Slider

യാത്രയിൽ

0
Image may contain: 1 person

നല്ല തണുപ്പുള്ള രാത്രിയിൽ അവൾ ആ സ്റ്റേഷനിൽ വണ്ടിയിറങ്ങിപ്പോൾ മനസ്സ് പേടി കൊണ്ട് മരവിച്ചു പോയിരുന്നു ... പത്രത്തിൽ വായിച്ച ഡൽഹി സംഭവവും സ്ത്രീ പീഡന കേസുകളും കാതിൽ മുഴങ്ങുന്നതായി അവൾക്കു തോന്നി . പട്ടികളുടെ ഓരിയിടലും സ്റ്റേഷനിലെ ഏകാതന്ധതയും ആ രാത്രിക്കു ഭീതി കൂട്ടി ....
ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ തിരുവന്തപുരത്തു വന്നതായിരുന്നു രേഷ്മ . തിരിച്ചു പട്ടാമ്പിക്കുള്ള ട്രെയിൻ കേറിയപ്പോ നേരം കുറെ വൈകി പോയി. ലേറ്റ് ആവുമെന്ന് മാത്രേ വീട്ടിൽ അറിയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ അപ്പഴേക്കും മൊബൈലിലെ ചാർജ് തീർന്നു . പട്ടാമ്പി റയിൽവേ സ്റ്റേഷനിൽന്നു കഷ്ടിച്ച് 4Km മാത്രേ ദുര്മുളെങ്കിലും പോലും . സ്ത്രീയായി ജനിച്ചത് കൊണ്ട് മാത്രം അതു വലിയൊരു കടമ്പയായ് ആ നിമിഷം തോന്നിപോയി . പരിചയമുള്ള ഒരു മുഖമെന്നത് പോട്ടെ ആ സ്റ്റേഷനിൽ ആകെയുള്ളതു വിരലിലെണ്ണാവുന്ന 4ഓ 5ഓ പേർ മാത്രം.... സിമന്റ് ബെഞ്ചിൽ ഉറങ്ങുകയായിരുന്ന ഒരു ഒറ്റ കയ്യൻ ഗോവിന്ദ ചാമിയുടെ ഓർമ ഉണർത്തി ....
ഒന്നുറക്കെ കരയാൻ തോന്നി ...ഗത്യന്തരമില്ലാതെ ആ സ്റ്റേഷനിൽ നിന്നും വിറക്കുന്ന മനസോടെ അവൾ പുറത്തെത്തി. നേരം 1130 രാവിലെ വരെ എങ്ങനെ കഴിച്ചു കൂട്ടും....? നെഞ്ചിടിപ്പ് അവൾക്കു കേൾക്കും പാകത്തിൽ അടിക്കാൻ തുടങ്ങി ...
അധികം ദൂരെയല്ലാതെ ഒരു ഓട്ടോ അവൾ കണ്ടു. സ്ട്രീറ്റ് ലൈറ്റിന് താഴെയാവോണ്ട് അതിലുണ്ടായിരുന്ന രൂപം നന്നായി കാണാമായിരുന്നു. കൈമുട്ടിനു മുകളിൽ മടക്കി വച്ച കാക്കി ഷർട്ടും അലക്ഷ്യമായ ഉടുത്ത കാവി മുണ്ടുമായിരുന്നു അയാളുടെ വേഷം. 40-50 വയസ്സ് പ്രായം വരും. മുടി ചീവിയിട്ടില്ല ഷേവ് ചെയ്‌തിട്ട്‌ ദിവസങ്ങളായെന്ന് തോന്നി പോവും....
അല്ല അങ്ങനെയാണ്....
പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്തു വലിച്ചു ആ രാത്രിയിലെ തണുപ്പിനെ തോൽപിക്കാൻ അയ്യാൾ ശ്രമിക്കുന്നുണ്ടായിരുന്നു....
കേരളത്തിലെ നാട്ടിൻ പുറത്തു വളർന്ന ഒര് സാധാരണ പെൺകുട്ടിക് ഭയപ്പെടാൻ ഇതിലധികം ഇനിയെന്ത് വേണം.
ഇന്നത്തെ രാത്രി പ്ലാറ്റഫോമിൽ കഴിച്ചു കൂട്ടാൻ തീരുമാനിച്ച് തിരികെ നടന്നു ...
ഇടയ്ക്കെപ്പഴോ ഉണർന്ന ആ ഒറ്റക്കയ്യൻ പുതപ്പു നേരയാക്കാനുള്ള ശ്രമത്തിനിടെ അവളെ കണ്ടു ...
അയാളുടെ കണ്ണുകൾ അവളുടെ സ്വസ്ഥത കളഞ്ഞു ...
ഉടനെ തിരിച്ചു ധൃതിയിൽ ആ ഓട്ടോയ്ക്ക് അടുത്തേക്ക് നീങ്ങി ...
അവളെ കണ്ടതും വലിച്ചു കൊണ്ടിരുന്ന ബീഡി ചൂണ്ടുവിരലാൽ ദൂരേക്ക്‌ തട്ടി മാറ്റി ....ഇരുന്നു കൊണ്ട് തന്നെ മുണ്ടു അല്പം മുകളിലോട്ട് കയറ്റി , അഴിച്ചിട്ട ചെരുപ്പ് കാല് കൊണ്ട് തിരഞ്ഞു, സവാരിക്ക് പോവാൻ അയാൾ തയ്യാറെടുത്തു ....
'തൻറെ വരവിന് വേണ്ടി ....അല്ലേൽ ഇതുപോലൊരു ഇരയെ കിട്ടാൻ വേണ്ടി അയാൾ കാത്തിരുന്നതാവുമോ.... '?
അവളുടെ മാലയിൽ കോർത്തിരുന്ന ഗുരുവായൂരയപ്പന്റെ ലോക്കറ്റിൽ മുറുകെ പിടിച്ചു ഓട്ടോയ്ക്കുളിൽ കേറി പോവാനുള്ള ഇടം പറഞ്ഞു ....
'അയാൾ അതു കെട്ടുകാണുമോ ഈശ്വരാ ....
കേട്ടില്ലെങ്കിൽ എന്നെ കൊണ്ടുപോകുന്നെതെങ്ങോട്ടാണ് ....?' മനസ് ശബ്‌ദിച്ചു....
റിയർ വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്‌തു അയാൾ എന്നെ നോക്കാൻ ശ്രമിക്കുന്നുണ്ടോ ?
ഇരുട്ടിനെ മുറിച്ചു കൊണ്ട് ഓട്ടോ മുന്നിലോട്ടു പായുമ്പോൾ അവളുടെ മനസ്സും അനാവശ്യ ചിന്തയിലേക്ക് പായുകയായിരുന്നു....
തനിക്കു അറിയാവുന്ന..... കണ്ടു പരിചയമുള്ള.... വഴിയിലൂടെയാണ് അയാൾ കൊണ്ടുപോകുന്നെതെന്ന് ഉറപ്പിക്കാൻ അവൾ ഇടയക്കിക്കിടയ്ക് തല പുറത്തിട്ടു നോക്കുന്നുണ്ടായിരുന്നു..
അപ്പഴാണ് കോളേജിൽ പങ്കെടുത്ത സ്വയരക്ഷ ക്ലാസ്സിനെ പറ്റി എസ്. ഐ ഹനീഫ് സർ പറഞ്ഞതോർത്ത്.
'അസമയത്ത് യാത്ര ചെയുമ്പോൾ ഡ്രൈവറുടെയും വാഹനത്തിന്റെയും വിവരം വീട്ടുകാരെ അറിയിക്കാൻ ശ്രമിക്കുക അത് ഡ്രൈവർക്ക് ബോധ്യമായെന്നും ഉറപ്പു വരുത്തുക'
മറ്റൊന്നും ഓർത്തു സമയം കളഞ്ഞില്ല ഉടൻ തന്നെ ബാഗ് തുറന്നു മൊബൈൽ പുറത്തെടുത്തു വിളിക്കാൻ ശ്രമിച്ചു...
"ഹോ... നാശം സ്വിച്ച് ഓഫ്..." അറിയാതവൾ ഉറക്കെ പറഞ്ഞു
'ദൈവമേ ഇതയാൾ കേട്ട് കാണുമോ കേട്ട് കാണും....ശൊ....' ടെൻഷൻ മൂലം വിയർത്തൊഴുകിയ മുഖം ഷാളിന്റെ അറ്റം കൊണ്ട് തുടച്ചു.
വേറെ നിവർത്തിയില്ലാത്തോണ്ടവൾ മനസില്ല മനസോടെ അയാളുടെ മൊബൈൽ വാങ്ങാൻ തീരുമാനിച്ചു ....ഉള്ളിലെ ഭീതി മറച്ചുകൊണ്ട് .... പണ്ടെങ്ങോ പരിചയമുണ്ടായിരുന്നുവെന്ന ഭാവത്തിൽ ചോദിച്ചു.
"ചേട്ടാ .... ചേട്ടന്റെ ഫോണൊന്നു തരാവോ ... ഒര് കാൾ ചെയ്യാനാ."
യാത്രിക്കിടയിൽ എപ്പഴോ വായിലിട്ട മുറുക്കാൻ പുകലയുടെ അളവ് കാരണമോ എന്തോ പറയാൻ ശ്രമിച്ചെങ്കിലും .. അതിൽ പരാജയപെട്ടു ഇടത്തെ കൈ കൊണ്ട് പോക്കറ്റില്നിന്ന് മൊബൈലെടുത്തു പിറകെ നോക്കാതെ അവൾക്കു നൽകി ....
അങ്ങിങ്ങായി സെല്ലോ ടേപ്പും റബ്ബർ ബാന്റുമിട്ട് ചുറ്റി വച്ചിരിക്കുന്നു, നമ്പർ പാഡ് പാടെ മാഞ്ഞു പോയിരിക്കുന്നു, വിലകുറഞ്ഞ പണ്ടത്തെ ഏതോ നോക്കിയ ഫോൺ..
രണ്ടു കയ്യും ഉപയോഗിച്ച് ഓര്മയുണ്ടായിരുന്ന അച്ഛന്റെ മൊബൈൽ നമ്പർ കുത്തി....
ചില ശബ്ദങ്ങൾ മാത്രം.....
റിങ് പോവുന്നില്ല .....
ഒന്നുകൂടെ അവൾ ഡയൽ ചെയ്തു ...
ഈശ്വര ഇത്തവണയും കാൾ പോവുന്നിലാ ...
"മറ്റേ അറ്റത്തു ആരുമില്ലെങ്കിലും പോലും
ഉണ്ടെന്നു ഭാവിച്ചു വണ്ടിയുടെ നമ്പറും എത്തിയ സ്ഥലവും പറയുക ....പിന്നീടൊരു അന്വേഷണം വന്നാൽ താൻ പിടിക്കപെടുമ്മലോ എന്ന ചിന്ത അങ്ങനെ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവർക് ഉണ്ടായേക്കും " ഹനീഫ സാറുടെ വാക്കുകൾ ഓർത്തു .
"ആ അച്ഛാ ... എത്താനായി .... അമ്പലമുക്ക് കഴിഞ് ....
മ്മ് ഓട്ടോയിലാ ....
ഇത് ഓട്ടോ ഡ്രൈവറുടെ നമ്പറാ.....
എന്റെ ഫോൺ സ്വിച്ച് ഓഫായ് അതാ വിളിക്കാഞ്ഞേ..
ഏയ് ....കുഴപ്പൊന്നുല്യാ...
ന്നാ എത്തീട്ടു കാണാവേ..."
കുറച്ചു ഉറക്കെ തന്നെ പറഞ്ഞു, അയാൾ അത് കേട്ടെന്ന് ഉറപ്പു വരുത്തി ഫോൺ കട്ട് ചെയുന്നതായ് അഭിനയിച്ചു അത് തിരിച്ചു കൊടുത്തു..... ഇഷ്ടപ്പെട്ടില്ല എന്ന രീതിയിൽ അയാൾ അതു വാങ്ങി പോക്കറ്റിലിട്ടു.
ഇതൊക്കെ ചെയ്യുമ്പോഴും അവളുടെ ശ്രദ്ധ പുറത്തെ വഴിയിലും ഓട്ടോ ഡ്രൈവറിൽനിന്നും നിന്നും മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു .
20മിനിറ്റ് നേരത്തെ സംഭ്രമജനകമായ യാത്രയുടെ അവസാനം ആ ഓട്ടോ അവളുടെ വീടിന്റെ ഗേറ്റിൽ എത്തി ...
ആ ചേട്ടാ.... ഇവിടെ.... സ്വന്തം വീടും ഗേറ്റും കണ്ടപ്പോ എന്തോ ഒരു ഭാരം കുറഞ്ഞതായി അവൾക്കു തോന്നി .
അവളുടെ വരവ് കാത്തിരുന്നതിനാൽ മുറ്റത്തേയും സിറ്റ് ഔട്ടിലേയും ലൈറ്റ് ഓഫ് ചെയ്‌തിരുന്നില്ല ..
"എത്രയായി ചേട്ടാ ......" വീടെത്തിച്ചതിലുള്ള കടപാടുകൊണ്ടു ആ വാക്കിൽ സൗമ്യതയുണ്ടായിരുന്നു
പറഞ്ഞ പൈസ കൊടുത്തു ഗേറ്റ് തുറക്കാൻ നടന്നപ്പോൾ പിന്നിൽ നിന്നുമൊരു വിളി
"മോളെ .... ഒരു മിനിറ്റ്...," മുറുക്കാനിട്ടത് സൈഡിലോട്ടു തുപ്പി അയാൾ തുടർന്നു... "എനിക്കും ഈ പ്രായത്തിലൊരു മോളുണ്ട് .... ശ്രദ്ധിക്കുന്നത് നല്ലതാ..... ന്നാ..... അതിബുദ്ധി കാണിച്ചു അത് അബദ്ധമാകാതിരിക്കാൻ നോക്കണം ... എന്റെ മൊബൈലിൽ ബാലൻസിലായിരുന്നു .."
എന്തു പറയണമെന്നറിയാതെ താഴെ നോക്കി നെറ്റിയിലൂടെ വിരലോടിച്ചു.....
ഒന്നിനും കാത്തു നില്കാതെ ഓട്ടോ തിരിച്ചയാൾ പോയി ....
സുരക്ഷിതയായി എത്തി ചേർന്ന ആശ്വാസവുമായി അവൾ വീട്ടിലേക്കു നടന്നുവെങ്കിലും... താൻ ചെയ്‌ത അബദ്ധം കാരണം ഉണ്ടയേക്കാമായിരുന്ന പരിണതഫലമോർത്ത് അവൾ അസ്വസ്ഥയായി....
'മൊബൈൽ സ്വിച് ഓഫാണെന്നു അയാൾക്കറിയാം.... ഞാനാരുമായിട്ടും സംസാരിച്ചിട്ടില്ലെന്നുംമറിയാം എവിടെയാണെന്ന് ആർക്കുമറിയില്ല....എന്തിനെങ്കിലും തുനിഞ്ഞിറങ്ങിയ ആളായിരുന്നുവെങ്കിൽ ഇരുട്ടിന്റെ ആഴത്തിലേക്ക് വലിച്ചെന്നെ പിച്ചി ചീന്താമായിരുന്നു....' ഒരു ഞെട്ടലാടെ ഓർത്തു..
**
എല്ലാ പുരുഷന്മാരെയും ഒരേ പോലെ കണ്ട തന്റെ തരം താഴ്ന്ന ചിന്താഗതിയോടു യോജിക്കാനാവാതെ നിദ്രയിലേക് വഴുതി....
*****ഭാസ്കർനാഥ് *****
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo