........
പ്രാണ പ്രേയസീ പാടൂ മധുരമായി
പാടിപ്പതിഞ്ഞ നിൻ പാട്ടുകളൊക്കെയും
പാടിപ്പതിഞ്ഞ നിൻ പാട്ടുകളൊക്കെയും
കണ്ണിമചിമ്മാതെ കാത്തിരിക്കാമീ
വിണ്ണിലെ നക്ഷത്ര ശോഭ പോലെ
വിണ്ണിലെ നക്ഷത്ര ശോഭ പോലെ
ആരോരുമറിയാതെ നീവരും നേരത്തൊ-
രായിരം സ്വപ്നത്തിൻ പൂവിതറാം
രായിരം സ്വപ്നത്തിൻ പൂവിതറാം
സ്വപ്നങ്ങളിറുത്തൊരു കൂടുകൂട്ടാമതിൽ
സ്വപ്നവിതാനങ്ങൾ നെയ്തൊരുക്കാം.
സ്വപ്നവിതാനങ്ങൾ നെയ്തൊരുക്കാം.
രാവും പകലും വഴിമാറി പോകാതെ
രാവിന്റെ കൂടാരക്കെട്ടൊരുക്കാം
രാവിന്റെ കൂടാരക്കെട്ടൊരുക്കാം
നാടും നഗരവും കണ്ടു ചെല്ലാമീ
നാളത്തെ സങ്കല്പത്തേരിലേറാം
നാളത്തെ സങ്കല്പത്തേരിലേറാം
കളിയല്ല കാര്യമായ് തന്നൊരു
കളിവീടൊരുക്കി ഞാൻ കാത്തിരിക്കാം
കളിവീടൊരുക്കി ഞാൻ കാത്തിരിക്കാം
ഉള്ളം തണുക്കുവാനുള്ളത്തിൽ ഞാനൊരു
വെള്ളി നിലാവായി പറന്നുയരാം
വെള്ളി നിലാവായി പറന്നുയരാം
കാലം കഴിയുമ്പോളോർത്തു വയ്ക്കാനൊരു
കാണിക്ക വഞ്ചി തരപ്പെടുത്താം
കാണിക്ക വഞ്ചി തരപ്പെടുത്താം
പൂവായ് വിരിഞ്ഞും കനികളായി തീർന്നും
പിന്നെയും ഭൂവിതിൽ ഒന്നു ചേരാം...
പിന്നെയും ഭൂവിതിൽ ഒന്നു ചേരാം...
ആനയറ ഭാസി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക