വിതത്തെ കുറിച്ചുള്ള ബലിഷ്ഠിതമായ തിരുമാനങ്ങൾ .....
അയാളുടെ ഉപദേശപ്രകാരമാണ് ജോലി റിസൈൻ ചെയ്യാൻ വേണ്ടി കമ്പനിക് ലെറ്റർ കൊടുത്ത് അതാണെങ്കിൽ കഴിഞ്ഞാഴ്ച സാഗ്‌ഷനുമായി ....: അവളുടെ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്മെൻറ് നടന്ന് കഴിഞ്ഞു.....
വല്ലാത്തൊരു മാനസിക സംഘർഷത്തിന് അടിമയായിരിന്നു അന്ന് മുതൽ നിത.....
ആരോടും ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ;....
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത കാര്യങ്ങൾ......
അവൾ തുടർന്നങ്ങോട്ട് അക്ഷരാർത്ഥത്തിൽ തകർന്നു കൊണ്ടിരിക്കയായിരിന്നു.
നെയ്ത് കൂട്ടിയ സ്വപനങ്ങൾ നൂലിഴ പൊട്ടി ആകാശത്ത് പറന്ന് നടക്കുന്നു ..... വസന്തപ്പൂവുകൾ നിറം മങ്ങി വാടാൻ തുടങ്ങിയിരിന്നു....
ചെന്നൈയിലെ ജീവിതം അവളെ ദു:ഖത്തിന്റെ അഗാത കയത്തിലേക്ക് കൂട്ടികൊണ്ടു പോവുകയാണ് എന്ന തിരിച്ചറിവ് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ അവളെ പ്രേരിപ്പിച്ചത് - .....
അച്ചനും അമ്മയും കല്യാണത്തിന്റെ ഒരുക്കങ്ങൾ നടത്താൻ കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് പോയത്.......
വിട് പുതുക്കിപ്പണിയൽ കല്യാണക്ഷണം എല്ലാം തുടങ്ങിക്കഴിഞ്ഞു......
വളവുകൾ തിരിയുന്ന ട്രെയിനിനോടപ്പം അവളുടെ മനസ്സും ഓർമകളുടെ പാളത്തിലൂടെ സഞ്ചരിക്കുകയാണ്.....
തിവണ്ടിയുടെ ഉരുക്കു ചക്രങ്ങൾ ട്രാകിന്റെ പച്ചിരിമ്പിൻ ചുണ്ടിൽ ചുംബിക്കോളുണ്ടാകുന്ന ശീൽക്കാര ശബ്ദം അവൾ കേൾക്കുന്നുണ്ടായില്ല ......
പാളത്തിന്റെ നഗ്നശരീരത്തിലൂടെ കിതച് വിയർത്ത് ഓടിയ ട്രെയിൻ ഒരു വിളറിയചിന്നം വിളിയുടെ ശബ്ദത്തോടെ ചെറുതായൊന്ന് ആടിയുലഞ്ഞ് ഏതോ സ്റ്റേഷനിൽ സാവധനം വന്നു നിന്നു - .....
സമയം 11 മണി....
കൊയബത്തൂർ റെയിൽവേ സ്റ്റേഷൻ ഫ്ലൂറസെന്റ് ലാബിന്റെ വെളിച്ചത്തിൽ കൂടുതൽ സുന്ദരിയായതായി അവൾക്ക് തോന്നി....
പുൽകാനായി ഓടിയെത്തുന്ന ഇളം തെന്നലിന് തന്റെ ലോലമായ ശരീരത്തെ വാരിപ്പുണർന്ന് ഉമ്മ വെക്കുവാനായി അവൾ കം ബാർട്ട്മെന്റിന്റെ ജനൽ ചില്ലുകൾ ഉയർത്തിവച്ചു...
അലസമായ് പാറിപ്പറക്കുന്ന മുടിക്ക് മുകളിലായി തന്റെ നേർത്ത സിൽക്ക് ഷാൽ പുതപ്പിച്ചപ്പോൾ ഉണ്ടായ ഇളം തെന്നലിന്റെ മൃദു തലോടലിൽ യാത്രയുടെ ഏതോ യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.....
കണ്ണൂരിൽ ട്രൈയിനിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്കെത്തുമ്പോൾ അച്ഛൻ ഉമ്മറത്തിരിന്നു പത്രം വായനയിലായിരിന്നു...
മുഷിഞ്ഞ വേഷവും കൈയിലെ ലഗ്ഗേജും കണ്ടപ്പോൾ തന്നെ പന്തികേട് തോന്നിയതിലവാം അച്ചൻ ഓടി വന്നു.....
കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളിൽ ഒരിറ്റ് ചൊരിയുവാൻ പോലും അവൾക്ക് കണ്ണിർ ഇല്ലായിരിന്നു.....
ദിവസങ്ങൾക്കുള്ളിൽ എരിയുന്ന ഹൃദയത്തിന്റെ ചൂടിൽ ധാരയായി പോയ കണ്ണീർ തടങ്ങളായിരിന്നു
അവളുടെത് ....
അവളുടെത് ....
അവൾ അച്ഛന്റെ മുന്നിൽ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് ചിരിയായ് തീർന്നില്ല ....
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അവളുടെ ഫോൺ കോളുകളിലൂടെ തന്നെ ചില ചിത്രങ്ങൾ അവരുടെ മനസ്സിൽ കാര്യങ്ങളുടെ രൂപരേഖ തിർത്തതിലാവാം അമ്മയും ..... ഒന്ന് വിളിച്ച് പറയുക പോലും ചെയ്യാതെ പെട്ടന്ന് വന്നതിലുള്ള കാരണം തിരക്കിയിരിന്നില്ല ....
കുളി കഴിഞ്ഞ് ഭക്ഷണമേശയിൽ ഒന്നിച്ചപ്പോൾ മുഖവുര കൂടാതെ അച്ചൻ പറഞ്ഞു..... "മോൾക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണവും നമ്മൾ നിർബന്ധിക്കില്ല" ..... ഇന്ന് തന്നെ അവരുടെ വീട്ടിൽ പോയി നമ്മുടെ തീരുമാനം അറിയിക്കണം വാക്കുകൾ മുഴുവിപ്പിച്ചത് ഈറനണിഞ്ഞ കണ്ണ് തുടച് കൊണ്ട് അമ്മയായിരിന്നു ....
വിവരമറിക്കാൻ പോയ അമ്മാവനെ നല്ലത് പോലെ അപമാനിച്ചാണ് അവർ വിട്ടത്.....
അവരുടെ ഭാഗത്ത് നിന്ന് നോക്കിയാൽ അതും ശരിയാണ് എല്ലാം തിരുമാനിച്ചുറപ്പിച്ച കല്യാണത്തിൽ നിന്ന് അവസാന നിമിഷം പെണ്ണ് പിൻമാറുകയെന്നത് അവരുടെ കുടുബത്തെ അപമാനിക്കുന്നതിന് തുല്യമാണ്......
അവർക്ക് വ്യക്തമായ കാരണം വേണമെന്ന് പറഞ്ഞപ്പോൾ നിരത്താൻ തെളിവുകളില്ലാതെ അമ്മാവൻ പതറുകയായിരിന്നു.....
ഒടുവിൽ ആരുടെയുമുന്നിൽ തലകുനിച്ചിട്ടില്ലാത്ത അച്ഛനും അമ്മയും ആ വലിയ തറവാട്ടുകാർക്ക് മുന്നിൽ തലകുനിച്ച് മാപ്പപേഷിച്ച നിമിഷങ്ങൾ ....
അവരുടെ പകപോക്കൽ തുടരുകയായിരിന്നു തുടർന്നങ്ങോട്ട്..... അവളെ കുറിച്ചുള്ള കെട്ടുകഥകൾ നാട്ടിൽ ഒഴുക്കിവിട്ടുകെണ്ടേ യിരിന്നു......
ഇത് വരെ ഒരു അന്യപുരുഷന്റെ മുഖത്ത് പോലും നോക്കാത്ത അവളെ അവരുടെ കെട്ടുകഥകളിൽ അഭിസാരികയാക്കി മാറ്റി....
സമൂഹത്തിൽ അവർ ക്രമേണ ഒറ്റപ്പെടുവാൻ തുടങ്ങി ...
കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ താളം തെറ്റാൻ തുടങ്ങി......
രണ്ട് വർഷത്തോളം പുതിയ വിവാഹാലോചനകൾ ഒന്നു അവളെ തേടിയെത്തിയില്ല ....
എത്തിയ ചുരുക്കം ചിലത് പാതി വഴിയിൽ നിലച്ചു....
അച്ചൻ ഇന്ന് തളർവാതത്തിന്റെ പിടിയിലാണ് .....
ശോഷിച്ച ശരീരവുമായി ജീവിതം തള്ളിനിക്കുകയാണ് അമ്മ .....
ഉറക്കമില്ലാത്ത രാത്രിയുടെ പടവുകൾ കയറുവാൻ ഉപയോഗിക്കുന്ന ഗുളിക അമിതമായതിനാകാം അവളുടെ ശരിരം ഈയിടയായി നല്ലപോലെ ചീർത്ത് വരുവാൻ തുടങ്ങി.....
ആരോടും കൂടുതൽ സംസാരിക്കാനാഗ്രഹിക്കാത്ത അവൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി ജിവിക്കുകയാണ്.....
കണ്ണൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ ഒതുങ്ങിക്കൂടി ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്ഷമായി ......
ആധാർ കാർഡിലെ തന്റെ പേരിലെ തെറ്റായ ഇനിഷ്യൽ തിരുത്തുന്നതിനാണ് അന്ന് പുതിയ തെരുവിലെ അക്ഷയ സെൻററിലേക്ക് ശരത് പോയത്...
കൗണ്ടറിലെ മേശമേൽ കൈയമർത്തി എ തോ ഫോം ഫിൽ ചെയ്യുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടിപ്പോയ് .....
നീണ്ട ഇടവേളക്ക് ശേഷമുള്ള സംഗമം .....
കൂടുതൽ ഒന്നും സംസാരിക്കാതെ തന്റെ ഫോൺ നമ്പർ മാത്രം കൊടുത്ത് നിത അന്ന് അവനിൽ നിന്ന് യാത്ര പറഞ്ഞു ....
അവളുടെ കണ്ണിലെ നൈരാശ്യമവൻ കണ്ടു ......
പണ്ട് തുടുതുടത്ത അവളുടെ പവിഴധരങ്ങൾ ഇന്ന്ചോര വറ്റി വെളുത്ത് വിളിറിയിരിക്കയാണ്.....
ആ രൂപത്തിലേക്ക് അധികം നോക്കിയിരിക്കാനോ പരസ്പരം കൂടുതൽ സംസാരിക്കാനോ രണ്ട് പേർക്കും സാധിച്ചില്ല.....
പണ്ടങ്ങോ പാതി വഴിയിൽ നിലച്ച പ്രണയമഴയിൽ വ രണ്ടുണങ്ങിയ അവന്റെ ഹൃദയത്തിൽ ഒരു നിമിഷം വർണ വസന്തങ്ങൾ വിരിയുന്നത് പോലെ തോന്നി......
ഏതോ രാഗം നിലച്ച താളത്തിൽ തെറ്റിയ അവന്റെ സ്പന്ദനങ്ങൾക്ക് പ്രണയ രാഗങ്ങൾ മധുരസംഗിതം ചാർത്തി ...
അന്ന് വൈകുന്നേരം അവളെ വിളിക്കാനുള്ള തിടുക്കമായിരിന്നു ശരത്തിന്.....
നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ ജീവിതത്തിന്റെ പ്രതിക്ഷയുടെ ഉണങ്ങിയ കൊമ്പിൽ തളിരിലകൾ പൂക്കുന്നതായി അവൻ കണ്ടുതുടങ്ങി....
ആ രാത്രിയിൽ അവർ ഒരു പാട് കാര്യങ്ങൾ സംസാരിച്ചു.....
തന്റെ അഹങ്കാരവും അവനെ ജിവിതത്തിൽ അവഗണിച്ചതും എല്ലാം തെറ്റയ് പോയെന്ന് പറഞ്ഞ് അവൾ കുറെ കരഞ്ഞു മാപ്പ് പറഞ്ഞു....
തന്റെ ശരീരത്തിലെനി ബാക്കിയുള്ളത് ഒരു കിഡ്നി മാത്രമാണെന്നും. എന്റെ കൂടെ ജീവിക്കാൻ നിനക്ക് ഭയമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ല എന്നും ഒന്നും സംഭവിക്കുകയില്ല എന്നും അവൾ ഉറപ്പ് നൽകി.....
നാളെതന്നെ വീട്ടിലേക്ക് പെണ്ണ് കാണൽ ചടങ്ങിന് വരുന്നുണ്ടെന്ന് പറഞ്ഞ് എല്ലാം ഉറപ്പിച്ചാണ് അവർ ഫോൺ കട്ട് ചെയ്തത് .......
അന്ന് രാത്രി അവൾ ശരിക്കുമെന്ന് ഉറങ്ങി ....... സ്പനങ്ങൾ പോലും കടന്ന് ചെല്ലാൻ മടിച്ച അവളുടെ ദ്രവിച്ച മനസിൽ നീണ്ട നാളുകൾക്ക് ശേഷം അന്ന് രാത്രിഒരു പാട് മധുരസ്വപ്നങ്ങൾ കൂട് കൂട്ടാൻ തുടങ്ങി .....
2017 ഡിസബർ 20
നിറപറയും നിലവിളക്കും നിറഞ്ഞ കതിർമണ്ഡപത്തിൽ നിന്ന് താലിചാർത്തി ഒരു പുതിയ ജിവിതത്തിലേക്ക് അവർ കാലെടുത്ത് വച്ച ഒരു ധന്യ ദിവസം ......
നിറപറയും നിലവിളക്കും നിറഞ്ഞ കതിർമണ്ഡപത്തിൽ നിന്ന് താലിചാർത്തി ഒരു പുതിയ ജിവിതത്തിലേക്ക് അവർ കാലെടുത്ത് വച്ച ഒരു ധന്യ ദിവസം ......
ആ ദിവസം ഇന്നലയാണ് അവരിലൂടെ കടന്ന് പോയത്... ഓർമകളിലേക്ക് ഊളിയിട്ട് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ച അവളുടെ മനസ്സിന്റെ സ്വപ്നത്തിലേക്ക് തിരശ്ശിലവിണത് അമ്മയുടെ സംസാരമായിരിന്നു....
"മോളെ അവന് ചായ കൊണ്ടു കൊടുക്കു" ......
by sumesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക