Slider

വിരൽവരങ്ങൾ

0
Image may contain: 1 person, standing, tree, outdoor and nature

പുരാണം:
പണ്ടു ഭസ്മാസുരൻനേടിയ വിരൽവരം 
മോഹിനീരൂപംപൂണ്ടവൾ തട്ടിയെടുത്തു
അവളെ വിശ്വസിച്ച ഭസ്മാസുരൻ
നശിച്ചു ഭസ്മമായ്.
പിന്നെ കൈകേയിയായി നേടിയവൾ
വിരൽവരങ്ങളുടെ ഫലംനേടി
രാമനെ കാട്ടിലേക്കയച്ചു;
അവനെയും നശിപ്പിച്ചു.
അര്‍ത്ഥംനഷ്ടമാകുന്ന സമരകഥകള്‍.
പതിനെട്ടക്ഷൌഹണിയും
വെണ്ണീറായ മഹാഭാരതയുദ്ധം
അവൾക്കുവേണ്ടിയായിരുന്നെങ്കില്‍,
കടല്‍താണ്ടിയ രാമായണയുദ്ധവും
അവൾക്കുവേണ്ടിത്തന്നെയായിരുന്നു
ആധുനികം:
വിരൽവരങ്ങളുമായി ഇന്നവളിറങ്ങുന്നു.
വ്യത്യാസമൊന്നുമാത്രം
അവള്‍ ചൂണ്ടുന്നവൻ
അവന്‍റെ ജീവിതം, തീർന്നു!!.
ഉള്ളതിനും ഇല്ലാത്തതിനും കാര്യത്തിനും
എല്ലാത്തിനും, അവളുടെ വിരലുകൾക്ക-
വനിന്നു ബലിയാടാകുന്നു!!.
മോഹിനിയിൽ ഭ്രമിച്ചിന്നും
അയ്യപ്പന്മാർ പുനർജ്ജനിക്കുന്നു.
കുന്നുകയറി തപമിരുന്നാലും
അവിടെയും വരുമെന്നുപുലമ്പുന്നു.
അയിത്തത്തെ സമത്വം പറഞ്ഞവൾ നേരിടുന്നു.
ഭാവി:
വിരൽവരങ്ങളിൽത്തട്ടിമരിക്കുന്നു;
അടിയറവുപറയുന്നു പുരുഷൻ.
ചുണ്ടുവിരലാ,ലവനിന്നു
ജയിലിൽക്കിടക്കുന്നു, തൂക്കിലേറുന്നു,
ക്രൂശിക്കപ്പെടുന്നു, കല്ലെറിയപ്പെടുന്നു.
ആദാമിന്‍റെ വാരിയെല്ലൂരിയവൾ
പുതുതലമുറയുടെ നട്ടെല്ലൂരുന്നു!!
സമത്വംനേടി വിരൽവരങ്ങളാൽ
അവളൊരു ഭസ്മാസുരനാകുന്നു!!
കണ്ണകിചരിതങ്ങൾ വിസ്മരിക്കപ്പെടുന്നു.
രാജാറാം മോഹൻറോയി നേടിയതൊക്കെ
എന്തിനോ വേണ്ടി!!
ഉറപ്പിക്കാം, ഇനിയൊരു യുദ്ധമുണ്ടായാ-
ലതു,മവൾകാരണമാകും.
പിടക്കോഴികൂകുന്ന നൂറ്റാണ്ടിൽ
നാരിഭരിച്ചിടം നരകമെന്നാരോ പറഞ്ഞു.
ഗൗളി ചിലയ്ക്കുന്നുത്തരത്തിൽ!!.
രചന : എസ് കെ
07-01-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo