Slider

സുനാമിക്കു മുൻപേ.. 【ചെറുകഥ】

0

ദേഹത്തു തണുപ്പ് അരിച്ചിറങ്ങിയപ്പോൾപതിയെ കണ്ണ് തുറന്നു..
തൊണ്ടവരണ്ടുണങ്ങിപ്പോയിരിക്കുന്നു.. വല്ലാത്ത ദാഹം തോന്നുന്നു..
തലയ്ക്ക് വല്ലാത്ത ഭാരം.
എവിടെയാണ് ഞാൻ ..? ചുറ്റിനും നോക്കി
വെറുംതറയിൽ ആണ് കിടന്നത്...
ഇന്നലെ എന്തായിരുന്നു ?...
ഓർമ്മവന്നു..സഹപ്രവർത്തകൻ ആയ
രവിമേനോന്റെ അമ്മായിഅച്ഛന്റെ ഒന്നാംചരമവാർഷികം..
അടിപൊളി ആയിരുന്നു... രവിയെ കുറിച്ച് കരുതിയതെല്ലാം തെറ്റാണ് എന്നു അവൻ തെളിയിച്ചു .ഓഫീസിൽ അവൻ അറുത്തകൈക്ക് ഉപ്പു തേയ്ക്കാത്ത പിശുക്കൻ.
ആ അവന്റെ അമ്മായിഅച്ഛനോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി...തകർപ്പൻ ഗാനമേളയായിരുന്നു..
ഇഷ്ട്ടം പോലെ മദ്യവും, .അതിനു വേണ്ടുന്ന ഭക്ഷണവും..പോരെ പൂരം..!
നേരം പുലർന്നിരിക്കുന്നു..
ഇന്നലെ ഓഫീസിൽ പോയഅതേ വേഷം..
' അടിപൊളി'..
ഒരാഴ്ചത്തേക്ക് ഇനി നോക്കണ്ടാ..
അടുക്കളയിൽ നിന്നും പല ശബ്ദങ്ങളും ഉയരുന്നുണ്ട്...
പതിയെ എഴുന്നേറ്റു.. ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു വായിലേക്ക് കമഴ്ത്തി..
ഡൈനിങ് ടേബിളിൽ ഗ്ലാസ്സിൽ ചായ ഇരിക്കുന്നു.
അതുമായ്‌ സിറ്റൗട്ടിൽ എത്തി..
ചാരുകസേരയിൽ കിടന്നു ചായഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു..അതിൽ ഒരു ഈച്ച ആത്മഹത്യ ചെയ്തിരിക്കുന്നു.. പാവം.
"അനൂ.." ...എന്നു വിളിക്കാൻ വാതുറന്നെങ്കിലും വേണ്ടെന്നു വച്ചു..അവളെ ഇപ്പോൾ വിളിക്കുന്നതും വിഷം കുടിക്കുന്നതും ഒന്നാണെന്ന തിരിച്ചറിവ് മസ്‌തിഷ്‌ക്കത്തിൽ മിന്നി.
വേഗം ആ ഈച്ചയെ ഒരു വിരല് കൊണ്ടു തോണ്ടിഎടുത്തു.. ശവം താഴേയ്ക്ക് ഇട്ടു.. പെട്ടെന്ന് എവിടെ നിന്നോ കുറെ കറുത്ത ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടു .ഈച്ചയുടെ ശവുമായി അടിവച്ചു നടന്നു നീങ്ങി..ഉറുമ്പുകൾ
"ഓഹോ.. ഓഹോ.."എന്ന ശബ്ദം പുറപ്പെടുവിക്കുന്നത് പോലെ തോന്നി..
ഒറ്റവലിക്ക് ആ ചായ കുടിച്ചു..
ഇതെന്തു ചായ...? കൊള്ളാം.. ഇവൾക്ക് ഇങ്ങിനെ യൊക്കെ ചായ ഉണ്ടാക്കാൻ അറിയാമായിരുന്നോ..?
താഴെകിടന്ന പത്രം കുനിഞ്ഞെടുത്തു..
താളുകൾ മറിച്ചു ചരമകോളത്തിൽ എത്തി.
എത്രആളുകളാണ് ചിരിച്ചു കൊണ്ടിരിക്കുന്നത്.
അതുകണ്ട് ഉള്ളിൽ അസൂയ തോന്നി..
അനുവിന്റെ അപ്പന്റെ ചിരിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോഇനി എന്നാണോ ഇതിൽ കാണാൻ ഭാഗ്യം ഉണ്ടാവുക..?
എല്ലാ മുഖങ്ങളും സൂക്ഷിച്ചു നോക്കി..
പരിചയമുള്ള ഒരു മുഖവും അതിൽ കാണാത്ത തു കൊണ്ടുസങ്കടം തോന്നി..!
പെട്ടന്ന് മുറ്റത്തു ഒരു ചാവലിപട്ടിയുടെ കുര..മുഖമുയർത്തി നോക്കി.
ദയനീയമായ മുഖം.. ദേഹം മുഴുവനും ചൊറിവന്ന് മാന്തി പൊട്ടിച്ചപോലെ പാടുകൾ..
നാക്കു നീട്ടി അതു എന്നെ നോക്കികുരച്ചുകൊണ്ടിരുന്നു..ഞാൻ എന്തോ അപരാധം ചെയ്തപോലെ..!
'ഞാൻ ദാ ഇപ്പോ എണീറ്റതെയുള്ളൂ കൂട്ടുകാരാ..'
ഉള്ള കാര്യംഞാൻ ആംഗ്യത്തിലൂടെ അറിയിച്ചു..
അതു പിന്നെയും കുരച്ചു..
"നാശം ..പോ പട്ടി..."അകത്തു നിന്ന്‌ വേറൊരു ശബ്ദം..അനു വാണ്.
അതിലും നല്ലതു നിന്റെ കുരതന്നെ..കേൾക്കാൻ ഒരു സുഖമുണ്ട്..
അതു പിന്നെയും കുരച്ചു..
പെട്ടെന്ന് എന്തോ വന്ന് പട്ടിയുടെ അടുത്തു പതിച്ചു.. പട്ടി "നല്ല ഉന്നം .."എന്നു പറഞ്ഞത് പോലെ തോന്നി..വന്നുവീണസാധനം കണ്ടു ഞാൻ ഞെട്ടി.. എന്റെ പേഴ്‌സ്..
പതിയെ എഴുന്നേൽക്കാൻ തുടങ്ങി...
അപ്പോൾ കയ്യിൽ ചപ്പാത്തിപരത്തുന്ന കുഴലുമായ്‌ അനു ചവിട്ടിത്തുള്ളി അവിടേയ്ക്ക് വന്നു..
എഴുന്നേറ്റു തുടങ്ങിയതുപോലെതന്നെഇരുന്നു..
വേഗം പത്രം എടുത്തു ഗൗരവമായവായനതുടങ്ങി..
"എന്താണ് പട്ടി ഇവിടെ വന്നു കിടന്നു കുരയ്ക്കുന്നത്.."അനു പട്ടിയോട് കോപത്തോടെ ചോദിച്ചു..
ഇതു പട്ടിയോട് മാത്രംഅല്ലെന്നു മനസ്സിലായി..
"ഹോ..!നാറിയിട്ടു വയ്യ.. കുളിക്കത്തും ഇല്ല..
എവിടെ നിന്നെങ്കിലും വലിച്ചു കേറ്റിയിട്ടു ഇങ്ങോട്ട് പോരും.."
ഇതു എന്നോട് മാത്രമാണ്..
പത്രം പതിയെ താഴ്ത്തിനോക്കിയപ്പോൾ അവൾ വേഗം പട്ടിയുടെ നേരെ തിരിഞ്ഞു..പാവം പട്ടി കുരനിർത്തി ചെവി വട്ടം പിടിച്ച് ശ്രദ്ധയോടെ കേൾക്കുന്നു..
"ഇനി ഇങ്ങിനെയെങ്ങാനും വന്നാൽ ..!ദൈവത്തിനാണ ഭക്ഷണത്തിൽ വിഷം ചേർത്തു തരും.. പറഞ്ഞില്ലാ എന്നു വേണ്ടാ.."..
ഹൃദയത്തിന്റെ ഒരു കോണിൽ ഒരു സ്ഫോടനം..
അവൾ പറഞ്ഞാൽ അത് പോലെ ചെയ്യുന്ന വളാണ്..
ദയനീയമായ്‌ അവളെ നോക്കി..!
അവൾ പെട്ടെന്നാണ് ചായഗ്ലാസ് കണ്ടത്..
" ഇതു ഏതു ഗ്ലാസ്..?"
അവൾ അടുത്തു വന്നു ഗ്ലാസ് തിരിച്ചും മറിച്ചും നോക്കി..
"ഡൈനിങ് ടേബിളിൽ ചായവച്ചിരുന്ന ഗ്ലാസ്.."വളിച്ച ചിരിയോടെ കൂട്ടിച്ചേർത്തു."ഉം.. കള്ളി ചായ ഉണ്ടാക്കാനൊക്കെ പഠിച്ചു.."
"ഹോ..!ഇതിയാനെക്കൊണ്ട് തോറ്റു..."അവൾ തലയിൽ കൈവച്ചു..
"എന്റെ പൊന്നു മനുക്ഷ്യാ ..തറ തുടയ്ക്കാൻ ഇന്നലെ കുടുംബശ്രീ പെണ്ണുങ്ങൾ കൊണ്ടുവന്ന പുതിയ ലോഷൻ ആയിരുന്നു...ഡൈനിങ് ടേബിൾ തുടയ്ക്കാൻ വച്ചിരുന്നതാ... അത് വലിച്ചു കേറ്റി... ശോ.. !ഇനിയും കലക്കണം"
അവൾ ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയിലെക്കു നടന്നു.
തൃപ്തിയായി..! വയറിനുള്ളിൽ സുനാമിക്കു മുൻപ് ഉണ്ടാവുന്ന കടലിന്റെ ഉൾവലിയൽ പോലെ വലിയൽ...
ചാടി എഴുന്നേറ്റു ബാത്ത്‌റൂം ലക്ഷ്യമാക്കി ഒറ്റ ഓട്ടം.
എന്റെ ഓട്ടം കണ്ട് ഭയന്ന ആ ചാവലി പട്ടി മരണ വെപ്രാളത്താൽ എങ്ങോട്ടോ ഓടി ..
ശുഭം..
By✍️
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo