
ഓഫീസിലെ തലവേദന പിടിച്ച ജോലികളൊക്കെ തീർത്ത് ഞാൻ ഒരു 6 മണി ആയപ്പോഴേക്കും ഇറങ്ങി.New Year പാർട്ടിക്ക് നിരവധി ക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ നിന്നൊക്കെ ഒരു വിധത്തിൽ ഊരിപ്പോന്നു. കല്യാണം കഴിഞ്ഞ് ഇതിപ്പോ ആദ്യത്തെ New Year ആണ്. അത് അന്നമ്മേടെ കൂടെ കൂടീയില്ലേൽ എങ്ങനാ !...
ഒരു കുപ്പി വൈനും വാങ്ങി നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു .നല്ല ക്ഷീണമുണ്ട് .ഒന്നു കുളിച്ചിട്ട് അവളുടെ കൂടെ അടുക്കളേൽ കത്തിയടിച്ച് ആഹാരോക്കെ ഇണ്ടാക്കി കൂടാം. കാറു പാർക്ക് ചെയ്തിട്ടും അവളെ വാതിൽക്കൽ കണ്ടില്ല .വൈൻകുപ്പിയുമായി ഞാൻ അകത്തു കയറിയതും ഒരു ബാത് ടൗവൽ ന്റെ ദേഹത്തു വന്നു വീണു..
"മനുഷ്യനെ കൊല്ലുവോടി നീ "
"ഇച്ചായനോ ? വെടിവെച്ചാ ചാവുല അതല്ലേ ജന്മം."
- പണ്ട് അവളുടെ ആങ്ങളേം ടീമ്സും നമ്മളെ ഒന്നു പഞ്ഞിക്കിടാൻ നോക്കിയാർന്നു അതാവും കവി ഉദ്ദേശിച്ചത്-
"അതേ വേഗം പോയി കുളിച്ചു വാ കാര്യൊണ്ട്"
ഫ്ലാസ്‌കും പിടിച്ചോണ്ട് അവളിത് പറഞ്ഞപ്പഴാ ഞാൻ ശ്രെദ്ധിക്കണേ , എന്റെ ഫേവറേറ്റ് ചുവപ്പ് സാരിയൊക്കെ ഉടുത്തു അവള് മിടുക്കി ആയിട്ട് നിൽക്കണു..
ഫ്ലാസ്‌കും പിടിച്ചോണ്ട് അവളിത് പറഞ്ഞപ്പഴാ ഞാൻ ശ്രെദ്ധിക്കണേ , എന്റെ ഫേവറേറ്റ് ചുവപ്പ് സാരിയൊക്കെ ഉടുത്തു അവള് മിടുക്കി ആയിട്ട് നിൽക്കണു..
ഒരു കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു
"അതേ എന്താ ഉദ്ദേശ്യം ?"
"അതേ എന്താ ഉദ്ദേശ്യം ?"
" നിങ്ങളൊന്നു കുളിച്ചിട്ട് വാ മനുഷ്യാ ഹോ "
ഞാൻ ചില സംശയങ്ങളോടെ ബാത്‌റൂമിൽ കയറി .പതിവ് മൂളിപ്പാട്ടുകളൊക്കെ പാടി ഒരു കുളി പാസ്സാക്കി. എനിക്ക് മാറാനായി പുറത്തു ജീൻസും ഷർട്ടും വെച്ചിട്ടുണ്ട്...
"ഡിയെ എന്തുവാ ഇത് ?"
"അതിട്ടൊണ്ട് ഇങ്ങു വന്നേ എന്റിച്ചാ"
"അതിട്ടൊണ്ട് ഇങ്ങു വന്നേ എന്റിച്ചാ"
" ആ പിന്നേ! നീ പറഞ്ഞിട്ട് മതി ബാക്കി"
"ഇച്ഛാ നമുക്കൊരു ട്രിപ്പ് പോവാ ഒരു ചെറിയ ട്രിപ്പ് ?
മറുപടി പറയാൻ തുടങ്ങുന്നേന് മുന്നേ അവളെന്റെ വാപൊത്തി
"മറുത്തു പറയണ്ട please..."
"മറുത്തു പറയണ്ട please..."
" ഹം എന്നാ പോയേക്കാലെ "
" അതന്നെ നമുക്ക് പാം"
അവളു കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്നു
" ഹാ ഞാനോടിക്കാടി"
" വേണ്ട എന്റെ കൊച്ച് ക്ഷീണിച്ചു വന്നതല്ലേ ഞാനെടുത്തോളാ. പക്ഷെ മോന് സൈഡിലിരുന്ന് നൈസായിട്ട് ഉറങ്ങാനാ പ്ലാൻ എങ്കിൽ നടക്കൂലാ.."
ഞാനൊന്നു ചിരിച്ചു
"എങ്ടാഡി പോണെ ?"
" Wait and see Mr. കേട്ട്യോനെ "........
"എങ്ടാഡി പോണെ ?"
" Wait and see Mr. കേട്ട്യോനെ "........
കൊച്ചുവർത്താനമൊക്കെ പറഞ്ഞു യാത്ര തുടങ്ങി കാഞ്ഞിരപ്പിള്ളി കഴിഞ്ഞു മുണ്ടക്കയം കഴിഞ്ഞു...
"ഇച്ചാ നമുക്കെന്നേലും കഴിച്ചാലോ ?"
"ഇച്ചാ നമുക്കെന്നേലും കഴിച്ചാലോ ?"
" ഉം വിശക്കണണ്ട് "
വഴിയോരത്തെ തട്ട് കടയിൽ നിന്നും ദോശയും കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.A R റഹ്മാന്റെ പാട്ടുകൾ വണ്ടിയിൽ മാറി മാറി വന്നുകൊണ്ടിരുന്നു അതിന്റെ കൂടെ ഞാൻ മൂളി തുടങ്ങി കൂടെ അവളും..
" വാൻ വരുവാൻ
തൊടുവാൻ മഴയ് പോൽ വിഴുവാൻ ......
............... എൻ കള്ളക്കാമുകനെ. "
" വാൻ വരുവാൻ
തൊടുവാൻ മഴയ് പോൽ വിഴുവാൻ ......
............... എൻ കള്ളക്കാമുകനെ. "
"എടിയെ കെട്ട്യോനാടി.. കാമുകനൊക്കെ പണ്ട് "
" ഓ പിന്നെ ഒരു കേട്ട്യോൻ .."
" ഓ പിന്നെ ഒരു കേട്ട്യോൻ .."
"ആഹാ ഇപ്പൊ ശെരിയാക്കിത്തരാട്ടാ "
ഞാൻ A/C ഓഫ് ചെയ്തു പതിയെ ഗ്ലാസ് താഴ്ത്തി.തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങി സണ് റൂഫിന് അകത്തൂടെ അല്പം നിലാവെളിച്ചം കൂടെ മിന്നി മിന്നി അകത്തു വന്നു.തണുപ്പായിട്ടും മറുത്തൊന്നും അവൾ പറഞ്ഞില്ല . അങ്ങനെ ഞാനും അവളും തണുപ്പും കാറ്റും പാട്ടുമൊക്കെ ഒരുമിച്ച് യാത്ര ചെയ്തുകൊണ്ടിരുന്നു.
" എന്നാടി പതിവില്ലാതെ പതുക്കെ പോണേ?"
"ഇത് വണ്ടി ആസ്വദിച്ചു ഓടിക്കേണ്ട climate അല്ലെ ഇച്ചാ"
" ആ ബോധോക്കെ വന്നു തുടങ്ങീലെ അസാധ്യാട്ടോ?"
അവളൊരു നല്ല ഇടി തോളിനിട്ടു തന്നു..
" ഹ അടങ്ങിയിരി പെണ്ണേ"
അവളൊരു നല്ല ഇടി തോളിനിട്ടു തന്നു..
" ഹ അടങ്ങിയിരി പെണ്ണേ"
ഇത്തിരി കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു
"ഇച്ചാ ഇച്ചായന് മനസ്സിലായോ നമ്മളെങ്ങോടാ പോകുന്നേ എന്ന് ?"
"ഇച്ചാ ഇച്ചായന് മനസ്സിലായോ നമ്മളെങ്ങോടാ പോകുന്നേ എന്ന് ?"
"നമ്മളിനി വലത്തോട്ട് തിരിയും ആ മലകയറും ശെരിയല്ലേ?"
"മിടുക്കനാണല്ലോ പണ്ട് പ്രേമിച്ചു നടന്ന സ്‌ഥലോക്കെ ഓർമയുണ്ട് ."
"പിന്നില്ലാതെ"
ഞങ്ങൾ മുകളിലെത്തി..പാഞ്ചാലിമേട്ടിൽ. മലയോരത്ത് ഒറ്റക്ക് നിൽക്കുന്ന പൈൻ മരത്തിന്റെ അരികിൽ അവൾ വണ്ടി നിർത്തി.ഞങ്ങൾ ഇറങ്ങി മുന്നോട്ട് കുറച്ചടി നടന്നു.
തൊട്ടടുത്ത് തെളിഞ്ഞ ആകാശം അതിൽ നിറയെ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ കൂടെ ഞങ്ങളെ പിന്നോട്ട് വലിക്കുന്ന തണുത്ത കാറ്റ്..തണുപ്പുകൊണ്ട് രോമങ്ങളൊക്കെ സടകുടഞ്ഞ് എണീറ്റു നിന്നു.വണ്ടിയുടെ ഹെഡ് ലാംപ് തെളിഞ്ഞു കിടക്കണുണ്ട്..
"മിടുക്കനാണല്ലോ പണ്ട് പ്രേമിച്ചു നടന്ന സ്‌ഥലോക്കെ ഓർമയുണ്ട് ."
"പിന്നില്ലാതെ"
ഞങ്ങൾ മുകളിലെത്തി..പാഞ്ചാലിമേട്ടിൽ. മലയോരത്ത് ഒറ്റക്ക് നിൽക്കുന്ന പൈൻ മരത്തിന്റെ അരികിൽ അവൾ വണ്ടി നിർത്തി.ഞങ്ങൾ ഇറങ്ങി മുന്നോട്ട് കുറച്ചടി നടന്നു.
തൊട്ടടുത്ത് തെളിഞ്ഞ ആകാശം അതിൽ നിറയെ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ കൂടെ ഞങ്ങളെ പിന്നോട്ട് വലിക്കുന്ന തണുത്ത കാറ്റ്..തണുപ്പുകൊണ്ട് രോമങ്ങളൊക്കെ സടകുടഞ്ഞ് എണീറ്റു നിന്നു.വണ്ടിയുടെ ഹെഡ് ലാംപ് തെളിഞ്ഞു കിടക്കണുണ്ട്..
ഞാൻ അവളുടെ കൈ കോർത്തുപിടിച്ചു
അവളെന്നെ നോക്കി ചോദിച്ചു
അവളെന്നെ നോക്കി ചോദിച്ചു
"എങ്ങനിൻട് ഇച്ചാ എന്റെ ന്യൂ ഇയർ സർപ്രൈസ് ?"
"പൊളിച്ചൂട്ടോ...ശെരിക്കും"
"പൊളിച്ചൂട്ടോ...ശെരിക്കും"
ഞാൻ വൈൻ കുപ്പിയും രണ്ടു ഗ്ലാസ്സുമെടുത്ത് ബോണറ്റിന് മുകളിൽ വെച്ചു. ഹെഡ്ലാംബ് പാർക്ക് ലൈറ്റ് ആക്കി മാറ്റി ഇത്തിരി വെട്ടം കുറച്ച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു..
ദൂരെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരിക്കുന്ന അവളുടെ മുടി ആ കാറ്റിൽ അലസമായി ഇളകിയാടുന്നുണ്ട്.കാറ്റ് അവളുടെ സാരിയെ പിറകിൽ നിന്ന എന്നിലേക്ക് അടുപ്പിച്ചു.എന്റെ ഇടം കൈ സാരിക്കിടയിലൂടെ അവളുടെ വയറിന്നരികിൽ ചെന്നു നിന്നു.അവളെന്നോട് അല്പംകൂടി ചേർന്നു നിന്നു.എന്റെ വിരലുകൾ ഒരു കള്ളനെപോലെ പതിയെ നടന്നു അവളുടെ നാഭിയിലെത്തി. അവളുടെ ഇടം കൈ എന്റെ ആ വിരലുകളെ പൊതിഞ്ഞു..
വലതു കൈകൊണ്ട് മുടിയിഴകളെ അവളുടെ കഴുത്തിൽ നിന്നു ഞാൻ ചീകി മാറ്റി.നഗ്നമായ ആ കഴുത്തിൽ ഉയർന്നു നിന്ന രോമങ്ങളെ എന്റെ നിശ്വാസവായു ചായിച്ചുകളയുന്നു.അവ ചാഞ്ഞു ദേഹത്തു മുട്ടാതെ ന്റെ മീശയിലെ ഓരോ രോമവും അവളുടെ രോമകൂപങ്ങളെ ആലിംഗനം ചെയ്‌ത് നിന്നു.
എന്റെ വിരലുകളെ പൊതിഞ്ഞ അവളുടെ വിരലുകൾ ന്റെ ഓരോ വിരലിന്റെയും നഖത്തിനും ചർമത്തിനും ഇടയിലുള്ള മൃദുഭാഗം തേടിക്കൊണ്ടിരുന്നു.. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചതെ ഇല്ല.ബാക്ക്ഗ്രൗണ്ട് ൽ വണ്ടിയിൽ നിന്നും A R റഹ്മാന്റെ പാട്ട്. ഞാൻ അവളുടെ ചെവിക്കരികിൽ പതിയെ പറഞ്ഞു
" Happy New Year Annamme "
അവളുടെ വലത്തെ കൈ ന്റെ കവിളിൽ വന്നു. ദൂരെ നോക്കി അവൾ ഉറക്കെ പറഞ്ഞു
" Happy New Year Ichayaaaaa "
" ടി കേട്ട്യോളെ നീ സൂപ്പറാടി"
" ടി കേട്ട്യോളെ നീ സൂപ്പറാടി"
"ആഹാ ശെരിക്കും? "
"ഉം ശെരിക്കും "
എന്റെ രണ്ടു കയ്യും അവളെ കെട്ടിപ്പിടിച്ച് എന്നോട് ചേർത്ത് നിർത്തി .അവൾ പതിയെ ന്റെ ഇടം കൈ വയറിൽ നിന്നെടുത്ത് എന്റെ നേർക് തിരിഞ്ഞു നിന്നു.എന്റെ കണ്ണിൽ അവൾ കണ്ണിമയ്ക്കാത്ത നോക്കി എന്നിട്ട് എന്റെ വലത്തെ കൈ ആ വയറോട് ചേർത്ത് മുറുകെ പിടിച്ചു. ആ കണ്ണിൽ നാണവും,സന്തോഷവും ,അത്ഭുതവും മിന്നിമാഞ്ഞുകൊണ്ടിരുന്നു ..
ഞാൻ ചോദ്യഭാവത്തിൽ മൂളി
"മ്മം ......???????"
അവൾ ന്റെ കൈ ആ വയറിൽ വട്ടത്തിൽ ഒന്നോടിച്ചു.
ന്റെ കണ്പീലികൾ വിടർന്നു.ഞാൻ ചോദിച്ചു
"മ്മം ......???????"
അവൾ ന്റെ കൈ ആ വയറിൽ വട്ടത്തിൽ ഒന്നോടിച്ചു.
ന്റെ കണ്പീലികൾ വിടർന്നു.ഞാൻ ചോദിച്ചു
"ശെരിക്കും.....?"
അവൾ കണ്ണടച്ച് ഇതുവരെ അവളിൽ കാണാത്ത ഒരു വേറിട്ട നാണത്തോടെ തലയാട്ടി....
" ഉം."
"എന്റെ അന്നമ്മേ നിന്നെ ഇണ്ടല്ലോ ഹോ.."
" ഉം."
"എന്റെ അന്നമ്മേ നിന്നെ ഇണ്ടല്ലോ ഹോ.."
ഞാൻ മുട്ടുകുത്തി ആ സാരി അല്പം മാറ്റി ആ വയറിൽ ഉമ്മവെച്ചു.
"എന്തുവാ മനുഷ്യാ ഇത്?" അവൾ ചമ്മലോടെ ചോദിച്ചു..
ഞാൻ പറഞ്ഞു
" നിനക്കല്ല പോത്തെ എന്റെ കുഞ്ഞിനാ.."
"എന്തുവാ മനുഷ്യാ ഇത്?" അവൾ ചമ്മലോടെ ചോദിച്ചു..
ഞാൻ പറഞ്ഞു
" നിനക്കല്ല പോത്തെ എന്റെ കുഞ്ഞിനാ.."
"അപ്പൊ നമ്മള് പുറത്ത് "
ഞങ്ങളൊന്നു ചിരിച്ചു..
അങ്ങു ദൂരെ താഴ്വരയിലെ പള്ളിയിൽ നിന്നും പുതുവർഷത്തിന്റെ പടക്കങ്ങൾ ആകാശത്ത് വർണ പ്രപഞ്ചം തീർത്തു.
അറിയാതെ ഞാൻ അലറിപ്പോയി
അങ്ങു ദൂരെ താഴ്വരയിലെ പള്ളിയിൽ നിന്നും പുതുവർഷത്തിന്റെ പടക്കങ്ങൾ ആകാശത്ത് വർണ പ്രപഞ്ചം തീർത്തു.
അറിയാതെ ഞാൻ അലറിപ്പോയി
" Am gonna be a Daaaaaad. a super Dad."
അപ്പൊ ഇനി ഈ വൈൻ നമുക്ക് വേണ്ട ഇമ്മടെ ജൂനിയർ ഇണ്ട് അകത്ത്.. അവൾ ഫ്ലാസ്കിൽ നിന്നു രണ്ടു കപ്പ് ചൂട് കാപ്പിയുമായി വന്നു.ഞാൻ ബാഗിലെ ഷാൾ എടുത്ത് ഞങ്ങളെ പൊതിഞ്ഞു .അങ്ങു ദൂരെ നക്ഷത്രങ്ങൾ ഇവിടെ പൊട്ടുന്ന സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പൂത്തിരികളെ കണ്ട് അസൂയപ്പെടുന്നതും നോക്കി നിന്നു.
ഇനി ഇച്ഛായൻ വണ്ടി എടുത്തോ ഞാൻ ഇവിടെ ഇരുന്നോളാ..
ഞാൻ മൂളി
"ഉം അന്നമ്മേ എന്നാലും ഇതെന്നാ ഒരു സർപ്രൈസ് ആടി .."
ഞാൻ മൂളി
"ഉം അന്നമ്മേ എന്നാലും ഇതെന്നാ ഒരു സർപ്രൈസ് ആടി .."
" നിങ്ങടെ കേട്ട്യോളല്ലേ ഇച്ഛാ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണം."
ഞാനൊന്നു ചിരിച്ചു.. പാട്ട് നിന്നിട്ടില്ല അവളുടെ പ്ളേലിസ്റ്റ് തുടങ്ങി ......
" മായാ........ നദി....."
അവളുടെ കൈ വിരലുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ട് ന്റെ ചെവിക്കൂടയിലൂടെ നടന്നുകൊണ്ടിരുന്നു..
#########################
#########################
വീടെത്തി.. ഡാഷ് ബോർഡിൽ നിന്നും പേഴ്സ് എടുക്കാൻ മറക്കല്ലെന്ന് പറഞ്ഞ് ഞാൻ ആദ്യം ഇറങ്ങി..ഡാഷ് തുറന്നപ്പോൾ ഒരു കുഞ്ഞു പാവകുട്ടി.. അവളതുമായി വന്നെന്നോട് ഇത്തിരി സംശയത്തോടെ ചോദിച്ചു
"ഇതെന്നാ ?"
ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
"ഇതെന്നാ ?"
ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
"നിങ്ങൾക്കപ്പൊ അറിയാരുന്നല്ലേ കള്ള മാപ്പിളേ.."
" കള്ള മാപ്പിള നിന്റപ്പൻ ഞാൻ നല്ല മാപ്പിളയാടി.."
പിന്നെ ഇടീടെ പൂരമാരുന്നു...
"എടിയെടി നിർത്തെടി കുഞ്ഞ്.."
"എന്നാലും എങ്ങനെയാ മനുഷ്യാ ?"
"എന്നാലും എങ്ങനെയാ മനുഷ്യാ ?"
" പ്രെഗ്നൻസി ടെസ്റ്റ് കിറ്റിന്റെ കവർ ബാത്‌റൂമിൽ വെച്ച് മറന്നിട്ടാണ് മകള് പോയേ..അത് കണ്ടപ്പോ തൊട്ട് നിക്ക് ഡൗട്ട് അടിച്ചു ."
"എന്നാലും മനുഷ്യാ..നിങ്ങളെന്നെ.."
കുറച്ചു ഇടിയും കൂടുതൽ സ്നേഹവും പുതിയ അതിഥിയുമായി അങ്ങനെ ഞങ്ങളുടെ പുതുവർഷം തുടങ്ങി....."
എബി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക