Slider

അയാൾ ആരാജ്യത്ത് ഏകനായി

0
അയാൾ ആരാജ്യത്ത് ഏകനായി
^^^^^^↑^^^^^^^^^^^^^^^^^^^^^^^^↑^^
മുദ്രാവാക്യങ്ങളാൽ മുഖരിതമായ
വരാന്തയിലൂടെ അയാൾ
ആ സമ്മേളന ഹാളിലേക്ക് പ്രവേശിച്ചു,
സമരങ്ങളും മനുഷ്യജീവിതവും
പഠനവും ചർച്ചയും നടക്കുന്ന
ആ ഹാളിൽ ഓരൊ കക്ഷിയും
തങ്ങളുടെ നിലപാടുകൾ
ശക്തമായി നിരത്തി .
അവസാനം എണീറ്റ അയാളിലേക്ക്
എല്ലാ കണ്ണുകളും തിരിഞ്ഞു,
നിറം മങ്ങിയ ഖാദി കുർത്തയിൽ
അവരുടെ കണ്ണുകൾ
തങ്ങിനിന്നു
അയാൾ പറയാനാരംഭിച്ചു,
1950മുതൽ കാണുന്ന സമര രീതിയാണ് ബന്ത് ഹർത്താൽ ഇവ. ഹർത്താൽ എന്നത് ദുഖം പ്രകടിപ്പിക്കുന്ന സ്വയം തൊഴിൽ വേണ്ടന്ന് വച്ച് വിഷയത്തെ സംബന്ധിച്ച
ദുഖമോ പ്രതിഷേധമോ കാണിക്കുന്നു.
21-ആം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക്
ഹർത്താൽ,പണിമുടക്ക് പത്തുമിനിട്ട്
മതിയാകും.
മിതത്വം ആണ് ജീവിതത്തിൽ ആധാരമാകേണ്ടത്
വെള്ളം കപ്പിലെടുത്ത് മിതമായി ഉപയോഗിക്കാൻ പറഞ്ഞ ഗാന്ധിജിയുടെ ആശയത്തെ
ഓരോ ടാപ്പിലും സെൻസർ വച്ച്
കാലത്തിനനുസൃതമായി
രൂപപ്പെടുത്താൻ നമുക്ക് കഴിയണം.
ഒരു മുഴുനീള സമരം കൊണ്ട് മാത്രമേ
പ്രതിഷേധം പ്രകടിപ്പിക്കാൻ
പറ്റുകയുള്ളൂ എന്ന് ഉണ്ടൊ,
എല്ലാവരും സ്കൂളിലോ ജോലി സ്ഥലത്തോ എത്തിക്കഴിഞ്ഞ്
കൃത്യം 10.30ന് എല്ലാവരും പ്രവർത്തികൾ നിർത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കട്ടെ അല്ലാത്തവർ
മൗനമായിരിക്കട്ടെ
വാഹനങ്ങൾ നിരത്ത് ഓരത്ത് നിറുത്തി ഇടുക ആംബുലൻസ് റോഡ് മധ്യഭാഗത്ത്
തുറസ്സായി കിടക്കട്ടെ ബൈക്ക് ഓട്ടോ
സ്വസ്ഥാനത്ത് അടങ്ങി നിൽക്കട്ടെ
പരിഷ്കൃതസമൂഹത്തിനനുസൃതമായി
സമരവും പരിഷ്കരിക്കുക
രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രദ്ധിക്കാത്ത ഒന്നുണ്ട്
വിധവകളോ ഭർത്താവ് രോഗിയോ ആയ ധാരാളം സ്ത്രീകൾ
വെറും 200രൂപ ദിവസ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നുണ്ട്
മദ്യം വാങ്ങി അർമാദിക്കുന്ന
ഉപരിപ്ളവദയേ ചർച്ചയാകാറുള്ളൂ.
നമുക്ക് നൽകുവാനാകാത്തത്
ജനം അധ്വാനിച്ച് നേടുന്നത്
തടയുമ്പോൾ
അവരിൽ നിന്ന് അത് കവർന്നെടുക്കുന്നതിന്
തുല്യമായ കുറ്റകൃത്യമാണ് അറിയാതെ സംഭവിക്കുന്നത്.
ഗാന്ധി സമരം നടത്തിയപ്പോൾ
വരുമാന നഷ്ടം ബ്രിട്ടനായിരുന്നു
ഇപ്പോഴത്തെ നമ്മുടെ സമരം
ഭാരതാമ്മേടെ നെഞ്ചത്താണ് വീഴുന്നത്
ദുഖത്തോടെ.
അയാൾ പറഞ്ഞു നിറുത്തി,അവിടെയാകെ
ഒരു നിശബ്ദത പരന്നു.
അയാൾക്ക് സന്തോഷമായി
തന്റെ വാക്കുകൾ ഉൾക്കൊള്ളുന്ന
ഒരു നേതൃനിര അയാളെ അഭിമാനമുള്ള നിമിഷങ്ങൾ ആസ്വദിപ്പിച്ചു.
അപ്പോൾ പ്രധാന കക്ഷി നേതാവ്
അനുയായികൾക്ക് നേരേ കണ്ണ് കാണിച്ചു,
പുറത്ത് മുദ്രാവാക്യം വിളികൾ മുഴങ്ങി
അയാളും അതാസ്വദിച്ചു,
പെട്ടന്ന് അനുയായിവൃന്ദം
ആ ഹാളിലേക്ക് ഇരച്ചുകയറി,
അയാൾക്കൊന്നും മനസ്സിലായില്ല
ചിന്തിക്കാൻ പറ്റുന്ന ഒരു സമയമായിരുന്നില്ല അത്
ചിന്തകൾ വീണ്ടെടുക്കുമ്പോൾ
സർവ്വകക്ഷി കൊടിക്കമ്പുകളാലും
കൊടികളാലും അയാൾ
മൂടപ്പെട്ടിരുന്നു,
ഒരു ഞരക്കവും മൂളലുമായി
അയാൾ തനിയെ....
VG.Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo