Slider

അഭിനിവേശം

0
Image may contain: 1 person, drawing

അവൾ എന്റെ എല്ലാമായിരുന്നു. ചെറുപ്രായത്തിൽ തന്നെ ഞാൻ അവളുമായി ചങ്ങാത്തം കൂടിയിരുന്നു. പിന്നീട് പ്രവാസജീവിതത്തിന്റെ കാഠിന്യതയിൽ ഞങ്ങൾ അകന്നു. ഒരു വേനൽക്കാലം വൈകുന്നേരം ഞാൻ ഒന്നു നടക്കാൻ ഇറങ്ങിയതായിരുന്നു അവസാനം ഒരു റസ്റ്റോറന്റിൽ എത്തിച്ചേർന്നു. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. അവിടെ ഒരു കോണിൽ ശീതീകരിച്ച റൂമിൽ എന്റെ കണ്ണുടക്കി. അതാ അവൾ അവിടെ ഇരിക്കുന്നു .എന്റെ മനസ്സിൽ ഒരു മഴക്കാലം പെയ്തിറങ്ങി. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അവൾ തന്നെയാണ്. പഴയ ഒരു നാട്ടിൻപുറത്തുകാരി യിൽ നിന്നും ഒരു മോഡേൺ സ്റ്റൈലിലേക്ക് അവർ മാറിയിരിക്കുന്നു ഞാൻ അവിടേക്ക് നടന്നു ഡോർ മെല്ലെ തുറന്നു .മനസ്സിൽ ഒരു ഹായ് പറഞ്ഞു ഞാൻ കൈനീട്ടി അവളിൽ ഒന്നു സ്പർശിച്ചു. ഒരു തണുപ്പ് എന്റെ ശരീരത്തിലേക്ക് ഇരച്ചുകയറി നാട്ടിൽ വച്ച് കാണുമ്പോൾ വളരെ ഡ്രൈ ആയിരുന്നു അവളുടെ ശരീരം ഇപ്പോൾ വളരെ മൃദുലമായി രിക്കുന്നു ഒരു നിമിഷം പെട്ടെന്ന് ഞാൻ അവളെ കോരിയെടുത്തു എന്റെ മാറോടണച്ച് ചുംബിച്ചു ചുണ്ടോടടുപ്പിച്ച് അവളിലെ ലഹരി ഞാൻ ആവോളം നുകർന്നു .ഒരെതിർപ്പും കൂടാതെ അവൾ എന്നിലേക്ക് ആഴ്ന്നിറങ്ങി. അതൊരു തുടക്കം മാത്രം ആയിരുന്നു പിന്നീട് എല്ലാ ആഴ്ചയിലും ഞങ്ങൾ കണ്ടുമുട്ടി അപ്പോഴെല്ലാം അവൾ എന്നിലേക്ക് ലഹരി നിറച്ചു കൊണ്ടിരുന്നു ഇന്നലെ ഞാൻ അവളെ എന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മറ്റുള്ളവർ അറിയാതിരിക്കാൻ ഞാനവളെ പ്രത്യേകം സജ്ജമാക്കിയ ഒരു ശീതീകരിച്ച റൂമിൽ ഇരുത്തി .അന്ന് രാത്രി എന്റെ ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി അവളിലേക്ക് കണ്ണും നട്ട് ഇരുന്നു ഞാനുറങ്ങി. പിറ്റേന്നു നേരം പുലർന്നു അവളുടെ റൂമിലേക്ക് ചെന്ന ഞാൻ ഞെട്ടി.അവളെ അവിടെ കാണുന്നില്ല അടുത്ത റൂമിലും അവൾ ഇരിക്കാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളും ഞാൻ അന്വേഷിച്ചു .പക്ഷേ എനിക്ക് കണ്ടെത്താനായില്ല. ഞാൻ എന്റെ കൂട്ടുകാരെ സംശയിക്കുന്നു,എന്നാലും അവളെവിടെ എന്റെ കല്യാണീ...............8%സ്ട്രോങ് ബിയർ.. അതെടുത്തവൻ ആരായാലും എത്രയും പെട്ടെന്ന് എന്നെ ഏൽപ്പിക്കണം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo