Slider

നിഴൽ

0
Image may contain: one or more people, sky, tree and outdoor

വിമ്മിഷ്ടത്തോടെ മുഖം തിരിക്കാറുണ്ട് ഞാൻ
നീ കൂടുതൽ എന്നിലേക്കാഴ്ന്നു പോകുമ്പോൾ.
എതിർക്കാനാവാതെ കൈകൾ പിടിച്ചുകെട്ടി
കാലുകൾക്കു മുകളിലമരുന്ന നിൻ്റെ
പുരുഷത്വത്തെ വെറുപ്പാണെനിക്ക്
സദാ എൻ്റെ പിറകേ നടന്ന് ചലനങ്ങളിൽ
ജാരനെതിരയുന്ന നിൻ്റെ കണ്ണുകളെ,
മാറ്റാനഴിച്ചിട്ട അടിവസ്ത്രങ്ങളിൽ പോലും
അന്യൻ്റെ മണം തേടുന്ന നാസികയെ.
എന്നിലേക്കു മാത്രം ചുരുങ്ങുന്ന ചിന്തകളുമായ്
നീ പിന്തുടരുമ്പോൾ
ഞാൻ വെറുപ്പുകളാൽ ഉൾവലിഞ്ഞ്,
പരിഹാസങ്ങളാൽ നഗ്നയായി,
പൊതുജനങ്ങൾക്കു മുന്നിൽ
ദുരന്തകഥാപാത്രമാവുന്നു.
നീയെന്ന സംശയത്തിൻ്റെ
സംരക്ഷണ കവചംവേണ്ടെനിക്ക്
പൊട്ടിച്ചെറിയുന്നതിനു മുമ്പേ
സ്വയം പിൻമാറിക്കൊള്ളുക.
ശീലാവതിയിലും,ദമയന്തിയിലും, ഊർമ്മിളയിലും
സഹനത്തിൻ്റെ ഞാനുണ്ടെങ്കിൽ
വിരചരിത്രം രചിച്ച അംഗനമാരെ
നീ ഒർത്തു കൊള്ളുക.
അവരിലൊരാളായ് മാറാൻ
വേഷപകർച്ച പോലും വേണ്ടെനിക്ക്.
എൻ്റെ ഊർജ്ജവും, സവിശേഷതകളും.
സൗന്ദര്യവും കവർന്ന് പകരം
അഗ്നിപരീക്ഷണങ്ങളിൽ
പതിവ്രതയാണെന്നു തെളിയിക്കാൻ
ഭൂമിപുത്രിയല്ല ഞാൻ.
അസുരനെ കൊന്ന് താണ്ഡവമാടിയ
ദുർഗ്ഗയാണ് ശ്രീദുർഗ്ഗ.
ബാബു.
4/1/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo