
പിങ്ക് നിറമുള്ള ചുമരുകളിൽ പൂക്കളും പൂമ്പാറ്റകളും കിളികളും വള്ളിച്ചെടികളാൽ പുണരപ്പെട്ട മരങ്ങളും നിറഞ്ഞപ്പോൾ ഒരു കൊച്ചു പൂന്തോട്ടം പോലെ തോന്നിച്ചു ആ മുറി..രണ്ടാമത്തെ നിലയിലാണ് ആ മുറി.. ആ മുറിയിലെ ജനാലകൾ ഒത്തിരി മേലെ ആണ്... കയ്യെത്തി തുറക്കാനോ അടക്കാനോ കഴിയില്ല..ആ ജനാലകൾക്കപ്പുറത്തു മനോഹരമായ ജീവനുള്ള ഒരു പൂന്തോട്ടം ഉണ്ട്... അവിടെ ഇളം കാറ്റു വീശുമ്പോൾ ചെടികൾ പരസ്പരം മുട്ടിയുരുമ്മും... പൂമ്പാറ്റകൾ അപ്പോൾ പൂവുകളിൽ നിന്നും ഇക്കിളി പൂണ്ട് പറന്നുയരും...കിളികളുടെ പാട്ടും പൂവുകളുടെ സുഗന്ധവും...
അനു മോളെ ആ മുറിയിൽ പൂട്ടി ആന്റണി പുറത്തേക്കിറങ്ങുമ്പോൾ അവൾ വിസ്മയത്തോടെ ചുമരിൽ ഉള്ള പൂക്കളെ തൊട്ടു നിൽക്കുകയായിരുന്നു...
ഇനിയെങ്കിലും നാണം കെടാതെ ജീവിക്കണം... പുതിയ സ്ഥലത്തു നമ്മളെ ആർക്കും അറിയില്ലല്ലോ... അവളെ മുറിയിൽ നിന്നും പുറത്തിറക്കണ്ട...എല്ലാവരോടും നമ്മൾക്ക് ഒരു മോളെ ഉള്ളു എന്നു പറഞ്ഞാൽ മതി..കേട്ടോ ആന്റണി..... റീന അതു പറയുമ്പോൾ നാളെ നടക്കാനിരിക്കുന്ന ക്ലയന്റ് മീറ്റിംഗിനെ പറ്റി ചിന്തിക്കുകയായിരുന്നു ആന്റണി ജോസഫ്....
നിനക്ക് ഈ മുറി ഇഷ്ടായോ...അനുമോൾ കൂട്ടുകാരിയോട് ചോദിച്ചു..ഉവ്വല്ലേ... എനിക്കറിയാം നിന്നെ... അനുമോൾ ചിരിച്ചു കൊണ്ടു കൂട്ടുകാരിയുടെ കവിളിൽ തട്ടി... നമുക്ക് പൂമ്പാറ്റയെ വരക്കാം ?? അനുമോൾ ചുമരിൽ പൂമ്പാറ്റയെ വരയ്ക്കാൻ തുടങ്ങി..ഒപ്പം അവളുടെ കൂട്ടുകാരിയും..
സിസിലി ചേച്ചി... എന്താ ഒരു നാറ്റം വീട്ടിൽ...കോണി പടിയുടെ അടുത്തെത്തുമ്പോൾ നാറ്റം കൂടി വരുന്നല്ലോ... മുകളിൽ പോയി ഒന്ന് നോക്കിക്കേ.റീന പറഞ്ഞു...സിസിലി ചേച്ചി ഇവരുടെ കൂടെ കുറേ വർഷങ്ങൾ ആയി..എല്ലാ ജോലിയും ചെയ്യും..
അനുമോൾടെ മുറിയുടെ അടുത്തെത്തിയപ്പോൾ ദുർഗന്ധം സഹിക്കാൻ വയ്യ... മുറി തുറന്നപ്പോൾ സിസിലിക്ക് ഛർദിക്കാൻ വന്നു... എന്താ അനുമോളെ അപ്പി കൊണ്ടാണോ ചുമരിൽ വരക്കുന്നേ... അവരുടെ സ്വരം വളരെ ശാന്തം ആയിരുന്നു... പക്ഷെ അതു പറയുമ്പോൾ ഒരു കയ്യ് കൊണ്ടു അനുമോൾടെ വായ പൊത്തി മറ്റേ കൈകൊണ്ടു അവർ അവളെ പിച്ചി തോലെടുക്കുകയായിരുന്നു...അവളെ കുളിമുറിയിലേക്ക് തള്ളിയിടുമ്പോൾ അവളുടെ വായിൽ തുണി തിരുകാൻ അവർ മറന്നില്ല...
കണ്ണുകൾ പതുക്കെ തുറന്നപ്പോൾ അവൾ കിടക്കയിൽ ആയിരുന്നു...ദേഹമാസകലം വേദന...അവൾ അപ്പുറത്തേക്ക് നോക്കി... അവളുടെ കൂട്ടുകാരിയും കിടക്കുകയായിരുന്നു.. പാവം അവൾക്കും കിട്ടിക്കാണും അടി... സാരല്യാട്ടോ...അനുമോൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... പാട്ടു പാടി തരാം ഞാൻ....ഒന്നാനാം കൊച്ചു തുമ്പി... എന്റെ കൂടെ പോരുമോ നീ....അനുമോൾ പാട്ടു പാടാൻ തുടങ്ങി... അവൾക്കു ഈ ലോകത്തു ഏറ്റവും പ്രിയപ്പെട്ട തന്റെ കൂട്ടുകാരിക്ക് വേണ്ടി... ഡാഡിയേയും മമ്മിയേയും ഇച്ചേച്ചിയും സിസില്യാന്റീനേയും അനുമോൾക് പേടിയാണ്...അവൾക്കു ആകെയുള്ള കൂട്ട് അവൾ പറയുന്നതും പാടുന്നതും ഒക്കെ ക്ഷമയോടെ കേട്ടിരിക്കുന്ന ആ കൊച്ചു കൂട്ടുകാരി മാത്രമാണ്...
സിസിലി അത്താഴവുമായി മുറിയിൽ വന്നപ്പോൾ അനുമോൾ കൂട്ടുകാരിയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു...സിസിലി മുറി പൂട്ടാൻ നേരം അനു മോൾ വീണ്ടും പാടി തുടങ്ങിയിരുന്നു...
അവൾ എന്ത് ചെയ്യുകയാണ് സിസിലി... റീന ചോദിച്ചു... പതിവുപോലെ നിഴൽ നോക്കി പാട്ടു പാടുന്നുണ്ട്.. സിസിലി അതും പറഞ്ഞു അടുക്കളയിൽ പോയി..
ദിവസങ്ങൾ കടന്നു പോയി...
ഒരുനാൾ രാത്രി അത്താഴം കഴിക്കുമ്പോൾ ഭക്ഷണം അനുമോൾടെ ശിരസ്സിൽ കയറി.. കുറെ ചുമച്ചു... ശ്വാസം കിട്ടുന്നില്ല...അവൾ നോക്കുമ്പോൾ തന്റെ കൂട്ടുകാരിയും ചുമയ്ക്കുന്നു...മുന്നിൽ ഇരിക്കുന്ന ഒരു ഗ്ലാസ് വെള്ളം കൂട്ടുകാരിക്ക് കൊടുത്തു...
ശ്വസിക്കാൻ കഴിയുന്നില്ല...നെഞ്ചിൽ ഭാരം കൂടിവരുന്നു... ശബ്ദം പുറത്തേക്കു വരുന്നില്ല...അവൾ പുറകിലോട്ടു വീണുപോയി...നിലത്തു കിടന്നു ശ്വാസത്തിനായി പിടയുമ്പോഴും അവളുടെ കണ്ണുകൾ അപ്പുറത്ത് കിടന്നു പിടക്കുന്ന കൂട്ടുകാരിയുടെ മേലെ ആയിരുന്നു.... കഴുത്തിൽ ആരോ പിടിച്ചു മുറുക്കുന്ന പോലെ... തലക്കുള്ളിൽ ഒരു നൂറു സൂചികൾ കുത്തിയിറങ്ങും പോലെ...മ്മേ..അവൾ ഉറക്കെ വിളിച്ചു....നൈറ്റ് പാർട്ടിക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുന്ന റീന ആ വിളി കേട്ടില്ല...അവളുടെ കുഞ്ഞിന്റെ അവസാനത്തെ വിളി...
ശ്വസിക്കാൻ കഴിയുന്നില്ല...നെഞ്ചിൽ ഭാരം കൂടിവരുന്നു... ശബ്ദം പുറത്തേക്കു വരുന്നില്ല...അവൾ പുറകിലോട്ടു വീണുപോയി...നിലത്തു കിടന്നു ശ്വാസത്തിനായി പിടയുമ്പോഴും അവളുടെ കണ്ണുകൾ അപ്പുറത്ത് കിടന്നു പിടക്കുന്ന കൂട്ടുകാരിയുടെ മേലെ ആയിരുന്നു.... കഴുത്തിൽ ആരോ പിടിച്ചു മുറുക്കുന്ന പോലെ... തലക്കുള്ളിൽ ഒരു നൂറു സൂചികൾ കുത്തിയിറങ്ങും പോലെ...മ്മേ..അവൾ ഉറക്കെ വിളിച്ചു....നൈറ്റ് പാർട്ടിക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുന്ന റീന ആ വിളി കേട്ടില്ല...അവളുടെ കുഞ്ഞിന്റെ അവസാനത്തെ വിളി...
രാവിലെ മുറിയിൽ വന്ന സിസിലി കണ്ടത് നിലത്തു നിശ്ചലമായി കിടക്കുന്ന തണുത്തു വിറങ്ങലിച്ച അനുമോളുടെ ശരീരമാണ്... പിങ്ക് നിറമുള്ള ചുമരിൽ ചോറിന്റെയും വെള്ളത്തിന്റെയും പാടുകൾ..
തന്റെ കൂട്ടുകാരിക്ക് അനുമോൾ കൊടുത്ത അവസാനത്തെ അത്താഴം.. കുറച്ചു ചോറുംവറ്റുകൾ..പിന്നെ ഒരു ഗ്ലാസ് വെള്ളവും...
തന്റെ കൂട്ടുകാരിക്ക് അനുമോൾ കൊടുത്ത അവസാനത്തെ അത്താഴം.. കുറച്ചു ചോറുംവറ്റുകൾ..പിന്നെ ഒരു ഗ്ലാസ് വെള്ളവും...
അപ്പുറത്തെ പൂന്തോട്ടത്തിൽ റോസാചെടിയിലെ മുള്ളിൽ ചിറകു കുടുങ്ങിയ പൂമ്പാറ്റ കാറ്റിൽ ചെടി ഉലഞ്ഞപ്പോൾ മുള്ളു മാറി സ്വാതന്ത്രയായി പറന്നു പൊങ്ങി...
By Aisha Jaice
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക