എനിക്കു പ്രസവം നിർത്തണം,
മടുത്തു ,ഇനി വയ്യ,
ചുമ്മ പ്രസവിച്ച് കൂട്ടീട്ട് എന്തു കാര്യം,
മക്കളെ നോക്കണ്ടേ, സംരക്ഷിക്കേണ്ടേ,?
പ്ളീസ് ദയവു ചെയ്ത് ====?
മടുത്തു ,ഇനി വയ്യ,
ചുമ്മ പ്രസവിച്ച് കൂട്ടീട്ട് എന്തു കാര്യം,
മക്കളെ നോക്കണ്ടേ, സംരക്ഷിക്കേണ്ടേ,?
പ്ളീസ് ദയവു ചെയ്ത് ====?
എന്റെ മുന്നിൽ കൈക്കൂപ്പി അവൾ യാചിച്ചു,
അവളുടെ കണ്ണുനീരിനു മുന്നിൽ ഞാൻ വല്ലാതായി, എന്റെ കൈകൾ അയഞ്ഞു,,
ഞാനവളെ തളളിമാറ്റി,
ഞാനവളെ തളളിമാറ്റി,
കട്ടിലിൽ ഇരുന്നു,
തലതാഴ്ത്തി,
തലതാഴ്ത്തി,
അവളെന്റെ അടുത്ത് വന്നിരുന്നു,
എന്റെ ചുമലിൽ കൈവെച്ചു,
എന്റെ ചുമലിൽ കൈവെച്ചു,
താഴ്ത്തിയ തലയുർത്തി ഞാനവളെ നോക്കി,
അവളപ്പോഴും കരയുകയായിരുന്നു,
അവളപ്പോഴും കരയുകയായിരുന്നു,
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി,
കണ്ണുനീർ മുത്തുകൾ കവിളിലൂടെ ഒലിച്ചിറങ്ങുന്നു,,
കണ്ണുനീർ മുത്തുകൾ കവിളിലൂടെ ഒലിച്ചിറങ്ങുന്നു,,
കണ്ണുകൾ പ്രസവിക്കുന്ന മുത്തുകളാണോ ഈ കണ്ണുനീർ,?
അവളെന്റെ വലതു കരം കവർന്നു,
അവൾക്കെന്തോ പറയുവാനുണ്ടെന്ന് എനിക്കു തോന്നി,
അവളുടെ നാവിൽ പ്രസവ വേദന,
വീർത്ത കവിളുകൾ ഗർഭിണിയുടെ വയറു പോലെ തോന്നിപ്പിച്ചു,
അവളുടെ നാവിൽ പ്രസവ വേദന,
വീർത്ത കവിളുകൾ ഗർഭിണിയുടെ വയറു പോലെ തോന്നിപ്പിച്ചു,
പെട്ടന്നു തന്നെ ഇരട്ടക്കുട്ടികളെ പ്രസവിച്ചതു പോലെ വാക്കുകൾ പുറത്തേക്ക്,
''പിണങ്ങിയോ, ?
''ഇല്ലെന്ന് 'ഞാൻ തലയാട്ടി,
''നോക്കു, നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഇതുവരെ ഞാനെതിര് നിന്നിട്ടില്ല, പക്ഷേ ===?? അവളൊന്നു നിർത്തി,
ആകാംക്ഷ യോടെ ഞാൻ കാതോർത്തു,
അവൾ തുടർന്നു, !
''ഏകാന്തതയുടെ മണിയറയിൽ വച്ച് നിങ്ങളുടെ ധാരാളം സ്യഷ്ടികളുടെ പ്രസവം നടത്തിയവളാ ഞാൻ,, ആ സ്യഷ്ടികളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പറഞ്ഞതാ, എനിക്കിനി പ്രസവിക്കാൻ വയ്യ, ചുമ്മ പ്രസവിച്ച് കൂട്ടീട്ട് എന്തു കാര്യം, ഫേസ്ബുക്കിലും, ഗ്രൂപ്പിലും അലഞ്ഞ് തിരിയുന്ന നമ്മുടെ മക്കൾക്ക് ഒരു ലൈക്കു പോലും വാങ്ങിക്കൊടുക്കാൻ ആരുമില്ലാ,
ലൈക്കിന് വേണ്ടിയുളള ആ കുഞ്ഞുങ്ങളുടെ നോട്ടം കാണുമ്പോൾ ''ഭാവന ''യായ ഈ അമ്മയുടെ നെഞ്ചുരുകും, !! അവൾ ഏങ്ങലടിച്ചു, കൊണ്ട് എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങി,,
ലൈക്കിന് വേണ്ടിയുളള ആ കുഞ്ഞുങ്ങളുടെ നോട്ടം കാണുമ്പോൾ ''ഭാവന ''യായ ഈ അമ്മയുടെ നെഞ്ചുരുകും, !! അവൾ ഏങ്ങലടിച്ചു, കൊണ്ട് എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങി,,
എന്നിലെ 'കഥാകാരന്റ് ' ഉളെളാന്ന് പിടഞ്ഞു,
പുതിയൊരു രചനയ്ക്കു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടവനെ പോലെ ഞാനെഴുന്നേറ്റു,
അവളുടെ പിന്നാലെ ചെന്നു,,
അവളെ അവിടെയെങ്ങും കണ്ടില്ല,
പുതിയൊരു രചനയ്ക്കു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടവനെ പോലെ ഞാനെഴുന്നേറ്റു,
അവളുടെ പിന്നാലെ ചെന്നു,,
അവളെ അവിടെയെങ്ങും കണ്ടില്ല,
എന്റെ ,
''ഭാവന '' പറഞ്ഞതു ശരിയാണ്,
''ഭാവന '' പറഞ്ഞതു ശരിയാണ്,
ഞാൻ മുറിയിലേക്ക് മടങ്ങി വന്നു,
തൂലികയും പേപ്പറും മടക്കി വച്ചു,
തൂലികയും പേപ്പറും മടക്കി വച്ചു,
''ഞാൻ മൊബൈലെടുത്തു,
ഫേസ്ബുക്കിന്റെ തെരുവിലും, ഗ്രൂപ്പിന്റെ പടിക്കലും, ലൈക്കിനായി കാത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്തി,
അവരെ ഓരോരുത്തരേയും കൈപിടിച്ച് എഴുന്നേല്പ്പിച്ചു !!
ഫേസ്ബുക്കിന്റെ തെരുവിലും, ഗ്രൂപ്പിന്റെ പടിക്കലും, ലൈക്കിനായി കാത്തിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്തി,
അവരെ ഓരോരുത്തരേയും കൈപിടിച്ച് എഴുന്നേല്പ്പിച്ചു !!
''വാ മക്കളെ, !!
അവരുത്സാഹത്തോടെ എന്നോടൊപ്പം വന്നു,
ഏകാന്തതയുടെ അപാര തീരത്തേക്ക് ഞാനവരെ കൂട്ടിക്കൊണ്ടു പോയി,,
ഞാൻ ചുറ്റും നോക്കി,
ആരുമില്ലെന്നുറപ്പു വരുത്തി,
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല,
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല,
കൈയ്യിൽ കരുതിയ ''ഡിലീറ്റെ';ന്ന മാരക വിഷമെടുത്ത് . ഞാനെന്റെ പൊന്നു മക്കളെ
കൊന്നു, !!!
കൊന്നു, !!!
''ഭാവനേ നീ ' എന്നോട് ' ക്ഷമിക്കു, !!
=============.
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്
=============.
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക