1
---
മരുഭൂമികൾ, കടലുകൾ, അതിരുകൾ,
ഓഹ് അല്ലാഹ് നിന്നെ തിരഞ്ഞു ഞാൻ
താണ്ടി കൊണ്ടേയിരിക്കുന്നു.
അലച്ചിലൊതുങ്ങിയ
രാത്രിയിലെ
നിശബ്ദ സ്മരണകൾക്കിടയിലാണ്
അല്ലാഹ് നീയെന്ന അനുഭവം
പെട്ടെന്ന് എന്നിൽ നിറഞ്ഞത്
അപ്പോഴാവും നിന്റെ ഇഷ്‌കിന്റെ
കടലിൽ നിന്നൊരുത്തുള്ളി
നീയെന്റെ മേൽ ഇറ്റിച്ചത്..
2
___
അല്ലാഹ്
ഇന്ന് ഞാൻ നിന്നെ
മറന്ന് പോയിരുന്നു
അല്ലാഹ്
പാപത്തിന്റെ മൂടുപടം
എന്റെ സ്മരണകളെ
മൂടിയിരുന്നു
നട്ടുച്ച വെയിലിൽ
മലർന്ന് കിടന്നു
മറവിയെ വറ്റിച്ചെടുക്കട്ടെ ഞാൻ
നിന്റെ സ്മരണകളുടെ
ഉന്മാദ കണങ്ങളെ
എന്നിൽ കുറുക്കി എടുക്കട്ടെ ഞാൻ
3
___
യാ അല്ലാഹ്
ഉള്ളം അറിയുന്നവനേ നീ
നരകാഗ്നിയുടെ ഭീതിയില്ലല്ല
പാപത്തിന്റെ വഴി മാറുന്നത്
നിന്റെ ഇഷ്‌കിലേക്കുള്ള ദൂരം
കുറക്കാനാണത്തെന്നറിയുന്നവനും നീ
നരകാഗ്നിയിലേക്ക് എന്നെ ആഴ്‌ത്തിയാലും
നിന്റെ ഇഷ്‌കിന്റെ നനവെന്നിൽ
നിന്നും ഉണക്കാതിരിക്കുക
---
മരുഭൂമികൾ, കടലുകൾ, അതിരുകൾ,
ഓഹ് അല്ലാഹ് നിന്നെ തിരഞ്ഞു ഞാൻ
താണ്ടി കൊണ്ടേയിരിക്കുന്നു.
അലച്ചിലൊതുങ്ങിയ
രാത്രിയിലെ
നിശബ്ദ സ്മരണകൾക്കിടയിലാണ്
അല്ലാഹ് നീയെന്ന അനുഭവം
പെട്ടെന്ന് എന്നിൽ നിറഞ്ഞത്
അപ്പോഴാവും നിന്റെ ഇഷ്‌കിന്റെ
കടലിൽ നിന്നൊരുത്തുള്ളി
നീയെന്റെ മേൽ ഇറ്റിച്ചത്..
2
___
അല്ലാഹ്
ഇന്ന് ഞാൻ നിന്നെ
മറന്ന് പോയിരുന്നു
അല്ലാഹ്
പാപത്തിന്റെ മൂടുപടം
എന്റെ സ്മരണകളെ
മൂടിയിരുന്നു
നട്ടുച്ച വെയിലിൽ
മലർന്ന് കിടന്നു
മറവിയെ വറ്റിച്ചെടുക്കട്ടെ ഞാൻ
നിന്റെ സ്മരണകളുടെ
ഉന്മാദ കണങ്ങളെ
എന്നിൽ കുറുക്കി എടുക്കട്ടെ ഞാൻ
3
___
യാ അല്ലാഹ്
ഉള്ളം അറിയുന്നവനേ നീ
നരകാഗ്നിയുടെ ഭീതിയില്ലല്ല
പാപത്തിന്റെ വഴി മാറുന്നത്
നിന്റെ ഇഷ്‌കിലേക്കുള്ള ദൂരം
കുറക്കാനാണത്തെന്നറിയുന്നവനും നീ
നരകാഗ്നിയിലേക്ക് എന്നെ ആഴ്‌ത്തിയാലും
നിന്റെ ഇഷ്‌കിന്റെ നനവെന്നിൽ
നിന്നും ഉണക്കാതിരിക്കുക
| Name: | shafeeq izzudheen |
| Email: | shafeeqizudheen@gmail.com |

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക