ചില കലോത്സവ ഓർമ്മകൾ.....
...............
ഒൻപതിൽ പഠിക്കുമ്പോഴാണ് ആദ്യമായി യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്.
പാട്ട് പാടാനും ഡാൻസ് ചെയ്യാനറിയാത്തത് കൊണ്ടും കഥാരചനയിൽ ഒരു കൈ നോക്കി...വെറുതെ പേര് കൊടുത്തതാ...
വിഷയം...ആരോ ഒരാൾ...ശരിക്കും പെട്ടൂന്ന് പറഞ്ഞാൽ മതി..മുന്നിലിരുന്ന വെള്ള പേപ്പർ എന്നെ നോക്കി പല്ലിളിച്ചു...എന്തൊക്കെയോ കുത്തി കുറിച്ചു...ഫലപ്രഖ്യാപനം വന്നപ്പോൾ രണ്ടാം സ്ഥാനം.. ക്ളാസിൽ ഷൈൻ ചെയ്യാൻ വേണ്ടി സാഹസം കാണിച്ചതാ...ഒരുത്തിപോലും മുഖത്ത് നോക്കി ചിരിച്ചില്ല...ആരും അഭിനന്ദിച്ചില്ല...കഥ എന്താണെന്ന് പൂർണ്ണമായും ഓർമ്മയില്ല....

മുഷിഞ്ഞ് നാറിയ വസ്ത്രവുമായി അയാൾ നടന്നു പോകുന്നതും നോക്കി ഞാൻ നിന്നു..മുട്ടോളമെത്തുന്ന വസ്ത്രം,വട്ട കണ്ണട,അർദ്ധനഗ്നനായ ഒരാൾ...കൈയിൽ വടിയുമായി ആ മനുഷ്യൻ നടന്നു മറഞ്ഞു...ആരായിരുന്നു ആ മനുഷ്യൻ?എവിടെയോ കണ്ടു മറന്ന മുഖം..പലരുടെയും മുമ്പിൽ കൈനീട്ടി,ചിലർ ചില്ലറകൾ കൊടുത്തു..ചിലർ ആട്ടിപായിച്ചു...സത്യം പറഞ്ഞാൽ എനിക്ക് ഓക്കാനം വന്നു..വസ്ത്രത്തിലും കണ്ണടയിലും തലയിലും എല്ലാം അനവധി പക്ഷികളുടെ കാഷ്ഠം...പക്ഷെ ആ മുഖം?ഛെ ഓർമ്മ വരുന്നില്ല..ഞാനും അയാളെ പിൻതുടർന്നു.....അയാളതാ നാല്കവലയുടെ ഒത്ത നടുക്കുള്ള പീഠത്തിലേക്ക് കയറുന്നു..ങേ അയാളതാ ഒരു പ്രതിമയാകുന്നു....ഈ പ്രതിമയെയും ഞാനെവിടയോ കണ്ടിരുന്നല്ലോ?...ഓർമ്മ വരുന്നില്ല..ഞാൻ തിരിഞ്ഞു നടന്നു.
ഇതാണ് കഥയുടെ സാരം...സ്കൂൾ പഠന ശേഷം,നാടക പ്രവർത്തനങ്ങളുമായി പല യുവജനോത്സവ വേദികളിൽ കയറിയിറങ്ങി...സമ്മാനങ്ങൾ നേടി കൊടുത്തു...പക്ഷെ ഇപ്പോഴും അന്നാദ്യമായി കിട്ടിയ സമ്മാനം അതൊരു വെള്ള സർട്ടിഫിക്കറ്റ് മാത്രമാണെങ്കിലും ഓർമ്മകളിൽ മങ്ങാതെ നില്ക്കുന്നു..ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് അപ്പുറമുള്ള ആ സമ്മാനം ചിതലരിച്ച് പോയെങ്കിലും എന്നിലുള്ള ആ ചെറിയ എഴുത്തുകാരനെ ചിതലരിക്കാതെ സൂക്ഷിക്കാൻ സാധിച്ചു.അന്ന് ആ സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറുമ്പോൾ എൻ്റെ കണ്ണു നിറഞ്ഞിരുന്നോ...
ബിജുപെരുംചെല്ലൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക