Slider

പഥികൻ

0

ഏകാന്ത ചിന്തതൻ വഴിത്താരയിതിൽ
ഏകനായ് ഞാൻ നടന്നീടവേ സഖേ,
നിനക്കായ് പൊതിഞ്ഞ പാഥേയം പങ്കിടാൻ,
നിനക്കായ് കരുതിയ കവിതയൊന്നു പാടാൻ,
നീ കാത്തുനിൽപ്പുണ്ടെന്നു കരുതി ഞാനീ
വഴിയമ്പലത്തിൽ നിന്നെ തിരഞ്ഞു നിൽക്കെ,
കാൺകയായ് നിൻരൂപമങ്ങകലെ
വീഥിയിൽ ചക്രവാളത്തിന്റെ ചാരെയായി,
എത്ര നാളീയാത്ര തുടരണം മൽസഖേ
തവാന്തികേ ഞാനണഞ്ഞീടുവാനായ്,
സ്നേഹസായൂജ്യമേ തവ സംഗമമാധുര്യം
നുകർന്നെൻ തപ്തചിത്തം ശാന്തമാകുവാനായ്.
രശ്‌മി കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo