വീണ്ടും നീരജിന്റെ ഫ്ലാറ്റിലേക്ക്. .......
ഏതോ ഒരു നിമിഷം അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് അവളെങ്കിലും എന്തുകൊണ്ടോ ഒരു വല്ലാത്ത നിരാശ...
അയാൾ കുറച്ചു സമയം കൂടി അവിടെ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു.
ആരോ അല്പം കഴിഞ്ഞ് നീരജിന്റെ മൊബൈലിൽ വിളിച്ചു...
അയാൾ ആ മൊബൈൽ എടുത്ത് അത് ആരെന്നു പോലും നോക്കാതെ കട്ട് ചെയ്ത് ഒരു വശത്തേക്ക് നീക്കി വെച്ചു...
ഇനി എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടാവുമോ...?
നീരജ് വേഗം എഴുന്നേറ്റ് ആ ഹാളിൽ എല്ലായിടത്തും നോക്കി.
അപ്പോഴാണ് കമ്പ്യൂട്ടറിന്റെ മോണിറ്ററിനടിയിലായി ഒരു ചെറിയ നോട്ട് പാഡിൽ എന്തോ എഴുതി ഒട്ടിച്ചത് ദൃഷ്ടിയിൽ പെട്ടത്.
അയാൾ വേഗം എഴുന്നേറ്റ് ആ പേപ്പർ എടുത്തു വായിച്ചു.
അതെ...
അത് രമ എഴുതിയതായിരുന്നു...
' നന്ദി സർ..
ഞാൻ പോകുന്നു..
വീണ്ടും എന്നെങ്കിലും കാണാം..
.രമ നമ്പീശൻ.
ഞാൻ പോകുന്നു..
വീണ്ടും എന്നെങ്കിലും കാണാം..
.രമ നമ്പീശൻ.
അയാൾ ആ പേപ്പർ വീണ്ടും വീണ്ടും വായിച്ചു. പിന്നീട് അത് തിരിച്ചും മറിച്ചും നോക്കി.
എഴുതിയതോ വായിച്ചതൊ തൃപ്തിയാകാത്തതുപോലെ.....
എങ്കിലും ഒരു വാക്ക് പറയാമായിരുന്നു...
ഇനി എവിടെ അന്വേഷിക്കും...
അഡ്രസ്സോ ഫോൺ നമ്പറോ ഇല്ല.
നിരാശയോടെ അയാൾ ആ പേപ്പറുമായി തന്റെ റൂമിലേക്ക് പോയി ബെഡിലേക്ക് ചരിഞ്ഞു.
വീണ്ടും എത്ര തവണ ആ പേപ്പർ നോക്കി എന്ന് അയാൾക്ക് പോലും അറിയില്ല...
ഓരോ തവണ നോക്കുന്തോറും ആ വിടർന്ന കണ്ണുകൾ അയാൾ കണ്ടു.
അയാളുടെ മനസ്സ് മന്ത്രിച്ചു....
എവിടെ ആയിരുന്നാലും ഞാൻ നിന്നെ കണ്ടെത്തും....
നിശയുടെ ഏതോ യാമത്തനിൽ നിദ്രാ ദേവിയുടെ തലോടലേറ്റ് അയാൾ മയങ്ങി.
................................................................
................................................................
പിന്നീടുള്ള ദിവസങ്ങളെല്ലാം അയാളുടെ ചിന്തകൾ രമയിൽ മാത്രം ഒതുങ്ങി നിന്നു.
ഓരോ ദിവസവും കോളേജ് റോഡിലൂടെ പാസ് ചെയ്യുന്ന സമയത്ത് വെറുതെ അയാൾ ആശിച്ചു. ...
അവൾ ആ വഴി വീണ്ടും ഒന്നു വന്നിരുന്നുവെങ്കിൽ....
പക്ഷേ......
നാളുകൾ വീണ്ടും കൊഴിഞ്ഞു വീണു....
അത് മാസങ്ങളായി മാറി...
അതുവരെ വടക്കുന്നാഥന്റെ തിരുമുമ്പിൽ ഒരിക്കൽ പോലും ഭക്തിയോടെ നീരജ് പോയിരുന്നില്ല.
എന്നാൽ പിന്നീടുള്ള ഓരോ ദിവസവും ആ ക്ഷേത്രത്തിന്റെ നടയിലൂടെ കാർ പാസ് ചെയ്യുമ്പോൾ അയാൾ അറിയാതെ മനസ്സുകൊണ്ട് വണങ്ങുക പതിവായി...
ഞായറാഴ്ചകളിൽ മിക്കവാറും ഫ്രണ്ട്സിനോടൊപ്പം തേക്കിൻകാട് മൈതാനത്ത് എതെങ്കിലും ആൽത്തറക്കരികിൽ അവർ ഒത്തുകൂടും...
ഒരു ഞായറാഴ്ച നീരജ് അമ്മയോട് പറഞ്ഞു. .
'അമ്മെ... നമുക്ക് നാളെ രാവിലെ വടക്കുന്നാഥന്റെ ക്ഷേത്രത്തിൽപോയാലോ...?'
'എന്താ പതിവില്ലാതെ ഒരു ഭക്തി മൂഡ്....? ക്ഷേത്രം എന്ന് തന്നെയല്ലേ പറഞ്ഞത്....?'
'അതെ അമ്മേ.... ഞാനും നന്നാവാൻ തീരുമാനിച്ചു...'
'അതോ മനസ്സിൽ ആരെങ്കിലും കയറിപ്പറ്റിയോ....?'
'ഏയ്... അതൊന്നും അല്ല അമ്മെ.....'
'അല്ല..... തിങ്കളാഴ്ച അവിടെ അവിവാഹിതരായ പെൺകുട്ടികൾ വിവാഹത്തിനായി വ്രതമെടുത്ത് വരുന്ന ദിവസമാണ്. അതുകൊണ്ട് ചോദിച്ചതാ. .. എന്റെ മോനും നല്ല ബുദ്ധി തോന്നിയോ ഈശ്വരാ.....!'
'അമ്മ വരുന്നുണ്ടോ.....?'
'ആ.... ഞാൻ ഈ സാരിയൊന്ന് മാറട്ടെ. '
അന്ന് അവർ രണ്ടു പേരും ക്ഷേത്രത്തിൽ പോയി തൊഴുതു...
അവിടെ വരുന്ന ഓരോ പെൺകുട്ടികളേയും അയാൾ അമ്മ കാണാതെ വീക്ഷിച്ചുകൊണ്ടേയിരുന്നു....
പക്ഷേ. ...
ആ കണ്ണുകൾ അയാൾക്ക് കാണുവാനായില്ല. ..
ആ കണ്ണുകൾ അയാൾക്ക് കാണുവാനായില്ല. ..
അങ്ങനെ വീണ്ടും കുറെ നാളുകൾ കടന്നുപോയി..
ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ..
പത്തു ദിവസം വിവിധ കലാ പരിപാടികൾ. ..
ഫ്രണ്ട്സിന്റെ നിർബന്ധം മൂലം ഒരു ദിവസം നീരജ് ഒരു ഡാൻസ് പ്രോഗ്രാം കാണുവാൻ അവിടെ എത്തി.
അന്ന് ഗുരുവായൂർ നാട്യകലാക്ഷേത്രയുടെ നൃത്ത പരിപാടികൾ ആയിരുന്നു.
ഒരു തമാശക്കായി സ്റ്റേജിന്റെ പുറകുവശത്തായി അവർ സംസാരിച്ചു നില്കവേ പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി സ്റ്റേജിലേക്ക് കയറിയ വെളുത്തു മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഒരു യുവതിയിൽ നീരജിന്റെ കണ്ണുകൾ അറിയാതെ ചെന്നെത്തി....
അതെ.....
അതേ വിടർന്ന കണ്ണുകൾ. ....
അതേ വിടർന്ന കണ്ണുകൾ. ....
ഈശ്വരാ അത് അവളായിരിക്കുമോ....
നീരജ് സുഹൃത്തുക്കളോടായി പറഞ്ഞു. ..
'ടാ. ..... വാ.... നമുക്ക് ആ കൊച്ചിന്റെ ഡാൻസ് ഒന്നു കാണാം. ഫ്രെണ്ടിൽ പോയിരിക്കാം....'
'എങ്ങനെ. ..... ഡാൻസൊ..ട '
'നിങ്ങൾ വന്നേ വേഗം. ..
വെറുതെ ടൈം വേസ്റ്റ് ആക്കാതെ...'
വെറുതെ ടൈം വേസ്റ്റ് ആക്കാതെ...'
'ഇവനിതെന്തു പറ്റി..... ഇതുവരെ ഇല്ലാതിരുന്ന കമ്പം.......'
'അതോക്കെ പിന്നെ പറയാം. ..'
നീരജ് വേഗം മുൻ വശത്ത് എവിടെയെങ്കിലും സീറ്റ് ഒഴിവുണ്ടോ എന്ന് തിരക്കി.
അപ്പോഴേക്കും മൈക്കിൾ ഇങ്ങനെ അനൗൺസ്മെന്റ്റ് വന്നു. .....
'അടുത്തത് മിസ് രമാ നമ്പീശൻ അവതരിപ്പിക്കുന്ന ഭരതനാട്യം വർണ്ണം...'
അത് കേട്ടതും അയാളുടെ മനസ്സിൽ ഒരു നൂറു ശിവരാത്രി കണ്ടതുപോലെ ആയി.....
അതെ.... അത് രമ തന്നെ ആയിരിക്കും.
കർട്ടൻ ഉയർന്നു. ....
പക്കമേളം തുടങ്ങി. ..
ഗുരുക്കൻമാരെ വണങ്ങി വേദിയിൽ രമ ആ നിറഞ്ഞ സദസ്സിനെ അതിശയിപ്പിക്കുമാറ് ചടുലലാസ്യഭാവാഹാവാദികളോടെ വേദി നിറഞ്ഞാടി....
ഗുരുക്കൻമാരെ വണങ്ങി വേദിയിൽ രമ ആ നിറഞ്ഞ സദസ്സിനെ അതിശയിപ്പിക്കുമാറ് ചടുലലാസ്യഭാവാഹാവാദികളോടെ വേദി നിറഞ്ഞാടി....
ആദ്യമായി തൃശ്ശൂർ പൂരം ദർശിക്കുന്ന കുട്ടിയുടെ അതിശയത്തോടെ നീരജ് രമയെതന്നെ ഇമ ചിമ്മാതെ നോക്കിയിരുന്നു.
നൃത്തം അവസാനിച്ചിട്ടും അയാൾ മറ്റേതോ ലോകത്തായിരുന്നു.
സുഹൃത്തിന്റെ വിളി കേട്ടാണ് അയാൾ സ്ഥലകാല ബോധത്തോടെ ഉണർന്നത്...
പിന്നെ മറ്റൊന്നും നോക്കിയില്ല.
നീരജ് വേഗം സ്റ്റേജിന് പുറകിലേക്ക് നീങ്ങി.
അവൾ ഇറങ്ങി വരുന്നതും നോക്കി അയാൾ അവിടെ നിന്നു.
പക്ഷേ നീരജ് അവിടെ എത്തുന്നതിനു മുമ്പേ അവൾ ഇറങ്ങി പോയിരുന്നു.
വീണ്ടും നിരാശ. ..
ഒരു നിമിഷം നേരത്തെ വന്നിരുന്നുവെങ്കിൽ. ...
ഇനി എന്താ ചെയ്യുക...?
അയാൾ ആ പ്രോഗ്രാം സംഘാടക സമിതിയെ സമീപിച്ചു...
പരിചയമുള്ള ആരെങ്കിലും അതിൽ ഉണ്ടോ എന്ന് നോക്കി.
അയാളുടെ ഭാഗ്യത്തിന് ഒരാളെ കണ്ടെത്തി. അത്ര വലിയ പരിചയം ഒന്നും ഇല്ലെങ്കിലും ഉള്ളതായി ഭാവിച്ച് നീരജ് അയാളോട് രമയെക്കുറിച്ച് തിരക്കി...
പക്ഷേ അയാൾക്ക് രമ ഗുരുവായൂർ ആണ് താമസിക്കുന്നത് എന്നും ഈ ട്രൂപ്പിലെ ഡാൻസ് ടീച്ചർ ആണ് രമ എന്നും അല്ലാതെ കൂടുതൽ ഒന്നും അറിയില്ല.
എങ്കിലും അയാൾ അല്പം സന്തോഷവാനായിരുന്നു. കാരണം ഈ വിവരം വെച്ച് രമയെ കാണാനാകുണെന്ന് അയാൾ വിശ്വസിച്ചു.
കലാക്ഷേത്രയുടെ ഫോൺ നമ്പറും അയാൾ കരസ്ഥമാക്കി.
പിറ്റേന്ന് രാവിലെ ഷോറുമിലെ തിരക്ക് അല്പം കുറഞ്ഞ സമയം നോക്കി നീരജ് തന്റെ കാബിനിലേക്ക് പോയി....
വടക്കും നാഥനെ മനസ്സിൽ ധ്യാനിച്ച് നീരജ് ആ നമ്പർ ഡയൽ ചെയ്തു.
മറു തലക്കൽ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കവേ അയാളുടെ ഹൃദയമിടിപ്പിന്റെ താളം കൂടി വന്നു.
'ഹലോ...'
'ഹലോ.... ആരാ സംസാരിക്കുന്നത്. .?'
അതൊരു പുരുഷ ശബ്ദം ആയിരുന്നു. ..
'കലാക്ഷേത്ര അല്ലെ......?'
'അതേലോ.... ആരാണ്. ..?'
'ഞാൻ നീരജ്. തൃശ്ശൂർ നിന്നാണ്. മിസ് രമ നമ്പീശനെ ഒന്നു കിട്ടുമോ?'
'രമ ഇന്ന് ലീവാണല്ലോ..... നാളെയെ വരൂ. എന്തെങ്കിലും പറയണോ?'
'വേണ്ട. .. ഞാൻ നേരിട്ട് പറയാനുള്ളതാണ്. മൊബൈൽ നമ്പർ ഒന്നു തരാമോ?
'സോറി. ആർക്കും മൊബൈൽ നമ്പർ കൊടുക്കരുതെന്നാണ് നിർദ്ദേശം. ഒരു കാര്യം ചെയ്യൂ .താങ്കൾ നാളെ വിളിക്കൂ... ഓകെ..'
'ഓകെ.. താങ്ക്സ്...'
ഇനി എങ്ങനെ നാളെ നേരം വെളുപ്പിക്കും..
അതായിരുന്നു അന്ന് മുഴുവൻ അയാളുടെ ചിന്ത.....
സമയം ഒച്ചിനേപ്പോലെ ഇഴയുന്നതായി നീരജിനു തോന്നി. .....
....................................................
....................................................
പിറ്റേന്ന് പ്രഭാതം.....
സമയം രാവിലെ 9മണി...
നീരജിന്റെ മൊബൈൽ റിംഗ് ചെയ്തു.
അയാൾ ഫോണെടുത്തു നമ്പർ നോക്കി. .
അത് കലാക്ഷേത്രയുടെ നമ്പർ ആയിരുന്നു.
(തുടരും. ...അഭിപ്രായം പറയണേ..നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക