
പീഡോഫിലിയയെ ന്യായീകരിക്കുന്ന criminal കുറ്റമാണ് ഈ സ്ത്രീ ചെയ്തിരിക്കുന്നത്. ലെഗ്ഗിങ് പ്രധാന ചർച്ചാവിഷയമായി വന്നത് കൊണ്ട് ഇത് ആരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല .
അറിവില്ലായ്മ ആകാം എന്ന് കരുതി എന്റെ സുഹൃത്ത് ഈ വീഡിയോ പബ്ലിഷ് ആയ പേജിന്റെ അഡ്മിനുമായി ചാറ്റ് ചെയ്തു കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു . എന്നാൽ 8 വയസ്സായ കുഞ്ഞു അങ്ങനെ വേഷം ധരിച്ചാൽ നോക്കുന്നവനെ തെറ്റ് പറയാൻ സാധിക്കുമോ എന്നാണ് അഡ്മിൻ ചോദിച്ചത്. ( ആ സംഭാഷണത്തിന്റെ screenshot ആണ് ചിത്രത്തിൽ. )
സാമൂഹിക പ്രവർത്തകയും , പീഡനത്തിനിരയാകുന്ന കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കുന്ന പ്രജ്വലയുടെ ഫൗണ്ടറും ആയ ശ്രീമതി സുനിത കൃഷ്ണനോട് ഞാൻ ഈ വീഡിയോയെ കുറിച്ച് സംസാരിച്ചു . പീഡോഫിലിയയെ ( ബാല പീഡനം) ന്യായീകരിക്കുന്ന വീഡിയോ എന്ന് തന്നെയാണ് അവരും പറഞ്ഞത്. മാത്രവുമല്ല , പീഡോഫിലിയയെ കുറിച്ച് അബദ്ധധാരണകൾ പ്രചരിപ്പിക്കാനും , നാളെ ഒരു കുഞ്ഞു പീഡിപ്പിക്കപ്പെട്ടാൽ കുറ്റം പീഡിപ്പിച്ചവനിൽ ചുമത്താതെ, കുഞ്ഞിന്റെ വസ്ത്രധാരണത്തിലേക്കു വിരൽ ചൂണ്ടുന്ന സമൂഹം ഉണ്ടാകും എന്ന ആശങ്കയും അവർ പങ്കു വെച്ചു. പീഡോഫീലിയ ഒരു ക്രിമിനൽ മനസ്സിന്റെ പ്രവർത്തിയാണ് . അതിനു കുഞ്ഞുങ്ങളുടെ വസ്ത്രവുമായുമായി ബന്ധമില്ല.
വീഡിയോയിൽ കാണുന്ന സ്ത്രീ പറയുന്നുണ്ട് അവരുടെ മകളെ അവർ ഇത് പറഞ്ഞു മനസ്സിലാക്കി , ആ കുഞ്ഞു തന്റെ ക്ലാസ്സിലെ കുഞ്ഞുങ്ങളോട് ലെഗ്ഗിങ്ങിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് സംസാരിച്ചു എന്നാണ്.ഇവരുടെ മകൾക്കു 7 -8 വയസ്സ് പ്രായം വരും . ആ കുഞ്ഞിനെ ഇവർ ഇത്തരം പ്രചാരണത്തിനുപയോഗിച്ചു എന്നത് ഭയമുളവാക്കുന്നു . കുഞ്ഞുങ്ങളുടെ വളർച്ചയെക്കുറിച്ചും ശരീര ഘടനയെക്കുറിച്ചും മാതാപിതാക്കളോ ,അധ്യാപകരോ ആണ് കുഞ്ഞുങ്ങളെ ബോധവൽക്കരിക്കേണ്ടത്. ഈ പ്രായത്തിലെ കുഞ്ഞുങ്ങൾ ഇത്തരം വിഷയങ്ങൾ സമപ്രായക്കാരുമായി പങ്കു വെക്കുന്നത് നമ്മൾ പ്രോഹത്സാഹിപ്പിക്കാറില്ല. കുഞ്ഞുങ്ങൾക്ക് അബദ്ധധാരണകൾ ഉണ്ടാവരുത് എന്നത് കൊണ്ട് തന്നെ. 7 അല്ലെങ്കിൽ 8 വയസ്സുള്ള ഇവരുടെ മകൾ എങ്ങിനെ ക്ലാസ്സിലെ ബാക്കി ഉള്ള പെൺകുട്ടികളോട് ഇത്തരം വിഷയം അവതരിപ്പിച്ചു എന്ന് ഞാൻ അത്ഭുതപ്പെടുന്നു . ക്ലാസ് ടീച്ചർ ഇതറിഞ്ഞില്ലേ ? ഒരു കുട്ടിയും വീട്ടിൽ പോയി ഈ സംഭവം പറഞ്ഞില്ലേ ? അഥവാ പറഞ്ഞെങ്കിൽ ഒരു രക്ഷാകർത്താവ് പോലും ഇത്തരം സംഭാഷണം സ്കൂളിൽ എങ്ങനെ നടന്നു എന്നന്വേഷിച്ചില്ലേ? ഇത്തരം പ്രചാരണങ്ങൾക്ക് മൗനാനുവാദം നല്കുകയാണോ സ്കൂളും ?
നിവിൻ പോളി , ആമീർ ഖാൻ തുടങ്ങിയവർ കുഞ്ഞുങ്ങളുടെ സുരക്ഷക്ക് വേണ്ടി ചെയ്തിട്ടുള്ള വീഡിയോ ഒക്കെ നമ്മൾ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു . കുഞ്ഞുങ്ങൾക്ക് അവരെ തന്നെ സംരക്ഷിക്കാൻ സഹായിക്കുന്ന tips ആണ് അതിൽ എല്ലാം. എന്നാൽ ഈ വീഡിയോയിൽ അതല്ല, വളരെ നിരുപദ്രവകരമെന്നു തോന്നിക്കുമെങ്കിലും, കുഞ്ഞുടുപ്പിലോ കുഞ്ഞു ശരീരത്തിലോ മാദകത്വം കണ്ടാൽ അത് വസ്ത്രത്തിന്റെ കുഴപ്പമാണെന്നു പറയാതെ പറഞ്ഞു വച്ചിരിക്കുന്നു.
തെരുവോരത്തു അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞു, അച്ഛനെ പോലെ കരുതി വിശ്വസിച്ചു കൈപിടിച്ച് കൂടെ പോയി മൃഗീയമായി അടുത്തിടെ കൊല്ലം ജില്ലയിൽ കൊല്ലപ്പെട്ട ബാലിക - ഇവരുടെ ഒന്നും ആത്മാവ് പൊറുക്കില്ല ബാലപീഡനത്തിനു കാരണമായി കുഞ്ഞുടുപ്പിലേക്കോ കുഞ്ഞു ശരീരത്തിലേക്കോ വിരൽ ചൂണ്ടിയാൽ.
ഇത്തരം വിഷയങ്ങൾ കുട്ടികൾക്കിടയിൽ ചർച്ചചെയ്യപ്പെടുന്നുണ്ടോ എന്ന് എല്ലാ സ്കൂളുകളും ശ്രദ്ധിക്കണം. നമ്മുടെ കുഞ്ഞുങ്ങൾ ലൈംഗികതയും ശരീരഘടനയും ഒക്കെ ശെരിയായ ശ്രോതസ്സുകളിൽ നിന്നും പഠിക്കട്ടെ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നന്നായി പഠിച്ചിട്ടു വേണം സംസാരിക്കാൻ . പീഡോഫിലിയയെ ന്യായീകരിക്കുന്ന പരാമർശം ഒഴിവാക്കാൻ ശ്രദ്ധിക്കണമായിരുന്നു, സമൂഹം നേരിടുന്ന ഒരു വലിയ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ പാടില്ലായിരുന്നു , താൻ ശെരിയെന്നു ധരിച്ചു വച്ചിരിക്കുന്ന കാര്യം പ്രചരിപ്പിക്കാൻ തന്റെ മകളുടെ ക്ലാസ്സു മുറി ഉപയോഗിക്കരുതായിരുന്നു. ഇത്തരം പബ്ലിക് വീഡിയോസ് ചെയ്യുമ്പോൾ ഗവേഷണം , സാമൂഹിക ബോധം, ഉത്തരവാദിത്വം ഒക്കെ കൂടിയേ തീരൂ. ഒരു മാധ്യമ പ്രവർത്തകയിൽ നിന്നും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല.
ഇനി അടിവസ്ത്രമല്ല കുഞ്ഞു ശരീരത്തിന്റെ എന്ത് കണ്ടിട്ടാണെങ്കിലും , ഒരുത്തനു കാമം തോന്നിയാൽ , അവന്റെ പള്ളക്ക് കത്തി കേറ്റണം , അല്ലാതെ ആരെ കൊണ്ടും മോശം പറയിക്കാതിരിക്കാൻ ശ്രമിക്കരുത്.
Read Full Post - Deepa Ram - Click Here - https://www.facebook.com/photo.php?fbid=1735197149876064&set=a.645581692170954.1073741838.100001573861661&type=3&permPage=1
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക