Slider

ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ

0
എടാ....
ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ
ഒരിക്കലും നീ എന്റെ മകളുടെ കഴുത്തിൽ താലി കെട്ടില്ല....!!!
എന്റെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ നിനക്ക് അവളെ സ്വന്തമാക്കാനാവില്ല...
എന്റെ മകൾ ഞാൻ നട്ടു വളർത്തിയ ചെടിയാണ് അതിനെ തൊട്ടാൽ
നിന്റെ കൈ ഞാൻ വെട്ടും....!
ഇറങ്ങി പോടാ
നായിന്റെ മോനെ എന്റെ വീട്ടീന്ന്.......!
അത് കേട്ടതും
അവളുടെ അച്ഛനെ നോക്കി
ഞാനും പറഞ്ഞു...,
എന്റെ സ്നേഹം സത്യമാണെങ്കിൽ,
അതുപോലെ
അവൾക്ക് എന്നോടുള്ള സ്നേഹവും സത്യമാണെങ്കിൽ...,
നിങ്ങൾ ജീവിച്ചിരിക്കെ നിങ്ങളുടെ മുന്നിൽ വെച്ചു തന്നെ ഞാനവളുടെ കഴുത്തിൽ താലി കെട്ടും....!
ആ നമുക്ക് നോക്കാം...!
അതു പറയുമ്പോൾ അവളുടെ അച്ഛന്റെ സ്വരം കുറച്ചു കർക്കശമായിരുന്നു.
ഞാനയാളെ നോക്കിയതും അയാൾ വീണ്ടും ആക്രോശിച്ചു...
ഇറങ്ങിപ്പോടാ എന്റെ മുറ്റത്തൂന്ന്.....!
പിന്നെ ഞാനവിടെ നിന്നില്ല.,
ഈ ബഹളങ്ങളൊക്കെ നടന്നിട്ടും
ആ സമയമത്രയും അവൾ അകത്തുണ്ടായിരിന്നിട്ടും പുറത്തോട്ടു വന്നതേയില്ല.,
എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതായിരുന്നു..,
അവളുടെ മൗനം.....!
അതെന്നെ നഷ്ടസ്വപ്നങ്ങളുടെ രാജകുമാരൻ ആക്കുകയണോ
എന്ന് ഞാൻ സംശയിച്ചു.
എന്നെ അവളുടെ അച്ഛൻ വഴക്ക് പറയുമ്പോഴും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുമ്പോഴും
" അച്ഛാ വേണ്ട "
എന്നൊരു വാക്ക് അവൾക്ക് പറയാമായിരുന്നു.
അത് അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കാരണം...,
അവൾ ആവിശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ അവളുടെ വീട്ടിൽ പോയി
അവളെ വിവാഹം കഴിച്ചു തരണമെന്ന് അവളുടെ അച്ഛനൊടാവശ്യപ്പെട്ടത്.
അവളതു പറഞ്ഞ സമയത്ത് അതിന് തയ്യാറല്ലായെന്നു പറഞ്ഞു ഞാൻ
കുറച്ചു വാശി പിടിച്ചിരുന്നെങ്കിൽ
സ്വമേധയ അവൾ ഇറങ്ങി വന്നേനെ....
ഇത്രയും കാലം വളർത്തി വലുതാക്കിയവരുടെ മുഖത്ത് കരിവാരി തേച്ച് ഇറങ്ങി പോകുന്നത് ശരിയല്ലലോ എന്ന അവളുടെ വാക്കുകൾക്ക് ഞാൻ കൊടുത്ത ബഹുമാനം ആയിരുന്നു അവളുടെ വീട്ടിൽ നേരിട്ട് ചെന്നുള്ള
ആ ചോദ്യം...
എന്നിട്ടോ....
അതിർത്തി ലംഘിച്ചു വന്ന പാക്കിസ്ഥാൻ പട്ടാളക്കാരനോടെന്ന പോലെയായി എന്നോടുള്ള അവരുടെ സമീപനം....
ഇത്രയൊക്കെ വരുത്തി വെച്ചിട്ടും അവൾ ഒരക്ഷരം മിണ്ടിയില്ല....
അതാണെന്നെ കുഴപ്പിക്കുന്നതു.
എല്ലാത്തിനും മൂകസാക്ഷിയായ കൂട്ടുകാരൻ എന്നോട് ചോദിച്ചു
" സിനിമാസ്റ്റയിലിൽ വലിയ റിവഞ്ച് ഡയലോഗ് ഒക്കെ അടിച്ചിട്ട് വന്നല്ലോ വല്ലതും നടക്കുമോയെന്ന്....??
അത് കേട്ടതും ഞാനവനോട് പറഞ്ഞു.
ഞാൻ പറഞ്ഞത് സത്യമാണ്.
ഞാൻ പറഞ്ഞപോലെ സംഭവിച്ചില്ലെങ്കിൽ നീയൊന്നും പിന്നെ എന്നെ ജീവനോടെ കാണില്ലാന്ന്...,
അതും പറഞ്ഞു ഞാനവനെ വിട്ട് നടന്നകന്നു.
തോൽക്കാൻ പാടില്ലായെന്നു മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
പക്ഷെ....
അവളുടെ മൗനം അതാണ് കുഴപ്പത്തിലാക്കുന്നത്.
എതിർവശം ശൂന്യമാകുന്ന നിമിഷത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതനുഭവിക്കുന്നത് ആദ്യമായാണ്.
സ്വന്തം എന്ന് കരുതിയവർ ആരുമല്ലായെന്നു അറിയുന്ന നിമിഷം വേദനയല്ല മറിച്ച് മരണം തന്നെയാണ് മനസ്സിന് സമ്മാനിക്കുന്നത്.
ഞാനവിടുന്നു ഇറങ്ങിയ നിമിഷം മുതൽ എന്നോട് ജയിക്കാൻ അവളുടെ വിവാഹം എങ്ങനെ നടത്താം എന്നതു മാത്രമായിരിക്കും അയാളുടെ ആലോചന....,
ഈ രോഗത്തിനുള്ള ഏക പോംവഴിയും അത് മാത്രമാണ്.
അല്ലെങ്കിലും
സ്വന്തം മകൾ ആരെങ്കിലുമായി പ്രണയത്തിൽ ആണെന്ന് അറിയുന്നത് വരെ മാത്രമേ പല പിടിവാശികൾക്കും ആയുസ്സുള്ളൂ.
അപ്പോൾ അതുവരെയും
സർക്കാർ തൊഴിലാളികളെയും
ഐ ടി തൊഴിലാളികളെയും മാത്രം മരുമകനായി സങ്കൽപ്പിച്ചിരുന്നവർ നാട്ടിലുള്ള എല്ലാ തല്ലിപൊളികൾക്കു മുന്നിലും Welcome ബോർഡ്‌ വെക്കും...!
ഞാനവളുടെ മൊബൈലിലേക്ക് വിളിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.
ആദ്യമൊക്കെ ഞാൻ കരുതി
ഈ പ്രശ്നത്തിന്റെ കാഠിന്യം പേറി തൽക്കാലം ഓഫ്‌ ചെയ്തു വെച്ചതായിരിക്കുമെന്നു.
പിന്നെ എനിക്ക് മനസ്സിലായി
അത് എന്നന്നേക്കുമായി നിശ്ചലമായതാണെന്നു.
അതറിഞ്ഞ നിമിഷം
അതൊരു ഷോക്ക്‌ തന്നെയായിരുന്നു.
സ്വപ്നം കാണാൻ പഠിപ്പിച്ചവൾ തന്നെ അത് വെട്ടി മുറിക്കുന്നതിന്റെ വേദന സഹിക്കുന്നതിനും അപ്പുറത്താണ്.
ആ വേദന കുറേശ്ശയായി കുറഞ്ഞു വരുമ്പോഴാണ് നെഞ്ച് പിളർക്കുന്ന മറ്റൊരു വാർത്തയെത്തിയത്.
അവളുടെ വിവാഹം ഉറപ്പിച്ചു
എന്ന വാർത്ത.
ചെറുക്കൻ അവളുടെ അമ്മയുടെ തന്നെയൊരു ബന്ധുവും..,
ആ പിശാചിനെയാണെങ്കിൽ അവൾക്ക് പണ്ടു മുതലേ ഇഷ്ടമല്ല. അവസരം മുതലെടുത്ത്‌ പറ്റി ചേർന്നതാണ്
ആ സാമദ്രോഹി.
ഒരു മാസത്തിനകമാണ് കല്യാണം.
എന്ത് ചെയ്യണമെന്നു ഒരു പിടിയുമില്ല.
അവളുമായുള്ള ബന്ധം നഷ്ടമായിരിക്കുന്നു.
അവളുടെ ഭാഗത്തു നിന്ന് ഒരനക്കവുമില്ല.
അവൾ കൂടി അച്ഛന്റെ ഭാഗം ചേർന്നതോടെ ഞാൻ തീർത്തും ഒറ്റപെട്ടു.
എല്ലാ വഴികളും അടഞ്ഞിരിക്കുന്നു
എന്ന് ഞാൻ വേദനയോടെ മനസിലാക്കി
ഇനി അവശേഷിക്കുന്ന ഒരേയൊരു വഴി ദൈവത്തിന്റെയാണ്.
അത് പ്രതീക്ഷിക്കാം എന്നല്ലാതെ നിശ്ചയമായും നടക്കും എന്ന് നമുക്കുറപ്പില്ലലോ.
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു.
അവളുടെ വിളിയും പ്രതീക്ഷിച്ചു
ഓരോ അഞ്ചു മിനിട്ടും ഫോൺ എടുത്തു നോക്കുന്നത് ഒരു ശീലമായിരിക്കുന്നു.
ഇനി മൂന്നു നാൾ കൂടി...
അന്ന് വൈകിട്ട് ഞാൻ ടൗണിലേക്ക് ഇറങ്ങിയത് ഒരു സുനിശ്ചിത മരണത്തിനു ആവശ്യമായ ഉറക്കഗുളികകൾ സംഘടിപ്പിക്കാനായിരുന്നു.
അവ കുപ്പിയിലാക്കി പോക്കറ്റിൽ സൂക്ഷിച്ചു.
അവളുടെ കഴുത്തിൽ താലി കയറുമ്പോൾ എന്റെ തൊണ്ടയിലൂടെ ഈ ഗുളികകൾ ഇറങ്ങി പോകും.
അവളില്ലാത്ത ഒരു ജീവിതം ഞാൻ ആഗ്രഹികുന്നില്ല എന്നതാണ് സത്യം.
ചിലപ്പോൾ അവൾ എന്നെ ചതിക്കില്ല എന്ന വിശ്വാസത്തിനേറ്റ തിരിച്ചടിയാവാം.
അതുമല്ലെങ്കിൽ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം ഒരു പൊയ്ക്കിനാവാണ്‌ എന്ന തിരിച്ചറിവാവാം.
എന്നാൽ അതിനൊക്കെ അപ്പുറത്ത് അവൾക്ക് പകരം മറ്റൊരാൾ ആ പദം അലങ്കരിക്കുന്നത് അംഗീകരിക്കാൻ മനസ്സിനാവുന്നില്ല എന്നതായിരുന്നു.
അവളുടെ കല്യാണത്തിന്റെ തലേ ദിവസം ഫേസ്ബുക്കിൽ ഞാനെന്റെ അവസാന പോസ്റ്റിട്ടു. രണ്ടേരണ്ടു വരികൾ മാത്രം..,
"പ്രണയം മധുരമാണ്
ഒരു ജന്മത്തിന്റെ കൈപ്പുള്ള മധുരം എന്ന്...
അന്ന് ഉച്ചക്ക്
അന്നവളുടെ വീട്ടിലേക്ക് വന്ന സുഹൃത്താണ് എന്നെ വിളിച്ചു പറഞ്ഞത് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ അവൾ ഹോസ്പിറ്റലിലാണെന്നു....
വിവരം അറിഞ്ഞതും ഞാൻ അങ്ങോട്ടേക്ക് ഓടി.,
ഞാനവിടെ എത്തുമ്പോഴെക്കും അവിടം ജനസാഗരമായിരുന്നു.
ഞാനവിടെ എത്തിയതും
ഉത്സവത്തിന് അമ്പലപ്പറമ്പിലേക്ക്
ആന ഇറങ്ങുന്നത് പോലെ അവിടം കൂട്ടംകൂടി നിന്നവരെല്ലാം എന്നെ കണ്ട് രണ്ട് വശങ്ങളായി തിരിഞ്ഞു
എനിക്ക് icu വിന് മുന്നിലേക്കുള്ള
വഴി തെളിയിച്ചു തന്നു.
എന്നെ കണ്ടതും
അവളുടെ അച്ഛന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
അവർക്കൊപ്പം അവളുടെ പ്രതിശ്രുത വരനുമുണ്ട്.....!
അവരെപ്പോലെ ശ്വാസം അടക്കിപ്പിടിച്ചു ഞാനും Icu വിനു മുന്നിൽ നിന്നു
കുറച്ചു കഴിഞ്ഞു icu വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
ഞങ്ങളെ നോക്കി പറഞ്ഞു
She will be alright.... എന്ന്
കൂടെ
ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം എന്നും പറഞ്ഞു.
ഡോക്ടറതു പോയതോടെ
അവളുടെ അച്ഛൻ അകത്തേക്ക് കയറാൻ തയ്യാറായി Icu വിന്റെ വാതിൽ തള്ളി തുറക്കാനായി ഗ്ലാസ്സ് ഡോറിൽ കൈവെച്ചതും അവളുടെ 'അമ്മ അയാളുടെ കൈക്ക് കയറിപിടിച്ചു അതു കണ്ട് അയാളവരെ തിരിഞ്ഞു നോക്കിയതും അവളുടെ അമ്മ അയാളെ നോക്കി തലയാട്ടി കൊണ്ട് വേണ്ട എന്ന് പറഞ്ഞു.
അതോടെ പെട്ടന്നെന്തോ ഓർത്തെടുത്ത പോലെ അയാൾ നിശ്ചലമായി നിന്നു.
തുടർന്നവളുടെ 'അമ്മ എന്നെ നോക്കി മുഖഭാവം കൊണ്ട് എന്നോട് അകത്തേക്ക് കയറി കൊള്ളാൻ പറഞ്ഞു.
അതു കണ്ടതും ഞാനൊന്നു ഞെട്ടി..,
അവരുടെ പ്രവൃത്തി കണ്ട് വിശ്വാസം വരാതെ ഞാനവരെ നോക്കവെ അവർ ചിരിച്ചു കൊണ്ട് തലയാട്ടി അകത്തേക്ക് കയറുവാൻ ആഗ്യം കാണിച്ചു....
ആഗ്രഹിച്ചിരുന്ന ഒരു നിമിഷമായിരുന്നതു കൊണ്ടു തന്നെ
അതൊരു അപൂർവ നിമിഷം ആയിരുന്നു.
അവരുടെ രണ്ടുപേരുടെയും കാലിൽ വീണു ക്ഷമ ചോദിക്കാൻ തോന്നിയ നിമിഷം കൂടിയായിരുന്നു അത്...,
അവരുടെ മാനമാറ്റത്തിന്റെ കാര്യം പിന്നീടാണ് ഞാൻ അറിഞ്ഞത്..
ആത്മഹത്യാശ്രമത്തിനു മുന്നേ അവൾ അവർക്ക് എഴുതിയ ഒരു മരണകുറിപ്പ്.
അത് ഇങ്ങനെയായിരുന്നു..
"ഒരു പെൺകുട്ടി സ്വന്തം വീടിനകത്തുനിന്ന് മാത്രം സന്തോഷം കണ്ടത്തെണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ ??
അവൾക്കു അവളുടേതായ ലോകം
പാടില്ലെന്നുണ്ടോ ?????
അച്ഛന് ചിലപ്പോൾ ഒരു പെൺകുട്ടിയുടെ മനസ്സ് മനസിലാവണമെന്നില്ല..
എന്നാൽ
അമ്മക്കത് മനസ്സിലാവും എന്നിട്ടും
ഇഷ്ടമില്ലാത്ത ഒരാളോടൊത്ത് ജീവിക്കുന്നതല്ല വിവാഹം...!
ആഗ്രഹങ്ങൾക്കൊത്തു ജീവിക്കാനാണ് ഏതു പെണ്ണും ആഗ്രഹിക്കുക.
അങ്ങനെ ജീവിക്കുമ്പോഴേ
അവളുടെ സന്തോഷം പൂർണ പ്രഭയിൽ അവളിൽ നിറയൂ...
അകമേ ദു:ഖിച്ചും പുറമേ ചിരിച്ചു കാണിച്ചു അഭിനയിച്ചു ജീവിക്കാൻ
ഉള്ള ഒരു പ്രത്യേക കഴിവ്
എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട്.
എന്നാൽ
എന്റെ ഉള്ളിലെ ആ കഴിവിനെ വളർത്തിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ എങ്ങനെ ആണോ അതായിരിക്കാനാണ് എന്റെ ആഗ്രഹം
ജീവനോടെ ഇരുന്ന് കോമ്പ്രമൈസ് ചെയ്തു ജീവിക്കാൻ ഞാൻ ആഗ്രഹിക്കിനില്ല.
ജീവിക്കുകയാണെങ്കിൽ സ്വന്തം ഇഷ്ടങ്ങളോടൊത്ത് എനിക്ക് ജീവിച്ചാൽ മതി.
എന്റെ വിവാഹം എന്നോട് പോലും ചോദിക്കാതെ തീരുമാനിച്ചപ്പോൾ
ആ സമയം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് നിങ്ങൾ വിചാരിച്ചു.
!
എന്നാലത്
നിങ്ങൾക്കുള്ള എന്റെയും ഡെഡ് ലൈൻ ആയിരുന്നു....
എന്റെ മനസ്സിനെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഞാൻ അനുവദിച്ച സമയവും എന്റെ കല്യാണം വരെയുളള ആ ദിവസങ്ങൾ തന്നെയായിരുന്നു.
ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഇതെല്ലാം നിങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തിയാൽ പോരായിരുന്നോയെന്ന്.
എന്നാലതൊരു വെറും വാക്ക് മാത്രമാണ്‌...
ആരും തന്നെ വിലകല്പിക്കാനാവാത്ത വാക്കുകൾ...
ഒന്നറിയുക
ഒരു പെണ്ണിന് മരണം കൊണ്ട് മാത്രം മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുന്ന ഒന്നുണ്ട്
അതാണവളുടെ മനസ്സ്......!
Icu ന്റെ വാതിൽ തുറന്ന് ഞാൻ ചെല്ലുമ്പോൾ അവൾ മറുപുറം തിരിഞ്ഞാണ് കിടന്നിരുന്നത്
അവൾ പ്രതീക്ഷിച്ചത് അവളുടെ അച്ഛനേയും അമ്മയേയുമാണ്‌....
അതാണവൾ തിരിഞ്ഞു കിടന്നത്
ഞാനവളുടെ പേര് വിളിച്ചതും
ഞെട്ടി തിരിഞ്ഞവൾ എന്നെ നോക്കി ആ നിമിഷം അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണുകൾ തിളങ്ങി
അവളുടെ അടുത്തു ചെന്നതും പോക്കറ്റിൽ നിന്ന് ചെറിയ കുപ്പിയെടുത്തു അവളെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു
നിന്നെ നഷ്ടമായിരുന്നെങ്കിൽ ചിലപ്പോൾ ഞാനും.....?
അത് കണ്ടവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി തുടർന്ന് കുനിഞ്ഞു നിന്ന് ഞാനവളുടെ നെറുകയിൽ ഉമ്മ വെച്ചതും നിർവൃതിയോടെ
അവൾ ഇരു കണ്ണുകളും ഇറുക്കി അടച്ചു....!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo