Slider

എന്റെഓപ്പോൾ

0
Read All Parts of this Story in Nallezhuth Android App

പിറ്റേ ദിവസം തന്നെ ജെറോമും ആനിയും മിഥുനും ബാലുശ്ശേരിക്ക് തിരിച്ചു. ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ മേൽവിലാസം അന്യോഷിച്ച് ബാലുശ്ശേരി എത്തി അവിടെ കണ്ട ഒരു ഓട്ടോക്കാരനോട് ആ മേൽവിലാസം ചോദിച്ചു. എന്നാൽ ഓട്ടോക്കാരന് മനസ്സിലായില്ല. രണ്ടു പേരോടും കൂടി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു. അടുത്ത പോസ്റ്റ് ഓഫീസിൽ ചെന്നാൽ അവർക്കറിയുവാൻ പറ്റും.
അങ്ങനെ അവർ ബാലുശ്ശേരി പോസ്‌റ്റോഫീസിൽ ചെന്ന് ആ മേൽവിലാസം തിരക്കി. ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും. കുറച്ച് ആലോചിച്ചിട്ട് കുറേ മണി ഓർഡറുകളുടെ രസീത് എടുത്തിട്ട് പറഞ്ഞു.
"ഇത് നോക്കൂ എല്ലാ മാസവും ഇതേ മേൽവിലാസത്തിലേക്ക് ബ്രഹ്മദത്തൻ എന്നൊരാൾ പണം അയക്കുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പതിനൊന്ന് വർഷമായി പണം അയക്കാറില്ല. അതിന്റെ കാരണം ആ സ്ത്രീ പതിനൊന്ന് വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെട്ടു. എന്നാൽ ആ സ്ത്രീയുടെ ഭർത്താവ് അവിടെ തന്നെയുണ്ട്. ഇപ്പോൾ അസൂഖബാധിതയായി കിടക്കുകയാണ്".
മിഥുൻ ആ രസീത് വാങ്ങി നോക്കി. അതെ ഭദ്രയുടെ അച്ഛന്റെ മേൽവിലാസം തന്നെ.
ജെറോം കണ്ണ് കൊണ്ട് ആനിയെ നോക്കി എന്തോ ആംഗ്യം കാണിച്ചു. അവൾ കുറച്ച് രസീതുകളുടെ ഫോട്ടോ മൊബൈലിലെടുത്ത് സേവ് ചെയ്തു. അത് മാത്രമല്ല ആ സംഭാഷങ്ങൾ അവൾ റെക്കോർഡും ചെയ്യുന്നുണ്ടായിരുന്നു ആരും പറയാതെ തന്നെ.
സർ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നു? ജെറോം ചോദിച്ചു
"പതിനാറ്"
"അപ്പോൾ ഇവിടെ ജോയിൻ ചെയ്ത് അഞ്ച് വർഷത്തോളം സ്ഥിരമായി മാസം തോറും പണം വരുന്നുണ്ടായിരുന്നോ?"
"അതെ ഇതാണ് അതിന്റെ രേഖകൾ"
അപ്പോൾ ആ സ്ത്രീ മരിച്ചതിന് ശേഷം പണം വരാറില്ല, അല്ലേ.
ഇല്ല,
"ശരി, എന്നാൽ ഞങ്ങളിറങ്ങട്ടെ"
"ഓ ശരി, സത്യത്തിൽ നിങ്ങൾ അവരുടെ ആരാണ്?"
"പരിചയക്കാരാണ്"
അവർ അവിടുന്നിറങ്ങി അപ്പോൾ ജെറോമിന്റെ മനസ്സിൽ ആ പോസ്റ്റ് ഓഫീസർ കാണിച്ച രസീതുകളായിരുന്നു.
ബ്രഹ്മദത്തനും ഈ സ്ത്രീയും തമ്മിലുള്ള ബന്ധം പിന്നെ പണമിടപാട്? ജെറോം മനസ്സിൽ ചിന്തിച്ചു.
ഇതേ സമയം മിഥുന്റേയും ആനിയുടെയും മനസ്സിൽ ജെറോം ചിന്തിച്ച അതേ കാര്യമായിരുന്നു ഉണ്ടായിരുന്നത്.
പോസ്റ്റ് ഓഫീസിൽ നിന്ന് അവർ ഇറങ്ങി
ആനി ചോദിച്ചു - "ഇനി എന്ത് ചെയ്യും"
"ബ്രഹ്മദത്തനും അമ്മിണിയും തമ്മിലുള്ള പണമിടപാട് കണ്ടെത്തണം. എന്തിന് വേണ്ടി ബ്രഹ്മദത്തൻ മാസം തോറും പണം അയക്കണം!".
"നമ്മൾക്ക് ഇപ്പോൾ ഡോക്ടർ എബ്രഹാം കോശിയുടെ സഹായം വേണം!" ജെറോം പറഞ്ഞു.
"അതെന്തിന്?" മിഥുൻ ചോദിച്ചു.
"ഭദ്രയുടെ അച്ഛൻ ബ്രഹ്മദത്തൻ അല്ലെങ്കിൽ എന്ത് കൊണ്ട് റപ്പായി ചേട്ടൻ ആയിക്കൂടാ?"
"ഓ! ഇത് അതിശയമായിരിക്കുന്നല്ലോ, ജെറോം നീ ഞങ്ങളെക്കാൾ എത്രയോ അഡ്വാൻസ്ഡ് ആയി ചിന്തിക്കുന്നു"
"നന്ദി മിഥുൻ, പിന്നെ ഡോക്ടർ എബ്രഹാം കോശിക്ക് കോഴിക്കോട് ക്‌ളീനിക്ക് ഉണ്ട്, ഡോക്ടറെ വിളിച്ചാൽ ഒരു പക്ഷേ ക്‌ളിനിക് സ്റ്റാഫുകൾ വന്ന് രക്ത സാമ്പിളുകൾ എടുക്കില്ലേ? അസുഖ ബാധിതനായത് കൊണ്ട് ആ പേരിൽ പരിശോധനയെന്ന് വരുത്തി തീർക്കാലോ!"
"അതെ, എന്നാൽ നമുക്ക് ആദ്യം റപ്പായി ചേട്ടൻ അവിടെയുണ്ടോ എന്ന് അറിഞ്ഞതിന് ശേഷം ഡോക്ടർ എബ്രഹാം കോശിയെ വിളിച്ചാൽ പോരെ" ആനി അഭിപ്രായം പറഞ്ഞു.
"ആനി പറഞ്ഞതാണ് ശരി, നമുക്ക് അങ്ങോട്ട് പോകാം വരൂ സമയമൊട്ടും കളയാനില്ല"
അവർ പോസ്‌റ്‌മാസ്റ്ററിൽ നിന്നും ലഭിച്ച നിർദേശമനുസരിച്ച് റപ്പായി ചേട്ടൻ താമസിക്കുന്ന തെരുവിലെത്തി. സാധാരണക്കാർ താമസിക്കുന്ന ഒരു സ്ഥലം. ചിലർക്കൊക്കെ അത്യാവശ്യം നല്ല വീടുകളുണ്ട്. അവിടെയെത്തി കാർ പാർക്ക് ചെയ്ത് അവിടെ കണ്ട ഒരു ചേട്ടനോട് റപ്പായി ചേട്ടന്റെ വീട് ചോദിച്ചു. അദ്ദേഹം കൈ ചൂണ്ടിയിട്ട് പറഞ്ഞു
"അതാ ആ വളവ് കഴിഞ്ഞാൽ കാണുന്ന ഇടത് വശത്തെ ആദ്യത്തെ വീട്"
"നന്ദി ചേട്ടാ" ആനി ആ ചേട്ടന് നന്ദി പറഞ്ഞു
അവർ കാർ അവിടെയിട്ട് നടന്നാണ് പോയത്.
അഞ്ച് സെന്റ് സ്ഥലം കാണും, ചെറുതാണെങ്കിലും നല്ല വ്യത്തിയുള്ള ചെറിയ ഓടിട്ട വീടും പരിസരവും.
ആരുമില്ലേ ഇവിടെ? ജെറോം അകത്തേക്ക് നോക്കി വിളിച്ചു.
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു എഴുപത്തിന് മുകളിൽ പ്രായം വരുന്ന ഒരു വയോധികൻ ഇറങ്ങി വന്നു. കൈലിയും ടി ഷർട്ടുമാണ് വേഷം. വ്യത്തിയുള്ള വസ്ത്രം.
ആരാണ് ? മനസ്സിലായില്ല?
"ഞങ്ങൾ ചില സാമൂഹ്യ പ്രവർത്തകരാണ്. റപ്പായി ചേട്ടനല്ലേ?"
"അതെ!" ഒരു ചെറു പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിഞ്ഞു. എന്നിട്ട് പറഞ്ഞു.
"എന്നെ അന്യോഷിച്ച് ആരും വരാറില്ല. ജോലി ചെയ്യാൻ വയ്യാതായി. ഇപ്പോൾ വാർദ്ധക്യ പെൻഷൻ കിട്ടുന്നുണ്ട് , പഞ്ചായത്തിൽ നിന്നും ഒരു സഹായം കിട്ടുന്നുണ്ട്. നാട്ടുകാരും സഹായിക്കാറുണ്ട്‌ അങ്ങനെ പോകുന്നു എന്റെ കാര്യങ്ങൾ"
"വരൂ കയറിയിരിക്കൂ"
അവിടെ കിടന്നിരുന്ന കട്ടിലിൽ അവർ ഇരുന്നു. ജെറോം പെട്ടെന്ന് പുറത്തിറങ്ങി ഡോക്ടർ എബ്രഹാം കോശിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു.
ഡോക്ടർ കോഴിക്കോട്ടുള്ള തന്റെ ക്‌ളീനിക്കിലേക്ക് വിളിച്ച് - ഒരു സ്റ്റാഫിനെ പെട്ടെന്ന് തന്നെ ബാലുശ്ശേരിക്ക് അയച്ചു.
ആ സമയം അവർ സംസാരിക്കുകയും, നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചു.
"ആനി ചോദിച്ചു, റപ്പായി ചേട്ടന്റെ കുടുംബം?"
"ഭാര്യ കുറച്ച് വർഷങ്ങൾക്ക് മുന്നേ ഒരു അപകടത്തിൽ മരിച്ചു"
"മക്കൾ ?"
റപ്പായി ചേട്ടൻ പെട്ടെന്ന് ഞെട്ടിയത് പോലെ തോന്നി. എന്നിട്ട് പറഞ്ഞു. മക്കളില്ല - അതിനുള്ള ഭാഗ്യമുണ്ടായില്ല. അത് പറഞ്ഞിട്ട് ഒരു ക്യത്യമ സങ്കടം വരുത്തിയ പോലെ ജെറോമിനു തോന്നി.
മൂന്ന് മണിക്കൂറിന് ശേഷം ക്ളീനിക്കിലെ പയ്യൻ അവിടെയെത്തി. ജെറോം അവന് വഴിയൊക്കെ പറഞ്ഞ് കൊടുത്തിരുന്നു.
പനിയും മറ്റ് അസൂഖങ്ങളും പരിശോധിക്കാനാണെന്ന് പറഞ്ഞ് റപ്പായി ചേട്ടന്റെ രക്തം ആ മെഡിക്കൽ സ്റ്റാഫ് എടുത്ത് മെഡിക്കൽ മൊബൈൽ ഫ്രീസറിൽ വെച്ച് ജെറോമിന് കൊടുത്തു. ജെറോം അവന് കുറച്ച് കാശ് പോക്കറ്റ് മണിയായി കൊടുത്തു. അവൻ ബൈക്കിൽ തിരികെ പോയി.
റപ്പായി ചേട്ടനും കുറച്ച് കാശ് കൊടുത്ത് മൊബൈൽ നമ്പറും വാങ്ങി അവർ ആ രക്ത സാമ്പിളുമായി തൃശൂർക്ക് തിരിച്ചു.

മൂന്ന് മണിക്കൂറിനുള്ളിൽ അവർ തൃശൂരെത്തി , ഡോക്ടർ എബ്രഹാം കോശിയുടെ മെയിൻ ക്‌ളീനിക്കിലെത്തി. ഡോക്ടർ അവർക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ മെഡിക്കൽ മൊബൈൽ ഫ്രീസർ കൈമാറി. രണ്ട് ദിവസത്തിനകം ഫലം പറയാമെന്ന് പറഞ്ഞ് അവർ പിരിഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ഡോക്ടർ ജെറോമിനെ വിളിച്ചു.
"ജെറോം വീട്ടിലേക്ക് വരാമോ - റിസൾട്ട് തയ്യാറായിട്ടുണ്ട്"
"ഓ തീർച്ചയായും" ജെറോം പെട്ടെന്ന് തന്നെ തന്റെ ബുള്ളറ്റിൽ ഡോക്ടറുടെ വീട്ടിലേക്ക് തിരിച്ചു.
"ജെറോം -എടാ നിന്റെ അന്യോഷണം ശരിയായ വഴിക്ക് തന്നെയാണ് പോകുന്നത് - ഭദ്രയുടെ അച്ഛൻ തന്നെയാണ് മിസ്റ്റർ റപ്പായി കറിയ!"
വാട്ട് ?
"അതേടാ ജെറോം - DNA റിസൾട്ട് മാച്ച് ആയിട്ടുണ്ട്"
"മൈ ഗോഡ് - അപ്പോൾ കാര്യങ്ങൾക്ക് വീണ്ടും വ്യക്തത വരുന്നുണ്ട്"
"കൺഗ്രാറ്റ്സ് എടാ!"
"ഇപ്പോഴൊന്നും അത് വേണ്ടടാ എബ്രഹാം. എല്ലാം കഴിയട്ടെ"
"ഉം നീ അതിന്റെ അടുത്തെത്തി ജെറോം ... ഇനിയും എന്താവശ്യമുണ്ടെങ്കിലും വിളിക്കണം"
"ശരി, എന്നാ ഞാനിറങ്ങട്ടെ"
ജെറോം അവിടുന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.
അപ്പോൾ ആരായിരിക്കും ഓപ്പോളിനെ കൊന്നത്. എന്തിന് വേണ്ടി? ജെറോമിന്റെ മനസ്സ് പുകഞ്ഞു.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo