Slider

കണ്ണുനീരിലും ഒരു തിളക്കം

0
Image may contain: 1 person, selfie

ബൂട്ട് കൊണ്ടുള്ള ശക്തിയേറിയ തൊഴി കാലിൽ കിട്ടിയപ്പോഴാണ് അവൻ ഉറക്കമുണരുന്നത്...
ഞെട്ടി എണീറ്റ അവൻ ഓടി ഹോട്ടലിന്റെ പിന്നാമ്പുറത്തേക്ക്....
"ആഴ്ച ഒന്നേ ആയുള്ളൂ അവൻ ഇവിടെ ജോലിക്ക് നിക്കാൻ തുടങ്ങിയിട്ട്...,
ജോലിത്തിരക്കിനിടയിൽ അമ്മയുണ്ടാക്കി വെക്കുന്ന ഭക്ഷണം തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇറങ്ങി ഓടുന്ന ഞാൻ നാളുകുറച്ചായി ഇവിടുന്നാ ഭക്ഷണം..
അത്കൊണ്ട് തന്നെ ഹോട്ടലിലെ ജോലിക്കാർ എല്ലാം സുപരിചിതർ
പുതുതായി ജോലിക്ക് ഒരു പയ്യൻ വന്നു എന്ന് അല്ലാതെ ഇതുവരെ അവനെ കണ്ടിരുന്നില്ല.. ഇന്നാണ് കണ്മുന്നിൽ പെടുന്നത് .
ഒരു പത്തുവയസ്സുപ്രായം .
മെലിഞ്ഞ ശരീരം..
ആള് ഇത്തിരിയെ ഉള്ളു എങ്കിലും നന്നായിട്ടു വൃത്തിക്ക് ജോലി ചെയ്യും എന്നാണ് കേട്ടത്.
അവനെ പറ്റിയുള്ള ചിന്തയിൽ മുഴുകിയതിനിടയിൽ മേശപ്പുറത്തു ഞാൻ ആവശ്യപ്പെട്ട ചായ എത്തിയത് അറിഞ്ഞില്ല... അറിയാതെ കയ്യ് തട്ടി ചായഗ്ലാസ് താഴെ
ചങ്ക് ഒന്ന് കത്തി...നല്ല ഭേഷായിട്ട് ചീത്ത കിട്ടുന്ന വിചാരിച്ചത്..
സ്ഥിരം കസ്റ്റമർ ആയകൊണ്ടാകണം ഉടമസ്ഥൻ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു "സാരമില്ല.. അത് അവൻ വൃത്തിയാക്കിക്കോളും..
അകത്തേക്ക് നോക്കി അങ്ങേരു വിളിച്ചു .. " എടാ ദീപുവേ ഇവിടെ വാടാ
ഓടി വന്ന അവന്റെ കൈമുട്ടിൽ എല്ലാം കരി പുരണ്ടിരുന്നു.. ആ കാഴ്ച്ചയിൽ തന്നെ മനസിലായി പാവം പിന്നാമ്പുറത്ത് പാത്രം കഴുകുന്ന തിരക്കിലായിരുന്നുവെന്ന്.. ഉടമസ്ഥന്റെ ആജ്ഞ കേട്ടപാടെ അവൻ വൃത്തിയാക്കിയിട്ടുപോയി.. അപ്പോഴാണ് അവന്റെ മുഖം ഞാൻ കാണുന്നത്.. നല്ല ഓമനത്തം നിറഞ്ഞ മുഖം.. പക്ഷെ കവിളിൽ ചുവന്ന പാടുകൾ.... ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെ മനസിലായി.. അത് എണീക്കാൻ താമസിച്ചതിനു തൊഴിയുടെ ബാക്കിയായി കിട്ടിയ അടിയുടെ പാടാണ് എന്ന്...
എന്നും ഹോട്ടലിൽ വരുന്ന ഞാൻ..വരുമ്പോൾ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി...
പയ്യൻ എപ്പോഴും ഊർജ്ജസ്വലനാണ്.. അടങ്ങിയിരിക്കുന്നേയില്ല.. എങ്കിലും മിക്കദിവസവും.. കയ്യിലോ മുഖത്തോ അടിയുടെ പാടുകൾ കാണാം..
രണ്ടുമൂന്ന് ആഴ്ചകൾ പിന്നിട്ടു..
എനിക്ക് അവനെ പറ്റി അറിഞ്ഞാലെന്നു മോഹം...
അവനിലേക്ക് കൂടുതൽ എന്നെ അടുപ്പിച്ചത് അവന്റെ പേര് കൂടിയായിരുന്നു... ദീപു..
ഓർക്കാൻ ആഗ്രഹിക്കാത്ത ആ നശിച്ച കാലത്തിലേക് ചിന്തകൾ പോയി..
\കോളേജിലെ അവസാനവർഷം.. കുടിച്ചും കുത്താടിയും അലമ്പി നടന്നിരുന്ന സമയം.. എന്തൊക്കെ അലമ്പാണെന്നു പറഞ്ഞാലും കാണാൻ കൊള്ളാവുന്ന ഒരു കാമുകി ഉണ്ടായിരുന്നു.. ദേവിക.. അതായിരുന്നു അവളുടെ പേര്... . ഒരു പാവം.. എന്റെ വാക്കുകളിൽ മയങ്ങി പോയതാണ്..കള്ളും കഞ്ചാവും ആയി നടക്കുന്ന എനിക്കുണ്ടോ പ്രണയത്തിൽ ആത്മാർത്ഥത... ന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നാത് മാത്രം ആരുന്നു ഉദ്ദേശം...
പക്ഷെ എന്നെ ആത്മാർഥമായി തന്നെ അവൾ സ്നേഹിച്ചിരുന്നു.. അവൾ എപ്പോഴും പറയുമായിരുന്നു...
നമുക്ക് ഭാവിയിൽ ഒരു മകൻ ഉണ്ടാകുമ്പോൾ അവനെ ദീപു എന്ന് വിളിക്കണം എന്ന്...
അന്ന് അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയും അത്ര മാത്രം...\
വർഷങ്ങൾക്ക് ശേഷം... ആ ഒരു പേര് ദീപു..
ആ പേരു എന്നെ അവനെ പറ്റി അന്വേഷിക്കാൻ നിര്ബന്ധിതനാക്കി...
എങ്കിലും അവനോട് ഒന്ന് മിണ്ടാൻ സാധിച്ചില്ല... കടയിൽ എത്തുമ്പോൾ വിളിച്ചാലും അവൻ വരില്ല.. മുതലാളി പറഞ്ഞ ജോലി ചെയ്തു തീർക്കുന്ന തിരക്കിൽ മുഴുകി ഇരിക്കും അവൻ..
അങ്ങനെയിരിക്കെ..
ഒരു ഞായറാഴ്ച അമ്പലത്തിനു മുന്നിൽ വെച്ച് അവനെ കണ്ടു.. അമ്പത്തിനുള്ളിൽ കയറാതെ പുറത്ത് നിൽക്കുകയായിരുന്നു അവൻ..
അവന്റെ അടുത്ത് ചെന്നു അവനെ വിളിച്ചു,..
ദീപു.....
എന്നും കാണുന്ന കൊണ്ട് അവനു എന്നെ മനസിലായി.. ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ ചോദിച്ചു
"എന്താ സാറെ "
മോനെന്താ അമ്പലത്തിൽ കയറാതെ പുറത്ത് നിന്ന് തൊഴുന്നേ എന്ന് ചോദിച്ചപ്പോ അവന്റെ മറുപടി
"കുളിച്ചു നല്ല ഉടുപ്പ് ഇടാതെ അമ്പലത്തിൽ കയറല്ലെന്നു അമ്മ പറഞ്ഞിട്ടുണ്ട്.."
മുടിയിലെ നനവ് കണ്ടപ്പോൾ മനസിലായി.. അവൻ കുളിച്ചിട്ടുണ്ട്.. ഇടാൻ നല്ല വസ്ത്രം ഇല്ലാത്തകൊണ്ടാണ് കയാറാത്തത് എന്ന്..
ഞാൻ പറഞ്ഞു ഞാൻ മോന് ഉടുപ്പ് വാങ്ങി തരാമെന്നു...
അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന് വിചാരിച്ച എനിക്ക് തെറ്റി.. അവന്റെ മുഖത്ത് ദേഷ്യം..
അവൻ നടന്നകന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.. "ആരുടെയും സഹതാപം എനിക്ക് വേണ്ട . എനിക്ക് അമ്പലത്തിൽ കയറേണ്ട" എന്ന്...
അത് കേട്ടപാടെ എനിക്കൊന്നും മനസിലായില്ല.. പുതിയ ഉടുപ്പ് വാങ്ങി തരാമെന്ന് പറഞ്ഞ എന്നോട് അവൻ എന്തിന് ചൂടാകണം...
അതുപറഞ്ഞു അവൻ നടന്നകന്നു. പക്ഷെ അവനെ അങ്ങനെ വിട്ടകളയാൻ ഞാൻ ഉദേശിച്ചില്ല.. കുറെ ദിവസായി അവനെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നു.. ഹോട്ടലിൽ തിരക്കിൽ അല്ലാതെ ഇന്നാണ് അവനെ ഒന്ന് കിട്ടുന്നെ...
അവന്റെ പിന്നാലെ അങ്ങനെ നടന്നു.. അമ്പലനടയിൽ കാർ കിടപ്പുള്ളകാര്യം മറന്നെപോയി.. അവൻ നടന്നു പോയത്.. അവിടുത്തെ ആശുപത്രിയിലേക്ക് ആയിരുന്നു..
ആശുപത്രിയിൽ വാർഡിൽ തറയിൽ പുതച്ചുമുടി കിടക്കുന്ന ഒരാളിന്റെ അടുത്ത് അവൻ പോയിരുന്നു.. അവൻ കാണാതെ അടുത്തുതന്നെ ഞാൻ നിന്ന്..
അമ്മെ..അമ്മേ..
മൂന്നു നാലു തവണ അവൻ വിളിച്ചു.. അവർ എഴുന്നേറ്റു.. തലയിൽ തുണി ഇട്ടു മൂടിയാണ് ഇരിക്കുന്നത്..
അവരുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല..
അവിടേക്ക് വന്ന ഒരു ഡോക്ടർനോട് ഞാൻ അവരെ പറ്റി തിരക്കി...
അറിഞ്ഞു.. എയ്ഡ്സ് ആണ്.. അമ്മക്ക്...
കൂടെ ഒന്നുകൂടി.. ഒരു വേശ്യയാണ് അവർ എന്ന്. .
കേട്ടപ്പോ എനിക്ക് എന്താ ചെയണ്ടത് എന്നറിയില്ലരുന്നു.. ഒരു വേശ്യയുടെ മകനെ പറ്റി അറിയാനാണോ ഞാൻ ഈ ശ്രമിച്ചത്...
ഒരു തെരുവ് വേശ്യയുടെ മകൻ ആയിട്ടും ഇവന് ഇത്രയും ധാർഷ്ട്യമോ..
മറ്റുള്ളോർക്ക് മാനം വിറ്റ് കാശുണ്ടാകുന്ന ഇവൾക്കും അവളുടെ മകനും ഈ അവസ്‌ഥ വന്നിലെങ്കിലേ ഉള്ളു എന്ന് പുച്ഛത്തോടെ മനസിൽ ചിന്തിച്ചു.
അവനെ പരിചയപ്പെടാനുള്ള ആഗ്രഹം ഉപേക്ഷിച്ചു....
ആശുപത്രിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങവേ ഒരു പരിചയമുള്ള മുഖം അവിടെ കണ്ടു..
വർഷങ്ങൾക്ക് ശേഷം
ഒരു കണ്ടുമുട്ടൽ...
എന്റെ കോളേജിലെ ചങ്ക്..
അവന്റെ അടുക്കൽ ഓടി ചെന്നു എന്നെ കണ്ടു അവനും ഞെട്ടി...
\ഫൈനൽ ഇയർ കോളേജ് ഡേയ്ക്ക് വെള്ളമടിച്ചു ബൈക്കിൽ പോയതാ അവന്റെ കൂടെ അവസാനം പിന്നെ കാണുന്നത് ഇന്നാണ്.. മദ്യപിച്ച് ഓവർ സ്പീഡിൽ ഞാൻ ഓടിച്ച ബൈക്ക് ചെന്ന് കയറിയത് തടിയുമായി വന്ന ഒരു ലോറിക്ക് അടിയിലേക്ക്.. തലപൊട്ടി.. ഗുരുതരാവസ്ഥയിൽ ആയ എന്നെ.. അത്യാവശ്യം സമ്പന്നരായ വീട്ടുകാർ വിദഗ്ദ്ധ ചികിത്സക്കായി.. സിംഗ്പൂരിലേക്ക് കൊണ്ടുപോയി..\
പിന്നെ...വർഷങ്ങൾക്ക് ശേഷമാണ്..തിരികെ നാട്ടിൽ എത്തുന്നത്....
ആരെ പറ്റിയും ഒരു വിവരവും ഇല്ലാരുന്നു..
പിന്നെയും നാളുകൾക്കു ശേഷം ഒരു കണ്ടുമുട്ടൽ..
ശേഷം അറിഞ്ഞു.. സമ്പന്നനായ അച്ഛൻ.. ബൈക്ക് ഓടിച്ചത് അവനാണെന്നു വരുത്തി തീർത്തു.. ശേഷം അവനാണ് എന്നെ ചീത്തയാക്കുന്നെ എന്ന് പറഞ്ഞു .അവനെ കുടുംബത്തോടെ നാടുകടത്താൻ അച്ഛൻ കളിച്ച നാടകത്തിന്റെ കഥകൾ
കുറെ സംസാരിച്ച ശേഷം. അവനോട് ദീപുവിനെ പറ്റി ഞാൻ പറയുകയുണ്ടായി..
ദീപുവിനെ പറ്റി അവനോട് പറഞ്ഞപ്പോ...അവൻ എന്നോട് പറഞ്ഞു അവന്റെ അമ്മയുടെ കഥ..
കെട്ടുമെന്നു ഉറപ്പുനല്കിയ കാമുകൻ വിളിച്ച ഹോട്ടൽ റൂമിൽ വെച്ച് ശരീരം പങ്കിട്ടകഥയും.. അന്ന് രാത്രി തന്നെ കാമുകൻ നാടുവിട്ടതും..
"ദിവസങ്ങൾക്ക് ശേഷം അവൾ അറിഞ്ഞു.. അവൾ അമ്മയാകുകയാണെന്നു..
വീട്ടുകാരറിഞ്ഞു... വീട്ടിൽനിന്നും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി..
കുഞ്ഞിനെ ഇല്ലാതാക്കാൻ വീട്ടുകാര് തീരുമാനിച്ചു.. പക്ഷെ അവൾ അതിനു തയ്യാറല്ലായിരുന്നു.. അബദ്ധം പറ്റിയതാണെങ്കിലും തന്റെ ഉള്ളിൽ ഉണ്ടായ ആ ജീവനെ നശിപ്പിക്കാൻ അവൾ സമ്മതിച്ചില്ല...
തന്തയില്ലാത്ത കുഞ്ഞിനെ ചുമന്നുകൊണ്ട് ഈ വീട്ടിൽ നില്കാനാകില്ല എന്ന തീരുമാനത്തിനുമുന്നിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു..
എന്നിട്ടും ധൈര്യം കൈവിട്ടില്ല അവൾ..ഒരു തെരുവിൽ ഒറ്റമുറി വീട്ടിൽ വാടകക്ക് താമസിച്ചു...ആരുടെയൊക്കെയോ സഹായം കൊണ്ട് ഒരു ജോലി സംഘടിപ്പിച്ചു.. ജോലിക്ക് പോയി..
കൊച്ചിനെ പ്രസവിച്ചു..
പ്രസവവും കൊച്ചിനെ നോക്കലും എല്ലാം ആയി അവധികൾ പെരുകിയപ്പോൾ കിട്ടിയ ജോലിയും നഷ്ടമായി.. എങ്കിലും ജീവിതത്തോട് തോറ്റുകൊടുക്കാൻ അവൾ തയ്യാറാല്ലരുന്നു.. വീടുകളിൽ വീട്ടു ജോലിക്ക് വരെ പോകേണ്ട അവസ്ഥ വന്നു..
അത്രയുമൊക്കെയായിട്ടും വീട്ടുകാർ തിരിഞ്ഞുപോലും നോക്കിയില്ല.. 'അഹങ്കാരി അനുഭവിക്കട്ടെ..' എന്ന് വീട്ടുകാർ പറഞ്ഞതായി കേട്ടറിഞ്ഞു.. അതൊന്നും അവളെ തളർത്തിയില്ല..
ഒറ്റക്ക് അധ്വാനിച്ചു..
അവനെ വളർത്താൻ പ്രയാസപ്പെട്ടു...
ഒറ്റക്ക് താമസിക്കുന്ന അവളെ തേടി എത്തി പകൽമാന്യന്മാർ.. പൈസ കൊടുത്തു കാര്യം സാധിക്കുന്നതിനായി...
*സ്വന്തം മാനം വിറ്റ് ജീവിക്കൻ അവൾ തയ്യാറാല്ലരുന്നു..*
നിരന്തരമുള്ള ശല്യങ്ങളെ അവൾ വക വെച്ചില്ല...
എന്നാൽ..
ഒരു രീതിയിലും വഴങ്ങാത്ത അവളെ നാലഞ്ചു പേർ നരാധമന്മാർ ബലാത്സംഗം ചെയ്തു..
ക്രൂരമായ പീഡനത്തിനിരയായ അവൾ എങ്ങനെയോ ഇവിടെ ആശുപത്രിയിൽ ചികിത്സക്ക് എത്തി... കാമഭ്രാന്തന്മാരുടെ ഉപദ്രവത്തിൽ ഒരു കാലിലെ എല്ലിന് പൊട്ടൽ സംഭവിച്ചിരുന്നു.. കുറച്ചുനാൾ.. ആശുപത്രികിടക്കയിൽ..
നടന്ന സംഭവങ്ങളൊന്നും അവർ ആശുപത്രിയിലും പറഞ്ഞില്ല.. പോലീസിലും പരാതി നൽകിയില്ല..
മാസങ്ങൾക്ക് ശേഷം അവൾ വീണ്ടും ആശുപത്രിയിൽ എത്തി.. കാരണം വേറെ ഒന്നുമല്ല ഒരു മുറിവ് ഉണ്ടായി കാലിൽ അത് ഉണങ്ങുന്നേയില്ല...
ഡോക്ടമാർ കണ്ടെത്തി അവൾക്ക് എയ്ഡ്സ് ആണ്..
മുമ്പ് അവളെ ചികിത്സ നൽകിയ ഡോക്ടർ അവളെ ഓർത്തെടുത്തു..ഒപ്പം അവൾക് ഒരു പേരു ഇട്ടു.. വേശ്യ..
കാശിനു വേണ്ടി മാനം വിറ്റുനടക്കുന്നവൾ..
ഇടക്ക് അരുടെയോ കയ്യിൽ നിന്ന് ക്രൂരമായ സുഖനുഭങ്ങൾ ഉണ്ടായിട്ട് ആരുമറിയാതെ ചികിത്സ തേടിയിട്ട് പോയവളാണ്..
പീഡനത്തിന്റെ കഥ അവൾ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല, എന്തുകൊണ്ട് അന്ന് അതു പറഞ്ഞില്ല എന്ന്..
ഇന്ന് സത്യം അവർ മനസ്സിലാക്കിയപ്പോൾ അവൾ പുതിയ അടവ് പുറത്തിറക്കിയതാണത്രെ
കിടക്കാൻ ഒരു ബെഡ് പോലും കൊടുക്കാതെ അവളെ തറയിൽ തള്ളി
മരുന്നിനു പണം ആവശ്യം വന്നപ്പോഴാണ് പ്രായം നോക്കാതെ മകൻ ജോലിക്കായി ഇറങ്ങിയതെന്ന്.."
ഇതല്ലാം നിയെങ്ങനെ..അറിഞ്ഞെന്നു ചോദിച്ചപ്പോൾ. അവൻ പറഞ്ഞു... അത് അവനു പരിചയം ഉള്ള സ്ത്രീ ആണെന്ന്...എങ്കിലും ഇന്നലെ അമ്മയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണെന്നു അവരുടെ ഈ കഥകൾ അറിയുന്നത്......
ഇത് കേട്ട് കഴിഞ്ഞ ഞാൻ അവനോട് പറഞ്ഞു ഏത് നല്ല തന്തക്ക് പിറന്നവനാ അവളുടെ ആ കാമുകൻ.. അവൻ കാരണമല്ലേ ഇത്രയുമൊക്കെ എന്ന്..
ഞാൻ പറഞ്ഞു.. ദീപുവിനെ കണ്ടപ്പോഴേ ഇഷ്ടമായത് ആണ്.. എനിക്ക് പറ്റാവുന്ന സഹായങ്ങൾ എനിക്ക് അവർക്ക് ചെയ്യണമെന്ന്..
കേട്ടപ്പോൾ അവനു ഒരു ചിരി.. അല്പം പുച്ഛത്തോടെ...
അവൻ എന്നെയും കുട്ടി ആ സ്ത്രീയുടെ അരികിലേക്ക് നടന്നു.
എന്താ പറയണ്ടതെങ്കിലും അവളോട് പറഞ്ഞോളാൻ പറഞ്ഞു..
അവിടെയുള്ളവരുടെ പുച്ഛത്തോടെയുള്ള നോട്ടം വക വെക്കാതെ ഞാൻ ആ സ്ത്രീയുടെ അടുക്കൽ ഇരുന്നു...
ആദ്യം വേശ്യയെന്നു കരുതി അറപ്പ് തോന്നിയെങ്കിലും അവരുടെ കഥകേട്ടപ്പോൾ അതെല്ലാം അലിഞ്ഞു ഇല്ലാണ്ടായിരുന്നു..
അവരുടെ അടുത്തിരുന്ന സമയം മനസ്സും ശരീരവും വല്ലാതെ വിറക്കുവാൻ തുടങ്ങി...
അവരുടെ മുഖം പോലും കാണാതെ അവരോടായി പറഞ്ഞു, നിങ്ങളെ പറ്റി ഞാൻ അറിഞ്ഞു..എന്നെകൊണ്ട് പറ്റുന്ന എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന്..
അവരും പറഞ്ഞു ഒരു പതിഞ്ഞ സ്വരത്തിൽ ആരുടെയും സഹതാപം ഞങ്ങൾക്ക് ആവശ്യം ഇല്ല എന്ന്...
എങ്കിലും ഞാൻ തുടർന്നു..
സഹതാപം ഒന്നുമല്ല..
അതിനു പിന്നിൽ ഒരു കുറ്റബോധത്തിന്റെ കഥയും ഉണ്ട് പെങ്ങളെ..
എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.. എന്റെ ദേവിക.. പ്രണയത്തിൽ ആയിരുന്നപ്പോൾ വലിയ ആത്മാർത്ഥത കാണിക്കുവാൻ കഴിഞ്ഞിരുന്നില്ല..അതുകൊണ്ട് തന്നെ,
തന്നെ ആത്മാർഥമായി സ്നേഹിച്ച കാമുകിയുമായി കിടക്ക പങ്കിടുകയുണ്ടായി..
പക്ഷെ അന്ന് രാത്രി ഉണ്ടായ ആക്സിഡന്റ്..
പിന്നീട് അവളെ പറ്റി കേട്ടിട്ടില്ല... കണ്ടിട്ടില്ല.. അന്ന് ടൈംപാസ്സിനു കൊണ്ട് നടന്നു ആ പ്രണയം.. പക്ഷേ ആശുപത്രിക്കിടക്കയിൽ സ്നേഹം എന്താണെന്ന് തിരിച്ചറിഞ്ഞു, അവൾ എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞു..
നാട്ടിൽ വന്ന ശേഷം..ഞാൻ ഒരുപാട് അന്വേഷിച്ചു..കണ്ടെത്താൻ ആയില്ല...
അവളോടുള്ള പ്രായശ്ചിത്തം .. ആ കുറ്റബോധം...
ഇത് ആ സ്ത്രീയോട് പറഞ്ഞപ്പോൾ പെട്ടന്ന് ഒരു പൊട്ടിക്കരച്ചിൽ..
ഞാൻ പേടിച്ചു പിന്നോട്ട് മാറി..
ആ സ്ത്രീ തലയിലെ തുണി മാറ്റി...
ഞെട്ടിത്തരിച്ചു പുറകോട്ടു വീണുപോയി ഞാൻ...
ഞാൻ അന്വേഷിച്ച എന്റെ കാമുകി... എന്റെ ദേവിക...
ഇത്രയും നാൾ വീട്ടുകാരുടെ കല്യാണംകഴിക്കാനുള്ള നിർബന്ധത്തിനു വഴങ്ങാതെ ഞാൻ അന്വേഷിച്ചോണ്ടിരുന്ന എന്റെ പെണ്ണ്..
ആരോരുമില്ലാതെ... എയ്ഡ്സ് രോഗി ആയി. ആശുപത്രി തറയിൽ...
അപ്പോൾ...അത്... ദീപു... ന്റെ മകൻ....
അവൾ അന്ന് പറഞ്ഞിരുന്നവാക്കുകൾ ഒന്നൂടെ മനസ്സിൽ വന്നു.... നമുക്ക് ഉണ്ടാകുന്ന മകനെ ദീപു എന്ന് വിളിക്കണമെന്ന്...
അതെ എന്റെ മകൻ...
എന്റെ ദീപു.....
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നുപോയി..
മരുന്ന് വാങ്ങാൻ പോയ ദീപു
ഇതൊന്നും അറിയാതെ നടന്നുവരുന്നുണ്ടാരുന്നു..
ദീപുവിനെ ഞാൻ വാരിയെടുത്തു വാരിപുണർന്നു...
ഇനിയെന്റെ മകൻ ഒരിടത്തും പണിയെടുക്കണ്ട..
മക്കൾക്ക് അച്ഛനുണ്ട്..
ഒന്നും മനസിലാകാതെ അവൻ എന്റെ മുഖത്തേക്കു നോക്കി...
അവൾ ഇരുന്നു കരഞ്ഞുകൊണ്ട് പറഞ്ഞു..
കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചു..
ഒരു രാത്രി എന്നെ ഉപേക്ഷിച്ചു പോയി.. എനിക്ക് വാശിയായിരുന്നു.. എന്റെ മകനെ വളർത്താൻ... ഒരുപാട് വൈകിയാണ് അറിയുന്നത്.. അന്ന് എന്നെ ചതിച്ചിട്ട് പോയതല്ല.. ഒരു ആക്സിഡന്റ് ആണ് നമ്മളെ അകറ്റിയതെന്നു...
അതിനു ശേഷം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...
എന്നേലും എന്നെ തേടി വരുമെന്ന് വിശ്വസിച്ചു.. ആ വിശ്വാസത്തിൽ മകനെ വളര്ത്തി.....
പക്ഷെ...
തിരികെ എത്തിയപ്പോൾ ഞാൻ.....
ഒന്നിനും കൊള്ളാത്തവളയില്ലേ ശ്രീയേട്ടാ.....
അവളുടെ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് ഒട്ടും താമസം വന്നില്ല..
നീ ഒന്നിനും കൊള്ളാത്തവൾ അല്ല
നീയെന്റെ ആണ് എന്റെ മാത്രം... അതിപ്പോ ആര് വിചാരിച്ചാലും.. അല്ലാതാക്കൻ പറ്റില്ല..
ഇത്രയും കാലം ഞാൻ കാരണം നീ അനുഭവിച്ച യാതനകൾ... ഓർക്കാൻ കഴിയുന്നില്ല... ഇല്ല ഇനി ഒരു യാതനകൾക്കും ദുഃഖങ്ങൾക്കും നിന്നെ വിട്ടു കൊടുക്കില്ല..
ഒരു എയ്ഡ്സ്നും നിന്റെയും എന്റെയും സ്നേഹത്തെ തകർക്കാൻ കഴിയില്ല..
ഇനി ജീവിക്കണം... നിനക്കായി... നിനക്ക് ജീവനുള്ളിടത്തോളം കാലം... ഒപ്പം നമ്മുടെ മകനായി...
തോൽപിക്കണം നമുക്ക് എയ്ഡ്സ്നെയും നമ്മുടെ സ്നേഹത്താൽ...
അപ്പോൾ ഞാൻ കണ്ടു.. അവളുടെ കണ്ണിൽ നിന്ന് ഇറ്റു വീഴുന്ന കണ്ണുനീരിലും ഒരു തിളക്കം..

by: Pranav
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo