'' ജാലവിദ്യയിൽ മുഖം മറയ്ക്കുന്നവർ"
മുറ്റത്തെ കല്ലുപാകിയ നടപ്പാതയിലെ ഇത്തിരിപ്പോന്ന വിള്ളലുകളിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളികളുടെ കരുത്തിൽ ഗർഭിണിയായ ഭൂമിദേവി പ്രസവിച്ച പുൽനാമ്പുകളെ പുറംലോകത്തിന്റെ വശ്യതയിലേയ്ക്ക് തലയുയർത്തി നോക്കും മുൻപേ കാൽക്കീഴിലെ കരുത്തിൽ ശ്വാസം കിട്ടാതെ ഞെരിച്ചമർത്തി കൊന്നുകളഞ്ഞു.
അറിയാതെ ചെയ്ത്പോയ എത്രയോ പാപങ്ങൾ.
വാചാലതയുടെ അടിച്ചുപൊളി ജീവിതത്തിൽ മദ്യസേവയക്ക് പന്തയംവെച്ച നാളുകൾ. ജലദോഷത്തിനുള്ള മരുന്നിലും ഗർഭനിരോധന ഗുളികകളിൽപോലും ലഹരിയുണ്ടെന്നു കണ്ടെത്തിയ ദിനങ്ങൾ . ആൾക്കൂട്ടത്തിൽ ആളാകാൻ ഓരോ ദിവസവും മാറിമാറി ലഹരികൾ പരീക്ഷിച്ചത്.എന്നിട്ടും ഒരുകൂസലുമില്ലെന്ന് വരുത്തി നെഞ്ചും വിരിച്ചു നടന്നത്. സ്കൂളിലെ ഒന്നാമന്റെ കോളേജിലെ പതനം...!
ഇടയ്ക്കെപ്പോഴോ ഒരു തട്ടത്തിൽ ഉടക്കിപ്പോയ കണ്ണുകൾ.
ഈ ചന്ദനത്തിൽ തട്ടവും അലിഞ്ഞപ്പോൾ മറ്റെല്ലാം മറന്ന് നന്നാവാൻ തീരുമാനിച്ചു. തോറ്റ വിഷയങ്ങളെ വാശിയോടെയിരുന്ന് പഠിച്ചു. ഉന്നതനിലവാരത്തിൽ പാസ്സായപ്പോൾ മാഷിന്റെമകൻ പണ്ടേ പഠിപ്പിസ്റ്റല്ലേ എന്നുപറഞ്ഞു മറ്റുള്ളവർ നിർവൃതിയടഞ്ഞു.
പ്രതീക്ഷിച്ച ജോലികിട്ടാതെ കിട്ടിയ ജോലി സ്വീകരിച്ചപ്പോൾ പ്രവൃത്തിയിൽ ആത്മാർത്ഥത കാണിക്കാൻ പറ്റിയില്ല. ശകാരം കൂടിയപ്പോൾ ഉപേക്ഷിച്ചു. എങ്ങുമെത്താതെ അലയേണ്ടി വന്നപ്പോൾ കാത്തുനില്ക്കാതെ തട്ടവും ഉപേക്ഷിച്ചു പോയി. എങ്കിലും പറഞ്ഞിട്ടു പോകാനുള്ള
മര്യാദ കാണിച്ചു. ജോലിയില്ലാത്തവന്റെ കൂടെവന്ന് പട്ടിണി കിടക്കാൻ വയ്യെന്ന്.
ആരെയും കുറ്റപ്പെടുത്താനായില്ല.
നിർത്തിയ ലഹരിയെ കൂട്ടുപിടിക്കാനും പോയില്ല. നിർവികാരത മാത്രം. ലക്ഷ്യങ്ങൾ അകന്നപ്പോൾ മൗനത്തെ അടുത്തിരുത്തി. ദൂരെയെങ്ങോ കണ്ണുംനട്ട് വളർന്ന താടിരോമങ്ങളിൽത്തടവി ആർക്കും ശല്യമാകാതെയിരുന്നപ്പോൾ ഓർമ്മകളുടെ വേലിയേറ്റം. നീണ്ട മൗനത്തെ മെന്റൽ എന്നടക്കംപറഞ്ഞവർ. ഒടുവിൽ ആശുപത്രിയിൽവച്ച് രോഗിയല്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്.
ഇത്തിരി സമാധാനത്തിനായി പണ്ടു പുക പകുത്ത് നൽകിയവനെത്തേടിപ്പോയി. വീണ്ടും പുകയെത്തേടിയല്ല . ഇത്തിരി നേരമെങ്കിലും സമയം അനുവദിച്ചു തരുമോയെന്നറിയാൻ.
അവിടെയെത്തിയപ്പോഴാകട്ടെ അവനേതോ വിടർന്നകണ്ണുകളിലെ
സമുദ്രാഴങ്ങളിൽ എന്തിനെയോ തേടുകയായിരുന്നു. അല്ലെങ്കിൽ ചിലപ്പോഴൊക്കെ അവൻ പണ്ട് പറയാറുള്ള ഏഴുവെള്ളക്കല്ലുകൾ വച്ചമൂക്കുത്തിയിൽ വെയിൽനാളങ്ങൾ തട്ടിത്തിളങ്ങിയപ്പോൾ കണ്ട നിറങ്ങളിൽ മഴവില്ലിനെത്തേടുകയാകാം. അതോ പവിഴാധരങ്ങളിൽ ഒളിച്ചുനിന്ന നേർത്ത നനവാർന്ന ചുംബനത്തെ തിരയുകയോ.ഏതായാലും അവന്റെ സ്വപ്നങ്ങൾക്ക് ശല്യമാകേണ്ടെന്ന് കരുതി ഇതുവഴി പോയപ്പോൾ വെറുതെ കയറിയതെന്നു നുണപറഞ്ഞു തിരികെനടന്നു .
പിന്നെ ചിരിക്കുമ്പോൾ കൂടെചിരിക്കുമെന്ന് കരുതി സ്വയം കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അതിനും ഒരു വകതിരിവ് . ഇടതിൽ നിന്നും വലതിലേക്ക്. അല്ലെങ്കിൽ വലതിൽ നിന്നും ഇടതിലേക്കോ. പിന്നെയുള്ളത് നിഴൽ ആയിരുന്നു. മരിക്കുംവരെ കുട്ടുണ്ടാകുമെന്നാരോ വിശ്വസിപ്പിച്ച നിഴൽ. പക്ഷെ വെളിച്ചത്തിന്റെ വ്യതിയാനത്തിനനുസരിച്ച് നിഴലും കളംമാറ്റി ചവിട്ടി .
ഇനിയുമെവിടക്കെന്നു സന്ദേഹിച്ചപ്പോൾ ഒരാളെത്തി.
'ഞാനറിയാതെ നിന്റെ നാസാരന്ധ്രങ്ങളിൽ നിന്നും നിശ്വാസം പോലും പുറത്തേക്ക് പോകില്ലല്ലോ 'യെന്നധികാരത്തോടെ
പറഞ്ഞപ്പോൾ ശരിക്കും വിറച്ചു.
ചെയ്തുപോയ കള്ളത്തരങ്ങളെയും ഓടിക്കയറിയ വിജയങ്ങളെയും ഒരേപോലെ സ്വീകരിച്ച മനസ്സ്. ഈ ജാലവിദ്യക്കാരനിൽ നിന്നും ഒന്നും മറച്ചുവെക്കാനാവില്ലെന്ന തിരിച്ചറിവിൽ എല്ലാം ബാലൻസ് ചെയ്തു കൊണ്ടുള്ള പ്രയാണം ഇനിയും തുടരട്ടേ...!

By
ബിന്ദു സുന്ദർ
============================
ബിന്ദു സുന്ദർ
============================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക