***** പേരിന്റെ കുറ്റം *****
ഞാൻ പിറന്നു വീണതും
പിച്ചവച്ചുവളർന്നതും
എന്റെ പൂർവ്വപിതാമഹൻമാർ
പിറന്നു വീണതും ഈ മണ്ണിൽ
എന്റെ വിശ്വാസങ്ങളിൽ
എന്റെ നിശ്വാസങ്ങളിൽ
എന്റെ സ്വപ്നപഥങ്ങളിൽ
പൂത്തു നില്പതും ഈ മണ്ണ്
പിച്ചവച്ചുവളർന്നതും
എന്റെ പൂർവ്വപിതാമഹൻമാർ
പിറന്നു വീണതും ഈ മണ്ണിൽ
എന്റെ വിശ്വാസങ്ങളിൽ
എന്റെ നിശ്വാസങ്ങളിൽ
എന്റെ സ്വപ്നപഥങ്ങളിൽ
പൂത്തു നില്പതും ഈ മണ്ണ്
പറയുന്നു ചിലരിവിടെയെന്നും
വിട്ടുപോകയീ മണ്ണിൽനിന്നും
നിന്റെ പേരീമണ്ണിന്റെയല്ല
അന്യദേശം തേടു നീ
വിട്ടുപോകയീ മണ്ണിൽനിന്നും
നിന്റെ പേരീമണ്ണിന്റെയല്ല
അന്യദേശം തേടു നീ
എന്റെ പേരിനുനേരെ നീ
വിരൽ ചൂണ്ടുവതെന്തിനോ
മണ്ണിൻമണമില്ലാത്തയെൻ
പേരിട്ടതും ഞാനല്ല
എന്റെ പൂർവ്വപിതാക്കൾ നല്കിയ
ദാനമാണെന്നറിയുക
വിരൽ ചൂണ്ടുവതെന്തിനോ
മണ്ണിൻമണമില്ലാത്തയെൻ
പേരിട്ടതും ഞാനല്ല
എന്റെ പൂർവ്വപിതാക്കൾ നല്കിയ
ദാനമാണെന്നറിയുക
കൊന്നിടാം നിങ്ങൾക്കെന്നെ
മതംമാറ്റാം നിങ്ങൾക്കെന്റെ
അറിഞ്ഞു കൊള്ളുക മൂഢരെ
മനസ്സുമാറ്റാനാവുമോ
മതംമാറ്റാം നിങ്ങൾക്കെന്റെ
അറിഞ്ഞു കൊള്ളുക മൂഢരെ
മനസ്സുമാറ്റാനാവുമോ
ഇതെന്നു തുടങ്ങിയെന്നറിയില്ല
എത്രകാലം തുടരുമെന്നും
ഒരു കൊടിയുടെ നിറത്തിൻ നിഴലിൽ
രാഷ്ട്രദ്വജവും ഒളിക്കുന്നുവോ
എത്രകാലം തുടരുമെന്നും
ഒരു കൊടിയുടെ നിറത്തിൻ നിഴലിൽ
രാഷ്ട്രദ്വജവും ഒളിക്കുന്നുവോ
ഇത്രനാളും ഒളിച്ചിരുന്നിവർ
ഭരണയന്ത്രം തിരിക്കുവാൻ
എഴുതിവച്ച നിയമസംഹിത
അവജ്ഞയോടെ തിരുത്തുവാൻ
മനസ്സിനുള്ളിൽ ഹിറ്റ്ലെറെങ്കിലും
വാഴ്ത്തുമല്ലോ ഗാന്ധിയേ
തഞ്ചംകിട്ടിയാൽ കുറുവടിയാൽ
അടിച്ചുതാഴ്ത്തും ഗാന്ധിസം
ഭരണയന്ത്രം തിരിക്കുവാൻ
എഴുതിവച്ച നിയമസംഹിത
അവജ്ഞയോടെ തിരുത്തുവാൻ
മനസ്സിനുള്ളിൽ ഹിറ്റ്ലെറെങ്കിലും
വാഴ്ത്തുമല്ലോ ഗാന്ധിയേ
തഞ്ചംകിട്ടിയാൽ കുറുവടിയാൽ
അടിച്ചുതാഴ്ത്തും ഗാന്ധിസം
കുരുന്നുമനസ്സുകൾ പിടിച്ചടക്കാൻ
ചരിത്രവും ഇവർ തിരുത്തിടും
ചോരചിന്തിപ്പോരാടിയ ധീരരെമറക്കുവാൻ
ഒറ്റുകാരുടെ വേഷമിട്ടവർ ധീരരെന്നുവരുത്തുവാൻ
പെരുംനുണകൾപടച്ചിടും പാഠ്യപുസ്തകതാളിലും
ചരിത്രവും ഇവർ തിരുത്തിടും
ചോരചിന്തിപ്പോരാടിയ ധീരരെമറക്കുവാൻ
ഒറ്റുകാരുടെ വേഷമിട്ടവർ ധീരരെന്നുവരുത്തുവാൻ
പെരുംനുണകൾപടച്ചിടും പാഠ്യപുസ്തകതാളിലും
അറിഞ്ഞുകൊള്ളുക കുരുന്നുമക്കളേ
സത്യമെന്തെന്നറിയണം
നാളെനിങ്ങൾ ധീരയൗവ്വനമായി ദേശംനിറയണം
തമ്മിൽ തമ്മിൽ പേര് കേൾക്കാൻ
ഇടവരാതെ വളരണം
സത്യമെന്തെന്നറിയണം
നാളെനിങ്ങൾ ധീരയൗവ്വനമായി ദേശംനിറയണം
തമ്മിൽ തമ്മിൽ പേര് കേൾക്കാൻ
ഇടവരാതെ വളരണം
ബെന്നി ടി ജെ
13/01/2018
13/01/2018

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക