Slider

ശിശിരത്തിലെ കടൽ

0

ശിശിരത്തിലെ കടൽ
* * * * * * *
* * * * * * *
ആളൊഴിഞ്ഞ കടൽപ്പാലം, തീരത്തും ആളുകൾ കുറവ്, കടൽപ്പാലത്തിനറ്റത്ത് ഞങ്ങൾ തനിച്ച്, കുറച്ചകലെ തിരകളിൽ കളിച്ചുല്ലസിക്കുന്ന കുട്ടിക്കൂട്ടം; ചക്രവാളത്തിൽ വലിയ സിന്ദൂരപ്പൊട്ടായി സൂര്യൻ, കൂടു ലക്ഷ്യമാക്കി പറക്കുന്ന കടൽ പറവകൾ, ഒറ്റപ്പെട്ട ഒന്നു രണ്ടു തോണികൾകടൽനിരപ്പിൽ, വീശിയടിക്കുന്ന ചെറുകാറ്റിൽ ഉപ്പുരസത്തിന്റെ ശീതം, കാറ്റിൽ ഇളകുന്ന നന്ദയുടെ കുറുനിരകൾ, അവളിരിക്കുന്ന വീൽചെയറിൽ പിടിച്ച് സമീപത്തെ പൊളിഞ്ഞ പാലത്തിന്റെ ഭിത്തിയിൽ ഞാനിരുന്നു.
ഓളപ്പരപ്പിലേക്ക് മിഴിനട്ട അവളുടെ മുഖത്ത് ആയാസമായ എന്തൊക്കെയോ ഭാവങ്ങൾ, തീരത്ത് അമ്മയുടെ കൈവിരലുകളിൽ തൂങ്ങി മണലിലൂടെ ചുവടുവെയ്ക്കുന്ന പെൺകുരുന്ന്, പൊടുന്നനെ കുസൃതിയോടെ മുന്നോട്ട്,
കടൽ തീരത്ത് നനഞ്ഞ മണലിൽ അവളുടെ കുഞ്ഞിളം കാലടികൾ, അവയെ എത്തിപ്പിടിക്കാൻ ആർത്തലച്ചെത്തുന്ന തിരകൾ.
" നഷ്ട്ടപ്പെട്ട ജനിമൃതിയുടെ ശാപമാണോ പിന്നീട് രോഗങ്ങളായി നമ്മെ കാർന്നുതിന്നുന്നത്? ജീവിതം നമുക്കു മുന്നിൽ നൃത്തമാടുമ്പോൾ തന്നെ മേൽക്കുരുക്കെറിയുന്ന ദുരിതങ്ങൾ? ശാപം തന്നെയാണ് ഈ അവസ്ഥ, ആരോടും ആരായാതെ എല്ലാം മനസിലാക്കി രോഗത്തിനു മുന്നിൽ കൗതുകം പൂണ്ട മനസുമായി "
" ജീവിതം ഇപ്പോഴും നിനയക്കാത്ത പാതയിലൂടെ വഴി മാറി സഞ്ചരിക്കുന്നു, അക്സ ചോദിക്കാറില്ലേ അന്ന് വിവാഹത്തെ കുറിച്ച്? അന്ന്, മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ഞാൻ ചെയ്തത്, എല്ലാവരും കാത്തിരുന്നത് എന്റെ വിവാഹമായിരുന്നു, മടങ്ങിപ്പോക്കില്ലാത്ത ജീവിതം, ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹമെന്ന് തോന്നിയിട്ടില്ല ഒരാൾക്കായി കാത്തിരുന്ന ആ നാൾ പോലും,
ഊഞാൽപ്പാട്ടിനൊപ്പം ചിരിക്കുന്ന മാവിൻ തുമ്പത്തെ പൂക്കൾ, ശാരീരിക മാറ്റങ്ങളെക്കാൾ മുൻപെ പറക്കുന്ന മനസ്, പുഴയോരത്ത് കൊറ്റിപ്പൂവുകൾ തേടിയലഞ്ഞ യുവമിഥുനങ്ങൾ, അവൻ കുളിച്ച നദിയിൽ മതിയാവോളം നീരാടാൻ കൊതിച്ച കൗമാരക്കാരി, പക്ഷെ ഹൃത്തടത്തെ കീറി മുറിച്ച് കലങ്ങിയ നേത്രങ്ങളുമായി ഒരു യാത്ര പറച്ചിൽ:
ആതുരാലയത്തിലെ ഇരുണ്ട മുറിയിൽ പിന്നീട് കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ സംസാരത്തിന് ഒരു പ്രണയഭാവവും ഇല്ലാതെ പോയല്ലോ എന്ന് നെടുവീർപ്പെട്ടു, ഏറെ നേരം എന്തല്ലാമോ പറഞ്ഞ് എന്നാൽ ഒന്നും പറയാതെ ---,
പിന്നീട് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാനറിഞ്ഞു പ്രണയം വിരഹത്തിലാണ് തീവ്രതയേറുകയെന്ന്, ഇന്ന് അവന്റെ മുഖം പോലും വെക്തതയിലില്ല: ഒരു കുടുംബമായി കഴിയുന്നുണ്ടാവും അവനിപ്പോ എവിടെയോ -----
പക്ഷെ, കാലം മറ്റൊരു പ്രേയസനെ എനിയ്ക്കു തന്നു: ഈ അവസ്ഥ, പലപ്പോഴും ഞാൻ തളരുന്നു ആരുടെയും സ്വാന്ത്വന വാക്കുകൾ എനിയ്ക്ക് ആശ്വാസം നൽകുന്നില്ല!
പരസഹായം കൂടാതെ എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ: ഈ വീൽച്ചെയറിലേക്ക് തളക്കപ്പെട്ട ജീവിതം,
ചിലപ്പോഴൊക്കെ തോന്നും അന്നു തന്നെ മരണത്തിന് കീഴടങ്ങിയിരുന്നെങ്കിൽ എന്ന്, ഇത്ര കരച്ചിൽ ഉണ്ടാവില്ലായിരുന്നു, ഇതിപ്പോൾ ഒരു കാമുകനെ പോലെ മരണം, വീൽച്ചെയറിലേക്ക് തള്ളിയിട്ട് അവൻ കൂടെ ചിരിക്കുന്നു:
നെഞ്ചിൽ നിന്നും പറിച്ചു വെച്ച ചോരത്തുള്ളികൾ കണ്ണീർ തൊടുവിക്കാതെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ, ഉറ്റവർക്ക് എന്നുമൊരു കണ്ണീരായി ഞാൻ: പറയൂ അക്സാ... എനിയ്ക്ക് ഇനി നിന്റെ പഴയ ആ ടീച്ചറാവാൻ കഴിയുമോ?
നന്ദയുടെ തുളുമ്പുന്ന മിഴികളിൽ മറ്റൊരു അസ്തമയ സൂര്യൻ: അവളുടെ മിഴികളിൽ നിന്നും ഉതിർന്ന മിഴിനീർ കവിളിൽ പടർന്നത് മെല്ലെ തുടച്ചു നീക്കി,
"ന്തിനാടാ നീയും കരയണെ?
"ഹേയ് ഒന്നൂല്ല്യ .. "
നന്ദ പറഞ്ഞപ്പോഴാണ് എന്റെ മിഴികളും നിറഞ്ഞത് ഞാനറിഞ്ഞത്.
" അക്സയെ പോലെ കഥയെഴുത്ത് തുടങ്ങിയാലോ എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്, നൊമ്പരങ്ങളിൽ നിന്നാണത്രേ കഥയും കവിതയും പിറക്കുക, ജീവിതത്തിലിപ്പോൾ ശേഷിക്കുന്നു ഒരു കുഞ്ഞു മോഹം ---
തെല്ലുസംഭാഷണം നിർത്തി പുതച്ചിരുന്ന മഫ്ളർ മാറ്റി മാറിട ഭാഗം അനാവൃതമാക്കി, ഇടതു മാറിട ഭാഗം അമർത്തി, നെഞ്ചിനോട് പതിഞ്ഞു കിടക്കുന്ന അവിടം ശൂന്യമാണ്;
" നോക്ക്: അർബുദത്തിന്റെ കരങ്ങൾ ഒന്ന് കവർന്നെടുത്താലും ഒന്നില്ലേ ഉഷാറായി, ഇതിലെ കൃ ഷണകറുപ്പിൽ കുഞ്ഞധരങ്ങളുടെ സ്പർശം, പാൽക്കുടത്തിലെ തുടിപ്പിൽ അമ്മയെന്ന് ആലേഖനം ചെയ്യുന്ന കുഞ്ഞു വിരലുകൾ, അവളെ ത്ര കടുംപിടുത്തം ജീവിതത്തോട് നടത്തിയാലും മാതൃത്ത്വമെന്ന വികാരം ഉള്ളറകളിലുരുന്ന് അവളെ ആശിപ്പിക്കും, എന്റെ ഈ ശാരീരിക അവസ്ഥയിൽ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നറിഞ്ഞിട്ടും വെറുതെ എനിയ്ക്ക് ആശിച്ചു കൂടേ കൂട്ടുകാരാ.. അകലെയെവിടെയോ കേൾക്കുന്ന കുഞ്ഞു താരാട്ടിനെ എന്നും തൊട്ടിലാട്ടി ഉറക്കുന്നു ഞാൻ, ദൈവം ഒരു സൗഭാഗ്യം തരുമെങ്കിൽ ...?
"പ്രതീക്ഷ കൈവിടാതെയുള്ള ടീച്ചറുടെ ഈ കാത്തിരിപ്പ്, അത് വെറുതെയാവില്ലെന്ന് എനിക്കുറപ്പുണ്ട്, ദൈവത്തിന്റെ പരീക്ഷണം ചിലത് അങ്ങനെയാണ്, പ്രത്യാശയോടെ കാത്തിരിക്കുന്നവർക്ക് ദൈവം സമ്മാനം കരുതി വെച്ചിട്ടുണ്ടാവും: "
"ആ പ്രത്യാശ തന്നെയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും: :
അക്സാ നമുക്ക് മടങ്ങിയേക്കാം ല്ലേ --- "
കടലിൽ താഴ്ന്ന തീർന്ന അസ്തമയ സൂര്യൻ, അവളുടെ വീൽച്ചെയർ മെല്ലെ തള്ളി നിരത്തിലേക്ക് നടന്നു. പിറകിൽ ആർത്തലച്ചു വന്ന ഒരു തിരമാല ഞങ്ങൾക്ക്
ശുഭരാത്രി നേർന്നു.
* * * *
അഖ്സ ശറഫ് ,മുതുകുറുശ്ശി 19-1-18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo