ആദരാഞ്ജലി..
സ്വപ്ന സൗഭാഗ്യമായ് കാൽത്തളയിട്ടു നീ
ആദ്യമെന്നകതാരിൽ പിച്ച നടന്നതും
കൊഞ്ചലായെന്നു മെന്നുള്ളിൻ്റെയുള്ളിൽ
അമൃതവർഷം പോലെ ആനന്ദം തന്നതും
ആദ്യമെന്നകതാരിൽ പിച്ച നടന്നതും
കൊഞ്ചലായെന്നു മെന്നുള്ളിൻ്റെയുള്ളിൽ
അമൃതവർഷം പോലെ ആനന്ദം തന്നതും
പടവുകൾ താണ്ടി നീ
ഉയരത്തിലെത്തുമെന്നാശിച്ച
മോഹത്തിൻ്റെ പട്ടടതീർത്തതും.
ഒരു പൂഴിമൺ കോട്ട പോൽ തകർന്നു പോയില്ലയോ..
ഉയരത്തിലെത്തുമെന്നാശിച്ച
മോഹത്തിൻ്റെ പട്ടടതീർത്തതും.
ഒരു പൂഴിമൺ കോട്ട പോൽ തകർന്നു പോയില്ലയോ..
പൊന്നുംനീരൊഴുക്കേണ്ട പൊന്നല്ലേ നീയിന്നു
പൂക്കൾക്കുള്ളിലെ വാടിയപൂവ് പോലെ,
ശാന്തമായ് കണ്ണടച്ചുറങ്ങുന്ന നിന്നെ
കാണേണ്ട കണ്ണും പിഴുതെറിയെട്ടെ ഞാൻ.
പൂക്കൾക്കുള്ളിലെ വാടിയപൂവ് പോലെ,
ശാന്തമായ് കണ്ണടച്ചുറങ്ങുന്ന നിന്നെ
കാണേണ്ട കണ്ണും പിഴുതെറിയെട്ടെ ഞാൻ.
നികത്തുവാനാവാത്ത ശൂന്യതയും നോക്കി
വിലപിക്കാനറിയുന്ന മരിച്ച മനുഷ്യൻ ഞാൻ.
വിലപിക്കാനറിയുന്ന മരിച്ച മനുഷ്യൻ ഞാൻ.
ഹൃദയം പറിഞ്ഞോരു വേദനയും
കൂടെയാതീയിലൊടുങ്ങുവാനാവാത്ത വ്യഥയുമായ്,
വാക്കുകൾക്കെല്ലാം തലയാട്ടിക്കൊടുക്കുന്ന
പാവ പോലിന്നു വിധിയുടെകരുവായ്.
കൂടെയാതീയിലൊടുങ്ങുവാനാവാത്ത വ്യഥയുമായ്,
വാക്കുകൾക്കെല്ലാം തലയാട്ടിക്കൊടുക്കുന്ന
പാവ പോലിന്നു വിധിയുടെകരുവായ്.
ആശ്വാസവാക്കുകൾക്കാവതുണ്ടാകുമോ
അരുമക്കിടാവിൻ്റെ വേർപാടുമായ്ക്കുവാൻ
അരുമക്കിടാവിൻ്റെ വേർപാടുമായ്ക്കുവാൻ
സന്താന സൗഭാഗ്യമേകി കൊതിപ്പിച്ച,
മോഹന സ്വപ്നങ്ങൾ പൂക്കൂട ചുടിയ
ദൈവം തന്ന വരദാനമൊക്കെയും.
മോഹന സ്വപ്നങ്ങൾ പൂക്കൂട ചുടിയ
ദൈവം തന്ന വരദാനമൊക്കെയും.
വെറുതെ മോഹിപ്പിച്ച പാഴ്ക്കിനാവാകുമ്പോൾ
മനസ്സുനൊന്തു ശപിക്കുന്നു ഇന്നു ഞാൻ.
മനസ്സുനൊന്തു ശപിക്കുന്നു ഇന്നു ഞാൻ.
തനിക്കു ചുട്ടാൽ കുട്ടി ചോട്ടിലാണത്രേ
വരുന്നുണ്ടു കഥനങ്ങൾ എണ്ണിയെണ്ണി.
വരുന്നുണ്ടു കഥനങ്ങൾ എണ്ണിയെണ്ണി.
തലയെഴുത്താണെന്ന വിധി പ്രമാണത്തിനും
വിശ്വാസമേകാനുമെത്ര ചരിതങ്ങൾ.
വിശ്വാസമേകാനുമെത്ര ചരിതങ്ങൾ.
നരക ജന്മം താണ്ടി മരിച്ചാലും
തെങ്ങിൻ്റെ മണ്ടയിലൊളിപ്പിച്ചു വെച്ചാലും
ഇടിച്ചു പൊടിയാക്കി ആറ്റിൽകളയുന്ന
വിധി മാറ്റാനാകില്ലെന്ന പഴമ്പുരാണം.
തെങ്ങിൻ്റെ മണ്ടയിലൊളിപ്പിച്ചു വെച്ചാലും
ഇടിച്ചു പൊടിയാക്കി ആറ്റിൽകളയുന്ന
വിധി മാറ്റാനാകില്ലെന്ന പഴമ്പുരാണം.
കാച്ചിപ്പഴുത്തോരു ലോഹത്തകിടിൻ്റെ
മേലേ പതിക്കും ചെറുതുള്ളി പോലാവിയായ്
മേലേ പതിക്കും ചെറുതുള്ളി പോലാവിയായ്
കാതോർക്കയാണെൻ്റെ കർണ്ണപുടങ്ങളും
തേടുകയാണെൻ്റെ കണ്ണുകളും.
തേടുകയാണെൻ്റെ കണ്ണുകളും.
കണ്ടിരിക്കേ നീ പോയ്മറഞ്ഞിട്ടും
വെറുതേയാശിച്ചു വിതുമ്പട്ടെഞാൻ.
വെറുതേയാശിച്ചു വിതുമ്പട്ടെഞാൻ.
കനലാണെരിയുന്നു നിന്നെ മൂടി
ആ ചൂടിൽ വെന്തുരുകുന്ന ദേഹി ഞാൻ.
ആ ചൂടിൽ വെന്തുരുകുന്ന ദേഹി ഞാൻ.
Babu Thuyyam.
17/01/17.
17/01/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക