'
Read all parts in Nallezhuth Android App
ഹൗസ് ഡ്രൈവർ'എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 33
ഡിസംബറിലെ രണ്ടാം പകുതി അധികവും വർക്ക് ഷോപ്പ് ദിവസങ്ങൾ തന്നെ ആയിരുന്നു. കഫീൽ ഓടിച്ചിരുന്ന വലിയ വണ്ടിക്ക് 'ബ്രേക്ക്' കിട്ടുന്ന ഇരുപത്തിയെട്ടാം തീയതിവരെ ശരിക്കൊന്നു ശ്വാസം വിടാനുള്ള സമയം പോലും എനിക്ക് കിട്ടിയിരുന്നില്ല . പല സൂത്രങ്ങളും ഞങ്ങൾ പരീക്ഷിച്ചു വണ്ടിയിലുള്ള ചെറിയ ചെറിയ പണികൾ ഒക്കെ എടുത്തു ബ്രേക്കിനു കൊണ്ടുപോയി അവിടെനിന്നും കിട്ടിയ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള എല്ലാ പണികളും തീർത്ത് 15 ദിവസത്തിനുള്ളിൽ വീണ്ടും വണ്ടിയുമായി ചെല്ലാൻ പറഞ്ഞു മടക്കിയയച്ചുഅവിടെ നിന്നും നിർദേശിച്ച പണികളെല്ലാം ചെയ്തു തീർക്കണമെങ്കിൽ പണം ഒരുപാട് വേണമായിരുന്നു അവസാനം കൈക്കൂലി കൊടുത്ത് വണ്ടിയുടെ 'ഇസ്തിമാറ' ( നാട്ടിലെ ആർസി ബുക്ക് )ശരിയാക്കി . ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഡിസംബർ 28 നായായിരുന്നു എല്ലാ രേഖകളും ശരിയായി കൈയിൽ കിട്ടിയത്. നാട്ടിൽ പോകുന്നതിനേക്കാൾ എനിക്ക് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
എനിക്ക് എക്സിറ്റ് അടിച്ച് ടിക്കറ്റുമെടുത്ത് തന്നെങ്കിലും എന്നെ ഇവിടെത്തന്നെ പിടിച്ചു നിർത്താനുള്ള ചെറിയ ചെറിയ ശ്രമങ്ങളൊക്കെ നടന്നു . മാഡത്തിന്റെ ഉമ്മ ഒരിക്കൽ ഓട്ടം പോകുന്നതിനിടയിൽ എന്നോടായി പറഞ്ഞു "നീ ഇവിടെ നിന്നും പോയാൽ നിനക്ക് പിന്നെ ഇതുപോലൊരു മാഡത്തെയോ കഫീലിനെയോ ഒരിക്കലും കിട്ടാൻ പോകുന്നില്ല" അവർ പറഞ്ഞത് ശരിയായിരുന്നു . "ദുനിയാവിൽ ഒരിടത്ത് തിരഞ്ഞാലും ഇനി ഇതുപോലെ ഒരുത്തരെ എനിക്കു കിട്ടില്ലെന്ന്"ഞാനും പറഞ്ഞു . അതു പോലെ ഒരിക്കൽ കഫീലിന്റെ മൊബൈലിൽ നിന്നും അയാളുടെ അമ്മാവൻ എനിക്ക് വിളിച്ചു "എന്തിനാണ് എക്സിറ്റിൽ പോകുന്നത് നാട്ടിൽ പോയി അഞ്ചോ ആറോ മാസം നിന്ന് തിരിച്ചു വന്നാൽ പോരെ"എന്നൊക്കെ ചോദിച്ചു. "നീ നല്ലവനാണെന്നും ഞങ്ങൾക്കെല്ലാവർക്കും നിന്നെ ഇഷ്ടമാണെന്നും,നിന്റെ കഫീലിന് നിന്നെ പറഞ്ഞുവിടാൻ ഇഷ്ടമില്ലെന്നും" ഒക്കെ പറഞ്ഞു. "എനിക്ക് നാട്ടിൽ പോയാൽ അടുത്തൊന്നും തിരിച്ചു വരാൻ കഴിയില്ല എന്റെ ഉപ്പ എന്നെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന് സുഖമില്ല" എന്നൊക്കെയുള്ള സത്യമായ കാര്യങ്ങൾ തന്നെ ഞാൻ അയാളോടു പറഞ്ഞു.
എൻറെ നാട്ടിൽ പോക്ക് തീരുമാനമായതോടെ കഫീൽ മണിയെ വിളിച്ചു എനിക്ക് തരാനുള്ള ബാക്കി 1250 റിയാലിന്റെ കാര്യം സംസാരിച്ചു. ഒരിക്കൽ അയാളുടെ കഫീലിനെയും അയാളെയും എന്നെയും ഒക്കെ ഒന്നിപ്പിച്ചു ആ വിഷയത്തിൽ ഒരു സംസാരമുണ്ടായി. അതോടെ ഇത്രയും കാലം കെട്ടിപ്പൊതിഞ്ഞു വെച്ച എല്ലാ നുണകളും മണിക്ക് സമ്മതിക്കേണ്ടിവന്നു. അതെ..സത്യം തന്നെ വിജയിച്ചിരിക്കുന്നു. മണിയാണ് ആ പണം എടുത്തതെന്ന് എല്ലാവരും മനസ്സിലാക്കി . ജീവിതത്തിൽ ഒരു സിനിമക്ക് പോലും തിരക്കഥയെഴുതാത്ത മണി ,അന്ന് 1250 റിയാലിന്റെ പേരിൽ പുതിയ തിരക്കഥ രചിച്ചു .അതും മിനിട്ടുകൾക്കുള്ളിൽ നല്ല ഒന്നാം നമ്പർ തിരക്കഥ. നുണകൾ മെനഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ അയാളുടെ കഴിവ് അപാരം തന്നെ . 1250 റിയാലിൽ 500 റിയാൽ അയാളുടെ സഹോദരനു വേണ്ടി ഈ വിസ്സ അടിക്കാൻ ചെലവായിട്ടുണ്ട്. അയാളുടെ സഹോദരന് ആണ് ആദ്യം വിസ അടിച്ചതെന്നും അയാൾക്ക് വരാൻ കഴിയാതെ വന്നപ്പോൾ ആണ് എനിക്ക് വിസ തന്നതെന്നും അവൻ പറഞ്ഞു. ബാക്കിയുള്ള 750 റിയാൽ ഇക്കാര്യത്തിൽ പലവഴിക്കും ചിലവു വന്നതുകൊണ്ട് അവനു വേണം എന്നും പറഞ്ഞു. എന്റെ അഭിപ്രായം കഫീൽ ചോദിച്ചു "ഈ വിസക്ക് വേണ്ടി വന്നിട്ടുള്ള എല്ലാ ചെലവുകളും നാട്ടിൽ നിന്നും ഞാനാണ് കൊടുത്തതെന്നും ഇനി കിട്ടാനുള്ളതിൽ 500 റിയാൽ മണിക്ക് കൊടുക്കാൻ തയ്യാറാണെന്നും ബാക്കിയുള്ള പണം എനിക്ക് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു.
നാട്ടിലേക്ക് പോകുന്നതിനു മുൻപ് എന്റെ കൈയിലുള്ള രേഖകളും വിവരങ്ങളും എന്റെ പുസ്തകത്തിൽ ഞാൻ എഴുതി വെച്ചിരുന്നത് കഫീലിന് കൈമാറി . ചില സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ പണംകൊടുത്ത് പാർക്ക് ചെയ്യാനുള്ള അക്കൗണ്ട് നമ്പർ, അതുപോലെ ഓയിൽ മാറ്റിയ ദിവസം ,അപ്പോൾ മീറ്ററിലെ കിലോമീറ്ററിന്റെ കണക്ക്, അങ്ങിനെ ഉള്ള വിവരങ്ങൾ ഒക്കെ എന്റെ ഡയറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് അതൊക്കെ ഞാൻ കഫീലിന്നു മെസ്സേജ് അയച്ചു. കൂട്ടത്തിൽ 281 റിയാൽ ഞാനവനു കൊടുക്കാൻ ഉണ്ടെന്നും പറഞ്ഞു. രണ്ടുവർഷം അയാളോടൊപ്പം ജോലി ചെയ്തതിൽ ഒരുപാട് തവണ അവന്റെ പണം
ഞാൻ ക്രയവിക്രയം ചെയ്തിട്ടുണ്ടല്ലോ.അപൂർവമായി എന്റെ ആവശ്യത്തിന് (ഭക്ഷണത്തിനും വെള്ളത്തിനും ഒക്കെയായി ) ആ പണത്തിൽ നിന്നും ചെറിയ ചെറിയ തുകകൾ ആയ അഞ്ചോ പത്തോ എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്.
ഞാൻ ക്രയവിക്രയം ചെയ്തിട്ടുണ്ടല്ലോ.അപൂർവമായി എന്റെ ആവശ്യത്തിന് (ഭക്ഷണത്തിനും വെള്ളത്തിനും ഒക്കെയായി ) ആ പണത്തിൽ നിന്നും ചെറിയ ചെറിയ തുകകൾ ആയ അഞ്ചോ പത്തോ എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്.
അതൊന്നും ഞാനും പടച്ചവനും അല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല പക്ഷേ മറ്റൊരാളുടെ പണം ആയതുകൊണ്ട് ഞാൻ എല്ലാം കൃത്യമായി എഴുതി വച്ചിരുന്നു. ആ വിഭാഗത്തിൽ രണ്ടുവർഷത്തെ മൊത്തം കണക്ക് 281 റിയാൽ ആയിരുന്നു. (ബാക്കി കിട്ടിയിരുന്ന 50 പൈസ പോലും ഈ കണക്കിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ) ഈ പണവും ഞാൻ പണ്ട് നിനക്ക് തരാനുള്ള 800 റിയാലും എല്ലാം ഈ മാസത്തെ ശമ്പളത്തിൽ നിന്നും പിടിച്ച് ബാക്കിയുള്ളത് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു . ഓർമിക്കാനുള്ള പല വിവരങ്ങളും എഴുതിവെച്ച എന്റെ ആ പുസ്തകത്തിൽ നടുവിലെ ചില പേജുകളിലായി ഞാൻ മുൻപ് എഴുതിയ ഭാഗങ്ങൾ അന്ന് എന്റെ കണ്ണിലുടക്കി. മനസ്സിന്റെ വിഷമങ്ങൾ താങ്ങാൻ കഴിയാത്ത സമയത്ത് ഞാൻ എഴുതി വച്ച ആ കുറിപ്പുകൾ ഞാൻ വായിച്ചു .അതിൽ ഇങ്ങനെ എഴുതിയിരുന്നു.
(((( ഇവളുടെ അടുത്തേക്ക് ഇനി മടക്കമില്ല ഇന്ഷാ അല്ലാഹ് ....നൂറുകണക്കിന് ദിവസങ്ങൾ ഒരു റിയാലിന്റെ ഉപകാരമില്ലാതെ പട്ടിയെപ്പോലെ ഓടിച്ചു. മാത്രമോ തീർത്താൽ തീരാത്ത സംശയവും. അതിനൊക്കെ പുറമേ ഓടിത്തളരുമ്പോൾ ഒന്നോ രണ്ടോ മിനിട്ട് വൈകിയാൽ തെറിവിളിയും .അവൾക്ക് അവളുടെ കാര്യം മാത്രമേ ഉള്ളൂ അത് നേടാൻ അവളെന്തു കളിയും കളിക്കും അത് വിശ്വസിക്കരുത്. ആ ചെറിയ വണ്ടിക്ക് അകത്തിരുന്ന് അനുഭവിച്ചതൊന്നും ഒരിക്കലും മറക്കരുത് ഒരിക്കലും ഒരിക്കലും.
ഒരു റിയാലിന്റെ തമീസ് (റൊട്ടി) വാങ്ങി വരാമെന്നു പറഞ്ഞപ്പോൾ പോലും സമ്മതിക്കാത്തവൾ . അറിഞ്ഞോ അറിയാതെയോ അര മിനിട്ട് എന്റെ ആവശ്യത്തിനുവേണ്ടി വൈകിയാൽ കുത്തുവാക്കുകളും ശകാരങ്ങളും കൊണ്ട് വെറുപ്പിക്കുന്നവൾ.മണി പണം തരാമെന്ന് പറഞ്ഞപ്പോൾ പോലും അല്പം കരുണ കാണിക്കാതെ എന്നെ മണിക്കൂറുകൾ പിടിച്ചുവച്ചു. ജീവിതത്തിന്റെ നല്ല ഒരു ഭാഗം കാത്തു കിടക്കലുകളിൽ പലസ്ഥലങ്ങളിലും കൊതുകു കടിയും കൊണ്ട് നേരത്തിന് ഭക്ഷണവുമില്ലാതെ പോയി. ഇനി നാട്ടിലേക്ക് പോവാൻ സമയത്ത് അല്പം കരുണ കാണിച്ചു എന്നെ പറ്റിക്കാൻ നോക്കിയാൽ അവിടെ ഞാൻ വഞ്ചിക്കപ്പെടില്ല .
പെട്ടുപോകരുത് ഇവളുടെ വലയിൽ 23/05 പോലത്തെ ദിവസങ്ങൾ ഓർക്കുക. ഒരു മനുഷ്യനെ 3 സ്ഥലങ്ങളിലായി ഒരു ദിവസം പതിനൊന്ന് മണിക്കൂറാണ് കാത്തു നിർത്തിയത്. ഏതൊക്കെ മേഖലയിലായിരുന്നു എന്റെ മേലുള്ള അടിച്ചമർത്തലുകൾ.ഓട്ടത്തിന്റെ കാര്യമോ സമയമോ എന്നോട് മുൻകൂട്ടി പറയില്ല. എവിടെക്കാണെന്നോ എപ്പോഴാണ് പോകുന്നതെന്നോ പറയരുതെന്ന് കുട്ടികളോട് പോലും നിർദ്ദേശം കൊടുക്കും. അവളുടെ പരീക്ഷണങ്ങളും നിരീക്ഷിക്കുകയും പോരാഞ്ഞിട്ട് കുട്ടികളെയും മുതിർന്നവരെയും അതിനേൽപിച്ചു. എനിക്ക് നോമ്പിന് അത്താഴം കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. റൂമിൽ നിന്നും ആകെ പുറത്തുപോയിരുന്നു പള്ളിയിൽ പോകൽ വരെ മുടക്കിയിരുന്നു.))))
ഒരു റിയാലിന്റെ തമീസ് (റൊട്ടി) വാങ്ങി വരാമെന്നു പറഞ്ഞപ്പോൾ പോലും സമ്മതിക്കാത്തവൾ . അറിഞ്ഞോ അറിയാതെയോ അര മിനിട്ട് എന്റെ ആവശ്യത്തിനുവേണ്ടി വൈകിയാൽ കുത്തുവാക്കുകളും ശകാരങ്ങളും കൊണ്ട് വെറുപ്പിക്കുന്നവൾ.മണി പണം തരാമെന്ന് പറഞ്ഞപ്പോൾ പോലും അല്പം കരുണ കാണിക്കാതെ എന്നെ മണിക്കൂറുകൾ പിടിച്ചുവച്ചു. ജീവിതത്തിന്റെ നല്ല ഒരു ഭാഗം കാത്തു കിടക്കലുകളിൽ പലസ്ഥലങ്ങളിലും കൊതുകു കടിയും കൊണ്ട് നേരത്തിന് ഭക്ഷണവുമില്ലാതെ പോയി. ഇനി നാട്ടിലേക്ക് പോവാൻ സമയത്ത് അല്പം കരുണ കാണിച്ചു എന്നെ പറ്റിക്കാൻ നോക്കിയാൽ അവിടെ ഞാൻ വഞ്ചിക്കപ്പെടില്ല .
പെട്ടുപോകരുത് ഇവളുടെ വലയിൽ 23/05 പോലത്തെ ദിവസങ്ങൾ ഓർക്കുക. ഒരു മനുഷ്യനെ 3 സ്ഥലങ്ങളിലായി ഒരു ദിവസം പതിനൊന്ന് മണിക്കൂറാണ് കാത്തു നിർത്തിയത്. ഏതൊക്കെ മേഖലയിലായിരുന്നു എന്റെ മേലുള്ള അടിച്ചമർത്തലുകൾ.ഓട്ടത്തിന്റെ കാര്യമോ സമയമോ എന്നോട് മുൻകൂട്ടി പറയില്ല. എവിടെക്കാണെന്നോ എപ്പോഴാണ് പോകുന്നതെന്നോ പറയരുതെന്ന് കുട്ടികളോട് പോലും നിർദ്ദേശം കൊടുക്കും. അവളുടെ പരീക്ഷണങ്ങളും നിരീക്ഷിക്കുകയും പോരാഞ്ഞിട്ട് കുട്ടികളെയും മുതിർന്നവരെയും അതിനേൽപിച്ചു. എനിക്ക് നോമ്പിന് അത്താഴം കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. റൂമിൽ നിന്നും ആകെ പുറത്തുപോയിരുന്നു പള്ളിയിൽ പോകൽ വരെ മുടക്കിയിരുന്നു.))))
ഇത്രയും കാര്യമായിരുന്നു അതിൽ ഉണ്ടായിരുന്നത്. മാഡത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു അത്.
നാട്ടിലേക്ക് പോകുന്നതിന്റെ മുന്നൊരുക്കങ്ങൾ എന്റെ എല്ലാ തിരക്കിനിടയിലും തകൃതിയായി നടന്നു. ഒരു വെള്ളിയാഴ്ച കഫീലിനോട് സമ്മതം വാങ്ങി മദീനയിലേക്ക് പോയി. വ്യാഴാഴ്ച മാഡവും കുട്ടികളുമെല്ലാം കടപ്പുറത്ത് പോയി അവിടെ ഒരു വില്ലയിൽ വ്യാഴവും വെള്ളിയും താമസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഞാൻ അവധിയെടുത്തത് വർക്ക് പ്രശ്നമായില്ല. അടുത്തതായി ഒരു ദിവസം അല്പം ഭക്ഷണം ഉണ്ടാക്കി കഫീലിനും കുടുംബത്തിനും മാഡത്തിനും കുടുംബത്തിനും കൊടുക്കലാണ്. അത് പോകുന്നതിന്റെ തലേദിവസം ചെയ്തു. ഒരു കോഴിയെ വാങ്ങി അതുകൊണ്ട് ചിക്കൻ കടായി (നാസർ സ്പെഷ്യൽ) ഉണ്ടാക്കി കഫീലിന്റെ ഉമ്മാന്റെ വീട്ടിലേക്കും കഫീലിനും മാഡത്തിനും കുട്ടികൾക്കും മാഡത്തിന്റെ ഉമ്മാന്റെ വീട്ടിലേക്കും ബിൽഡിങ്ങിലെ എന്റെ സഹപ്രവർത്തകരായ മറ്റു ഡ്രൈവർമാർക്കും അയൽവാസിയായ മലയാളി ഫവാസിനും കുടുംബത്തിനും എല്ലാമായി വീതിച്ചു. മാഡം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു, 'നീ പാചകം ചെയ്ത ഭക്ഷണം ഒരിക്കൽ കഴിക്കണമെന്ന്'.ഏതായാലും ആ ആഗ്രഹം സാധിച്ചു.
എനിക്കുള്ള സമ്മാനമായി മാഡത്തിന്റെ ഉമ്മ തന്നത് 'സ്വലാത്ത് മാലകൾ' ആയിരുന്നു ആറോ എട്ടോ മാലകളുള്ള ഒരു പാക്കറ്റിന് 3 റിയാലോളം വിലവരുന്നതായിരുന്നു അത് . മാഡത്തിന്റെ സമ്മാനം അല്പം കൂടി വിലകൂടുതൽ ഉള്ളതായിരുന്നു.സലാത്ത് ചെല്ലുന്ന,വിരലിലിടുന്ന മെഷീനായിരുന്നു അത്.അതിന് ഒരെണ്ണത്തിന് ഒരു റിയാൽ വിലയുണ്ട്.അങ്ങിനത്തെ ഇരുപതോളം മെഷീനുകൾ .എന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ ഇനി സ്വലാത്ത് ചൊല്ലി ഇരിക്കട്ടെ . അങ്ങനെ സമ്മാനം തരും ഭക്ഷണം കൊടുക്കലും എല്ലാം കഴിഞ്ഞു. വീട്ടിലേക്കുള്ള സാധനങ്ങൾ അധികമൊന്നും എനിക്കു വാങ്ങാൻ ഉണ്ടായിരുന്നില്ല. കാരണം സാമ്പത്തികം തന്നെ. ഈ മാസത്തെ ശമ്പളം മാത്രമാണ് എന്റെ കയ്യിലുള്ളത് അത് തീർക്കാൻ പറ്റില്ലല്ലോ .നാട്ടിൽ ചെല്ലുന്ന മാസം വീട്ടുചെലവിന് പണം കൈയിൽ വേണ്ടതിനാൽ അല്പം സാധനങ്ങളൊക്കെ വാങ്ങി . എന്റെ പഴയ ഡ്രെസ്സുകൾ എല്ലാം ഞാൻ പാക്ക് ചെയ്തു .
ഈ മാസത്തെ ശമ്പളത്തിൽ നിന്നും കഫീലിന് ഇതുവരെ കൊടുക്കാനുണ്ടായിരുന്ന പണം മുഴുവനും അവൻ പിടിച്ചെടുക്കുകയാണ് എങ്കിൽ എനിക്ക് കൂടുതലൊന്നും കിട്ടാൻ ഉണ്ടായിരുന്നില്ല. പക്ഷേ മുപ്പതാം തിയതി രാത്രി എന്റെ ശമ്പളം റിയാൽ പോലും കുറവില്ലാതെ മുഴുവനായും എന്റെ അക്കൗണ്ടിലേക്ക് അവൻ വിട്ടുതന്നു.
ഞാൻ ചിന്തിക്കുകയായിരുന്നു.എങ്ങിനെയാണ് കഴിഞ്ഞ രണ്ടു വർഷങ്ങൾ എനിക്കവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ? എന്റെ ഉമ്മയുടെയും ഭാര്യയുടെയും ഒക്കെ പ്രാർത്ഥനയാണോ ?അതോ ഒരു കുഞ്ഞിന്റെ പിതാവ് ആയപ്പോൾ എനിക്ക് അല്ലാഹു നൽകിയ പക്വതയാണോ , അതോ ഇതൊന്നും അല്ലാതെ അള്ളാഹു എനിക്ക് ഓശാരമായി നൽകിയ ക്ഷമയും സഹനവും ആണോ എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . അവസാനമാസങ്ങൾ സാമ്പത്തിക നഷ്ടം കാരണം പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും , മറ്റുള്ള പല കാരണങ്ങൾകൊണ്ടും സന്തോഷകരമായിരുന്നു. എങ്കിലും ഇത്തവണത്തെ പ്രവാസത്തിലെ ആദ്യത്തെ ഒരുവർഷം എനിക്ക് ചിന്തിക്കാൻപോലും കഴിയാത്ത അത്ര മാനസിക പ്രയാസങ്ങൾ ആയിരുന്നു. അത് നീന്തിക്കടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. എല്ലാം കഴിഞ്ഞ് രണ്ടു വർഷം തികഞ്ഞു ഞാൻ പ്രതീക്ഷിച്ചതു പോലെ ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നു.
ജീവിതത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്തമായ പ്രതികാരം മാഡത്തിന് ഞാൻ കൊടുക്കുകയും ചെയ്തു എത്രയോ കാലമായി അവളോടുള്ള പ്രതികാരം ഞാൻ മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നു എന്ന് സ്വാർത്ഥതയോടെ തന്നെ ഞാൻ ചിന്തിക്കുന്നു. പലനിലക്കും എന്നെ അടിച്ചമർത്തുമ്പോൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, പ്രാരാബ്ധക്കാരനായ എന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് മറ്റൊരാളെ ദ്രോഹിക്കാതെ ചെയ്യാൻ കഴിയുന്ന ഒരു പ്രതികാരം എന്റെ മനസ്സിലുണ്ടായിരുന്നു. എന്റെ കാലാവധി തീരുന്നതുവരെ ഏതൊക്കെ മേഖലയിൽ പ്രതിസന്ധികൾ വന്നാലും എല്ലാം ക്ഷമയോടെ തരണം ചെയ്തു, സമാധാനത്തോടെ കാലാവധി പൂർത്തിയാക്കി, ഇനിയൊരിക്കലും ഇവരുടെ അടുത്തേക്ക് തിരിച്ചു വരില്ല എന്ന് മുഖത്തുനോക്കി പറഞ്ഞു , ഫൈനൽ എക്സിറ്റ് അടിപ്പിച്ചു , ടിക്കറ്റും അവരുടെ പണത്തിന് തന്നെ എടുപ്പിച്ചു , ഞാൻ നാട്ടിലേക്ക് പോകും .
ഇതായിരുന്നു എന്റെ പ്രതികാരം ഇതുകൊണ്ട് ഒരു പക്ഷേ എന്നെ ഉപദ്രവിച്ചവർക്ക് ഒരു നഷ്ടവും സംഭവിക്കില്ലായിരിക്കാം പക്ഷേ എനിക്ക് , എന്റെ മനസ്സാക്ഷിക്ക്, ഇതാണ് വിജയം , ഏറ്റവും വലിയ വിജയം . മുൻകോപക്കാരനായ, ക്ഷമയില്ലാത്ത, എന്നൊക്കെ പേരുകേട്ട എനിക്ക് രണ്ടു വർഷം ക്ഷമയോടെ കടന്നു പോകാൻ കഴിഞ്ഞു എന്നത് തന്നെ അള്ളാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു.
ഡിസംബർ 31 ന് ജോലി നിർത്തി ജനുവരി ഒന്നിന് പ്രത്യേകിച്ച് എവിടെയും പോവാനില്ലാത്തതിനാൽ അന്നും ഞാനെന്റെ ജോലി തുടർന്നു .രാവിലത്തെ ഓട്ടമെല്ലാം കഴിഞ്ഞു ഉച്ചക്കു വീണ്ടും പുറത്തിറങ്ങിയ മാഡം ആഘോഷിക്കുക തന്നെയായിരുന്നു .രാത്രി എനിക്ക് മക്കത്തു പോവാനുണ്ടെന്ന് ഞാൻ കഫീലിന് മെസ്സേജ് അയച്ചു .ഓടിക്കൊണ്ടിരുന്ന ഓട്ടം അവസാന ദിവസവും കാത്തുകിടക്കലിൽ നിന്ന് വീണ്ടും കാത്തുകിടക്കലിലേക് നീങ്ങാനിരിക്കെ ഇനി എനിക്ക് തിരിച്ചു പൊയ്ക്കൂടേ എന്ന് മാഡത്തോട് ഞാൻ ചോദിച്ചു .മനസില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും ഞാൻ റൂമിലെത്തി ഭക്ഷണം കഴിച്ചു മക്കത്തേക്ക് പുറപ്പെടുന്നതിന്റെ മുൻപായി അവൾ വിളിച്ചു. അനിയത്തിയെ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയി കൊണ്ടുവരണമെത്രെ .എനിക്കിപ്പോൾ പറ്റില്ല എന്ന് ഞാൻ പറഞ്ഞു . പുറത്തേക്കു ചാടാനിരുന്ന ജാള്യത മറച്ചു വച്ച് 'ഓഹ് നീ മക്കത്തു പോവുകയാണോ?' എന്ന് ചോദിച്ചു
'അല്ല മക്കയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരികയാണ്' എന്നാണെന്റെ മനസ്സിൽ വന്നത് .ഒരുത്തനെ കഴുത്തറുക്കുമ്പോൾ പോലും ഒരിത്തിരി വെള്ളം കുടിക്കാനനുവദിക്കാത്ത .......
ഞാൻ കൊടുത്തതിനു പുറമെ അവൾക്കുള്ള പണികൾ വേറെ പല സ്ഥലത്തു നിന്നും കിട്ടി. ജോലിക്കാരി വീണ്ടും ഒഴിവാക്കി പോയി , ഡ്രൈവറും ഇതാ പിവാനിരിക്കുന്നു. പിന്നെ 2018 ജനുവരി ഒന്ന് മുതൽ സൗദിയിൽ ഒരുപാട് പുതിയ നിയമങ്ങൾ വന്നു. രാജ്യത്ത് ആദ്യമായി VAT ഏർപ്പെടുത്തി .ഹോട്ടൽ ഭക്ഷണം,മൊബൈൽ റീചാർജ് , തുടങ്ങി സകല നിഖില മേഖലകളിലും വില വർധന വന്നു . എല്ലാത്തിനും പുറമെ 00-75 റിയാലിന് കിട്ടിയിരുന്ന പെട്രോൾ 01-37റിയാലായി.75 പൈസയുടെ പെട്രോൾ അടിക്കുമ്പോൾ എന്നെ തെറി വിളിച്ച അവളെ മാത്രം ഉദ്ദേശിച്ചാണോ, പടച്ചവൻ ഞാൻ പോവുന്നതിനു ഒരു ദിവസം മാത്രം മുൻപ് ഈ വിലവർധനവ് കൊണ്ടുവരാൻ അധികാരികളെ തോന്നിപ്പിച്ചത് ..
ഞാൻ കൊടുത്തതിനു പുറമെ അവൾക്കുള്ള പണികൾ വേറെ പല സ്ഥലത്തു നിന്നും കിട്ടി. ജോലിക്കാരി വീണ്ടും ഒഴിവാക്കി പോയി , ഡ്രൈവറും ഇതാ പിവാനിരിക്കുന്നു. പിന്നെ 2018 ജനുവരി ഒന്ന് മുതൽ സൗദിയിൽ ഒരുപാട് പുതിയ നിയമങ്ങൾ വന്നു. രാജ്യത്ത് ആദ്യമായി VAT ഏർപ്പെടുത്തി .ഹോട്ടൽ ഭക്ഷണം,മൊബൈൽ റീചാർജ് , തുടങ്ങി സകല നിഖില മേഖലകളിലും വില വർധന വന്നു . എല്ലാത്തിനും പുറമെ 00-75 റിയാലിന് കിട്ടിയിരുന്ന പെട്രോൾ 01-37റിയാലായി.75 പൈസയുടെ പെട്രോൾ അടിക്കുമ്പോൾ എന്നെ തെറി വിളിച്ച അവളെ മാത്രം ഉദ്ദേശിച്ചാണോ, പടച്ചവൻ ഞാൻ പോവുന്നതിനു ഒരു ദിവസം മാത്രം മുൻപ് ഈ വിലവർധനവ് കൊണ്ടുവരാൻ അധികാരികളെ തോന്നിപ്പിച്ചത് ..
ഏതായാലും ഒന്നാം തിയ്യതി രാത്രി മക്കയിൽ പോയി ഉംറ ചെയ്യലും പ്രാർത്ഥനയും എല്ലാം തീർത്ത് രണ്ടാം തീയ്യതി രാവിലെ മടങ്ങിപ്പോന്നു .പ്രാർത്ഥനയിൽ പതിവ് പോലെ ഒരുപാട് കാര്യങ്ങൾ കടന്നു വന്നു .കുടുംബക്കാർക്കും , മാതാപിതാക്കൾക്കും ,സ്നേഹിച്ചവർക്കും, സഹായിച്ചവർക്കും ,കഫീലിനും കുടുംബത്തിനും, മാഡത്തിനും (അതിന്റെ സ്വഭാവം ഒന്നു നന്നാവാൻ)എല്ലാര്ക്കും വേണ്ടി പ്രാർത്ഥിച്ചു ഇവളെപ്പോലുള്ള അല്പം ചവറുകൾ ഉള്ളതൊഴിച്ചാൽ ഈ നാട് എന്നും പ്രതീക്ഷയും ആശ്രയവും സ്നേഹവും ഒക്കെയാണ് എന്നും .മറ്റെവിടെയും കാണാത്ത പല സുമനസ്സുകളെയും എത്രയോ തവണ ഞാൻ ഇവിടെ നിന്നും കണ്ടിട്ടുണ്ട് . നടന്നു പിവുമ്പോൾ സൗജന്യമായി കാറിൽ കൊണ്ടുപോയി വിടുന്നവരും നോമ്പിനും മറ്റും ഭക്ഷണം വിതരണം ചെയ്യുന്നവരുമൊക്കെ. ഒരിക്കൽ കടപ്പുറത്ത് നീണ്ട കത്ത് കിടക്കലിൽ എനിക്കൊരു ചായ കുടിക്കാൻ തോന്നി.
മാസം തീരാൻ ഒന്നോ രണ്ടോ ദിവസം മാത്രം ബാക്കിയുള്ള അന്ന് എന്റെ പോക്കറ്റിൽ ഒരു റിയാലിന്റെ നോട്ടല്ലാതെ ഒന്നുമില്ല .ഞാൻ ചെന്ന് ചായക്ക് വില ചോദിച്ചു. 3 റിയാലെന്ന് മറുപടി . സാദാരണ സ്ഥലങ്ങളിൽ ഒന്നോ ഒന്നരയോ ഒക്കെയാണെങ്കിലും ഇവിടെ പാർക്കിലായതു കൊണ്ട് അധിക ചാർജാണ് എന്നാൽ വേണ്ട എന്ന് ചിന്തിച്ചു തിരിഞ്ഞു നടന്ന എന്റെ മനസ്സ് വായിച്ച അയാൾ എന്നെ തിരിച്ചു വിളിച്ച് എന്റെ കയ്യിലുള്ള ഒരു റിയാലും വാങ്ങാതെ എനിക്ക് നിർബന്ധിച്ചു ഒരു ഗ്ലാസ് ചായ തന്നു .ചായയിൽ പാലൊഴിക്കാണോ ' നാനാ' ഇടണോ എന്ന എന്റെ അഭിപ്രായം ചോദിച്ചു കൊണ്ടായിരുന്നു അത് .സ്വാഭാവികം എന്ന് പലർക്കും തോന്നാവുന്ന സംഭവമാണെങ്കിലും എനിക്ക് ഇതൊക്കെ ജീവിതത്തിലെ വലിയ അനുഭവങ്ങൾ തന്നെയാണ് .
മക്കത്തു നിന്നും ചൊവ്വാഴ്ച എട്ടുമണിയോടെ പുറപ്പെട്ടു നേരെ ശരഫിയ യിലേക്ക് വന്നു അവിടെനിന്നും അൽപ്പം സാധനങ്ങളൊക്കെ വാങ്ങുകയും മുടിയും താടിയുമൊക്കെ ശരിയാക്കുകയും ചെയ്തു ഉച്ചക്ക് നിസ്കാരവും കഴിഞ്ഞ് അളിയന്റെ റൂമിലേക്ക് പോകാനൊരുങ്ങി . അപ്പോഴാണ് എനിക്ക് പുതിയ ഒരു ആശയം തോന്നിയത് ടാക്സിക്ക് പോകാതെ 'ഹലജൻ ബസ്സിന്' (സ്വദേശികളായ പാവപ്പെട്ട സൗദികൾ ഓടിക്കുന്ന ജിദ്ദയിലെ ടൗണിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ബസ്സ് ) അതിൽ പോകാമെന്ന്.
പണ്ട് ഉംറക്ക് വന്ന കാലത്ത് ഞാൻ ഈ ബസിന്റെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്നു . അന്നൊരിക്കൽ ഞാനും കൂട്ടുകാരനും ഈ ബസിൽ യാത്രചെയ്യുമ്പോൾ ഒരു ഡ്രൈവർ രണ്ടു ടയറുകൾ പൊക്കി ബാക്കി രണ്ടു ടയറിൽ ഈ വണ്ടി ഓടിച്ച ചരിത്രം വരെയുണ്ട് . പലവിധ ലഹരിമരുന്നുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്.
പണ്ട് ഉംറക്ക് വന്ന കാലത്ത് ഞാൻ ഈ ബസിന്റെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്നു . അന്നൊരിക്കൽ ഞാനും കൂട്ടുകാരനും ഈ ബസിൽ യാത്രചെയ്യുമ്പോൾ ഒരു ഡ്രൈവർ രണ്ടു ടയറുകൾ പൊക്കി ബാക്കി രണ്ടു ടയറിൽ ഈ വണ്ടി ഓടിച്ച ചരിത്രം വരെയുണ്ട് . പലവിധ ലഹരിമരുന്നുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്.
മാത്രമല്ല വണ്ടിയുടെ കാര്യം ഏകദേശം ഒരു പറക്കും തളിക മോഡൽ ആയിരിക്കും ഏതായാലും 'അലജൻ ബസ്സ്' എന്നു വിളിക്കുന്ന ബസിൽ കയറാൻ ഞാൻ തീരുമാനിച്ചു 'റിയാലൈൻ ബസ്' (2 റിയാൽ) എന്ന പേരും ഇതിനുണ്ട് പേര് 2 റിയാൽ ആണെങ്കിലും ഇപ്പോൾ ഇതിന് മൂന്ന് റിയാൽ ആണ് ചാർജ് അങ്ങനെ ഞാനൊരു ബസ്സിൽ കയറി പണ്ടത്തെപ്പോലെ സാഹസം ഒന്നുമില്ല ഇപ്പോൾ 4 റിയാൽ ആണത്രെ ചാർജ് ഇന്നലെ പെട്രോളിന് വില കൂടിയത് മുതൽ ഞങ്ങളും കൂട്ടിയതാണ് എന്ന് പറഞ്ഞു. ഞാനിവിടെ അടുത്തൊരു സ്ഥലത്തു ഇറങ്ങാൻ ഉള്ളതാണ് എന്ന് പറഞ്ഞപ്പോൾ 3 റിയാലിന് സമ്മതിച്ചു. ബസ്സിറങ്ങി കഴിഞ്ഞപ്പോഴാണ് അടുത്ത പ്രതിസന്ധി ഹൈവേയുടെ മറുഭാഗത്ത് ആണ് അളിയന്റെ റൂം അവിടേക്ക് റോഡ് മുറിച്ചുകടക്കാൻ ബസ്സിൽ കയറിയതിനേക്കാൾ സാഹസം വേണം . ഇടതുഭാഗത്തു നിന്നും വാഹനങ്ങൾ വരുന്നതിനിടയിലെ ചെറിയ ഇടവേളകളിൽ പെട്ടെന്ന് റോഡ് മുറിച്ചു കടന്ന് നടുവിൽ സ്ഥാപിച്ച കോൺക്രീറ്റ് കട്ടകൾ ക്ക് മുകളിൽ ഒരു കുരങ്ങിന്റെ മെയ്‌വഴക്കത്തോടെ കയറിയിരിക്കണം .
എന്നിട്ട് വലതു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളുടെ ഒഴിവ് നോക്കി അപ്പുറത്തേക്ക് മുറിച്ചു കടക്കണം . അതിനിടയിൽ റോഡിന് നടുവിലെ ഈ ചെറിയ കോൺക്രീറ്റ് കട്ടക്ക് മുകളിൽനിന്ന് 'ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ വീണാൽ പിന്നത്തെ കാര്യം എടുക്കാൻ ഉണ്ടാവില്ല.ഏതായാലും അതിസാഹസികമായ റോഡ് മുറിച്ചു കടക്കലും കഴിഞ്ഞ് അളിയന്റെ റൂമിലെത്തി ഉച്ചഭക്ഷണം അവിടെ നിന്നും കഴിച്ച് അളിയനോട് യാത്ര പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് വന്നു. രാത്രിയിലെ 2 നിസ്കാരങ്ങളും റൂമിനടുത്തെ പള്ളിയിൽ കൂടാൻ തീരുമാനിച്ച ഞാൻ പള്ളിയിലേക്ക് നടന്നു.
(തുടരും )
(തുടരും )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക