ഒരു കസേര ഇങ്ങോട്ട് പുറത്തേക്ക് എടുത്തു താ മോളെ..."
അതും പറഞ്ഞ് പുറത്ത് വിറക് കീറി കൊണ്ടിരുന്ന അപ്പച്ചൻ ശരം വിട്ട കണക്കെ അകത്തേക്ക് കേറുന്നതും നടയിൽ ഓടിവന്ന് തിരി കത്തിച്ച് എന്തൊക്കെയോ പിറു പിറുക്കുന്നതും കണ്ടൂ..
അപ്പച്ചന്റെ തിരികത്തിക്കൽ കണ്ടിട്ടാവണം കാലും നീട്ടി ഇരുന്ന അമ്മച്ചി... വെള്ളത്തിലിട്ട് ചീയിച്ച് തല്ലി വേർപെടുത്തിയ ചകിരി ഇടതുവശം ഇരുന്നിരുന്നത് കൈവെള്ളയിൽ ഇട്ട് തിരുമ്മി കയർ ഉണ്ടാക്കുന്ന പണിയിൽ നിന്നും തൽക്കാലം വിരാമം കൊടുത്ത് മടിയിലെ പൊടിയും തട്ടി എഴുന്നേറ്റത്...
അല്ലെങ്കിൽ ആന കുത്താൻ പോണൂ എന്ന് പറഞ്ഞാലും അമ്മച്ചി ചകിരി പിരിക്കുന്നിടത്തു നിന്നും എഴുനേൽക്കാൻ പോണില്ല..
പറമ്പിലെ പണി കഴിഞ്ഞ് വീണു കിട്ടുന്ന നേരത്തെ ഹോബിയാണ് ചകിരിപിരി..
വീട്ടിലെ പ്രധാന സംഭവങ്ങൾ അരങ്ങേറുമ്പോൾ ഒക്കെ ഈ തിരി കത്തിക്കൽ പതിവാണ്..
പ്രത്യേകിച്ച് തെങ്ങ് കയറ്റം...മരം വെട്ട്...സദ്യയൊരുക്കം....മുതലായവ..
പ്രത്യേകിച്ച് തെങ്ങ് കയറ്റം...മരം വെട്ട്...സദ്യയൊരുക്കം....മുതലായവ..
ഈശോന്റെ അടുത്തുള്ള അപേക്ഷ ബോധിപ്പിക്കലും കഴിഞ്ഞ്..അപ്പച്ചനും അമ്മച്ചിയും വീടിന് പുറത്തേക്ക് ഓടി ഇറങ്ങി...ഭവ്യതയോടെ കൈകൾ കൂപ്പുന്നുണ്ട്...
ആരടാ ഇൗ അവതാരം...അവർ കൈ കൂപ്പി നിന്നു സ്വീകരിക്കുന്നത് .. എന്ന് ആലോചിച്ച് നോക്കുമ്പോഴുണ്ട് ....ദാ വരുന്നു...നെറ്റിപ്പട്ടം ചൂടി എഴുന്നെള്ളുത്തിന് കൊണ്ട് വരുന്ന ഗുരുവായൂർ കേശവനെ പോലെ ഒരു പെമ്പിറന്നോത്തി. .
ഞങ്ങടെ അമ്മായി..
മാഗി ....
നാട്ടിലെ പ്രമാണിച്ചി....
നാട്ടിലെ പിള്ളേർ പന്തുരുട്ടി കളിക്കുന്ന വിശാലമായ പറമ്പുകളും ഉന്നം എറിഞ്ഞ് പഠിക്കുന്ന മാവായ മാവും...അത്യാവശ്യം വട്ടച്ചെലവിന് കാശ് ഉണ്ടാക്കാൻ രാത്രി നേരത്ത് കേറി രണ്ട് തേങ്ങ ഇടാൻ പറ്റിയ തെങ്ങിൻപറമ്പും അങ്ങനെ അങ്ങനെ നാട്ടിൽ നാഥനില്ലാതെ കാണാൻ കഴിയുന്ന എല്ലാ പറമ്പിന്റെയും സാക്ഷാൽ ഉടയോത്തി.. ..

"എന്റെ പൊന്നേ ഇൗ സാധനോ..."അറിയാണ്ട് പറഞ്ഞ് പോയി..
എങ്ങനാ പറയാതിരിക്കുന്നത്..
അമ്മച്ചിയുടെ കയ്യും പിടിച്ച് ആദ്യായി അവരുടെ വീട്ടിൽ ചെന്ന ദിവസം..
അമ്മച്ചിയുടെ കയ്യും പിടിച്ച് ആദ്യായി അവരുടെ വീട്ടിൽ ചെന്ന ദിവസം..
രണ്ട് നില മാളികയുടെ മുറ്റത്ത് ഒരു നില വീടിന്റെ ഉയരത്തിൽ തേങ്ങ കൂട്ടി ഇട്ടിരുന്നു..
അതിന്റെ അടുത്ത് കാലിൽമേൽ കാലും നീട്ടി വേലക്കാരോട് ഓർഡറും ഇട്ട് ഒരു ചന്ത്രക്കാരത്തി...
അതിന്റെ അടുത്ത് കാലിൽമേൽ കാലും നീട്ടി വേലക്കാരോട് ഓർഡറും ഇട്ട് ഒരു ചന്ത്രക്കാരത്തി...
പൊക്കിൾ വരെ നീണ്ട മാലയും പുട്ട് കുറ്റി പോലെ വളകളും വിരലിൽ നിറയെ ചക്ക പോലത്തെ മോതിരങ്ങളും...
അവരെ കണ്ടപാടെ അവിടെ നിന്ന് ഓടി പോകാനാണ് തോന്നിയത്..
അവരുടെ മുന്നിൽ ഒാച്ചാനിച്ച് നിൽക്കുന്ന വേലക്കാർ... ആണുങ്ങളും പെണ്ണുങ്ങളും...
അവരെ കണ്ടപാടെ അവിടെ നിന്ന് ഓടി പോകാനാണ് തോന്നിയത്..
അവരുടെ മുന്നിൽ ഒാച്ചാനിച്ച് നിൽക്കുന്ന വേലക്കാർ... ആണുങ്ങളും പെണ്ണുങ്ങളും...
അമ്മച്ചിക്ക് അവരെ ജീവനാണ്..
അമ്മച്ചിയോട് വിശേഷാൽ സ്നേഹം ഉണ്ടെന്ന് പറയും അമ്മച്ചി...
"എന്താ അമ്മായി സുഖമല്ലേ..."എന്നും പറഞ്ഞ് എഴുനേറ്റു അവർ..
ആസനം വിട്ടെഴുനേൽക്കുന്നത് ഒരു കുട്ടിയാന എഴുനേൽക്കുന്ന പോലെ യാണല്ലോ എന്ന് കണ്ട്..അൽഭുതപരത ന്ത്രയായി വായും പൊളിച്ച് ഞാൻ നിന്നു..

എളിമയുടെ ബാലപാഠം അറിയാത്തോണ്ടാവും അവരെ കണ്ടപ്പോ കണ്ട് മറന്ന പഴയ മലയാള സിനിമയിലെ കാ രണോത്തികളെയാണ് ഓർമ വന്നത്...
അപ്പോഴാണ്...പെട്ടെന്നൊരു ഒരു യുവാവ് വീടിന്റെ അകത്ത് നിന്നും പുറത്തേക്ക് വരുന്നത്...
"എടാ.. തുണിയൊക്കെ എടുത്തോടാ..."ചോദ്യം യുവാവിനോട് ആണ്
"എടാ.. തുണിയൊക്കെ എടുത്തോടാ..."ചോദ്യം യുവാവിനോട് ആണ്
"ഉവ്വ് അമ്മായി...എല്ലാം എടുത്ത്."
മട്ടും ഭാവവും കണ്ട്...ഒരു തയ്യൽക്കാരൻ പോലെ തോന്നി.. അളവെടുക്കൻ വന്ന താവും..ഞാൻ മനസ്സിൽ പറഞ്ഞു
"എടാ പോവല്ലേ...ഒരു സാധനവും കൂടി ഉണ്ട്..."
അമ്മായി...അവരുടെ നൂറ് കിലോ ശരീരം തൂക്കി കുലുങ്ങി കുലുങ്ങി അകത്തേക്ക് പോയി..
അകത്തേക്ക് പോയ അമ്മായി...പുറത്തേക്ക് വന്ന് വാതിൽക്കൽ നിന്ന് പറഞ്ഞു..
അകത്തേക്ക് പോയ അമ്മായി...പുറത്തേക്ക് വന്ന് വാതിൽക്കൽ നിന്ന് പറഞ്ഞു..
"എടാ ഇതിന്റെ സൈഡ് വിട്ടിരിക്കുന്നു..ഒന്ന് തയ്ച്ച് താടാ..."
അലർച്ചയോടെ അവർ അത് പറഞ്ഞപ്പോൾ മുറ്റത്ത് നിന്നിരുന്ന സ്ത്രീപുരുഷ ഭേദമന്യേ അങ്ങോട്ട് നോക്കി...
അമ്മായി ഇതാ പൊക്കി പിടിച്ച് നില്കുന്നു..
തുള വീണ ഒരു ആനഷഡ്ഡി...
തുള വീണ ഒരു ആനഷഡ്ഡി...
ആ കാഴ്ച കാണാന് കൂടുതൽ ശക്തി ഇല്ലാതെ മുറ്റത്ത് തേങ്ങ പെറുക്കാൻ നിന്ന പെണുങ്ങൾ എല്ലാം കൂടി ഉടൻ...തേങ്ങ പെറുക്കാൻ കുനിഞ്ഞു..ആണുങ്ങൾ മുഖം കോട്ടി ഊറിചിരിച്ചു..
പാവം തയ്യൽക്കാരൻ ചെക്കൻ...എന്നെ ഒന്ന് നോക്കി...അവൻ വെട്ടിവിയർകുന്ന കണ്ടൂ...
പാവം തയ്യൽക്കാരൻ ചെക്കൻ...എന്നെ ഒന്ന് നോക്കി...അവൻ വെട്ടിവിയർകുന്ന കണ്ടൂ...
അടുത്ത രംഗം എന്തെന്ന് കാണാൻ അതിശയത്തോടെ നോക്കി നിൽക്കുമ്പോഴാണ് ആരാണ്ട് വിളിച്ച് പറഞ്ഞത് എന്നോണം അമ്മായിയുടെ മോൻ അവിടെ ചാടി വീണത്..
"അമ്മ അതുംകൊണ്ട് പോകുന്നുണ്ടോ...ഒരു സാധനം തയ്‌പിക്കാൻ നടക്കുന്നു.... ".
"നീ പോടാ രാമൻകുട്ടി..."തയ്യൽക്കാരൻ യുവാവിനെ നോക്കി അമ്മായീടെ മോൻ പറഞ്ഞൂ
"നീ പോടാ രാമൻകുട്ടി..."തയ്യൽക്കാരൻ യുവാവിനെ നോക്കി അമ്മായീടെ മോൻ പറഞ്ഞൂ
അത് കേട്ട പാടേ ശ്വാസം നേരെ വീണ രാമൻ കുട്ടി എന്നേം നോക്കി ഒരു വളിച്ച ചിരിയും പാസാക്കി ജീവനും കൊണ്ടോടി..
അമ്മായിയുടെ ആദ്യദർശനം ഒരു തുള വീണ തുണിയോടെ ആരംഭിച്ചു..
പിന്നെ ദാ ഇപ്പൊ ഇവിടെ ....വീടിനോട് ചേർന്ന് കിടക്കുന്ന പറമ്പ് കേറിക്കാൻ ഉള്ള വരവാണ്...പറമ്പിന്റെ സൂക്ഷിപ്പ് ഞങ്ങൾക്കാണ് ...ഞങ്ങളുടെ വീട്ടിൽ കൂടിയേ എന്നും അവരുടെ പറമ്പിൽ പോകൂ...
അത് അമ്മച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്ന് അമ്മച്ചിയുടെ വയ്പ്..
അത് അമ്മച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്ന് അമ്മച്ചിയുടെ വയ്പ്..
അവർ ശരിക്കും ഒരു തൂമ്പ ആണെന്ന് നൂറ് വട്ടം പറഞ്ഞിട്ടും അമ്മച്ചി എന്റെ വാക്ക് വില കൊണ്ടില്ല...
അവരുടെ ആസനം സ്വസ്ഥമാക്കാനാണ് കസേര പൊക്കി പുറത്തിടാൻ പറഞ്ഞത്..
പുതു മണവാട്ടിയായ ഞാൻ കേട്ടാലേ പറ്റൂ..
കൈയ്യും കൂപ്പി ചെന്ന്... സ്തുതി കൊടുത്തൂ
നാട്ടുനടപ്പാണ്
നാട്ടുനടപ്പാണ്
കാലിൽ പാരഗണിന്റെ നീല വള്ളിച്ചെരുപ്പും വിരലിൽ ചുവന്ന പോളിഷും പുരട്ടി നിൽക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കി..അവർ പറഞ്ഞു
"എടീ ..അവിടെ ചെന്ന് അവരുടെ കൂടെച്ചെന്ന് തേങ്ങ പെറുക്കാൻ കൂടിക്കോ."
"എടീ ..അവിടെ ചെന്ന് അവരുടെ കൂടെച്ചെന്ന് തേങ്ങ പെറുക്കാൻ കൂടിക്കോ."
അവർക്ക് മുന്നേ എത്തിയ വേലൻമാർ അപ്പോഴേക്കും തേങ്ങ ഇടാൻ തുടങ്ങിയിരുന്നു...
അവരുടെ ഓർഡർ കേട്ടിട്ടും ഞാൻ അനങ്ങാതെ നിന്നു..
വോട്ടർപട്ടികയിൽ പോലും പേര് വരാത്ത എന്നിൽ അപ്പോൾ ഒരു കമ്മ്യൂണിസ്റ്റ്കാരി ഞെരി പിരി കൊണ്ട് നിന്നു്...
തൊണ്ണൂറുകളിൽ പോലും...പണിക്കാരോട് അടിയാൻമാരെ പോലെ കാണുന്ന ഒരു കൂട്ടർ..
തൊട്ടടുത്ത പൊട്ടകുളത്തിൽ വീണ തേങ്ങ ക്കുല നോക്കി അവർ പറഞ്ഞു..
"അതെടുക്ക് കൊച്ചെ.."
"അതെടുക്ക് കൊച്ചെ.."
കറുത്ത .....കാലു ചവിട്ടിയാൽ പൂണ്ട് പോകുന്ന... ചെളി മാത്രം ഉള്ള കുളത്തിന്റെ ഒത്ത നടുക്ക് വീണ തേങ്ങാക്കുല നോക്കി ഞാൻ പ്രഖ്യാപിച്ചു
"ഞാൻ കുളത്തിൽ ഇറങ്ങില്ല ....ചെളിയാണ്.."
ആദ്യമായി അവരുടെ മുഖത്ത് നോക്കി ഒരു പതിനെട്ട്കാരി പെൺകുട്ടി...നോ പറ ഞ്ഞതിന്റെ ദേഷ്യം അവരുടെ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു...
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ചെങ്കൊടി ഏന്തി നിൽക്കുന്ന മരുമകളെ കണ്ട് വിറ പൂണ്ട അമ്മച്ചി...ചാടി കുളത്തിൽ ഇറങ്ങി തേങ്ങ. എടുത്ത് കരയിൽ ഇട്ടു..
"ടൗണിൽ ജീവിച്ച കുട്ടിയാണ്... അതിന്റെയാ"
അമ്മച്ചി മൊഴിഞ്ഞു
അമ്മച്ചി മൊഴിഞ്ഞു
അമ്മച്ചിയുടെയും അപ്പച്ചന്റെയും അവരോടുള്ള നിലപാടിൽ കലി പൂണ്ട് ഞാൻ അവിടം വിട്ടു..
പിന്നെയും തെങ്ങ് കേറാൻ അവർ വന്ന് കൊണ്ടിരുന്നു....കയറ്റം കഴിഞ്ഞ് ..വലിയ വഞ്ചി നിറയെ തേങ്ങയും കയറ്റി വള്ള കോലു കുത്തി നീങ്ങുന്ന വഞ്ചിയുടെ അറ്റത്ത് കറുത്ത കുടയും പിടിച്ച് അവർ ഇരുന്നു...
ഓരോ തവണ വരുമ്പോഴും..ഞങളുടെ അമ്മച്ചി....ചാടി പിടിച്ച് അവരെ എതിരേറ്റു..
കുശലാന്വേഷണം നടത്തി..
എന്നോട് അവർക്ക് സ്നേഹാണ്...അമ്മച്ചി ഇടക്കിടെ പറഞ്ഞു...
കുശലാന്വേഷണം നടത്തി..
എന്നോട് അവർക്ക് സ്നേഹാണ്...അമ്മച്ചി ഇടക്കിടെ പറഞ്ഞു...
എത്ര വയ്യെങ്കിൽ പോലും അവരെ കാണുമ്പോൾ സ്നേഹത്തോടെ അമ്മച്ചി ചെല്ലും...അവർക്കുള്ള കസേരയും പൊക്കി പിടിച്ച് കൊണ്ട്...
ബന്ധുക്കൾ ആയിരുന്നിട്ടു പോലും ഇവരുടെ ഇടയിൽ നിലനിൽക്കുന്നത് ഒരു തമ്പ്രാൻ കുടിയാൻ ബന്ധം എന്ന് എനിക്ക് തോന്നി പോയിരുന്നു..
മുതലാളിക്ക് വേണ്ടി പ്രണൻ കളയാൻ തയ്യാറായി നിൽക്കുന്ന ഒരു തലമുറ..
കാലം മാറിയിട്ട് പോലും...അവനിൽ കുടിയാന്റെ ചോര ബാക്കി നിന്നു.
കാലം മാറിയിട്ട് പോലും...അവനിൽ കുടിയാന്റെ ചോര ബാക്കി നിന്നു.
മണ്ണിൽ കുഴികുഴിച്ച് ഭക്ഷണം കൊടുത്ത് പോന്നുവത്രെ കുടിയാന്മാർക്ക്...
സ്വാതന്ത്രം കിട്ടിയിട്ടും പഴയ മുതലാളിമാരെ തേടി കുടിയാന്മാർ എത്തി...ഓണത്തിനും വിഷുവിനും...കൈനീട്ടം തേടി..
എനിക്കെല്ലാം പുതിയ കഥായായിരുന്നൂ..കഥകളിൽ ഞാൻ വായിച്ച റിഞ്ഞ ലോകത്തിന്റെ ശേഷിപ്പുകൾ കൺമുന്നിൽ...
ഒരു തെങ്ങ് കയറ്റത്തിന് ...അവർ വീട്ടിലേക്ക് വന്ന് അവരുടെ പറമ്പിലേക്ക് കെറാൻ ഒരുങ്ങുമ്പോൾ ....കിടക്കയിൽ ..ബ്രെയിൻ ട്യൂമർ ബാധിച്ച ഞങ്ങടെ അമ്മച്ചി....വേദന കടിച്ചമർത്തി പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവരെ കാണാൻ പുറത്തേക്ക് ഇറങ്ങാൻ നോക്കി..
അമ്മായിയെ കാണാൻ മോഹിച്ച അമ്മച്ചി രണ്ട് തവണ അമ്മച്ചിയുടെ രോഗവിവരം പറഞ്ഞ് ആളെ വിട്ടിരുന്നു..
എന്നിട്ടും അമ്മച്ചിയെ കണ്ടിട്ട് പോലും കാണാത്ത മട്ടിൽ നടന്നു പോയ അവരെ കണ്ട്...അമ്മച്ചി...പതിയെ വീണ്ടും കട്ടിലിൽ വന്ന് കിടന്നു...
കൈകൾ നെറ്റിക്ക് മുകളിൽ വെച്ച്...അമ്മച്ചി കിടക്കുമ്പോൾ അമ്മച്ചിയുടെ കണ്ണിൽ നിന്നും ചാലുകൾ കീറി.....വെള്ളം ഒഴുകി കൊണ്ടിരുന്നു...
കൈകൾ നെറ്റിക്ക് മുകളിൽ വെച്ച്...അമ്മച്ചി കിടക്കുമ്പോൾ അമ്മച്ചിയുടെ കണ്ണിൽ നിന്നും ചാലുകൾ കീറി.....വെള്ളം ഒഴുകി കൊണ്ടിരുന്നു...
അമ്മച്ചി പിന്നെ ഒരിക്കലും മാഗിയമ്മായിയെ തിരക്കിയില്ല..
ഒന്നര വർഷങ്ങൾക്ക് അപ്പുറം മാഗിയമ്മായി..അമ്മച്ചിയെ തിരക്കി എത്തിയപ്പോഴേക്കും...തലയിലെ മുഴ അമ്മച്ചിയുടെ ഓർമകളെ ഭൂരിഭാഗവും വി ഴൂങ്ങിയിരുന്നൂ.
ബോധം മറഞ്ഞ അമ്മച്ചിയുടെ ചെവിയിൽ എന്നിട്ടും ഞാൻ ഓതി...
"ദേ മാഗിയമ്മായി വന്നിരിക്കുന്നു.."
"ദേ മാഗിയമ്മായി വന്നിരിക്കുന്നു.."
മരുമോളോട് ഉള്ള സ്നേഹമോ അമ്മായിയുടെ പേര് കേട്ടിട്ടോ....ഉയർത്താൻ ശേഷിയില്ലാതെ കൈകൾ ഉയർത്താൻ ഒരു ശ്രമം..നടത്തുന്ന പോലെ ആ കൈവിരലുകൾ ചലിക്കുന്നത് ഞാൻ കണ്ടൂ
എന്റെ അകകണ്ണിൽ ഞാൻ വായിച്ചെടുത്തു..
കൈകൾ സ്നേഹത്തോടെ കൂപ്പി അവരെ നോക്കി ചിരിക്കാൻ കൊതിക്കുന്ന അമ്മച്ചിയുടെ മനസ്സിനെ.....
കൈകൾ സ്നേഹത്തോടെ കൂപ്പി അവരെ നോക്കി ചിരിക്കാൻ കൊതിക്കുന്ന അമ്മച്ചിയുടെ മനസ്സിനെ.....
By: Shabna Shabna Felix
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക