"ദേ തള്ളെ,ഒന്ന് രുചിയാംവണ്ണം എന്തേലുമൊന്നു ഉണ്ടാക്കിക്കൂടേ നിങ്ങൾക്ക്"
"എന്നും ഒരു അവിയലും തോരനും "
"ഇതൊക്കെ കഴിച്ചു ബാക്കിയുള്ളവന്റെ നാവിന്റെ കപ്പാസിറ്റര് പോലും അടിച്ചു പോയി"
മുന്നിലിരുന്ന ചോറ് പാത്രം തട്ടിയൊരേറു കൊടുത്തിട്ടു അനന്ദു എഴുനേറ്റു പോയി.
അനന്ദു ഡൈനിങ്ങ് ടേബിളിനെ ഒരു യുദ്ധഭൂമിയാക്കിയപ്പോൾ ദേവകിയമ്മക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആറ്റുനോറ്റിരുന്നു കിട്ടിയ മകനാണ്,അവനു ഇപ്പൊ വയസ്സ് ഇരുപത്തിഅഞ്ചായെങ്കിലും അവർക്കു ജീവന്റെ ജീവനാണ് മകൻ.ഭർത്താവു നഷ്ടപ്പെട്ടപ്പോൾ,ജീവിതത്തിന്റെ മധ്യഭാഗം മുതൽ ദേവകിയമ്മയുടെ ഏക പ്രതീക്ഷയായിരുന്നു അനന്ദു. അവനിന്നു വല്യ ഏതോ കമ്പന്യില് ഉദ്യോസ്ഥനാണ്.അവനു ജോലിക്കു പോകാൻ സൗകര്യത്തിനു എടുത്ത ഫ്ലാറ്റിലാണ് അവരുടെ താമസവും.നാടും വീടും ഒക്കെ ഉപേക്ഷിച്ചു മകനായി ജീവിച്ചോരമ്മ. വാർദ്ധക്യത്തിന്റെ പടിവാതിൽ ആണേലും അനന്ദു എന്ന് കേൾക്കേണ്ട താമസം ചുറുചുറുക്കോടെ ഏതു പണിയും ചെയ്യും.അന്ന് പതിവിനു വിപരീതമായി അനന്ദു ജോലിക്കു പോയി നേരത്തെ വന്നപ്പോൾ
"എന്താ മോനെ"
"എന്തേലും വയ്യായ്ക വല്ലോം?"
"അമ്മെ,ഇനി മുതൽ ഇവിടെ ഒരാളും കൂടെ താമസത്തിനുണ്ടാകും"
"അത് ആരാ മോനെ"
"എന്റെ കൂടെ വർക്ക് ചെയുന്ന കൊച്ചാ,ഞങ്ങൾ തമ്മിൽ ഇഷ്‌ടത്തിലാ"
"എന്താ മോനെ,നീ ഈ പറയുന്നേ"
"വേണ്ട, വളർത്തിയതിന്റെയും കഷ്‌ടപ്പെട്ടതിന്റെയും കണക്കാണ് പറയാൻ വരുന്നതെങ്കിൽ എത്രയെന്നു പറഞ്ഞാ മതി "
"മോനെ"
ആരും സഹായിക്കാനില്ലാതെ അച്ഛനില്ലാത്ത കൊച്ചിനെയും കൊണ്ട് ബന്ധുക്കാരുടെ വായിലിരിക്കുന്നതും കേട്ട് ,കളക്ടർ ഓഫീസിലിൽ ഒരു ജോലി ഉണ്ടായിരുന്നോണ്ട് മാനം കളയേണ്ടി വന്നില്ല, അവനെ വളർത്തി.അവനിന്നു കണക്കു തീർക്കണമത്രേ,
ദേവകിയമ്മക്ക് ചങ്കു പറിഞ്ഞ സംഗടം തോന്നിയെങ്കിലും അവർ തുടർന്നു
"മോനെ,ആ കുട്ടിയുടെ വീട്ടുകാരോട് "
"അവരൊന്നും സമ്മതിക്കില്ല"
"കല്യാണമെന്നൊക്കെ പറയുമ്പോൾ"
"അതിനു ആരാ ഇവിടെ കല്യാണം കഴിക്കുന്നേ,"
"പിന്നെ"
"ഞങ്ങൾ ലിവിങ് ടുഗെതർ അത്രേയുള്ളു"
എന്തായാലും കുറച്ചു കഴിയുമ്പോൾ ഞങ്ങൾക്കു മടുക്കും,
പിന്നെ എന്തിനാ ഒരു ആജീവനാന്ത ബന്ധം.
ദേവകിയമ്മക്ക് അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ
"എന്താ മോനെ,വിവാഹം നീ ഈ പറഞ്ഞ പോലെ,ഒരു തമാശയല്ല,ആണും പെണ്ണും ഒരു കൂരക്കുള്ളിൽ മനസ്സും ശരീരവും പങ്കിട്ടു,തമ്മിൽ താങ്ങും തണലുമായി,ഒരാൾക്ക് മറ്റൊരാൾ തുണയുണ്ടാവുമെന്നു ഉറപ്പിക്കുന്ന ബന്ധമാണ്"
"പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും കഴിയുന്ന ആ ജീവിതത്തെ,മോന്റെ തലമുറ ഊരാകുടുക്കെന്നു പറയുന്നത് എന്താന്ന് അമ്മക്ക് മനസിലാകുന്നില്ല "
"എന്റെ അമ്മെ,കല്യാണം കഴിച്ചിട്ട് റിസ്കെടുക്കാൻ വയ്യ,നമുക്ക് പറ്റിയില്ലെങ്കിൽ വെറുതെ"
"ജീവിതമെന്നു പറയുന്നത് രണ്ടു വ്യത്യസ്‍ത സാഹചര്യങ്ങളിൽ വളര്ന്നവർ തമ്മിൽ സ്നേഹിച്ചും കലഹിച്ചും,ഇഷ്‌ടങ്ങളിലും അനിഷ്‌ടങ്ങളിലും,പരസ്പരം പിരിയാനാകാതെ ഒന്ന് ചേരുന്നതാണ്,"
"അമ്മയോട് തർക്കിക്കൊനൊന്നും ഞാനില്ല, അവളുടെ പേര് എമിലിയ"
കൂടുതലായിട്ടൊന്നും പറയാതെ,അനന്ദു മുറിയിൽ കയറി വാതിലടച്ചു,
രാത്രിയായി , ഹാളിൽ ഇരിക്കുന്ന ദേവകിയമ്മയെ കണ്ട ഭാവം പോലുമില്ലാതെ അനന്ദു പുറത്തേക്കിറങ്ങി പോയി.
"ഇന്നത്തെ തലമുറയ്ക്ക് ഒരു വിചാരമുണ്ട്,അച്ഛെനെയും അമ്മയെയും തെറി വിളിച്ചാൽ അവർ എന്തൊക്കെയോ ആയെന്ന ഭാവം, അവരുടെ വാക്കുകൾക്ക് വില കൽപ്പിക്കാതെ നടക്കുമ്പോൾ ലോകം നേടിയെന്ന മട്ടാണ് ഇന്നത്തെ കുട്ടികൾക്കെന്നു ദേവകിയമ്മയോർത്തു "
കുറച്ചു കഴിഞ്ഞപ്പോൾ,ഒരു പെൺകുട്ടിയുമായി ഹാളിലേക്ക് കയറി വന്ന മകനെ കണ്ടിട്ട് അവർ നിർവികാരതയോടെ മുറിയിലേക്ക് പോയി.
അടുത്ത ദിവസം,രാവിലെ
"അമ്മെ"
അവർ തിരിഞ്ഞു നോക്കിയപ്പോൾ
വെളുത്തു കൊലുന്നനെ ഉള്ള ഒരു പെൺകുട്ടി,ജീൻസും ടോപ്പുമൊക്കെയിട്ട് കാണാൻ ഇച്ചിരി ഐശ്യര്യമൊക്കെ ഉണ്ടെന്നവർക്കു തോന്നി,
ഇതാണപ്പോള് തന്റെ മകന്റെ ഭാര്യ,ഇന്നലെ കണ്ടുവെങ്കിലും അവളുടെ മുഖം താൻ ശ്രദ്ധിച്ചില്ലെന്നതും വാസ്തവം.
"അമ്മക്കെന്നോട് വെറുപ്പുണ്ടോ"
"എന്തിനാ കുട്ടി,നിന്നെ ഞാൻ വെറുക്കുന്നെ"
"ചില തീരുമാനങ്ങൾ തെറ്റായിരുന്നുവെന്ന് അനുഭവം കൊണ്ടേ നമ്മൾ ഓരോരുത്തരും പഠിക്കു"
"ഇയാൾ ചായ കുടിക്കുവോ"
എമിലിയ തെല്ലു സങ്കോചത്തോടെ നിന്നെങ്കിലും ദേവകിയമ്മ അതൊന്നും ശ്രദ്ധിക്കണ്ട് തന്റെ ജോലികളിൽ മുഴുകി.
അനന്ദുവിനോടൊപ്പം ജോലിക്കായി ഇറങ്ങുമ്പോഴും എമി ദേവകിയമ്മയെ തിരയുവാർന്നു.
ദിവസങ്ങൾ കടന്നു പോയി;
ഒരു രാത്രി,അനന്തുവിന്റെ പൊട്ടി തെറിക്കൽ കേട്ടായിരുന്നു ദേവകിയമ്മ മുറിക്കു പുറത്തിറങ്ങിയത്,
അനന്ദു വിന്റെ ആക്രോശം കേൾക്കുന്നുണ്ട് ;
"ഡി നീയൊക്കെ ഏതു ലെവൽ ആണ് എന്ന് എനിക്കറിയാം,ഞാൻ ഒന്ന് മെസ്സേജ് അയച്ചപ്പോൾ വാലും പൊക്കി ജനിപ്പിച്ച തന്തയെയും തള്ളയേയും വരെ കളഞ്ഞിട്ടു വന്നവൾ അല്ലെ,കൂടുതൽ എന്നെ ഭരിക്കാൻ വരണ്ട,ഞാൻ എനിക്കിഷ്‌ടമുള്ള അവളുമാരുമായിട്ടു തോന്നിയത് ചെയ്യും,നീ aradi അത് ചോദിക്കാൻ "
"അനന്ദു,"എമി യുടെ കരച്ചിൽ കേൾക്കുന്നുണ്ട് പതിഞ്ഞ ശബ്ദത്തിൽ;
രംഗം വഷളാകുമെന്നു കണ്ടപ്പോൾ ദേവകിയമ്മ ഇടപെട്ടു,
"അനന്ദു,വാതിൽ തുറക്ക്"
"എന്താ,നിങ്ങളിവിടെ"
"എന്താടാ ആ കൊച്ചിനെ കരയിപ്പിക്കുന്നെ"
"അമ്മെ,അനന്തുവിന്റെ സൗഹ്രദങ്ങളൊന്നും ശരിയല്ല" എമി ദേവകിയമ്മേടെ തോളിലേക്ക് ചാഞ്ഞു;
"എനിക്ക് തോന്നിയ പോലെ ജീവിക്കും "അനന്ദു ലവലേശം ദയയില്ലാതെ പറഞ്ഞതും അവന്റെ കവിളിൽ നിന്ന് പൊന്നീച്ച പറന്നതും ഒരുമിച്ചായിരുന്നു;
"എന്ത് പറഞ്ഞെടാ നീ,നിനക്കൊക്കെ തോന്നുമ്പോലെ ജീവിക്കാനാരുന്നോ എന്നെ പോലെ മക്കളെ പൊന്നെ പൊട്ടേയൊന്നും പറഞ്ഞു അച്ഛനമ്മമാര് മക്കളെ വളർത്തിയത്,ഇത്തിരി തണ്ടും തടിയും ജീവിക്കാൻ ശേഷിയും ആയപ്പോൾ എന്തും പറയാമെന്നോ,ഇവൾക്കും ഉണ്ടായിരുന്നു ഒരു അപ്പനും അമ്മയും,അവരെ പോലും മറന്നു നിന്റെ കൂടെ,നിന്നെ വിശ്വസിച്ചു ഇറങ്ങി തിരിച്ചതല്ലേടാ,"
"ഈശ്വരൻ നിനക്ക് ജീവിക്കാനുള്ളതൊക്കെ തന്നപ്പോൾ,അതിനു മേലെ നിനക്ക് ആഗ്രഹങ്ങളോ,വഴിയേ പോകുന്ന പട്ടികളെ പോലെ മണത്തു മണത്തു ലോകം മൊത്തം കാമുകിമാരെ ഉണ്ടാക്കികൊണ്ടു നടക്കുന്നു നാണം കെട്ടവൻ,"
അനന്ദു ദേവകിയമ്മയെ അത്രയും ദേഷ്യത്തിൽ ആദ്യമായിട്ട് കാണുകയായിരുന്നു;
"ഈ പെങ്കൊച്ചിനെ കണ്ണീരു കുടിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ,നിനക്ക് വേണ്ടായെങ്കിൽ കൊണ്ട് വിട്ടേക്കണം ഇതിനെ ഇതിന്റെ അച്ഛനുമ്മയുടെ യും അടുത്ത്;അതല്ല മര്യാദക്ക് ജീവിക്കണേല് അവളോട് മാത്രം കഴിഞ്ഞേക്കണം"
അടുത്ത ദിവസം,പ്രഭാതത്തിനു ഇച്ചിരി ചന്തം കൂടുതായിരുന്നു;പച്ച പട്ടു സാരിയുടുത്തു എമി അതീവ സുന്ദരിയായതു പോലെ,കൂടെ മുണ്ടിലും ഷർട്ടിലും ഗാംഭീര്യത്തിന്റെ പ്രൗഢി അറിയിച്ചു കൊണ്ട് അനന്ദുവും ;
"പോകാം"
മൂവരും കാറിൽ കയറി;
"അനന്ദു,അച്ഛൻ പരേതനായ രവീന്ദ്രൻ,'അമ്മ ദേവകി
എമിലിയ,അച്ഛൻ ആൻഡ്രൂസ് 'അമ്മ ലിസി
നിങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണല്ലോ അല്ലെ,സബ്‌രജിസ്ട്രാർ ഓഫീസിലിൽ എല്ലാവരും ആ ചോദ്യം കേട്ടു ചിരിച്ചു,
അനന്ദു ഒരു നിറപുഞ്ചിരിയോടെ എമിയുടെ കണ്ണിലേക്കു നോക്കിയിട്ടു
രെജിസ്ട്രാറില് ഒപ്പു വയ്ക്കുമ്പോൾ പിന്നാലെ എമിയും
ദേവകിയമ്മ ക്കു മനസ്സ് നിറഞ്ഞു;
എമിയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങുമ്പോൾ അനന്ദുവിന്റെ കണ്ണിൽ ഒരു കടലോളം പ്രണയം നിറച്ചിരുന്നു അവളോട്;
"ഡി"
"ഉം"
"എന്താടാ ചെക്കാ"
കാറിൽ ദേവകിയമ്മ പിന്ഭാഗത്തായി ഒന്നും കാണാത്തഭാവത്തിൽ കണ്ണുകൾ ഇറുക്കിയടച്ചു മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഉറക്കം നടിച്ചു.
by: Dr Anuja Dhanoj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക