Slider

ആധുനിക ശാകുന്തളം

0
Image may contain: 1 person, smiling, indoor

അയ്യോ… രക്ഷിക്കണേ…. രക്ഷിക്കണേ... ഈ ഹെലികോപ്റ്റർ എന്നെ ചേസ് ചെയ്യുന്നേ… ആരേലും ഒന്നു വേഗം വരണേ…’
ഹർഡ്‌ലി ഡേവിഡ്സനിൽ ഊരുതെണ്ടാനിറങ്ങിയ ദുഷ്യന്തൻ ആ കരച്ചിൽ കേട്ടു.
‘എന്തു… എന്റെ ഏരിയയിൽ ഞാനല്ലാതെ മറ്റൊരാൾ… പെണ്കുട്ടിയെ ശല്യപ്പെടുത്തുന്നോ.. എന്നാൽ അവനെ ഒന്നു കാണിച്ചു കൊടുക്കണമല്ലോ..’
അദ്ദേഹം തന്റെ മെഷീൻ ഗണ്ണിൽ നിന്നും തുരുതുരാ ഹെലികോപ്റ്ററിന് നേരെ വെടിയുതിർത്തു… വെടിയുണ്ടയുടെ വേഗത സഹിക്കാൻ പറ്റാതെ ഹെലികോപ്ടർ പോയ വഴിക്കു പുല്ലുപോലും കിളിച്ചില്ല… അല്ലെങ്കിലും ആകാശത്തു എങ്ങനെ പുല്ലു കിളിക്കാനാ.. ഞാനെന്തൊരു മണ്ടിയാ..
‘ഹാ.. ഹാ… ഹാ… എന്നോടാ കളി… ബൈ ദി വേ… ഞാൻ ദുഷ്യന്തൻ.. എല്ലാരും എന്നെ ദുഷ് എന്നു വിളിക്കും. അടുത്ത കൻഡ്രീലെ രാജാവിന്റെ മകനാണ്.. കുട്ടീടെ പേരെന്താണ്..’
കുട്ടി നാണം പോലെ എന്തോ ഒന്ന് മുഖത്തു വരുത്തി..
‘ശകുന്തള…. എല്ലാരും എന്നെ ശകൂന്നു വിളിക്കും...
ഫാദർ എന്തു ചെയ്യുന്നു
‘പപ്പ.. പ്രൊഫസർ കണ്വൻ.. പല പല ഗുരുകുലങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ ആയി വർക്ക് ചെയ്യുന്നു..എന്നെ അദ്ദേഹം അടോപ്റ്റ് ചെയ്തതാണ്’
എന്തിനേറെ പറയാൻ.. ! പറഞ്ഞു പറഞ്ഞു രണ്ടുപേരും ലവ്വായി.. മിക്കവാറും തമ്മിൽ കണ്ടു.. അവൾക്കൊരു ഐ ഫോൺ സെവനും സമ്മാനിച്ചു.. പിന്നെ പറയണ്ടല്ലോ.. വാട്‌സ് ആപ്പായി.. ചാറ്റായി… അതിനിടെ ദുഷ് പറയുന്നിടത്തൊക്കെ ശകു ചെല്ലുകയും ചെയ്തു..
********
ഒരു ദിവസം ശകു ദുഷിനെ പറ്റി ചിന്തിച്ചു സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് ദുർവാസാവു മഹർഷി വന്നത്..
‘മോളെ.. ശകൂ.. അങ്കിളിനിത്തിരി മോരുംവെള്ളം തന്നെ.. കാറ് വർക്ക്ഷോപ്പിലായോണ്ട് നടന്നാണ് വന്നത്. നല്ല ക്ഷീണം…’
എവിടെ.. ശകുവുണ്ടോ ഇതുവല്ലതും അറിയുന്നു.. അവൾ സ്വപ്നലോകതല്ലേ..
‘ശകൂ.. ശകൂ.. മോളെ ശകൂ..’
ദുർവാസാവ് ആംഗ്രി ബേഡായി…
‘നോ റെസ്പെക്ട്… നോ മാനേഴ്‌സ്… നത്തിങ്ങ്… ശകു…’
ആ അലർച്ചയോടെ ശകുവിന് ബോധം വന്നു.. അവൾ ഞെട്ടി എഴുന്നേറ്റു..
‘ഞാൻ നിന്നെ ശപിക്കുന്നു.. നീ ആരെയാണോ ഓർത്തിരുന്നത്.. അവന്റെ വാട്‌സ് ആപ്പിൽ നിന്നും നിന്റെ നമ്പർ ബ്ലോക്കാകട്ടെ.. നിന്നെ അവൻ മറന്നു പോകട്ടെ..’
‘അയ്യോ അങ്കിൾ സോറി… എന്നൊട് ക്ഷമിക്കണം.. ഈ ശാപം വിത്ഡ്രോ ചെയ്യണം.. അല്ലേൽ എന്റെ ഫ്യുച്ചർ പോകും.. ഞാൻ പ്രെഗ്നൻറ് ആണ്…’
‘അതിപ്പോ തന്ന ശാപം എങ്ങനെയാ തിരിച്ചെടുക്കുക..’ ദുർവാസാവ് തല മാന്തിക്കൊണ്ട് ആലോചിച്ചു..
ഓക്കെ.. ഒരു കാര്യം ചെയ്യാം.. നിന്റെ ഫോൺ അവൻ കണ്ടാൽ അവനു നിന്നെ ഓർമ വരും..’
ദുർവാസാവ് ഇതും പറഞ്ഞു സ്ഥലം വിട്ടു.. കണ്വനുമായി നല്ല ഫ്രണ്ട്ഷിപ്പാണേ… അയാളറിഞ്ഞാൽ പിന്നെ പിണങ്ങും..
**********

ഏകദേശം ഒരു വർഷം കഴിഞ്ഞാണ് പ്രൊഫസർ കണ്വൻ വിസിറ്റിംഗ് ഒക്കെ കഴിഞ്ഞു വന്നത്..
വന്നപ്പോൾ മോള് ഒരു കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു..
‘ഹായ്.. നല്ല സുന്ദരൻ കുഞ്ഞ്.. ആരുടെയാ മോളെ.. ‘
‘എൻറെയാ പപ്പാ.. ‘
‘ങേ… മോളെ. .. നീ…. നീയിതെപ്പോ ഒപ്പിച്ചു’
ശകു കഥകളൊക്കെ കണ്വനോട് പറഞ്ഞു..നിന്റെ ഫോണിങ്ങെടുത്തേ.. നിന്റെ നമ്പരല്ലേ ബ്ലോക്ക്.. എന്റെ ഫോണീന്നു വിളിക്കാം.. ‘
‘പപ്പാ.. അതുപിന്നെ കുഞ്ഞിന് ബേബി ഫുഡ് വാങ്ങാൻ മാളിൽ പോയപ്പോ ഫോൺ കളഞ്ഞു പോയി..’
ഫോണില്ലെങ്കിൽ വേണ്ട.. നിനക്കവന്റെ നമ്പർ അറിയില്ലേ.. അതു പറ’
‘അത് പപ്പ നമ്പർ ഫോണിൽ സേവ് ചെയ്തോണ്ട് ബൈഹാർട്ടാക്കിയില്ല..’
കണ്വൻ ദേഷ്യത്തോടെ അവളെ നോക്കി.
‘അവന്റെ വീടറിയാമോ ഇനി.. ‘
‘അടുത്ത കൻഡ്രിയിലെ രാജാവിന്റെ മകനാണെന്നു പറഞ്ഞു.. പേര് ദുഷ്’
കണ്വൻ നെറ്റി ചുളിച്ചു ശകുവിനെ നോക്കി
‘ഐ മീൻ ദുഷ്യന്തൻ..’
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
************
പിറ്റേ ദിവസം രണ്ടു പേരും ബൊലേറോയിൽ ദുഷിന്റെ രാജ്യത്തേക്ക് പുറപ്പെട്ടു..
എന്തു നല്ല മാൻഷൻ.. കണ്വൻ അമ്പരന്നു നോക്കി… വൗ… അത്യാധുനിക ലൈറ്റിംഗ്.. സോഫാ സെറ്റ്.. മറ്റു ഫർണീച്ചറുകൾ.. എല്ലാം അടിപൊളി…
ദുഷ് വന്നു..
‘അല്ല… രാജകുമാരൻ ??..’
‘ഞാനായിരുന്നു.. ഇപ്പൊ രാജാവ്.. ഡാഡി റിട്ടയർ ആയി.. ദാറ്റ്സ് വൈ..
ഓ ക്കെ.. പറയു.. നിങ്ങളൊക്കെയാരാണ്.. ‘
‘ദുഷ്… എന്നെ മനസിലായില്ലേ… ഞാൻ ശകു.. ഇതു നമ്മുടെ കുഞ്ഞാ..’
‘ങേ.. ശങ്കുവോ.. എന്റെ പൂച്ചേടെ പേര്… ഒന്നു പോ പെണ്ണുംപിള്ളേ.. ഇതുപോലെ കുറെയെണ്ണം വരും ദിവസം ഒരാളെങ്കിലും കാണും.. ഞാൻ മറന്നു പോയി.. എന്റെ ഭാര്യയാണ് കുഞ്ഞിന്റെ അമ്മയാണെന്നൊക്കെ പറഞ്ഞു.. വേഗം സ്ഥലം വിട്ടോ…’
കരഞ്ഞു കൊണ്ട് ശകുവും കുഞ്ഞും പപ്പയും ആ മാൻഷന്റെ പടിയിറങ്ങി..
************
ഒരാഴ്ചക്കു ശേഷം ദുഷിനെ അടുത്ത് ഒരാൾ വന്നു. മുന്തിയ തരം സ്മാർട് ഫോണുകളും ഐ ഫോണും വിൽക്കുന്ന ഒരാളായിരുന്നു അത്.. അയാളുടെ കയ്യിലെ ഐ ഫോണ് കണ്ട ദുഷിന് എന്തൊക്കെയോ ഓർമ വന്നു
‘എന്റെ ശകൂ…. അയ്യോ നിന്നെയാണോ ഞാൻ പുറത്താക്കിയത്…’
അയാടെ കയ്യിന്നു ഇരട്ടി വിലയ്ക്ക് ഫോണും വാങ്ങി ദുഷ് ശകുവിന്റെ അടുത്തേക്ക് പുറപ്പെട്ടു…
**************
അവരുടെ വിവാഹം കെങ്കേമമായി നടന്നു..
രാത്രി കുഞ്ഞിനെ ഉറക്കിക്കിടത്തി ശകു ദുഷിനെ അടുത്തേക്ക് മന്ദം മന്ദം നടന്നടുത്തു… പ്രണയപാരവശ്യത്തോടെ അവളെ തന്റെ മാറിലേക്കടുപ്പിച്ച ദുഷിനിട്ട് അവൾ ഒറ്റ തള്ളു വച്ചു കൊടുത്തു..
കിളിപോയി കിടന്ന ദുഷിനോട് അവൾ ചോദിച്ചു…
‘ആരാ.. അവളുമാരൊക്കെ…’
‘ആര്.. നീയെന്തൊക്കെയാ ഈ പറയുന്നേ..’
‘ഞാൻ അന്ന് പപ്പയും കുഞ്ഞുമായി വന്നപ്പോൾ നിങ്ങൾ പറഞ്ഞില്ലേ. ഇവിടെ കൊറേ അവളുമാർ കേറിയിറങ്ങുന്നുണ്ടെന്നു..
ദുഷിൻറെ ഓർമയിൽ ഫ്ലാഷ്ബാക്ക് വിത്ത് എക്കോ..
‘’’’ങേ.. ശങ്കുവോ.. എന്റെ പൂച്ചേടെ പേര്… ഒന്നു പോ പെണ്ണുംപിള്ളേ.. ഇതുപോലെ കുറെയെണ്ണം വരും ദിവസം ഒരാളെങ്കിലും കാണും... ഞാൻ മറന്നു പോയി.. എന്റെ ഭാര്യയാണ് കുഞ്ഞിന്റെ അമ്മയാണെന്നൊക്കെ പറഞ്ഞു.. വേഗം സ്ഥലം വിട്ടോ.. ട്ടോ…ട്ടോ.. ട്ടോ..’’’’’’
‘അവളുമാരൊക്കെ ഇനിം ഐ ഫോണും ലാപ്ടോപ്പും ഒക്കെ എടുത്തോണ്ട് വരുമായിരിക്കും..’
‘സത്യത്തിൽ ദുഷ് അന്ന് ഒരു പഞ്ചിനു വേണ്ടി വെറുതെ തള്ളിയതായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല.. വായിന്നു പോയ വാക്കും എറിഞ്ഞ കല്ലും.. അയച്ച എസ് എം എസും തിരിച്ചെടുക്കാൻ ഒരിക്കലും പറ്റില്ലല്ലോ… അനുഭവിക്കുകതന്നെ…
ശേഷം മുറിയിൽ എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ടെന്നു ആരൊക്കെയോ പറഞ്ഞു..
ശുഭം.. എല്ലാം കൊണ്ടും ശുഭം..
*********
Note :- ആധുനിക ശാകുന്തളം.. പണ്ട് നഴ്സിങ് സ്കൂളിൽ വച്ച ഞങ്ങൾ ഉണ്ടാക്കിയ ഒരു കോമഡി സ്കിറ്റ് ആയിരുന്നു ഇത്.. കുറച്ചു വ്യത്യാസം വരുത്തി ഇതിൽ ഒന്നു വെറുതെ കുത്തിക്കുറിച്ചെന്നേയുള്ളൂ. അനശ്വരമായ പ്രണയകാവ്യത്തെ കളിയാക്കി എന്നു പറഞ്ഞു ആരും എന്നെ പഞ്ഞിക്കിടരുത്.. അപേക്ഷയാണ്… കാലുപിടിക്കാം.. കൈകളെ നിയന്ത്രിക്കാൻ പറ്റിയില്ല അതാ.. 🙈🙉🙏
ദീപാ ഷാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo