വരൂ വരൂ .. അജു ഫ്രാൻസിസിന്റെ ഓഫീസിസിലേക്ക് ജെറോമും ആനിയും കയറി ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞു.
ഇരിക്കൂ, ആനക്കുട്ടി - ഹ ഹ ഹ ഞങ്ങൾ ചെറുപ്പത്തിലേ ആനിയെ അങ്ങനെയാണ് വിളിച്ച് കളിയാക്കി കൊണ്ടിരുന്നത്. അല്ലേടി ആനി!
അതെ അതെ, അജു ചേട്ടായിടെ ചെല്ലപ്പേര് ഞാൻ പറയുന്നില്ല!
പോടി , എന്നെ നാണം കെടുത്തല്ലേ...
അപ്പൊ എന്താ കുടിക്കാൻ വേണ്ടത് ?
ഒന്നും വേണ്ടാ ചേട്ടായി.
ഉം, എന്താ നിങ്ങൾക്കെന്തൊ ചോദിക്കാനോ പറയാനോ ഉണ്ടെന്ന് പറഞ്ഞത്?
അത്, ഒരു എമിഗ്രെഷൻ റെക്കോർഡ് വിവരങ്ങൾ അറിയണം, അതിന് ചേട്ടായിടെ ഒരു സഹായം വേണം!
എന്താണ്, എന്താ ഞാൻ ചെയ്യേണ്ടത് ?
ആനി ചെറുതായി അവരുടെ അന്യോഷണ വിവരങ്ങൾ വിശദീകരിച്ച് കൊടുത്തു.
എല്ലാം കേട്ട്, അജു പറഞ്ഞു.
ദിവ്യ നമ്പൂതിരി എന്നൊരാളുടെ ഇൻ ആൻഡ് ഔട്ട് - ഡീറ്റെയിൽസ് എടുക്കാം. ഞാൻ നാളെ ഫാക്സ് അയച്ചേക്കാം ജെറോം..
താങ്ക് യു ചേട്ടായി!
അവിടുന്നിറങ്ങി ജെറോമും ആനിയും മട്ടാഞ്ചേരിക്ക് ബോട്ടിൽ പോയി കുറച്ച് ഉല്ലസിച്ചിട്ട് വൈകീട്ട് വടക്കാഞ്ചേരിയിലെത്തി.
പിറ്റേദിവസം തന്നെ അജു ഫ്രാൻസിസ് ദിവ്യ നമ്പൂതിരി ഓപ്പോൾ മരിച്ച ആ വർഷം മുഴുവൻ ഇന്ത്യയിലേക്ക് യാത്ര ചെയ്ത രേഖകൾ മുഴുവൻ ജെറോമിനു ഫാക്‌സായി അയച്ച് കൊടുത്തു. അന്ന് തന്നെ സൂര്യ ഹോട്ടലിൽ താമസിച്ച രേഖകളും ജെറോമിന് കിട്ടി.
ദിവ്യ നമ്പൂതിരി ഓപ്പോൾ മരിക്കുന്നതിന് മൂന്നാഴ്ച മുന്നേയാണ് കൊച്ചിയിൽ വന്നതും ബ്രഹ്മദത്തനെ കണ്ടതും. ഡ്രൈവർ മനോജ് പറഞ്ഞതൊക്കെ സത്യമാണ്.
എന്നാൽ ദിവ്യയുടെ യാത്രാ രേഖകളിൽ ഓപ്പോൾ മരിക്കുന്നതിന് നാലാഴ്ച മുന്നേ ഡൽഹി എയർ പോർട്ടിൽ വിമാനമിറങ്ങിയതായും അവിടെ നിന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് കൊച്ചിയിലേക്ക് വരുന്നതും.
ദിവ്യ നമ്പൂതിരി എന്തിനാണ് ഡൽഹിയിൽ വിമാനമിറങ്ങി അഞ്ച് ദിവസം താമസിച്ചത് ? ജെറോമിന്റെ മനസ്സിൽ വീണ്ടും സംശയം ജനിച്ചു. എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് !
പിറ്റേ ദിവസം ജെറോം മിഥുനെ വിളിച്ച് വടക്കാഞ്ചേരിയിലേക്ക് വരുവാൻ പറഞ്ഞു. മിഥുൻ രാവിലെ ഒമ്പതായപ്പോഴേക്കും ജെറോമിന്റെ വീട്ടിൽ വന്നു.
അത് വരെയുള്ള നീക്കങ്ങളൊക്കെ മിഥുനോട് ജെറോം വിവരിച്ച് പറഞ്ഞു. ഒരു ഞെട്ടലോടെയാണ് മിഥുനെല്ലാം കേട്ടത് ... മിഥുന്റെ മുഖത്തും മനസ്സിലും ഒത്തിരി വികാരവിക്ഷോഭങ്ങൾ മിന്നി മറഞ്ഞു.
അവൻ മന്ത്രിച്ചു...
അമ്മ...???
മിഥുൻ ഒന്നും പറയാറായിട്ടില്ല. കാര്യങ്ങളിനിയും അറിയേണ്ടതുണ്ട്. പിന്നെ ഓപ്പോൾ മരിച്ചതിന് ഒരു മാസം മുന്നേ അമ്മ ( ദിവ്യ ) ഡൽഹിയിൽ വന്നതായി നിങ്ങളന്ന് അറിഞ്ഞിരുന്നുവോ? ജെറോം ചോദിച്ചു.
മിഥുൻ എന്നിട്ടെന്തോ ഓർത്തെടുക്കുന്ന പോലെ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.
ഉവ്വ് ജെറോം, ഓർക്കുന്നു. അമ്മ ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നു അന്ന്. എന്റെ ഓർമ്മ ശരിയാണെങ്കിൽ , അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഒരു അന്താരാഷ്ട്രീയ സെമിനാറിന് അമ്മ ഡൽഹിക്ക് വന്നത്. എന്നാൽ നാട്ടിൽ വരുന്നുണ്ടെന്നോ കൊച്ചിയിൽ വന്നുവെന്നോ പറഞ്ഞിരുന്നില്ല.
എന്നാൽ ഈയൊരു വാർത്ത എനിക്കൊരു ഷോക്കാണ് ജെറോം... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
മിഥുൻ, നീ ധൈര്യമായിരിക്കണം... എന്നും കേൾക്കുന്ന പോലെ ... "സത്യത്തിന്റെ മുഖം ചിലപ്പോൾ കെട്ടുകഥയേക്കാൾ വികൃതമായിരിക്കും" എങ്കിലും ഇനിയും അറിയേണ്ടതുണ്ട്. ആരാണ് എന്താണെന്ന് ഇത് വരെ നമുക്ക് തീരുമാനിക്കാറായില്ല.
"ഉം" മിഥുനൊന്ന് മൂളി എന്നിട്ട് പറഞ്ഞു.. "ആരായാലും സത്യം ജയിക്കട്ടെ ..എന്റെ ഓപ്പോൾ ജയിക്കട്ടെ"
എല്ലാം ശുഭമാവും മിഥുൻ...
എല്ലാം ശുഭമായിട്ടെന്ത് പ്രയോജനം ജെറോം, എനിക്കെന്റെ ഓപ്പോൾ കൂടെയില്ലല്ലോ...!
മിഥുൻ... എന്താടാ നീയിങ്ങനെ... സങ്കടം വരുമ്പോൾ നീ കൊച്ചു കുട്ടികളെ പോലെയാണ്. ടേക്ക് ഹാർട്ട് മാൻ..
ഓപ്പോളിനെ കുറിച്ചോർക്കുമ്പോൾ , വയ്യ... ജെറോം... എന്ത് ചെയ്യാം!
ജെറോം എഴുന്നേറ്റ് മിഥുന്റെ തോളിൽ തട്ടി ... നീ എഴുന്നേൽക്ക് നമുക്കൊന്ന് പുറത്തേക്ക് പോയിട്ട് വരാം.
അവർ പുല്ലാനിക്കാട് പാടവരമ്പിന്റെ അരികിലുള്ള ഒരു കുളത്തിന്റെ കരയിൽ സംസാരിച്ച് ചെന്നു നിന്നു.
"മിഥുൻ ഇനി അമ്മയും അച്ഛനും എന്നാണ് നാട്ടിൽ വരുന്നത്? "
അടുത്ത മാസം ആദ്യ ആഴ്ച വരുന്നുണ്ടെന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു!
അത് നന്നായി, അപ്പോഴേക്കും അന്യോഷണം ഏകദേശം അവസാനിക്കുമെന്ന് കരുതുന്നു.
ജെറോം... നിന്റെ അഭിപ്രായത്തിൽ ആരാണ് കൊലയാളി?
മിഥുൻ, എനിക്കത് തീരുമാനിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ഒന്നുറപ്പാണ് അമ്മയ്ക്കോ ബ്രഹ്മദത്തനോ ഇതിൽ പങ്കുണ്ട്. എന്റെ മനസ്സിൽ കുറേ കാരണങ്ങൾ ഊഹങ്ങളായി കിടപ്പുണ്ട്. എന്നാലത് ഇപ്പോൾ പറയുവാൻ സാധിക്കില്ല. ഞാൻ പറയാം മിഥുൻ , നീ സമാധാനമായിരിക്ക്.
മിഥുൻ - എനിക്കെന്റെയൊരു പഴയ നോവൽ ഓർമ്മ വരുന്നു. അതിലെ ഒരു ട്വിസ്റ്റ് എനിക്കിവിടെ കൊണ്ടുവന്നാൽ ഉപകാരപ്പെടുമെന്ന് തോന്നുന്നു.
അതെന്താണ്?
അതായത് ഒരു വ്യക്തിയെ വെറുതെ ഭയാനകമായി പേടിപ്പിച്ച് മാനസിക നില തെറ്റിക്കുക എന്ന കാടൻ കുറ്റകൃത്യ രീതി. ഭയാനകമായി പേടിപ്പിച്ചാൽ പിന്നെ മാനസിക നില തെറ്റിയപോലെയായിരിക്കും.
ജെറോം പറഞ്ഞ് വരുന്നത്....? മിഥുൻ ചോദിച്ചു
മനോജിനെ ഒന്ന് കൂടെ ചോദ്യം ചെയ്യണം....
അതെ മനോജിന് എല്ലാം വ്യക്തമായറിയാം. എന്നാൽ നില്ക്കാൻ പഠിച്ചൊരു ബുദ്ധിമാനായ ഒരു സൂത്രശാലിയാണവൻ. അത് കൊണ്ട് തന്നെയാവണം ബ്രഹ്മദത്തൻ ഓപ്പോളിന്റെ നീക്കങ്ങളറിയാൻ അവനെ തന്നെ തിരഞ്ഞെടുത്തത്.
അപ്പോൾ മനോജ് പറഞ്ഞതൊക്കെ സത്യമാണെന്നല്ലേ ജെറോം കുറച്ച് മുന്നേ പറഞ്ഞത്.
അതെ മിഥുൻ, അവൻ പറഞ്ഞതൊക്കെ സത്യമാണ്. എന്നാൽ ദിവ്യ നമ്പൂതിരിയും ബ്രഹ്മദത്തൻ നമ്പൂതിരിയും തമ്മിൽ സംസാരിച്ചതെന്താണെന്ന് മാത്രം അവനറിയില്ലെന്ന് പറഞ്ഞതാണ് പച്ചക്കള്ളം. കാരണം തെളിവുകളെടുത്താലും മനോജ് പറഞ്ഞിടത്തോളം സത്യമെന്ന് നമ്മൾ വിശ്വസിക്കുകയും പിന്നെ ബ്രഹ്മദത്തന്റേയും ദിവ്യയുടേയും പിന്നാലെ നമ്മൾ പോകുമെന്നും അവൻ ഞൊടിയിടക്കുള്ളിൽ ചിന്തിച്ചിട്ടുണ്ടാവണം.
അതാണ് സത്യം കൊണ്ട് സത്യത്തെ തോൽപ്പിക്കുന്ന കുശാഗ്ര ബുദ്ധി.
ഇതെന്റെ നിഗമനം , നമുക്ക് ചോദിച്ചറിയാം ഇങ്ങനെ തന്നെയല്ലേ കാര്യമെന്ന്.
മിഥുൻ ഞങ്ങളുടെ കൂടെ കൂടണ്ടാ. ഇത് ഞങ്ങൾ കൈകാര്യം ചെയ്തോളാം. കാര്യങ്ങളൊക്കെ മുറ പോലെ അറിയിക്കാം.
അവർ മറ്റ് ചില കാര്യങ്ങൾ കൂടി സംസാരിച്ചിട്ട് പിരിഞ്ഞു.
..............................
..............................
ജെറോം വീട്ടിൽ വന്ന് ആനിയോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു...
അല്ല ഇച്ചായാ, മനോജ് ഇനി ബ്രഹ്മദത്തനോടും ദിവ്യയോടും കാര്യങ്ങൾ അവതരിപ്പിക്കില്ലേ?
ഇല്ല എന്ന് വേണം അനുമാനിക്കാൻ, കാരണം മനോജ് മനോജിനുള്ള കുഴി തോണ്ടുവാൻ നില്കുകയില്ല. എന്റെ ഊഹമനുസരിച്ച് സത്യമറിയാവുന്ന മനോജിനെ ഉടൻ വക വരുത്തുവാൻ ബ്രഹ്മദത്തനോ ദിവ്യയോ ചിന്തിച്ചേക്കാം...
അല്ല, ഇതിന് പിന്നിൽ അവർ തന്നെയാണോ എന്ന് ഉറപ്പായോ..?
ഇല്ല അന്നാമ്മേ, എല്ലാം ഹൈപ്പോതിസീസ് സ്പെക്കുലേഷൻസാണ് , സാഹചര്യത്തെളിവുകൾ കൊണ്ട് അങ്ങനെയാവാം എന്നുള്ള നിഗമനം.
ഓഹോ... അപ്പോൾ മനോജ് ഒരു കുഞ്ഞ് മനുഷ്യനോട് പറഞ്ഞിട്ടുണ്ടാവില്ല അല്ലേ?
ഉണ്ടാവാൻ ഒരു സാധ്യതയുമില്ല.
ഇനിയെന്താണ് പദ്ധതി.
ബ്രഹ്മദത്തനേയും ദിവ്യയേയും തൊടുന്നതിന് മുന്നേ.. മനോജിന്റെ ഇനിയുള്ള സകല മൊഴികളും റെക്കോർഡ് ചെയ്യണം. അവനെ ശരിക്കുമൊന്ന് ചോദ്യം ചെയ്യണം.
ഇനിയുള്ള ചോദ്യം ചെയ്യലിന് ശേഷം മനോജിനെ സൂക്ഷിക്കണം, കാരണം , എല്ലാം അവനിൽ നിന്ന് നമ്മളറിഞ്ഞാൽ അവനും കൂടെ ബ്രഹ്‌മദത്തനും രക്ഷപ്പെടാനുള്ള അവസരമൊരുക്കുവാൻ അവൻ തുനിയും. അത് നമ്മുടെ അന്യോഷണത്തെ ബാധിക്കും... അതായത് ദിവ്യ ഇനിയൊരിക്കലും ഇന്ത്യയിൽ വരാതിരിക്കുവാനുള്ള പഴുതായിരിക്കും ഉണ്ടാവുക.
അപ്പോൾ ഇനി എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകും.
പറയാം, ദിവ്യ നമ്പൂതിരിയും ഭർത്താവും അടുത്ത മാസം നാട്ടിൽ അവധിക്ക് വരുന്നു എന്നല്ലേ മിഥുൻ പറഞ്ഞത്, അങ്ങനെയെങ്കിൽ അവർ വന്നതിന് ശേഷമായിരിക്കണം മനോജിനെ ചോദ്യം ചെയ്യേണ്ടത് , ചോദ്യം ചെയ്തതിന് ശേഷം അവൻ ഒരു കാരണവശാലും പുറത്ത് പോകാൻ പാടില്ല.
അതിന് ശേഷമായിരിക്കും നമ്മൾ ബ്രഹ്മദത്തനെയും ദിവ്യയേയും കാണുവാൻ പോകുന്നത്. മനോജ് പിന്നെ വരേണ്ടത് അവരുടെ മുന്നിലേക്കാണ്.
ഉം .. ആനി മൂളി
ഇനി അവർ വരുന്ന വരെ നമ്മൾ ഇതുമായി ബന്ധപ്പെട്ട് ഒരന്യോഷണവും ചെയ്യാൻ പാടില്ല. മിഥുൻ ഇനി മുംബൈക്ക് തിരിച്ച പോകുന്നപോലെ ഇല്ലത്ത് നിന്ന് മാറി നിൽക്കണം. ഒരു മാസം അവൻ മാറി നിൽക്കട്ടെ.
അതായിരിക്കും നല്ലത്. അവന് ഒത്തിരി പ്രിയമുള്ള മൂന്നാറിലേക്ക് പൊക്കോട്ടെ. മൂന്നാറിൽ പൂട്ടിക്കിടക്കുന്ന എന്റെ അനിയന്റെ വീട്ടിൽ അവൻ താമസിക്കട്ടെ. അല്ലെ അന്നാമ്മേ.
അതായിരിക്കും നല്ലത്. അവന് ഒത്തിരി പ്രിയമുള്ള മൂന്നാറിലേക്ക് പൊക്കോട്ടെ. മൂന്നാറിൽ പൂട്ടിക്കിടക്കുന്ന എന്റെ അനിയന്റെ വീട്ടിൽ അവൻ താമസിക്കട്ടെ. അല്ലെ അന്നാമ്മേ.
അതൊരു നല്ല തീരുമാനമാണ്....
മിഥുൻ തിരിച്ച് പോയെന്നറിഞ്ഞാൽ മനോജ് എല്ലാം അവസാനിച്ചെന്ന് കരുതി ഇരുന്നോളും. പിന്നെ പെട്ടെന്നുള്ളൊരു അറ്റാക്കിൽ മനോജിനൊന്നും ചെയ്യുവാൻ സാധിക്കില്ല. അതിനാണീ ഒരു മാസത്തെ വിടവിന്റെ ഉദ്ദ്യേശം.
ആനി ഇതെല്ലാം കേട്ട് ഉത്കണ്ഠാകുലയായി തീർന്നു...
രണ്ട്‍ ദിവസം കഴിഞ്ഞ് മിഥുൻ മൂന്നാറിലേക്ക് പുറപ്പെട്ടു.
................
................
തുടരും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക