
കാലം കെടുത്തും
കരളിൻ കനൽചെപ്പിൽ
വിശ്വമാനവസ്നേഹ
ദീപം തെളിക്കുവോർ
കരളിൻ കനൽചെപ്പിൽ
വിശ്വമാനവസ്നേഹ
ദീപം തെളിക്കുവോർ
ആത്മാവിനാഴത്തിൽ
ആഴ്ന്നൊരാ തായ്-
വേരിനൊരു കടൽദുഃഖം
പകർന്നങ്ങു പോയവർ...
ആഴ്ന്നൊരാ തായ്-
വേരിനൊരു കടൽദുഃഖം
പകർന്നങ്ങു പോയവർ...
ഇനിയൊറ്റൊരമ്മയും
കേഴാതിരിക്കുവാനീ
മണ്ണിലായ് പുതിയ
പാതകൾ പടുത്തവർ
കേഴാതിരിക്കുവാനീ
മണ്ണിലായ് പുതിയ
പാതകൾ പടുത്തവർ
വെറുമൊരു വിഷാദാർദ്ര
രാഗമായ്‌ത്തീരാതെ
ചിന്തകളിലഗ്നി
ജ്വലിപ്പിക്കുമോർമയായ്...
രാഗമായ്‌ത്തീരാതെ
ചിന്തകളിലഗ്നി
ജ്വലിപ്പിക്കുമോർമയായ്...
കാലത്തിനപ്പുറം
വിരിയുന്ന കവിതയായി
എന്നെന്നുമുള്ളിൽ
തിളച്ചിറങ്ങുന്നവർ..
വിരിയുന്ന കവിതയായി
എന്നെന്നുമുള്ളിൽ
തിളച്ചിറങ്ങുന്നവർ..
ഏതോയൊരുജ്ജ്വല
ലക്ഷ്യത്തിനായ് തന്റെ
കനവുകൾ ത്യജിച്ചിട്ട്
എങ്ങോ മറഞ്ഞവർ
ലക്ഷ്യത്തിനായ് തന്റെ
കനവുകൾ ത്യജിച്ചിട്ട്
എങ്ങോ മറഞ്ഞവർ
ശാന്തിതൻ ശുഭ്രപതാക
നടുവിലായി രക്തമൂറ്റി
ചുവപ്പിച്ച താരമായെന്നു-
മെന്നും തിളങ്ങുന്നനശ്വരർ
നടുവിലായി രക്തമൂറ്റി
ചുവപ്പിച്ച താരമായെന്നു-
മെന്നും തിളങ്ങുന്നനശ്വരർ
ചോരച്ചുവപ്പിൻ ചരിത്ര
ചിത്രങ്ങളായി ഞരമ്പ്
ത്രസിപ്പിച്ചു മനസ്സിൽ
ജ്വലിക്കുന്നു ധീരമാം
ഓർമയായ് രക്തതാരം...
ചിത്രങ്ങളായി ഞരമ്പ്
ത്രസിപ്പിച്ചു മനസ്സിൽ
ജ്വലിക്കുന്നു ധീരമാം
ഓർമയായ് രക്തതാരം...
#സുഭാഷ് (കുവ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക