വണ്ടിയോടിക്കുമ്പോൾ ഉറക്കം വരിക സാധാരണയാണ്. സ്‌ഥിരമായി ഓടുന്ന വഴിയിൽ മിക്കവാറും വണ്ടി വീട്ടിലെത്തുന്നത് വണ്ടി അൽപം ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് പ്രകടിപ്പിക്കുന്നതു കൊണ്ടു കൂടിയാണെന്നാണ് കേട്ടിരിക്കുന്നത്.
കാന്താരി മുളക് കടിക്കുക, നാവിനിടയിൽ ഗുട്‌ക പോലെയുള്ള വസ്തുക്കൾ വയ്‌ക്കുക, തീപ്പട്ടിക്കൊള്ളി ഉരച്ച് കത്തിച്ച ഉടനെ കെടുത്തി പുക ഒറ്റ വലിക്കു മൂക്കിൽ വലിച്ചു കയറ്റുക തുടങ്ങിയ സ്‌ഥിരം ഡ്രൈവർമാരുടെ വിദ്യകൾ വശമില്ലാത്തതിനാൽ മിക്കവാറും രാത്രി ജോലി കഴിഞ്ഞ് വണ്ടി ഓടിച്ചു പോകുന്ന ഞാൻ അൽപം ഉറക്കം വരുമ്പോൾ തന്നെ കൈയിൽ കരുതിയ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ഉറക്കെ പാട്ടു പാടുന്ന പോലത്തെ ശബ്‌ദം പുറപ്പെടുവിക്കുകയോ ചായ കുടിക്കുകയോ ഒക്കെയാണ് ചെയ്യാറ്. അല്ലെങ്കിൽ അൽപ നേരം നിർത്തി ഒരു പവർ നാപ് (കുറച്ചു സമയത്തേക്കുള്ള ശക്തമായ ഉറക്കം) എടുക്കും.

പക്ഷെ, ഒരു ദിവസം, ഈ പരിപാടികൾ ഒന്നും ഫലിച്ചില്ല.
ബുള്ളറ്റിൽ ഒരു പഞ്ഞിക്കെട്ട് പോലെ പകുതിയോ മുക്കാലോ ഉറക്കവുമായി ഞാൻ വണ്ടി ഓടിച്ചു വരികയാണ്. നാൽപത് കിലോമീറ്റർ ആണ് യാത്ര ചെയ്യേണ്ട ദൂരം. നല്ല തണുത്ത കാറ്റ് ഉറക്കത്തെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹെൽമറ്റിനിടയിലൂടെ ചെറിയ ചൂളം കുത്തുന്ന പോലെ കാറ്റടിക്കുന്നത് ഒരു താരാട്ട് പോലെ ഫീൽ ചെയ്യുന്നുമുണ്ട്.
ഈ റോഡിന്റെ സൈഡിൽ റിഫ്ലക്‌ടറുകൾ പിടിപ്പിച്ച കട്ടകൾ ഉറപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യമൊക്കെ റോഡിലൂടെ പോകുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് റോഡിനു ഭംഗി കൂട്ടാനും റോഡിന്റെ വീതി അളന്നു തിരിച്ച് വെള്ള വര വരയ്‌ക്കുന്നതിനു പകരമാണെന്നും ഒക്കെയായിരുന്നു. പക്ഷെ അന്ന് നല്ല ഉറക്കപ്പിച്ചിൽ ബുള്ളറ്റ് ഓടിച്ചു വരുമ്പോഴാണ് ഈ കട്ടകളുടെ പ്രയോജനം എനിക്ക് ശരിക്കും മനസ്സിലായത്. ഓരോ കട്ടകളിലായി വണ്ടി കയറുമ്പോൾ വണ്ടിയുടെ ബാലൻസ് തെറ്റാതെ തന്നെ യാത്രയുടെ സ്‌മൂത്‌നെസ്സ് പോകും. ഉറങ്ങി വണ്ടി ഓടിക്കുന്നവർക്ക് നമ്മൾ റോഡിനു വെളിയിലെത്തി എന്നും ഇപ്പോൾ അപകടം സംഭവിക്കും എന്ന സ്വയം ബോധം ഉണ്ടാകാനും വണ്ടി നിർത്താനും ഇത് കാരണമാകും. മുഴുവനായും ഉറങ്ങിയിട്ടില്ലാത്തതുകൊണ്ട് ഭാഗ്യവശാൽ ഈ കട്ടകളിൽ കയറി വണ്ടി വല്ലവഴിക്കും പോയപ്പഴേ ഞാൻ വണ്ടി സൈഡാക്കി.
ആലുവയിൽ നിന്ന് പെരുമ്പാവൂർക്ക് കെ എസ് ആർ ടി സി റോഡിലൂടെ വരുമ്പോൾ അതിരാവിലെ തുറക്കുന്ന ഒരു ചായക്കടയുണ്ട്. രണ്ടു പി വി സി മോൾഡഡ് ടേബിളുകളിലായി എട്ട് കസേരകൾ വിന്യസിച്ച് മൂന്നര മണിയ്‌ക്കേ തുറക്കുന്ന ഒരു കട. രാവിലെ വേറെ കടകൾ ഇല്ലാത്തതു കാരണം എപ്പോഴും തിരക്കാണ്. മറ്റൊരു പ്രത്യേകത കൈപ്പുട്ട് ആണ്. അതായത് മൂന്നു കഷണമായി കുറ്റിയിൽ വേവിക്കുന്ന പുട്ടിൽ നിന്ന് ഓരോ കഷണമായി കൈയിൽ ആണ് കഴിക്കാൻ കൊടുക്കുന്നത്. ചെറുകടികൾ കഴിക്കുന്നതു പോലെ പുട്ട് ഒരു കഷണം കഴിക്കാം. അത്യാവശ്യക്കാർക്ക് പ്ലേറ്റിൽ കൊടുക്കും. മേമ്പൊടിയായി പപ്പടവും.
വല്ലപ്പോഴും നല്ല ബോധത്തിൽ അവിടെ കയറി കൈപ്പുട്ടും പപ്പടവും ചായയും ഒക്കെ കഴിക്കാറുണ്ടെങ്കിലും അന്ന് ഞാൻ അവിടെ കയറിയത് ഒരു ചായ കുടിച്ചാൽ ഈ ഉറക്കം പോയിക്കിട്ടും എന്ന ധാരണയിലായിരുന്നു.ടാപ്പിൽ ഒന്നു മുഖം കഴുകി ഒരു കസേര പിടിച്ച് കടക്കാരൻ ഇക്കയെ ഒന്നു നോക്കി ചിരിച്ച് ഞാൻ ഒരു ചായയ്‌ക്ക് ആഹ്വാനം ചെയ്തു. ഞാൻ വണ്ടി നിർത്തിയപ്പോൾ തന്നെ ചായ ഉണ്ടാക്കാൻ ആരംഭിച്ചതു കൊണ്ട് നിമിഷ നേരം കൊണ്ട് തന്നെ ചായ മുന്നിലെത്തി.

അവിടത്തെ ചായയ്‌ക്ക് ഒരു വല്ലാത്ത രുചിയാണ്. ചിലപ്പോ നല്ല തണുപ്പുള്ളതു കൊണ്ടാകാം. അല്ലെങ്കിൽ വൈകീട്ട് എന്തെങ്കിലും കഴിച്ച ശേഷം കുറേ സമയം കഴിഞ്ഞ് കഴിക്കുന്നതു കൊണ്ടാകാം. അതുമല്ലെങ്കിൽ അത്രയും ദൂരം യാത്ര ചെയ്തു ക്ഷീണിച്ചതു കൊണ്ടാകാം..
ഒരോ സിപ് എടുത്ത് അങ്ങനെ അങ്ങനെ...
എന്നാലും വണ്ടി ഓടിച്ച് വരുമ്പോ ഇങ്ങനെ ഉറക്കം വന്നാൽ എന്തു ചെയ്യും? ആ കട്ടകൾ സൈഡിൽ ഇല്ലായിരുന്നെങ്കിലോ? അതുമല്ല, വണ്ടി ഒന്നു ചെരിയുകയോ മറ്റോ ചെയ്താലോ? ബുള്ളറ്റാണ്. ദേഹത്തേക്കു വീഴുകയോ മറ്റോ ചെയ്താൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കിൽ തന്നെ പഞ്ചറോ മറ്റോ ആകുകയോ വല്ല ക്ലച്ച് കേബിളോ ആക്‌സിലറേറ്റർ കേബിളോ മറ്റോ പൊട്ടിപ്പോകുകയോ പെട്രോൾ തീരുകയോ മറ്റോ ചെയ്താൽ എവിടെയാണോ പണി കിട്ടിയത്, അവിടെ വെക്കാനേ നിവർത്തിയുള്ളൂ... തള്ളുകയൊന്നും ആലോചിക്കാനേ വയ്യ...
മോനേ..
ഒരു വിളി.
മോനോ?
എവിടെയോ ദൂരെയായി എന്നെ ആരോ വീണ്ടും വിളിക്കുകയാണ്.
മോനേ..
എന്നാലും അത് ആരായിരിക്കും?
പുറത്ത് ചെറുതായി തട്ടി വിളിക്കുകയാണ്. റോഡിന്റെ കട്ടിങ്ങിലേക്ക് ഇറങ്ങിയ ഞാൻ വണ്ടി ഒതുക്കിയില്ലായിരിക്കുമോ? ഉറക്കം വന്നിട്ടാണല്ലോ വണ്ടി നിർത്തിയത്.. അപ്പോ നിർത്തിയിടത്ത് തന്നെ വണ്ടി വെച്ചിരിക്കുമോ?
പുറത്ത് തട്ടൽ ശക്തിയായി തുടരുകയാണ്.
പതിയെ കണ്ണു തുറന്നു നോക്കി.
ഒരു സിപ് മാത്രം കുടിച്ച ചായ ടേബിളിൽ ഇരിപ്പുണ്ട്.
ഒരു കൈയിൽ കൈപ്പുട്ടും മറ്റേ കൈയിൽ ഒരു പപ്പടവുമായി വാളും ചിലമ്പും പിടിച്ച് വെളിച്ചപ്പാട് നിൽക്കുന്നതു പോലെ ഞാൻ ഒരു സ്‌റ്റൂളിൽ ഇരിക്കുന്നുണ്ട്.
ഒരു കൈയിൽ കൈപ്പുട്ടും മറ്റേ കൈയിൽ ഒരു പപ്പടവുമായി വാളും ചിലമ്പും പിടിച്ച് വെളിച്ചപ്പാട് നിൽക്കുന്നതു പോലെ ഞാൻ ഒരു സ്‌റ്റൂളിൽ ഇരിക്കുന്നുണ്ട്.
ഞാൻ എണീറ്റ ശേഷം കച്ചവടം തുടരാനായി ഇക്കയും എണീറ്റ ശേഷം ഇരിക്കാനായി ഒന്നു രണ്ടു മീൻകാരും വെയിറ്റ് ചെയ്യുകയാണ്.
ബാക്കിയുള്ളവർ ഒരന്തവും കുന്തവുമില്ലാതെ ചിരിക്കുന്നു..
പത്തിരുപതു മിനിട്ടായത്രേ ഞാൻ ഇരുന്നുറങ്ങുന്നു..ഇതിനിടെ കൈപ്പുട്ടും പപ്പടവും ചോദിച്ചു വാങ്ങിയത്രേ...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
Really funny
ReplyDelete