Slider

കൊറേ കൊറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്.

0
Image may contain: 1 person

എന്നുവച്ചാല്‍ പത്തുമുപ്പതുകൊല്ലം മുന്നെ പ്രീഡിഗ്രിക്കുപഠിക്കുന്ന കൗമാരകാലപ്രായത്തിന്‍റെ കിരുകിരുപ്പ് പൊരിഞ്ഞുനിക്കണ സമയം..!
ഇതുപോലൊരു തിരുവാതിരദിവസം....
ചേര്‍ത്തല കോടതീലെ ഗര്‍ജിക്കുന്ന സിംഹം ശിവശങ്കരപ്പിള്ളവക്കീലിന്‍റെ രണ്ടാമത്തെ മോള് അശ്വതിയും ഞാനും തമ്മില്‍ ആരോരുമറിയാതെ പൂത്തുലഞ്ഞ ആറുവര്‍ഷം പ്രായമെത്തിയ
പ്രണയത്തിന്‍റെ അനര്‍ഗളനിര്‍ഗമത്തിനു സങ്കടപര്യവസാനിയായ തീര്‍പ്പ്‌ കല്‍പ്പിച്ച ദിവസം...
സങ്കടപ്പുഴുക്ക് കണ്ണീരുപ്പ് കലര്‍ത്തി എല്ലാ തിരുവാതിരയ്ക്കും തിന്നാതെതിന്നുന്ന പൂത്തിരുവാതിര എന്നൊക്കെ പറഞ്ഞാല്‍ എനിക്കുതന്നെ ചിരിവരും...!
സംഭവം ഇച്ചിരി A ആയതോണ്ട് കുറ്റം എന്‍റെ ഭാഗത്താണെന്ന് ശിവശങ്കരപ്പിള്ള വക്കീലും, മകള്‍ക്ക് കാമപ്രാന്തായതുകൊണ്ട് പാവം ഹരിയെ തൂക്കിലേറ്റരുതെന്ന് നിയമം പഠിക്കാത്ത എന്‍റെ കൂട്ടുകാരും...
പഴേ നായമ്മാരായതോണ്ട് തിരുവാതിരദിവസം രാത്രി ഉറക്കമിളച്ചു ശിവനെ സ്തുതിക്കണമെന്നും, വെളുപ്പാങ്കാലമെത്തുമ്പൊ സകല പെണ്ണുങ്ങളും(പ്രായത്തിന്‍റെ അസ്കിത ഉള്ളവരെയും രോഗികളെയും വെറുതെ വിട്ടിരിക്കുന്നു.) തറവാട്ടുവക വിശാലമായ കുളത്തില്‍ തുടിച്ചുകുളിച്ച് ശിവപ്രീതി നേടണമെന്നും വക്കീലിന്‍റെ അമ്മയും തിരുവാതിരക്കളിയുടെ ആശാട്ടിയുമായ പൊന്നമ്മപ്പിള്ള കല്ലേപ്പിളര്‍ക്കുന്ന കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ കൂട്ടുകുടുംബത്തിലെ എന്‍റെ അശ്വതിയടക്കമുള്ള പത്തുപന്ത്രണ്ടോളം പെണ്ണുങ്ങള്‍ മഞ്ഞില്‍പൊതിഞ്ഞു കുളിര്‍ന്ന വെളുപ്പാങ്കാലത്ത് മനസ്സില്ലാമനസ്സോടെ തണുത്തുറഞ്ഞ കുളത്തിലേയ്ക്ക് വലതുകാല്‍ തൊട്ടിറങ്ങി....
ഏക്കര്‍കണക്കിനു വിശാലമായ പറമ്പിന്ചുറ്റും ചൈനയുടെ വന്മതില്‍പോലെ പടുത്തുയര്‍‍ത്തിയ മുള്ളുവേലിക്കകത്ത് വടക്കേഭാഗത്തുള്ള വല്യകുളത്തില്‍ തിരുവാതിരപ്പുലര്‍ച്ചയില്‍ ഇങ്ങനൊരു കുളിസീന്‍ സമാരംഭിക്കുമെന്ന് തലേന്നേ അറിയിപ്പുതന്ന അശ്വതിക്ക്, ഇടിഞ്ഞുപൊളിഞ്ഞ പഴേ പഞ്ചായത്ത് ആഫീസിലെ പടിഞ്ഞാറേ മൂലയിലെ സ്ഥിരം മുറിയുടെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ മലര്‍ത്തിക്കിടത്തി പൊക്കിളില്‍ ഉമ്മവച്ച് നന്ദിയറിയിച്ച് മടങ്ങിയപ്പോളാവാം സാത്താന്മാര്‍ മനസ്സില്‍ കുടിയേറിയത്... 
ഒറ്റയ്ക്ക് ആസ്വദിക്കേണ്ട തിരുവാതിരക്കൂട്ടനയനഗംഭീരസ്നാനക്കാഴ്ചയ്ക്ക് കൂട്ടാളികളാവാന്‍ സുഹൃത്തുക്കളെ ക്ഷണിച്ച അബദ്ധം...
കാഴ്ചകളില്‍ മതിമറന്ന് നിയന്ത്രണം വിട്ട കൂട്ടുകാരന്‍റെ കുളത്തിലേക്കുള്ള ചാട്ടം...
പിടിവീഴുമെന്നുറപ്പായപ്പോള്‍ ജീവനുംകൊണ്ടുള്ള ഓട്ടം...
ഇരുട്ടത്ത് വേലിയിലുടക്കി നിന്നുപോയ പ്രയാണം..
പിന്നെക്കിട്ടിയ ധര്‍മ്മത്തല്ല്.....!
.................................
...................
അശ്വതിയിപ്പൊ അമേരിക്കയിലെ ന്യൂ ജഴ്സിയില്‌ രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായി, ഏതോ പണച്ചാക്കിന്റെ ശരീരഭാരം താങ്ങി രാവെളുപ്പിക്കുന്നു എന്നാണൊരു ശോകവാർത്ത..
അശ്വതീ..
ഇന്നാണു തിരുവാതിര.. ഓർമ്മയുണ്ടോ?

By Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo