Slider

ആത്മസമർപ്പണം

0


അമ്മേ... അമ്മയെ നോക്കാൻ എനിക്കു വയ്യ. ഇങ്ങനെ വയ്യാത്ത അമ്മയെ നോക്കി നോക്കി എനിക്കെന്റെ സന്തോഷം നഷ്ടപ്പെട്ടു. അമ്മ ഇനി ഈ ലോകത്തു ജീവിക്കണ്ട. ഞാൻ അമ്മയെ കൊല്ലാൻ പോവുകയാണ്. '
സ്വന്തമായി യാതൊന്നും ചെയ്യാനാ വാതെ , തളർന്നു കിടപ്പിലായ അമ്മയോട് , മോഹൻ പറയുമ്പോൾ തന്റെ തീരുമാനം നടപ്പിലാക്കാനുള്ള കഠിനമായ വ്യഗ്രതയിലായിരുന്നു.
ഏക മകന്റെ ക്രൂരമായ വാക്കുകൾ കേട്ട്, ആ അമ്മയുടെ മനം നൊന്തു .
മോഹൻ അമ്മയെ താങ്ങിപ്പിടിച്ചെ ഴുന്നേല്പ്പിച്ചു. എന്നിട്ട് അമ്മയെ തന്നോട് ചേർത്തു പിടിച്ചു, തങ്ങൾ താമസിക്കുന്ന വീടിന്റെ ടെറസിലേക്ക് കൊണ്ടു പോകാനായി പതുക്കെ അമ്മയെയും കൊണ്ട് സ്റ്റെയർകേസിന്റെ പടികൾ ചവിട്ടി കയറാൻ തുടങ്ങി.
തളർവാതം കാരണം, ആ അമ്മയ്ക്ക് സംസാരശേഷിയും വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്തെങ്കിലും മോനോട് പറയണം എന്നവർ ആഗ്രഹിച്ചു.
വിവാഹം കഴിഞ്ഞ് , രണ്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നിട്ട്, ഒരു കുഞ്ഞിക്കാല് കാണാനുള്ള അതിയായ ആഗ്രഹം മൂലം , ചികിത്സ തേടിയതും, അതിന്റെ ഫലമായി ഗർഭം ധരിച്ചതും, ഗർഭകാലയളവിൽ , വയറ്റിൽ വളരുന്ന കുഞ്ഞിനെയോർത്തു താനും, ഭർത്താവും സ്വപ്നങ്ങൾ നെയ്തതും, മോനുണ്ടായപ്പോൾ ഏറെ ആഹ്ളാദിച്ചതും, അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും അടുത്തറിഞ്ഞ് ആസ്വദിച്ചതും, പുഴകളും , തോടുകളും അതിൽ തുള്ളിച്ചാടി നീന്തിപ്പോകുന്ന മീനുകളേയും, തവളക്കുഞ്ഞുങ്ങളേയും കാണിച്ചു കൊടുത്ത്, മോനേപ്പോലെ കുട്ടിയായി ഒപ്പം നിന്ന് കളിച്ചതും, അധികം വൈകാതെ ഭർത്താവ് തന്നിൽ നിന്ന് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു പോയപ്പോൾ , തളരാതെ മോനു വേണ്ടി ജീവിച്ചപ്പോഴും, മോൻ പഠിച്ച് ഡോക്ടറേറ്റ് നേടി പേരുകേട്ട സർവ്വകലാശാലയുടെ കീഴിലുള്ള ഒരു കോളേജിൽ പ്രൊഫസറായി മാറിയപ്പോഴും , ഏറ്റവും ഭാഗ്യവതിയായ അമ്മ എന്ന് സ്വയം ആശംസിക്കുകയും , അഭിമാനിക്കുകയും ചെയ്തത് എല്ലാം അവരുടെ മനോകുമുരത്തിൽ തെളിഞ്ഞു വന്നു.
മോഹന്റെ കാര്യവും വ്യത്യസ്ത മായിരുന്നില്ല. അമ്മയെ തന്നോടു തന്നെ ചേർത്തു പിടിച്ച്, ഓരോ പടികൾ ചവിട്ടുമ്പോഴും, തന്നോട് കൂടുതലായി പറ്റിച്ചേർന്നു വളരെ ബുദ്ധിമുട്ടി യാണെങ്കിലും നടക്കുന്ന അമ്മയുടെ മുഖം തന്റെ മുഖത്തോട് ചേർത്തപ്പോൾ, മോഹന്റെ മനസ്സിൽ തന്റെ കുട്ടിക്കാലം തെളിഞ്ഞു വന്നു.
പിച്ചവച്ചു നടന്ന കാലത്തു, താൻ വീഴാതിരിക്കാൻ , തന്റെ കൈകൾ മുറുക്കിപ്പിടിച്ചു കൊണ്ട് നടക്കുന്ന അമ്മ. ഭക്ഷണം കഴിക്കാതെ ഓടുമ്പോൾ , പിന്നാലെ ഓടി വന്ന് വാരിയെടുത്ത്, ഒക്കത്തിരുത്തി കൊണ്ട് തന്റെ ശ്രദ്ധ തിരിച്ച് വേഗം വായിൽ ചോറുരുള തരുന്ന അമ്മ, കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് മുടി ചീകിത്തന്നിട്ട് 'എന്റെ മോൻ സുന്ദരക്കുട്ടനായല്ലോ ' എന്നു പറയുന്ന അമ്മ, പoന കാലത്ത് ക്ലാസ്സിൽ കുസൃതി കാണിക്കുമ്പോൾ അമ്മയെ വിളിച്ചു ക്ലാസിൽ വന്നാൽ മതി എന്നു ടീച്ചർ പറയുമ്പോൾ, പിറ്റേന്ന് രാവിലെത്തന്നെ വന്ന് ടീച്ചറോട് കൈകൂപ്പിക്കൊണ്ട് ക്ഷമ ചോദിക്കുന്ന അമ്മ, അസുഖം വരുമ്പോൾ, ശർദ്ദിലും മറ്റും യാതൊരു മുഖമാറ്റം വരാതെ കോരിയെടുത്തു കളഞ്ഞ്, തനിക്കു കൂട്ടിരിക്കുന്ന അമ്മ, അച്ഛൻ മരിച്ചപ്പോൾ തളരാതെ , അമ്മ കൂലിപ്പണിയെടുത്ത് തന്നെ വളർത്തി വലുതാക്കി , ഒരു കോളേജ് പ്രൊഫസറാക്കാൻ പങ്കു വഹിച്ച അമ്മ, ഇതു വരെയുള്ള തന്റെ ജീവിതത്തിന്റെ സൗഭാഗ്യങ്ങളുടെ നിറകുടമായ അമ്മ.
ഇതെല്ലാം ഓർമ്മയിൽ വർണ്ണപ്പൊട്ടുകളായി ചിതറിത്തെറിച്ചു വന്നപ്പോഴേക്കും, അമ്മയേയും കൊണ്ട് അയാൾ ടെറസിൽ എത്തിയിരുന്നു.
അയാൾ അമ്മയെ ടെറസിന്റെ വിളുമ്പിലെത്തിച്ചു . അയാൾ ഒരിക്കൽ കൂടി അമ്മയെ നോക്കി. അവരുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി . അയാൾ അമ്മയോട് ചോദിച്ചു.
അമ്മയ്ക്കെന്തെങ്കിലും പറയാനുണ്ടോ?
ഉണ്ടെന്നുള്ള അർത്ഥത്തിൽ ആ അമ്മ തലയാട്ടി.
അയാൾ അടുത്തു കണ്ട ഒരു പഴയ കസേര കാലുകൊണ്ട് വലിച്ചു നീക്കി. പതുക്കെ അയാൾ അമ്മയെ അതിലിരുത്തി. എന്നിട്ട് അയാൾ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവർ വളരെ ബുദ്ധിമുട്ടി അസ്പഷ്ടമായി അയാളെ വിളിച്ചു, മോനേ... അമ്മയുടെ മടിയിൽ മോൻ തല വച്ചു കിടക്കാമോ..?
അയാൾ അപ്രകാരം ചെയ്തു. തന്റെ തളർന്നു കിടക്കുന്ന കൈ വളരെ പണിപ്പെട്ട് അയാളുടെ തലയിൽ തലോടിക്കൊണ്ട് കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് അവർ അയാളോട് പറഞ്ഞു,
" അമ്മയ്ക്ക് മരിക്കാൻ ഒരു വിഷമവുമില്ല. അതിന്റെ പേരിൽ എന്റെ മോനൊരു കുഴപ്പവും വരരുത് എന്നേ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളൂ."
അപ്പോൾ അയാൾ അമ്മയുടെ മുഖത്തേക്ക് നോക്കി. അയാൾ പൊട്ടിപ്പൊട്ടി കരയുകയായിരുന്നു. കരച്ചിലിനിടയിൽ അയാൾ പറഞ്ഞു,
" അമ്മേ ഞാനെന്തൊരു മഹാപാപിയാണ് . ഞാനെന്തൊക്കെയാണ് എന്റെ അമ്മയോട് പറഞ്ഞത്. എന്റെ അമ്മേ.... എന്നോട് ക്ഷമിക്കൂ.. " എന്നു പറഞ്ഞു കൊണ്ട് അയാൾ അമ്മയുടെ കൈകൾ എടുത്ത് , തന്റെ രണ്ടു കവിളിലും ആഞ്ഞടിക്കാൻ തുടങ്ങി.
എത്ര നേരം ഇരുന്നു എന്നറിയില്ല. വെയിലിന്റെ ചൂട് അസഹ്യമായപ്പോൾ അയാൾ അമ്മയെ കോരിയെടുത്തു കൊണ്ട് തിരിച്ചു മുറിയിൽ കൊണ്ടുവന്നു കട്ടിലിൽ കിടത്തി.
പിന്നെ അയാൾ ചെയ്തത്, കോളേജിൽ ചെന്ന് ദീർഘകാല അവധിയെടുക്ക ലായിരുന്നു. അയാളുടെ അമ്മയുടെ മരണം വരെ , അയാൾ വിവാഹം പോലും കഴിക്കാതെ, അമ്മയുടെ അരികത്തു നിന്നും മാറാതെ ശ്രദ്ധാപൂർവ്വം ശുശ്രൂഷിച്ചു കൊണ്ടിരുന്നു.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo