Slider

ഒരു ശവപ്പെട്ടി വില്പനക്കാരന്റ ജീവിതം

0
ഒരു ശവപ്പെട്ടി വില്പനക്കാരന്റ ജീവിതം
കഥ
ശവപ്പെട്ടി മാത്രമല്ല മരണാന്തര ചടങ്ങുകൾക്കു ആവിശ്യമായ എല്ലാ സാമഗ്രികകളും വിൽക്കുന്ന നാട്ടിലെ ഏക കടയാണ് കുമാരന്റേത്. മൃതദേഹം പുതപ്പിക്കാനുള്ള ചുവന്ന പട്ടു ചന്ദനത്തിരി
വിറക് മുറം കൊട്ടത്തേങ്ങ എന്നു വേണ്ട സംസ്കാരം കഴിഞ്ഞു വന്നാൽ കഴിക്കാറുള്ള മരണകഞ്ഞിക്കു ആവിശ്യമായ ചെറുപയർ അരി വരെ കടയിൽ നിന്നും വിൽക്കപ്പെടുന്നു.
ക്രിസ്ത്യാനികൾക്കാവിശ്യമായ ശവപ്പെട്ടി കുരിശു മെഴുകുതിരി കുന്തിരിക്കം
മുസ്ലിംങ്ങൾക്ക് മയ്യത്ത് കട്ടിൽ പൊതിയാനുള്ള പച്ചപ്പട്ട് എന്നിവയും കുമാരന്റെ കടയിൽ നിന്നും വാങ്ങാൻ കിട്ടും.
കുമാരന്റെ കടയുള്ള സ്റ്റോപ്പിന് ശവപ്പെട്ടി സ്റ്റോപ്പ്‌ എന്നാണ് അറിയപ്പെടുന്നത്. പൊതുവെ കുമാരന്റെ കടക്കു മരണത്തിന്റെ ഗന്ധമാണ്. അവിടെ നിന്നും ആരും തന്നെ പൂജക്ക്‌ വേണ്ടുന്ന ചന്ദനത്തിരി വാങ്ങാറില്ല. രൂക്ഷ ഗന്ധമാണതിന്.
ചിലപ്പോൾ നല്ല കച്ചവടം നടക്കും. അപ്പോൾ കുമാരൻ സന്തോഷിക്കും. എങ്കിലും കച്ചവടം നടക്കാത്ത ദിവസങ്ങൾ ഇല്ല. ശിവനാണ് കുമാരന്റെ ഇഷ്ടമൂർത്തി. ശിവനാണല്ലോ മരിപ്പിക്കുന്നത്.
കാലത്തു പൂജ കഴിഞ്ഞു പുറത്തു എത്തിയാൽ എല്ലാ പത്രങ്ങളിലേയും ചരമകോളം നോക്കും ആരൊക്കെ മരിച്ചു. ഇന്ന് എത്ര പെട്ടിയുടെ കച്ചവടം കിട്ടും. പെട്ടി വിറ്റാലേ എന്തെങ്കിലും കോള് കിട്ടുകയുള്ളു. അന്നത്തെ കച്ചവടത്തിന്റ ഏകദേശ രൂപം ലഭിക്കും.
മഴക്കാലത്തു സീസൺ സമയമാണ്. പനിയും മറ്റു അസുഖങ്ങളും പടർന്നു പിടിച്ചു ആളുകൾ ചത്തു ഒടുങ്ങുന്ന കാലം. പിന്നെ ഇടിവെട്ടിയും തെങ്ങു വീണും വീട് തകർന്നും ആളുകൾ ചാകും. പുഴയിൽ വീണു മരിച്ചതിനോട് താൽപ്പര്യം കുറയും. കാരണം ബോഡി കിട്ടില്ല.
സുനാമി അടിച്ചപ്പോൾ കുമാരൻ സന്തോഷിച്ചിരുന്നു. ബോഡി കിട്ടാതായപ്പോൾ വിഷമിച്ചു. കുറച്ചു നല്ല കച്ചവടം കിട്ടിയിട്ട് വേണം അയാൾക്കും ജീവിക്കാൻ. കുമാരന് കുറേ കടം ഉണ്ട്. വീട് നിർമ്മിച്ച വകയിലും മകളെ കെട്ടിച്ച വകയിലുമായി ബാങ്കുകളിൽ.
മരണം കുമാരൻ എന്നാണ് ഇയാളെ നാട്ടുകാർ വിളിക്കുന്നത്.
രാത്രിയിൽ കട അടച്ചു പോകുമ്പോൾ കുറെ പട്ടുകൾ വീട്ടിലേക്കു കൊണ്ടു പോകും. ആവിശ്യക്കാർക്കു രാത്രിയിൽ കൊടുക്കുവാൻ വേണ്ടിയാണു. മാത്രമല്ല ആവിശ്യത്തിനുള്ള പെട്ടികളും മറ്റും വീട്ടിലെ സ്റ്റോർ റൂമിൽ ഉണ്ട്. ആൾക്കാർ പറയും കുമാരന് മരിക്കാൻ സുഖം ആണെന്ന്.
എന്നാൽ കുമാരന്റെ ഭാര്യക്ക് ഇതൊന്നും ഇഷ്ടമല്ല. ഈ പണി മതിയാക്കി റബ്ബർ വെട്ടാൻ പോയിക്കൂടെ എന്ന് അവർ ചോദിക്കും.പക്ഷെ കുമാരന്റെ അപ്പൻ അപ്പൂപ്പൻമാരുടെ കാലത്തു തുടങ്ങിയ പണി മതിയാക്കാൻ അയാൾക്കിഷ്ടമല്ല.
കടയിൽ മതി കച്ചവടം. അതു വീട്ടിലേക്കു എഴുന്നള്ളിക്കുന്നത് എന്തിനെന്നു അവൾ ചോദിക്കും. ഇതൊരു സേവനം. അതായിരിക്കും അയാളുടെ മറുപടി. ചിലപ്പോൾ ഉറക്കം പൂർണ്ണതയിൽ നിൽക്കുമ്പോഴായിരിക്കും കാളിങ് ബെൽ ശബ്ദിക്കുന്നത്.
ചുവന്ന പട്ടിനു വേണ്ടി ആൾക്കാർ വരുന്നത്. സത്യത്തിൽ ഒരു ശല്യം തന്നെയെന്ന് അവൾക്കു തോന്നും പക്ഷെ കുമാരന് അതൊരു ശല്യമായി തോന്നിയിട്ടേയില്ല. അയാൾ സന്തോഷത്തോടെ കർമ്മം നിർവഹിക്കും..
ഒരു കോരിച്ചൊരിയുന്ന മഴക്കാലത്തു ഇതുപോലെ എഴുന്നേറ്റു വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞുവെങ്കിലും കുമാരൻ അവളെ തള്ളിമാറ്റി കാര്യങ്ങൾ നടത്തിയത് അയാളുടെ ജീവിതത്തിൽ സംഘർഷത്തിന് തുടക്കമായി. അന്ന് അയാൾ ആരോടും ഒന്നും മിണ്ടിയില്ല.
കുമാരന്റെ വിഷമം കണ്ടപ്പോൾ അവൾ പറഞ്ഞു.
നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതു വലിയ സേവനം ആണെന്ന്.എന്നാൽ നാട്ടുകാർക്ക്‌ പുച്ഛമാണ്. മരണം കുമാരാ..
അന്ന് ആദ്യമായിട്ടാണ് ഭർത്താവിനെ പേര് ചൊല്ലി വിളിച്ചത്. അയാളുടെ നെഞ്ചിൽ കൊടുവാൾ കൊണ്ടു വെട്ടിയ പ്രതീതി യായി തോന്നി. ഞാൻ ആർക്കു വേണ്ടി വേഷങ്ങൾ കെട്ടണം ?അയാൾ സ്വയം ചോദിക്കും.
ഒരിക്കൽ മകൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞതും അയാൾ ഓർത്തു.
അച്ഛന്റെ ശവപ്പെട്ടി കച്ചോടം നിർത്തണം.. മരണം കുമാരന്റെ മകളായി അറിയപ്പെടാൻ എനിക്ക് വിഷമം ഉണ്ട്. രാഗേഷേട്ടനും എന്നെ വഴക്ക് പറഞ്ഞിരുന്നു.
പിന്നീട് കുമാരൻ ഒരു മനോരോഗിയെ പോലെ പെരുമാറി. ഉണ്ണാറില്ല ഉറങ്ങാറില്ല
ആരോടും മിണ്ടാറില്ല.അയാളുടെ പെരുമാറ്റത്തിലും മാറ്റം വന്നു. നാട്ടുകാർ പറഞ്ഞു തുടങ്ങി.
കുമാരന് പിരാന്ത് ആണെന്ന്.
അന്നൊരു ദിവസം രാത്രി കട അടച്ചു വീട്ടിൽ എത്താതായപ്പോൾ ഭാര്യ കുമാരനെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് അയാൾ ചുവന്ന പട്ടുകൾക്കു മേലെ മരിച്ചു കിടക്കുന്നതാണ്.
ആരോ പറഞ്ഞു വിഷം കുടിച്ചിട്ടാണെന്ന്.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo